Friday, July 3, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam

ഒഴിവാക്കേണ്ടിയിരുന്ന വിവാദം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 29, 2012, 11:04 pm IST
in Vicharam

വിശ്വമലയാള മഹോത്സവം ഇന്ന്‌ തിരുവനന്തപുരത്ത്‌ രാഷ്‌ട്രപതി പ്രണബ്കുമാര്‍ മുഖര്‍ജി ഉദ്ഘാടനം ചെയ്യുകയാണ്‌. മലയാളികളാകമാനം അഭിമാനത്തോടെയും ആഹ്ലാദത്തോടെയും സ്വീകരിക്കുകയും സഹകരിക്കുകയും ചെയ്യേണ്ടതായിരുന്ന ഈ മഹോത്സവത്തെ. നിര്‍ഭാഗ്യവശാല്‍ മഹോത്സവത്തിന്റെ മാഹാത്മ്യത്തെക്കാള്‍ മുഴച്ചുനിന്നത്‌ അതിനെക്കുറിച്ചുള്ള വിവാദങ്ങളാണ്‌. മൂന്ന്‌ ദിവസത്തെ മലയാള മഹോത്സവം കേരള സാഹിത്യ അക്കാദമിയാണ്‌ വിഭാവനം ചെയ്തത്‌. സാംസ്കാരിക വകുപ്പിന്റെ സഹകരണത്തോടെയും സാഹയത്തോടെയുമാണ്‌ മഹോത്സവം സംഘടിപ്പിച്ചിരിക്കുന്നത്‌. അതുകൊണ്ടുതന്നെയാവാം രാഷ്‌ട്രീയ മഹോത്സവ നടത്തിപ്പിനായി രൂപീകരിച്ച സ്റ്റിയറിംഗ്‌ കമ്മിറ്റി, അക്കാദമി അംഗങ്ങളില്‍ ചിലര്‍ മഹോത്സവവുമായി സഹകരിക്കില്ലെന്ന്‌ വ്യക്തമാക്കിയിരിക്കുകയാണ്‌. മഹോത്സവ നടത്തിപ്പിന്റെ മുഖ്യസംഘാടകര്‍ ഒരു പ്രത്യേക മതവിഭാഗത്തില്‍പ്പെട്ടവരാണെന്ന ആക്ഷേപവും ശക്തിപ്രാപിച്ചിട്ടുണ്ട്‌. മന്ത്രിയെ തെറ്റിദ്ധരിപ്പിച്ച്‌ അക്കാദമിയുടെ മുഖ്യ സംഘാടകര്‍ തങ്ങളുടെ വര്‍ഗ്ഗീയ താല്‍പര്യങ്ങള്‍ സംരക്ഷിക്കാന്‍ പ്രയത്നിക്കുകയാണെന്നും ആരോപണം ഉയര്‍ന്നുകഴിഞ്ഞു. കൊട്ടിഘോഷിച്ച ഈ മഹോത്സവം മൂവര്‍സംഘ സമിതിയാണ്‌ നിയന്ത്രിക്കുതെന്നാണ്‌ ആരോപണം. പ്രസിഡന്റും സെക്രട്ടറിയും ജനറല്‍ കണ്‍വീനറുമാണ്‌ കൂടിയാലോചനകള്‍ പോലുമില്ലാതെ കാര്യങ്ങള്‍ നീക്കുന്നതെന്നാണ്‌ മുഖ്യ വിമര്‍ശനം. ജനറല്‍ കണ്‍വീനറെ നിശ്ചയിച്ചത്‌ സാഹിത്യ അക്കാദമി വേണ്ടത്ര ആലോചന നടത്താതെയാണെന്നും ആരോപണമുണ്ട്‌.

