Wednesday, August 12, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ഒബാമയുടെ വിജയത്തില്‍ ഇന്ത്യന്‍ ഐ.ടി മേഖലയില്‍ ആശങ്ക

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Nov 7, 2012, 05:41 pm IST
inIndia

ന്യൂദല്‍ഹി: ബരാക് ഒബാമ അമേരിക്കന്‍ പ്രസിഡന്റായി വീണ്ടും തെരഞ്ഞെടുക്കപ്പെട്ടതില്‍ ഇന്ത്യന്‍ ഐ.ടി മേഖലയില്‍ ആശങ്ക. ഒബാമ തെരഞ്ഞെടുക്കപ്പെട്ടത്‌ ഇന്ത്യന്‍ ഐടി വ്യവസായത്തിന്‌ തിരിച്ചടിയാകുമെന്ന്‌ പ്രമുഖ ഐടി കമ്പനിയായ ഐഗേറ്റിന്റെ സിഇഒ ഫനീഷ്‌ മൂര്‍ത്തി അഭിപ്രായപ്പെട്ടു. ഐടി-ബിപിഒ വ്യവസായത്തെ സംബന്ധിച്ച്‌ ഒബാമയുടെ തിരിച്ചുവരവ്‌ ഒട്ടും നല്ലതല്ലെന്നും ഇതിന്റെ അനന്തര ഫലങ്ങള്‍ 2013 ഓടെ മാത്രമേ പൂര്‍ണമായി ബോധ്യപ്പെടുകയുള്ളുവെന്നും അദ്ദേഹം പറഞ്ഞു.

അമേരിക്കയിലെ ധനകമ്മി, തൊഴിലില്ലായ്‌മ എന്നിവ സംബന്ധിച്ച ആശങ്ക നിലനില്‍ക്കുമെന്നും സമ്പദ്‌വ്യവസ്ഥ മാന്ദ്യത്തില്‍ തന്നെ തുടരാന്‍ ഇടയാക്കുമെന്നും മൂര്‍ത്തി ചൂണ്ടിക്കാട്ടി. ഇന്ത്യ പോലുള്ള രാജ്യങ്ങളിലേക്ക്‌ പുറംജോലികരാര്‍ നല്‍കുന്നതിനെ ഒബാമ തെരഞ്ഞെടുപ്പ്‌ പ്രചാരണവേളയില്‍ ശക്തമായി എതിര്‍ത്തിരുന്നു. പ്രാദേശികമായി കൂടുതല്‍ തൊഴില്‍ അവസരങ്ങള്‍ സൃഷ്ടിക്കുകയെന്നതാണ്‌ യുഎസിന്റെ ആവശ്യമെന്നും ഒബാമ പറഞ്ഞിരുന്നു. ഇന്ത്യന്‍ ഐടി വ്യവസായത്തിന്റെ 80 ശതമാനം വരുമാനവും യുഎസ്‌,യൂറോപ്പ്‌ എന്നിവിടങ്ങളില്‍ നിന്നാണ്‌ ലഭിക്കുന്നത്‌.

ഇന്ത്യന്‍ കമ്പനികള്‍ക്കും മറ്റും പുറംജോലിക്കരാര്‍ നല്‍കുന്ന അമേരിക്കന്‍ കമ്പനികള്‍ക്ക് പ്രത്യേക നികുതി ഏര്‍പ്പെടുത്താനും അമേരിക്ക നീക്കം നടത്തുന്നുണ്ട്. ഇത് ഐ.ടി കമ്പനികള്‍ക്ക് ദോഷകരമാകുമെന്ന് ഐ.ടി വിദഗ്ധര്‍ പറയുന്നു. അതേസമയം അമേരിക്കയുടെ ധനസ്ഥിതി മെച്ചപ്പെടുത്താനുള്ള നടപടികള്‍ ഒബാമ കൈക്കൊള്ളുന്നത് ഇന്ത്യയ്‌ക്ക് കൂടുതല്‍ തൊഴില്‍ കരാറുകള്‍ ലഭിക്കുമെന്ന പ്രത്യാശയും ഉണ്ട്.

