Wednesday, July 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

ആദ്യം മനഃസ്ഥിതി, പിന്നെ പരിസ്ഥിതി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 30, 2012, 09:45 pm IST
in Samskriti

ആദ്യം വ്യക്തിമനസ്സ്‌ നന്നാവണം. നല്ല മനസ്സുള്ളവര്‍ സമൂഹത്തില്‍ പ്രവര്‍ത്തിക്കുമ്പോള്‍ സമൂഹമനഃസാക്ഷിയും നന്മയുടെ പാതയില്‍ ചരിക്കാന്‍ തുടങ്ങും. നല്ല സമൂഹത്തില്‍നിന്നും നല്ല വ്യക്തികളുണ്ടാവുകയല്ല- നല്ല വ്യക്തികളിലൂടെ നല്ല സമൂഹമുണ്ടാവുകയാണ്‌. അതുകൊണ്ട്‌ ആദ്യം മനഃസ്ഥിതി: പിന്നെ പരിസ്ഥിതി! ‘ പരിസ്ഥിതിക്കല്ല, മനഃസ്ഥിതിക്കാണ്‌ ആദ്യം മാറ്റം വരേണ്ടത്‌ ‘.എന്ന്‌ അമ്മ സദാ പറയുന്നത്‌ അതുകൊണ്ടാണ്‌. മനഃസ്ഥിതി മാറിയാല്‍ പരിസ്ഥിതി താനേ മാറിക്കൊള്ളുമെന്ന്‌ അമ്മ ഉപദേശിക്കുന്നു. മനഃസ്ഥിതി ഗൗനിക്കാതെ പരിസ്ഥിതി മാറ്റാന്‍ ശ്രമിക്കുന്നവര്‍ വേര്‌ മറന്ന്‌ ഇലത്തലപ്പുകളില്‍ വളം ചെയ്യുന്നവരാണ്‌.

മനുഷ്യമനസ്സുതന്നെയാണ്‌ വിധായകത്വമായും വിധ്വംസകത്വമായും തീരുന്നത്‌.

എല്ലാ ഇകഴ്ചകള്‍ക്കും മികഴ്ചകള്‍ക്കും കാരണമായിത്തീരുന്നത്‌ മനസ്സാണ്‌. മനുഷ്യനെ സംസാരബന്ധനത്തില്‍ തളയ്‌ക്കുന്നതും നിത്യനിര്‍മുക്തമാക്കുന്നതും മനസ്സാണ്‌. നരകം വിധിക്കുന്നതും സ്വര്‍ഗം തെളിക്കുന്നതും മനസുതന്നെ! ഭോഗരസങ്ങളില്‍ വീണ്‌ നശിക്കുന്നതും ത്യാഗപാഗ്നിയില്‍ നീറി ജ്വലിക്കുന്നതും മനസ്സുതന്നെ! എല്ലാ ദൂഷ്യങ്ങളും മനസ്സില്‍നിന്നുമാണ്‌ പുറത്തേക്കുവരുന്നത്‌. മനോദൂഷ്യം ക്രിയകളെയും ദുഷിപ്പിക്കും. ക്രിയാദൂഷ്യം വീണ്ടും മനസ്സില്‍ മലിനത നിറയ്‌ക്കും.

‘ആദ്യം മനസ്സിനെ എയര്‍ക്കണ്ടീഷന്‍ ചെയ്യേണ്ടതാകുന്നു. അല്ലെങ്കില്‍ എയര്‍ക്കണ്ടീഷന്‍ മുറിയില്‍ കിടന്നാലും മനഃസുഖമില്ലാതെ അതിനുള്ളില്‍ത്തന്നെ ആത്മഹത്യ ചെയ്തെന്നും വരും’. എന്ന്‌ അമ്മ ഓര്‍മപ്പെടുത്തുന്നു. മനസ്സിലെ മാലിന്യം വേണം ആദ്യം നീക്കം ചെയ്യേണ്ടത്‌. സന്മനോഭാവമുണ്ടെങ്കില്‍ മാത്രമേ അന്യദുഃഖത്തെ സ്വന്തം ദുഃഖമായിക്കണ്ട്‌ നന്മ ചെയ്യാന്‍ കഴിയൂ. ഹീനമനസ്സുള്ള ഒരാളെ സംബന്ധിച്ച്‌ ലോകത്തിന്റെ ശോചനീയസ്ഥിതി അയാളില്‍ തെല്ലും ചലനം സൃഷ്ടിക്കുകയില്ല. ശിക്ഷണം നേടാത്ത മനസ്സുമായി സമൂഹസേവനത്തിനിറങ്ങിത്തിരിച്ചിരിക്കുന്നവര്‍ വരുത്തിവെക്കുന്ന വിനകളാണ്‌ ഇന്ന്‌ ലോകം അഭിമുഖീകരിക്കുന്ന പ്രശ്നങ്ങളേറെയും. ഹീനമനസ്സുള്ളവരുടെ കര്‍മങ്ങളും ഹീനമാകാതെ തരമില്ല. അതോടെ പരിസ്ഥിതിയും താറുമാറാകും. നാട്‌ നരകതുല്യമാകും. ശിക്ഷണമില്ലാത്ത വ്യക്തിമനസ്സില്‍ എല്ലാവിധ ദുര്‍മേദസ്സുകളും അടിഞ്ഞുകൂടും. കെട്ടിക്കിടക്കുന്ന തടാകത്തിലെ ചെളിനീരുപോലെ ദുര്‍ഗന്ധം നാലുപുറവും വ്യാപിക്കും. വികസിചിത്തം ഒഴുകുന്ന നദിപോലെയാണ്‌. എക്കലും ചെളിയുമൊന്നും അവിടെ അവശേഷിക്കുകയില്ല. സ്ഫടികജലത്തില്‍ അടിത്തട്ടുവരെ തെളിഞ്ഞുകാണാം. കുടിക്കുവാനോ കുളിക്കുവാനോ അതുപകരിക്കും. അന്യര്‍ക്കുപകാരം എന്ന ലക്ഷ്യം മുന്‍നിര്‍ത്തിയാണ്‌ അതിന്റെ നിര്‍വിഘ്നഗതി.