ഭാഷയും സാഹിത്യവും എന്തെന്നറിയാത്തവരെ വിശ്വമലയാള മഹോത്സവത്തിന്റെ നടത്തിപ്പ്‌ ഏല്‍പ്പിച്ചതാണ്‌ പ്രശ്നത്തിന്റെ മുഖ്യ കാരണം. മണ്‍മറഞ്ഞ സാഹിത്യനായകരുടെ പ്രതിമകള്‍ തെറ്റായി സ്ഥാപിച്ചും വികൃതമാക്കിയും അപമാനിച്ചതിനെതിരെ പ്രതിഷേധം ശക്തമായിരുന്നു. മാര്‍ത്താണ്ഡവര്‍മയും ധര്‍മരാജായും എഴുതിയ സി വി രാമന്‍പിള്ളയ്‌ക്കുപകരം ഭൗതികശാസ്ത്രജ്ഞന്‍ സി വി രാമന്റെ പ്രതിമ ഭരണസിരാകേന്ദ്രത്തിന്‌ മുമ്പില്‍ സ്ഥാപിച്ചത്‌ വിവാദമായപ്പോള്‍ ഇരുട്ടിന്റെ മറവില്‍ മാറ്റിവയ്‌ക്കുകയാണുണ്ടായത്‌. ഇത്‌ വെറും സാങ്കേതിക പിശകായി കണ്ട സാംസ്കാരികമന്ത്രിക്ക്‌ ഖേദം പ്രകടിപ്പിക്കേണ്ടിവന്നു. നഗരത്തില്‍ പലഭാഗങ്ങളിലും ഇവന്റ്‌ മാനേജ്മെന്റ്‌ ഗ്രൂപ്പ്‌ വിശ്വമലയാള മഹോത്സവത്തിന്റെ പ്രചാരണാര്‍ഥം സ്ഥാപിച്ച പ്രതിമകളും വിവരണങ്ങളും ആക്ഷേപത്തിന്‌ വഴിവച്ചു. ചങ്ങമ്പുഴ കൃഷ്ണപിള്ളയ്‌ക്ക്‌ ശില്‍പ്പത്തില്‍ വൃദ്ധപരിവേഷം നല്‍കി സാംസ്കാരികവകുപ്പും സാഹിത്യ അക്കാദമിയും അപമാനിച്ചതും ചര്‍ച്ചാവിഷയമായി. പോരായ്‌മ ചൂണ്ടിക്കാട്ടിയിട്ടും വികലരൂപം എടുത്തുമാറ്റിയില്ല. ലോകം ശ്രദ്ധിക്കേണ്ട ഭാഷാസമ്മേളന നടത്തിപ്പിന്‌ മന്ത്രിയുടെ ആജ്ഞാനുവര്‍ത്തികളെ മാത്രം കുത്തിനിറച്ചാണ്‌ സംഘാടക സമിതിയുണ്ടാക്കിയതെന്നാണ്‌ വിമര്‍ശകരുടെ ആക്ഷേപം.

സാഹിത്യ അക്കാദമി അംഗങ്ങളെപ്പോലും സഹകരിപ്പിക്കാതെ വിശ്വമലയാള മഹോത്സവം നടത്തുന്നതിനെ മന്ത്രി ന്യായീകരിച്ചത്‌ കടുത്ത പ്രതിഷേധമാണുണ്ടാക്കിയത്‌. സാഹിത്യ അക്കാദമി വൈസ്‌ പ്രസിഡന്റ്‌ ബാലചന്ദ്രന്‍ വടക്കേടത്ത്‌ ഉള്‍പ്പെടെ അക്കാദമിയിലെ ഭൂരിപക്ഷം അംഗങ്ങളും സമ്മേളനത്തില്‍ പങ്കെടുക്കില്ലെന്നത്‌ നിസ്സാരമായി കാണാവുന്നതല്ല. സാഹിത്യ അക്കാദമിയുടെ അധ്യക്ഷന്‍ പേരെടുത്ത സാഹിത്യകാരന്‍ പെരുമ്പടവം ശ്രീധരനായിട്ടും മികവുള്ള സംഘാടക സമിതിയെ കണ്ടെത്താന്‍ കഴിയാത്തത്‌ പോരായ്‌മ തന്നെയാണ്‌. സാഹിത്യ അക്കാദമിയുടെ ഇക്കഴിഞ്ഞ ഏപ്രില്‍ 3ന്‌ ചേര്‍ന്ന ആദ്യ ജനറല്‍ കൗണ്‍സില്‍ യോഗമാണ്‌ വിശ്വമലയാള മഹോത്സവം സംബന്ധിച്ച്‌ തീരുമാനമെടുത്തത്‌. ജൂണ്‍ 11ന്‌ ചേര്‍ന്ന നിര്‍വ്വാഹക സമിതി യോഗത്തില്‍ പ്രസിഡന്റിന്റെ പ്രത്യേക താല്‍പര്യപ്രകാരമാണ്‌ ജനറല്‍ കണ്‍വീനറെ നിശ്ചയിച്ചതെന്നാണ്‌ ഒരാരോപണം. അതിന്‌ പിന്നില്‍ ചില നിഷിപ്ത താല്‍പര്യങ്ങള്‍ വിമര്‍ശകര്‍ കാണുന്നുണ്ട്‌. ആരോപണമില്ലാതെ ജനറല്‍ കണ്‍വീനര്‍ പോലുള്ള സ്ഥാനം നിശ്ചിയിക്കേണ്ടിയിരുന്നതാണ്‌. അതുമുതല്‍ തുടങ്ങിയ പൊരുത്തക്കേടുകള്‍ വളര്‍ന്ന്‌ വലുതായതാണ്‌ നിലവിലുള്ള വിവാദങ്ങളെല്ലാം. സ്റ്റിയറിംഗ്‌ കമ്മിറ്റിയിലെ അഭിപ്രായം പറയുന്നുവരെ ഒതുക്കുകയോ ഒഴിവാക്കുകയോ ചെയ്തശേഷം ചില തല്‍പ്പര കക്ഷികള്‍ കാര്യങ്ങളൊക്കെ തീരുമാനിക്കുന്ന സ്ഥിതിയിലെത്തി. ചരിത്രത്തില്‍ ഇടം നേടേണ്ടിയിരുന്ന സുപ്രധാനമായ ഈ മഹോത്സവം അക്കാദമിക്‌ ജനറല്‍ കൗണ്‍സില്‍ പോലും ചര്‍ച്ച ചെയ്യാതെ പരിപാടികള്‍ ആസൂത്രണം ചെയ്തു എന്നുള്ളത്‌ അവഗണിച്ച്‌ തള്ളേണ്ടതല്ല. കുറെക്കൂടി സുതാര്യമായി കമ്മിറ്റി അംഗങ്ങളെ വിശ്വാസത്തിലെടുത്ത്‌ മുന്നോട്ടുപോയിരുന്നെങ്കില്‍ വിവാദങ്ങള്‍ ഒഴിവാക്കാമായിരുന്നു.

