Friday, July 3, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam

വേണ്ടത്‌ നടപടി; വിശദീകരണമല്ല

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 21, 2012, 10:42 pm IST
in Vicharam

സംസ്ഥാനത്തിന്റെ ഒരു സ്വപ്ന പദ്ധതിയാണ്‌ കൊച്ചി മെട്രോ. അതിനെ തുരങ്കം വയ്‌ക്കാന്‍ ആസൂത്രണ നീക്കം നടന്നതായി വ്യക്തമായിരിക്കുന്നു. ഉദ്യോഗസ്ഥരെ മുന്നില്‍ നിര്‍ത്തി മറ്റാരൊക്കെയോ അണിയറയില്‍ ഭംഗിയായി കളിക്കുന്നു. അതാരൊക്കെ എന്ന്‌ കണ്ടുപിടിക്കുകതന്നെ വേണം. ഒരു സര്‍ക്കാര്‍ ഉദ്യോഗസ്ഥന്‌ നയപരമായ തീരുമാനങ്ങളൊന്നും സ്വീകരിക്കാന്‍ അധികാരമില്ല. എന്നാല്‍ മന്ത്രിസഭാ തീരുമാനത്തെപ്പോലും തൃണവല്‍ഗണിച്ച്‌ സര്‍ക്കാര്‍ സര്‍വീസിലെ വെറുമൊരു ഗുമസ്തന്‍ എങ്ങിനെ ഇത്രയും ആശയക്കുഴപ്പങ്ങളുണ്ടാക്കി. കൊച്ചി മെട്രോ മുന്‍ എംഡി ടോം ജോസാണ്‌ സര്‍ക്കാര്‍ തീരുമാനം അട്ടിമറിക്കാന്‍ മുന്നില്‍നിന്ന്‌ പ്രവര്‍ത്തിച്ചത്‌. ടോം ജോസ്‌ ഡിഎംആര്‍സിക്ക്‌ എഴുതിയ കത്ത്‌ പുറത്തുവന്നതോടെ മെട്രോ റെയില്‍ നിര്‍മ്മാണച്ചുമതലയില്‍നിന്ന്‌ ഡിഎംആര്‍സിയെയും ഇ.ശ്രീധരനെയും ഒഴിവാക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ കള്ളക്കളി നടത്തി എന്നാണ്‌ വ്യക്തമാകുന്നത്‌. ഇ. ശ്രീധരനെ ഒഴിവാക്കേണ്ടത്‌ ഒരു ഉദ്യോഗസ്ഥന്റെ മാത്രം ആഗ്രഹമല്ലെന്നുവേണം അനുമാനിക്കാന്‍. മറ്റാരൊക്കെയോ ഇതിന്റെ പിന്നിലുണ്ട്‌. ഉമ്മന്‍ചാണ്ടിയുടെ തോളത്തിരുന്ന്‌ ചെവി തിന്നുന്ന ചിലരും അക്കൂട്ടത്തിലില്ലേ എന്ന സംശയവും ഉയരുകയാണ്‌. ശ്രീധരന്റെ അധികാരം ചോദ്യം ചെയ്ത്‌ ഇപ്പോള്‍ പൊതുമരാമത്ത്‌ വകുപ്പ്‌ പ്രിന്‍സിപ്പല്‍ സെക്രട്ടറിയായ ടോം ജോസ്‌ കേന്ദ്ര നഗരവികസന മന്ത്രാലയ സെക്രട്ടറി സുധീര്‍ കൃഷ്ണക്കയച്ച കത്ത്‌ ജസ്റ്റിസ്‌ വി.ആര്‍. കൃഷ്ണയ്യര്‍ക്കൊപ്പം നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ പി. രാജീവ്‌ എം പിയാണ്‌ പുറത്തുവിട്ടത്‌. കൊച്ചി മെട്രോ റെയില്‍ പദ്ധതി നടപ്പാക്കുന്നതിനുള്ള പൂര്‍ണ അധികാരം ഇ. ശ്രീധരന്‌ നല്‍കിക്കൊണ്ട്‌ ഡിഎംആര്‍സി കഴിഞ്ഞ മാര്‍ച്ച്‌ ഒമ്പതിന്‌ ഇറക്കിയ ഉത്തരവിന്റെ കോപ്പിയും പുറത്തുവന്നു. ടോംജോസ്‌ എഴുതിയ കത്തില്‍ ശ്രീധരനെ വളരെ മോശക്കാരനാക്കാനുള്ള ശ്രമവും നടന്നിരിക്കുന്നു.