അമേരിക്കയിലെ മുതിര്‍ന്ന പൗരന്മാര്‍ക്ക് ഇപ്പോള്‍ മെഡിക്കല്‍ ഇന്‍ഷ്വറന്‍സ് പരിരക്ഷയില്ല. അത് അവരുടെ വൈദ്യചികിത്സാ ചെലവ് ദുസഹമാക്കുന്നു. പരിഹാരമായി പുതിയ ആരോഗ്യ ഇന്‍ഷ്വറന്‍സ് പദ്ധതി പ്രസി‌ഡന്റ് ബരാക് ഒബാമ മുന്നോട്ട് വച്ചിട്ടുള്ളതാണ്. അത് നടപ്പാകുന്നത് ഇന്ത്യന്‍ ഔഷധ നിര്‍മ്മാണ കമ്പനികള്‍ക്കും സോഫ്ട്‌വെയര്‍ ബിസിനസ് രംഗത്തിനും അവസരങ്ങള്‍ നല്‍കുന്നതാകുമെന്ന് ബയോടെക്നോളജി കമ്പനിയായ ബയോകോണിന്റെ മേധാവി കിരണ്‍ മജുംദാ‌ര്‍ ഷാ പ്രത്യാശിച്ചു.

അതേസമയം അമേരിക്കന്‍ പ്രസിഡന്റായി ഒബാമയുടെ തിരിച്ചുവരവ്‌ ഇന്ത്യന്‍ വിപണിയില്‍ സമ്മിശ്ര പ്രതികരണമാണ്‌ ഉള്ളത്‌. ഇന്ത്യയുമായി യുഎസിനുള്ള ഉഭയകക്ഷി ബന്ധം കൂടുതല്‍ മെച്ചപ്പെട്ടതാകുമെന്നാണ്‌ വിവിധ കമ്പനി മേധാവികള്‍ അഭിപ്രായപ്പെടുന്നത്‌. ഇന്ത്യയെ സംബന്ധിച്ച്‌ ഒബാമ പ്രസിഡന്റായി വീണ്ടും തെരഞ്ഞെടുക്കപ്പെട്ടത്‌ ഗുണം ചെയ്യുമെന്ന്‌ ഗോദറേജ്‌ ഗ്രൂപ്പ്‌ ചെയര്‍മാന്‍ ആദി ഗോദറേജ്‌ അഭിപ്രായപ്പെട്ടു. ഇതേ കാഴ്ചപ്പാടുതന്നെയാണ്‌ ഭാരതി ഗ്രൂപ്പ്‌ ചെയര്‍മാന്‍ സുനില്‍ ഭാരതി മിത്തലിനുമുള്ളത്‌. ഔട്ട്സോഴ്സിംഗ്‌ ബിസിനസിനെ ഒബാമയുടെ വരവ്‌ പ്രതികൂലമായി ബാധിക്കുമെന്ന്‌ കരുതുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.

എന്നാല്‍ ഇന്ത്യയെ സംബന്ധിച്ച്‌ മിറ്റ്‌ റോംനി പ്രസിഡന്റ്‌ പദം ഏറ്റെടുക്കുന്നതായിരുന്നു കൂടുതല്‍ നല്ലതെന്ന അഭിപ്രായമാണ്‌ ബജാജ്‌ ആട്ടോ ചെയര്‍മാന്‍ രാഹുല്‍ ബജാജ്‌ മുന്നോട്ട്‌ വയ്‌ക്കുന്നത്‌. പുറംജോലി കരാറിനെ എതിര്‍ക്കുന്നതിന്‌ അമേരിക്കക്ക്‌ അവരുടേതായ കാരണം ഉണ്ടാകാമെന്നും ഇന്ത്യ-യുഎസ്‌ ബന്ധത്തെ കുറിച്ച്‌ ശുഭാപ്തി വിശ്വാസം ഉണ്ടെന്നും ജിന്‍ഡാല്‍ സ്റ്റീല്‍ ആന്റ്‌ പവര്‍ ലിമിറ്റഡ്‌ ചെയര്‍മാന്‍ നവീന്‍ ജിന്‍ഡാല്‍ പറഞ്ഞു.

പുതിയ ഭരണകൂടത്തിന്‍ കീഴില്‍ ജോലികള്‍ പുനരാരംഭിക്കാനുള്ള അവസരമാണ്‌ ലഭിച്ചിരിക്കുന്നതെന്ന്‌ ഇന്‍ഫോസിസ്‌ എക്സിക്യൂട്ടീവ്‌ കോ.ചെയര്‍മാന്‍ എസ്‌.ഗോപാലകൃഷ്ണന്‍ പറഞ്ഞു.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

പണിമുടക്കുകളിലും പ്രതിഷേധസമരങ്ങളിലും അവശ്യ സേവനങ്ങള്‍ തടസ്സപ്പെടുന്നതിനെതിരെ സുപ്രീം കോടതിയില്‍ ഹര്‍ജി