വിശ്വമലയാള മഹോത്സവത്തിന്റെ പ്രചരണ സംവിധാനങ്ങള്‍ തീര്‍ത്തും ദുര്‍ബലമായി എന്നു തന്നെ പറയേണ്ടിയിരിക്കുന്നു. ഏതാണ്ട്‌ മൂന്ന്‌ കോടിയോളം രൂപ സര്‍ക്കാര്‍ അനുവദിച്ചിട്ടും അത്‌ വേണ്ടവിധം പ്രയോജനപ്പെടുത്താന്‍ കഴിയുന്നില്ലെങ്കില്‍ അത്‌ നടത്തിപ്പുകാരുടെ പോരായ്‌മയാണെന്ന്‌ തുറന്ന്‌ പറയാന്‍ മടിക്കേണ്ടതില്ല. വലിയ തോതില്‍ സാമ്പത്തിക ക്രമക്കേടുകളും സ്വജനപക്ഷപാതവും മഹോത്സവത്തിന്റെ നടത്തിപ്പുമായി ബന്ധപ്പെട്ട്‌ കേള്‍ക്കുന്ന വിമര്‍ശനങ്ങളാണ്‌. വൈകിയ വേളയിലെങ്കിലും പൊതു പണം യഥാവിധി ഉപയോഗപ്പെടുത്താനും അന്യാധീനപ്പെട്ടുപോകാതിരിക്കാനും ഉത്തരവാദപ്പെട്ടവര്‍ ശ്രദ്ധിച്ചേ മതിയാകൂ. തെറ്റുപറ്റിയെങ്കില്‍ ആത്മ പരിശോധന നടത്താനും ആവശ്യമായ തിരുത്തല്‍ വരുത്താനും തയ്യാറാകേണ്ടതാണ്‌. അതല്ല ബോധപൂര്‍വ്വമാണ്‌ വിമര്‍ശനവിധേയമായ കാര്യങ്ങള്‍ നടക്കുന്നതെങ്കില്‍ അതിന്റെ ഭവിഷ്യത്ത്‌ ബന്ധപ്പെട്ടവര്‍ അനുഭവിക്കുക തന്നെ വേണ്ടിവരും.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

രമേഷ് പിഷാരടി ആരുടെ ബിനാമിയാണ്? ശ്വേതാ മേനോനോട് രാജിവെയ്‌ക്കാന്‍ ആവശ്യപ്പെട്ട രമേഷ് പിഷാരടിയോട് രാജിവെയ്‌ക്കില്ലെന്ന് ശ്വേതാമേനോന്‍

World

ദാരിദ്ര്യത്താൽ വലയുന്ന പാകിസ്ഥാന്റെ പ്രശ്നം ഇന്ത്യയോ അഫ്ഗാനിസ്ഥാനോ അല്ല, മറിച്ച് സ്വന്തം രാഷ്‌ട്രീയക്കാരും സൈന്യവുമാണ് ; സിംഗപ്പൂർ നയതന്ത്രജ്ഞൻ