ഡി എം ആര്‍ സി മാനേജിംഗ്‌ ഡയറക്ടറുടെ ചുമതലകിട്ടിയപ്പോള്‍ത്തന്നെ ടോംജോസ്‌ നടത്തിയ ഇടപെടലുകള്‍ ദുരൂഹമായിരുന്നു. തുടര്‍ന്നുണ്ടായ വിവാദങ്ങളാണ്‌ എംഡിസ്ഥാനം നഷ്ടമാക്കിയത്‌. മാനേജിംഗ്‌ ഡയറക്ടര്‍ ചുമതലയില്‍ നിന്ന്‌ ഒഴിവാക്കിയ ടോം ജോസ്‌ കഴിഞ്ഞ സെപ്തംബര്‍ 26നാണ്‌ കൊച്ചി മെട്രോയില്‍ ശ്രീധരന്റെ അധികാരം ചോദ്യം ചെയ്ത്‌ ഡി എം ആര്‍ സിയുടെയും കെ എം ആര്‍ എല്ലിന്റെയും ചെയര്‍മാനായ കേന്ദ്ര നഗരവികസന മന്ത്രാലയ സെക്രട്ടറിക്ക്‌ കത്തയച്ചത്‌. ഡിഎംആര്‍സിയുടെ എംഡി സ്ഥാനത്ത്‌ നിന്ന്‌ വിരമിച്ച ഇ.ശ്രീധരന്‍ ഇപ്പോള്‍ കേരളത്തില്‍ താമസമാക്കിയിരിക്കയാണൈന്നും കൊച്ചി മെട്രോ റെയില്‍ പദ്ധതിയടക്കം കേരളത്തിലെ നിരവധി പദ്ധതികള്‍ അദ്ദേഹം ഡിഎംആര്‍സിയുടെ പേരില്‍ ഏറ്റെടുക്കാന്‍ സന്നദ്ധത അറിയിക്കുന്നുണ്ടെന്നും കത്തില്‍ ആമുഖമായി പറയുന്നു. ഡിഎംആര്‍സി സംവിധാനം മുഴവന്‍ തന്റെ പിന്നിലുണ്ടെന്ന്‌ അവകാശപ്പെട്ടുകൊണ്ട്‌ താരതമ്യേന ചെറിയ പാലത്തിന്റെ പണികള്‍ പോലും ഇ.ശ്രീധരന്‍ ഏറ്റെടുക്കാന്‍ ശ്രമിക്കുന്നുണ്ടെന്നും അവഹേളനം കലര്‍ന്ന ഭാഷയില്‍ കത്തില്‍ പരാമര്‍ശിച്ചിരിക്കുകയാണ്‌. ഇത്തരം കാര്യങ്ങളില്‍ ഇടപെടാന്‍ ശ്രീധരനെ ഡിഎംആര്‍സി ഡയറക്ടര്‍ ബോര്‍ഡ്‌ ഔദ്യോഗികമായി ചുമതലപ്പെടുത്തിയിട്ടുണ്ടോ എന്നാണ്‌ കത്ത്‌ തുടര്‍ന്ന്‌ ആരായുന്നത്‌. മെട്രോ റെയില്‍, മോണോ റെയില്‍, പാലം നിര്‍മാണം തുടങ്ങിയ പദ്ധതികളില്‍ ശ്രീധരന്‍ നടത്തുന്ന ഇടപെടലുകള്‍ക്ക്‌ ഡിഎംആര്‍സിയുടെ പിന്തുണയുണ്ടോ എന്നും കത്തില്‍ ചോദിക്കുന്നു. ശ്രീധരന്റെ അധികാരങ്ങള്‍ എന്തൊക്കെയാണെന്ന്‌ വ്യക്തമാക്കണമെന്നും കേരള സര്‍ക്കാരുമായി കരാര്‍ ഒപ്പിടാന്‍ ശ്രീധരനെ ചുമതലപ്പെടുത്തിയിട്ടുണ്ടോയെന്നും ഏറ്റെടുത്ത പദ്ധതികള്‍ക്ക്‌ ഡിഎംആര്‍സി ഡയറക്ടര്‍ ബോര്‍ഡ്‌ അംഗീകാരമുണ്ടോയെന്നും കത്തില്‍ ചോദിച്ചിട്ടുണ്ട്‌.

