Wednesday, August 12, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

മന്‍മോഹനും സോണിയയ്‌ക്കും കേജ്‌രിവാളിന്റെ വെല്ലുവിളി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Oct 21, 2012, 09:16 pm IST
inIndia

ന്യൂദല്‍ഹി: പ്രധാനമന്ത്രിക്കും കോണ്‍ഗ്രസ്‌ അധ്യക്ഷ സോണിയാ ഗാന്ധിക്കും കേജ്‌രിവാളിന്റെ വെല്ലുവിളി. രാജ്യത്തെ അഴിമതിയുമായി ബന്ധപ്പെട്ട്‌ പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗും, യുപിഎ അധ്യക്ഷ സോണിയാ ഗാന്ധിയും പരസ്യസംവാദത്തിന്‌ ഒരുക്കമാണോയെന്ന്‌ കേജ്‌രിവാള്‍ ചോദിച്ചു. കഴിഞ്ഞ ദിവസം കോണ്‍ഗ്രസ്‌ നേതാവ്‌ ദിഗ്‌വിജയ്സിംഗ്‌ അയച്ച കത്തിന്‌ മറുപടിയായി ട്വിറ്ററിലൂടെയാണ്‌ കേജ്‌രിവാള്‍ വെല്ലുവിളി ഉയര്‍ത്തിയത്‌. സോണിയാ ഗാന്ധിയോ പ്രധാനമന്ത്രിയോ അല്ലെങ്കില്‍ രാഹുല്‍ ഗാന്ധിയോ ഒരു പരസ്യ സംവാദത്തിന്‌ തയ്യാറാവണം. ഇതിനായി ദിഗ്‌ വിജയ്‌ സിംഗ്‌ അവര്‍ക്ക്‌ പ്രേരണ നല്‍കണം. സംവാദത്തില്‍ ഇരുകൂട്ടര്‍ക്കും പരസ്പ്പരം ചോദ്യങ്ങള്‍ ഉന്നയിക്കാനുള്ള അവസരമൊരുക്കുകയും ചെയ്യാം. ദിഗ്‌വിജയ്‌ ഇതിന്‌ തയ്യാറാണോ എന്നും കേജ്‌രിവാള്‍ ട്വിറ്ററിലൂടെ ചോദിച്ചു.

മറ്റുള്ളവരെ ചോദ്യം ചെയ്യുന്ന കേജ്‌രിവാള്‍ സ്വന്തം സംഘടനയായ ഇന്ത്യ എഗനിസ്റ്റ്‌ കറപ്ഷന്റെ (ഐഎസി) ഫണ്ടുകളെക്കുറിച്ച്‌ വ്യക്തമാക്കണമെന്നായിരുന്നു ദിഗ്‌വിജയിന്റെ ആവശ്യം. ദിഗ്‌വിജയിന്റെ ചോദ്യങ്ങള്‍ക്ക്‌ മറുപടി നല്‍കാന്‍ തയ്യാറാണ്‌. എന്നാല്‍, ആദ്യം തങ്ങള്‍ ഉന്നയിച്ച ചോദ്യങ്ങള്‍ക്ക്‌ സോണിയയുടെ മരുമകന്‍ മറുപടി നല്‍കണമെന്നും കേജ്‌രിവാളിന്റെ ട്വിറ്ററിലൂടെ പറഞ്ഞു.

രാജ്യത്ത്‌ നടക്കുന്ന അഴിമതിയില്‍ നിന്ന്‌ ജനങ്ങളുടെ ശ്രദ്ധ തിരിച്ചുവിടാനാണ്‌ തങ്ങള്‍ക്കെതിരെ അനാവശ്യമായ ആരോപണമുന്നയിക്കുന്നതെന്നും കേജ്‌രിവാള്‍ പറഞ്ഞു. നിങ്ങള്‍ ഉന്നയിച്ച ചോദ്യങ്ങള്‍ രാജ്യത്തെ ജനങ്ങളോട്‌ ചോദിക്കൂ. അവര്‍ അതിന്‌ ഉത്തരം നല്‍കുമെന്നു കേജ്‌രിവാള്‍ കൂട്ടിച്ചേര്‍ത്തു. പരസ്യ സംവാദത്തിന്‌ ദിഗ്‌വിജയ്‌ തയ്യാറാണോ? പ്രധാനമന്ത്രിയും പാര്‍ട്ടി അധ്യക്ഷയും ഇതിന്‌ തയ്യാറായില്ലെങ്കില്‍ ഇപ്പോള്‍ കോണ്‍ഗ്രസ്‌ നേതാക്കള്‍ ഉന്നയിക്കുന്ന ആരോപണങ്ങള്‍ വില കുറഞ്ഞ പ്രചാരണത്തിനുവേണ്ടി മാത്രമായിരിക്കുമെന്ന്‌ ജനങ്ങള്‍ കരുതുമെന്നും കേജ്‌രിവാള്‍ പറഞ്ഞു.