Kerala

കാഫിര്‍ സ്‌ക്രീന്‍ഷോട്ട് കേസ് : ഡി വൈ എഫ് ഐ നേതാവ് ജിതിന്‍ ഭാസ്‌കറിന് ജാമ്യം

Mollywood

ബിജെപിയില്‍ നിന്നും പണം വാങ്ങിയെന്ന് ആരോപിച്ച ബാബുരാജിനെതിരെ കോടതിയെ സമീപിക്കുമെന്ന് ശ്വേതാ മേനോന്‍

India

ഇൻസ്റ്റാഗ്രാമിൽ ഇന്ത്യയിലെ കുട്ടികളെ ദുരുപയോഗം ചെയ്യുന്ന പരസ്യങ്ങൾ: മെറ്റാ ഉദ്യോഗസ്ഥരെ വിളിച്ചുവരുത്തുമെന്ന് കേന്ദ്രം

പുതിയ വാര്‍ത്തകള്‍

ഇന്ത്യന്‍ ഡോറി അറബിക്കടലിലെ പുതിയ ഇനം ആഴക്കടല്‍ മത്സ്യം: കണ്ടെത്തിയത് സിഎംഎഫ്ആര്‍ഐ ശാസ്ത്രജ്ഞര്‍

മല്ലികയുടെ മൈക്ക് തട്ടിപ്പറിച്ചു, കൊല്ലം തുളസിയെ പ്രസംഗിപ്പിച്ചില്ല,സിദ്ദിഖും ബാബുരാജും അധിക്ഷേപിച്ചു, ‘അമ്മ’യില്‍ നടന്നത് പറഞ്ഞ് ശ്വേതാമേനോന്‍

മദ്രസകളിലെ ആധുനിക വിദ്യാഭ്യാസത്തിന്റെ അഭാവം വിദ്യാർത്ഥികളുടെ മൊത്തത്തിലുള്ള വികസനത്തിന് തടസമാകുന്നു ; ഛത്തീസ്ഗഡിലും മദ്രസ ബോർഡ് നിർത്തലാക്കാൻ സാധ്യത

ഗുജറാത്തിലും മധ്യപ്രദേശിലും ജെയ്‌ഷെ മുഹമ്മദ് ഭീകരരെന്ന് സംശയിക്കുന്ന 8 പേർ അറസ്റ്റിൽ ; പദ്ധതികൾ ആസൂത്രണം ചെയ്തത് മദ്രസകളിലെന്ന് അന്വേഷണ സംഘം

പിണറായിയുടെ വീട്ടില്‍ റെയ്ഡ് നടത്തിയ ഉദ്യോഗസ്ഥരെ ആക്രമിച്ചത് രാഷ്‌ട്രീയ പ്രേരിതമായെന്ന് ഇ ഡി,പ്രതികള്‍ക്ക് കേന്ദ്ര ഏജന്‍സികളോട് രാഷ്‌ട്രീയ വൈരാഗ്യം

FIR ഇട്ടെന്ന് കേട്ടാൽ പേടിച്ച് വീട്ടിലിരിക്കുന്നവർ ഒന്നുമല്ല ഹൈന്ദവ നേതൃത്വത്തിൽ ഉള്ളത് ; ഉടുക്ക് കൊട്ടുന്നത് കേട്ട് പേടിക്കുന്ന കാലം കഴിഞ്ഞു

മഹാരാഷ്‌ട്രയിലെ മലേഗാവിൽ 19 ഏക്കർ ഭൂമിയിൽ ലാൻഡ് ജിഹാദ് , ഒത്താശ നൽകുന്നത് മുസ്ലീം മേയർ ; പ്രതിഷേധ മാർച്ച് നടത്തി ഹൈന്ദവ സംഘടനകൾ 

എംഡിഎംഎ കൈവശം വച്ചതിന് പിടിയിലായത് മദ്രസയിൽ പഠിച്ചവരെന്ന് ജലീൽ പറഞ്ഞപ്പോൾ കേസില്ല ; ഇന്ന് ആർവി ബാബു പറഞ്ഞപ്പോൾ കേസ്

കപ്പയുടെ ബ്രാൻഡാകാൻ ഇലന്തൂർ ഗ്രാമം; വര്‍ഷങ്ങളായി നെല്‍കൃഷി ചെയ്തിരുന്ന പാടങ്ങൾ കപ്പ കൃഷിയിലേക്ക് മാറി

അതിര്‍ത്തിഗ്രാമത്തില്‍ തീര്‍ത്ഥാടനമൊരുക്കി സൈന്യം; പരമ്പരാഗത ധൂമപ്രാര്‍ത്ഥനയില്‍ പങ്കെടുത്ത് ഗ്രാമീണർ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.