ഇക്കാര്യങ്ങളില്‍ വ്യക്തത നല്‍കുന്നത്‌ കൊച്ചി മെട്രോയുടെ കാര്യത്തില്‍ തീരുമാനമെടുക്കുന്നതിന്‌ സഹായകമാവുമെന്നും ടോം ജോസ്‌ സൂചിപ്പിച്ചിരിക്കുകയാണ്‌. ഏറെ ചര്‍ച്ചകള്‍ക്ക്‌ ശേഷമാണ്‌ മെട്രോ റെയില്‍സംബന്ധിച്ച്‌ സര്‍ക്കാര്‍ ഒരു തീരുമാനമെടുത്തത്‌. കൊട്ടിഘോഷിച്ച്‌ തറക്കല്ലുമിട്ടു. ഡിഎംആര്‍സിയും ഇ. ശ്രീധരനും ഒരുപാട്‌ ജോലി ഇതിനകം ചെയ്തുകഴിഞ്ഞു. അതിനിടയില്‍ പല പാരവയ്‌പുകള്‍ നടന്നെങ്കിലും അതെല്ലാം ഒഴിവാക്കി മൂന്നോട്ടുപോകുമ്പോഴാണ്‌ ടോം ജോസിന്റെ രൂപത്തില്‍ പുതിയ കുതന്ത്രങ്ങള്‍. ടോംജോസ്‌ കത്തെഴുതിയത്‌ സംബന്ധിച്ച്‌ വിശദീകരണം ചോദിക്കുമെന്ന്‌ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിപ്രസ്താവിച്ചിട്ടുണ്ട്‌. ഇങ്ങിനെ ഒരു കത്തെഴുതാന്‍ പൊതുമരാമത്ത്‌ വകുപ്പ്‌ സെക്രട്ടറിയെ ചുമതലപ്പടുത്തിയിട്ടില്ലെന്ന്‌ വകുപ്പുമന്ത്രി ഇബ്രാഹിംകുഞ്ഞും പറയുന്നു. പിന്നെ എങ്ങിനെ ഇത്തരത്തില്‍ പെരുമാറാന്‍ ഒരു ഉദ്യോഗസ്ഥന്‌ സാധിച്ചു. ഒരുകാര്യം ഉറപ്പാണ്‌ തന്റെ സങ്കുചിത താല്‍പര്യങ്ങള്‍ക്ക്‌ ഇ.ശ്രീധരന്‍ ഒരു വിലങ്ങുതടിയാണെന്ന്‌ തിരിച്ചറിഞ്ഞിരിക്കുന്നു. ആ കൊതിക്കെറുവില്‍ നിന്നാണ്‌ ഇങ്ങിനെ ഒരു കത്ത്‌ പ്രത്യക്ഷപ്പെട്ടത്‌. ഇത്രയും പകയും മുഷ്കുമുള്ള ഒരു ഉദ്യോഗസ്ഥന്‍ തന്ത്രപ്രധാനമായ പദവിയില്‍ ഇരുന്നാല്‍ കൊച്ചിമെട്രോ എന്നല്ല സര്‍ക്കാര്‍ നിശ്ചയിക്കുന്ന ഒരു പദ്ധതിയും നേരാംവണ്ണം പൂര്‍ത്തിയാക്കാന്‍ കഴിയുമെന്ന്‌ തോന്നുന്നില്ല. അതിനാല്‍ ഇയാളോട്‌ വിശദീകരണം തേടി സംതൃപ്തി അടയുകയല്ല വേണ്ടത്‌. സര്‍ക്കാര്‍ സര്‍വീസില്‍ തിരിച്ചുകയറാന്‍ പറ്റാത്തവിധമുള്ള നടപടിയാണ്‌ സ്വീകരിക്കേണ്ടത്‌. അതിന്‌ മുഖ്യമന്ത്രിയും വകുപ്പുമന്ത്രിമാരും തയ്യാറാകുമോ? അതിനുള്ള ആര്‍ജ്ജവവും കാണിക്കുമോ? ജനങ്ങള്‍ ഉറ്റുനോക്കുന്നത്‌ അതാണ്‌.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

രമേഷ് പിഷാരടി ആരുടെ ബിനാമിയാണ്? ശ്വേതാ മേനോനോട് രാജിവെയ്‌ക്കാന്‍ ആവശ്യപ്പെട്ട രമേഷ് പിഷാരടിയോട് രാജിവെയ്‌ക്കില്ലെന്ന് ശ്വേതാമേനോന്‍

World

ദാരിദ്ര്യത്താൽ വലയുന്ന പാകിസ്ഥാന്റെ പ്രശ്നം ഇന്ത്യയോ അഫ്ഗാനിസ്ഥാനോ അല്ല, മറിച്ച് സ്വന്തം രാഷ്‌ട്രീയക്കാരും സൈന്യവുമാണ് ; സിംഗപ്പൂർ നയതന്ത്രജ്ഞൻ