Kerala

സര്‍പ്പദോഷമുണ്ടെന്നും മകന്‍ പാമ്പുകടിയേറ്റ് മരിക്കുമെന്നും ഭയപ്പെടുത്തി സ്വര്‍ണവും പണവും കവർന്ന രണ്ടു സ്ത്രീകള്‍ അറസ്‌റ്റിൽ 

India

ഐബി ഉദ്യോഗസ്ഥന്‍ അങ്കിത് ശര്‍മ്മ കൊലക്കേസ്: 6 പേരെ വെറുതെ വിട്ടതിനെതിരെ ദല്‍ഹി പോലീസ് അപ്പീല്‍ നല്‍കും

Football

വിരമിക്കല്‍ സൂചന നല്‍കി അര്‍ജന്റീന ഇതിഹാസ താരം ലിയോണല്‍ മെസി, പിതാവിനെ സ്മരിച്ച് വൈകാരിക കുറിപ്പ്

World

‘അള്ളാഹുവിന് സ്തുതി’ : ഇറാനുമായുള്ള സംഘർഷം രൂക്ഷമാകുമ്പോൾ ഹോർമുസിന്റെ പൂർണ നിയന്ത്രണം അമേരിക്കയ്‌ക്കാണെന്ന് ട്രംപ്

പുതിയ വാര്‍ത്തകള്‍

മുംബൈയിലെ ബിജെപി കൗണ്‍സില്‍ തേജസ്വി ഘോസാല്‍ക്കര്‍ (വലത്ത്)

‘ജെന്‍ സീ’യിലേക്ക് പാലം പണിത് ബിജെപി; മുംബൈ ലോക്കല്‍ ട്രെയിനില്‍ ജെൻ സീയ്‌ക്ക് പ്രത്യേക കോച്ച്‌ വേണമെന്ന് ബിജെപിയുടെ തേജസ്വി ഘോസാല്‍ക്കര്‍

നടി ഹര്‍ഷവര്‍ദ്ധിനിക്കെതിരെയുള്ള സ്വര്‍ണ്ണക്കടത്ത് കേസ്: മുഴുവന്‍ സിസിടിവി ദൃശ്യങ്ങളും കൈമാറും

ഇമ്രാൻ ഖാൻ മരിച്ചോ ? മുൻ പ്രധാനമന്ത്രിയെക്കുറിച്ചുള്ള പാക് പത്രപ്രവർത്തകന്റെ അവകാശവാദത്തിൽ ഞെട്ടിത്തരിച്ച് പാകിസ്ഥാനികൾ

ഓൺലൈൻ ഗെയിം കളിച്ച് നഷ്ടമായത് ലക്ഷങ്ങൾ : 28 കാരി ജീവനൊടുക്കി ; കഴിഞ്ഞ വർഷം ഭർത്താവ് തീർത്തത് 15 ലക്ഷത്തിന്റെ കടം

വാടക തര്‍ക്കം: താമസക്കാരായ ദമ്പതികള്‍ പൊലീസ് സ്റ്റേഷനില്‍ പോയപ്പോള്‍ വീട് ഇടിച്ചു നിരത്തി

പ്രധാനമന്ത്രി മോദിയും ട്രംപും തമ്മിൽ നല്ല ബന്ധമാണുള്ളത്, അവർ അത് പരിഹരിക്കും : ഇന്ത്യയുടെ 100% താരിഫ് സംബന്ധിച്ച ചോദ്യത്തിന് മറുപടിയുമായി പീറ്റർ നവാരോ

സിബിഐ അന്വേഷണം വന്നില്ലെങ്കിൽ നിരാഹാരം: മുൻ ഝാർഖണ്ഡ് മുഖ്യമന്ത്രി

പ്രതിശ്രുതവധു ജീവനൊടുക്കിയതിന് പിന്നാലെ യുവാവും തൂങ്ങിമരിച്ചു

“പാർലമെന്റ് നടപടികൾ സ്തംഭിച്ചാൽ പൊതുജനങ്ങൾ കഷ്ടപ്പെടും” : പ്രതിപക്ഷത്തിന്റെ ബഹളത്തിനെതിരെ ആഞ്ഞടിച്ച് സ്വാതി മാലിവാൾ 

കാണാതായ ഇംതിയാസിനെ മഹാരാഷ്‌ട്രയിലെ നാഗ്പൂരില്‍ കണ്ടെത്തി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.