മാതാഅമൃതാനന്ദമയി

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഗോദ്ര ട്രെയിന്‍ തീവെപ്പിനെ വൈറ്റ് വാഷ് അടിച്ച് വീണ്ടും അരുന്ധതി റോയി

കര്‍ണ്ണാടകയിലെ മന്ത്രി പ്രിയങ്ക് ഖാര്‍ഗെ (ഇടത്ത്)
India

ലംഘിക്കുന്നവരല്ല , നിയമം പാലിക്കുന്നവരാണ് ആർ എസ് എസ് : റൂട്ട് മാർച്ചുകൾക്ക് മുൻകൂട്ടി അനുമതി വാങ്ങണമെന്ന പ്രിയങ്ക് ഖാർഗെയുടെ പ്രസ്താവനയ്‌ക്ക് മറുപടി

ഗോവിന്ദ് ദേവ് ഗിരി (നടുവില്‍) സ്വര്‍ണ്ണത്തില്‍ നിര്‍മ്മിച്ച രാമചരിത് മാനസ് എന്ന പുസ്തകം (വലത്ത്)
Kerala

മലയാള മനോരമക്കാര്‍ ഇനി സുഖമായി ഉറങ്ങിക്കോളൂ…അയോധ്യ രാമക്ഷേത്രത്തിലെ സുവര്‍ണ്ണ രാമചരിത മാനസ് പുസ്തകം തിരിച്ചുകിട്ടിയിട്ടുണ്ട്

India

ഇന്ത്യയെ ഹിന്ദു രാഷ്‌ട്രമാക്കി മാറ്റാനുള്ള നീക്കമാണിത് ; ബംഗ്ലാദേശികളെ പുറത്താക്കുന്നതിൽ എതിർപ്പ് ഉന്നയിച്ച് ഫിനാൻഷ്യൽ ടൈംസിന്റെ ലേഖനം

Kerala

തിരുവനന്തപുരത്ത് രണ്ടാം മെഡിക്കല്‍ കോളേജിന് കേന്ദ്രത്തോട് അനുമതി തേടി

പുതിയ വാര്‍ത്തകള്‍

ദുരന്തത്തിന്റെ ഇരകളെയും അവരുടെ കുടുംബാംഗങ്ങളെയും ചേര്‍ത്തുപിടിക്കും,അന്വേഷണവുമായി പൂര്‍ണമായി സഹകരിക്കും- ദിലീപ് ബില്‍ഡ്‌കോണ്‍ ലിമിറ്റഡ്

13000 കോടി രൂപ അദാനിയുടെ പോക്കറ്റിലേക്കല്ല, വിഴിഞ്ഞത്ത് തന്നെ ഇറക്കുമെന്ന് അദാനി ഗ്രൂപ്പ്

വിശ്വാസ വഞ്ചനയാണ് ശ്വേത മേനോന്‍ കാണിച്ചതെന്ന് നടി ബീനാ ആന്റണി, അതു ചെയ്യരുതായിരുന്നു

ഡാന്‍സഫ് സംഘം മദ്യപിച്ച് ലക്കുകെട്ട് പൊലീസ് ജീപ്പ് ഓടിച്ചു, നാട്ടുകാര്‍ തടഞ്ഞു

വിഎ അരുണ്‍കുമാറിനെ ഐഎച്ച്ആര്‍ഡി ഡയറക്ടര്‍ സ്ഥാനത്ത് നിന്ന് നീക്കി, പ്രൊഫ. എം വി രാജേഷ് പുതിയ ഡയറക്ടര്‍

ദുരന്തത്തില്‍ മരിച്ചത് 3 പേര്‍, 5 പേരെ കാണാതായി , രക്ഷാപ്രവര്‍ത്തനം തുടരുന്നുവെന്ന് മന്ത്രിമാരായ ടി സിദ്ദീഖും അനില്‍ കുമാറും

ഒപ്പമുണ്ട് , മേപ്പാടി ചൂരൽമലയിൽ രക്ഷകരായി അതിവേഗമെത്തി സേവാഭാരതി ; മഴയും , തണുപ്പും മറന്ന് സേവകർ

അര്‍ജന്‍റീന 3-2ന് മുന്നില്‍; കളിമാറ്റിയത് മെസ്സിയുടെ ഗോള്‍, പിന്നാലെ മൂന്നാമത്തെ ഗോള്‍ നേടി എന്‍സോ ഫെര്‍ണാണ്ടസ്

മുസ്ലീം പെണ്‍കുട്ടികള്‍ക്കും ശൈശവ വിവാഹ നിരോധന നിയമം ബാധകമെന്ന് അലഹബാദ് ഹൈക്കോടതി

മുഖ്യമന്ത്രി വി ഡി സതീശന്‍ ബുധനാഴ്ച വയനാട്ടില്‍, തെരച്ചില്‍ രാത്രി വൈകിയും തുടരുന്നു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.