Kerala

കാഫിര്‍ സ്‌ക്രീന്‍ഷോട്ട് കേസ് : ഡി വൈ എഫ് ഐ നേതാവ് ജിതിന്‍ ഭാസ്‌കറിന് ജാമ്യം

Mollywood

ബിജെപിയില്‍ നിന്നും പണം വാങ്ങിയെന്ന് ആരോപിച്ച ബാബുരാജിനെതിരെ കോടതിയെ സമീപിക്കുമെന്ന് ശ്വേതാ മേനോന്‍

India

ഇൻസ്റ്റാഗ്രാമിൽ ഇന്ത്യയിലെ കുട്ടികളെ ദുരുപയോഗം ചെയ്യുന്ന പരസ്യങ്ങൾ: മെറ്റാ ഉദ്യോഗസ്ഥരെ വിളിച്ചുവരുത്തുമെന്ന് കേന്ദ്രം

പുതിയ വാര്‍ത്തകള്‍

ഇന്ത്യന്‍ ഡോറി അറബിക്കടലിലെ പുതിയ ഇനം ആഴക്കടല്‍ മത്സ്യം: കണ്ടെത്തിയത് സിഎംഎഫ്ആര്‍ഐ ശാസ്ത്രജ്ഞര്‍

മല്ലികയുടെ മൈക്ക് തട്ടിപ്പറിച്ചു, കൊല്ലം തുളസിയെ പ്രസംഗിപ്പിച്ചില്ല,സിദ്ദിഖും ബാബുരാജും അധിക്ഷേപിച്ചു, ‘അമ്മ’യില്‍ നടന്നത് പറഞ്ഞ് ശ്വേതാമേനോന്‍

മദ്രസകളിലെ ആധുനിക വിദ്യാഭ്യാസത്തിന്റെ അഭാവം വിദ്യാർത്ഥികളുടെ മൊത്തത്തിലുള്ള വികസനത്തിന് തടസമാകുന്നു ; ഛത്തീസ്ഗഡിലും മദ്രസ ബോർഡ് നിർത്തലാക്കാൻ സാധ്യത

ഗുജറാത്തിലും മധ്യപ്രദേശിലും ജെയ്‌ഷെ മുഹമ്മദ് ഭീകരരെന്ന് സംശയിക്കുന്ന 8 പേർ അറസ്റ്റിൽ ; പദ്ധതികൾ ആസൂത്രണം ചെയ്തത് മദ്രസകളിലെന്ന് അന്വേഷണ സംഘം

പിണറായിയുടെ വീട്ടില്‍ റെയ്ഡ് നടത്തിയ ഉദ്യോഗസ്ഥരെ ആക്രമിച്ചത് രാഷ്‌ട്രീയ പ്രേരിതമായെന്ന് ഇ ഡി,പ്രതികള്‍ക്ക് കേന്ദ്ര ഏജന്‍സികളോട് രാഷ്‌ട്രീയ വൈരാഗ്യം

FIR ഇട്ടെന്ന് കേട്ടാൽ പേടിച്ച് വീട്ടിലിരിക്കുന്നവർ ഒന്നുമല്ല ഹൈന്ദവ നേതൃത്വത്തിൽ ഉള്ളത് ; ഉടുക്ക് കൊട്ടുന്നത് കേട്ട് പേടിക്കുന്ന കാലം കഴിഞ്ഞു

മഹാരാഷ്‌ട്രയിലെ മലേഗാവിൽ 19 ഏക്കർ ഭൂമിയിൽ ലാൻഡ് ജിഹാദ് , ഒത്താശ നൽകുന്നത് മുസ്ലീം മേയർ ; പ്രതിഷേധ മാർച്ച് നടത്തി ഹൈന്ദവ സംഘടനകൾ 

എംഡിഎംഎ കൈവശം വച്ചതിന് പിടിയിലായത് മദ്രസയിൽ പഠിച്ചവരെന്ന് ജലീൽ പറഞ്ഞപ്പോൾ കേസില്ല ; ഇന്ന് ആർവി ബാബു പറഞ്ഞപ്പോൾ കേസ്

കപ്പയുടെ ബ്രാൻഡാകാൻ ഇലന്തൂർ ഗ്രാമം; വര്‍ഷങ്ങളായി നെല്‍കൃഷി ചെയ്തിരുന്ന പാടങ്ങൾ കപ്പ കൃഷിയിലേക്ക് മാറി

അതിര്‍ത്തിഗ്രാമത്തില്‍ തീര്‍ത്ഥാടനമൊരുക്കി സൈന്യം; പരമ്പരാഗത ധൂമപ്രാര്‍ത്ഥനയില്‍ പങ്കെടുത്ത് ഗ്രാമീണർ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.