വധേരയുമായി ബന്ധപ്പെട്ട അഴിമതി ആരോപണങ്ങളില്‍ കോണ്‍ഗ്രസ്‌ നേതൃത്വം മൗനം പാലിച്ചിരിക്കുകയാണ്‌. വധേരയുടെ കാര്യത്തിലും ജന്‍ ലോക്പാല്‍ കാര്യത്തിലും തങ്ങള്‍ക്ക്‌ ഒരു മറുപടിയും ലഭിച്ചിട്ടില്ല. ദിഗ്‌വിജയിന്‌ ഇവരില്‍നിന്ന്‌ ആരില്‍ നിന്നെങ്കിലും മറുപടി കിട്ടിയിട്ടുണ്ടോയെന്നും കേജ്‌രിവാള്‍ ചോദിച്ചു. തങ്ങളുടെ ജീവിതവുമായി ബന്ധപ്പെട്ട്‌ ഏത്‌ ചോദ്യവും നിങ്ങള്‍ക്ക്‌ ഉന്നയിക്കാം. അതിനുള്ള മറുപടിയും ഞങ്ങള്‍ നല്‍കാം. എന്നാല്‍ ഞങ്ങള്‍ ചോദിക്കുന്ന ചോദ്യത്തിന്‌ പൊതുജനമധ്യത്തില്‍ വെച്ച്‌ മറുപടി പറയുമോയെന്നും കേജ്‌രിവാള്‍ ചോദിച്ചു. ഓരോ രാഷ്‌ട്രീയ പാര്‍ട്ടികളും അവരുടെ താല്‍പ്പര്യങ്ങളെ മാത്രമാണ്‌ സംരക്ഷിക്കാന്‍ ശ്രമിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

കേജ്‌രിവാളിന്റെ നേതൃത്വത്തിലുള്ള സന്നദ്ധ സംഘടനകള്‍ക്ക്‌ ലഭിച്ച പ്രതിഫലത്തെക്കുറിച്ച്‌ എന്തുകൊണ്ട്‌ വ്യക്തമാക്കുന്നില്ലെന്ന്‌ ദിഗ്‌വിജയ്‌ കഴിഞ്ഞ ദിവസം ചോദിച്ചിരുന്നു. കേജ്‌രിവാളിന്റെ അടുത്ത അനുയായിയായ കബീറിന്റെ നേതൃത്വത്തിലുള്ള സംഘടനയ്‌ക്ക്‌ 2005 ല്‍ വിദേശത്തുനിന്ന്‌ 172,000 ഡോളര്‍ ലഭിച്ചുവെന്നും 2008 ല്‍ 1,97,000 ഡോളര്‍ ലഭിച്ചുവെന്നും ദിഗ്‌വിജയ്‌ വെളിപ്പെടുത്തിയിരുന്നു. എന്തുകൊണ്ടാണ്‌ ഈ കണക്കുകള്‍ കേജ്‌രിവാള്‍ വെബ്സൈറ്റില്‍ പ്രസിദ്ധപ്പെടുത്താതിരുന്നതെന്നും ദിഗ്‌വിജയ്‌ ചോദിച്ചിരുന്നു. സംഘടനയുടെ സെമിനാറിനും മാധ്യമങ്ങളിലൂടെയുള്ള പ്രചാരണങ്ങള്‍ക്കും മറ്റ്‌ പരിപാടികള്‍ക്കുമാണ്‌ ഈ വിദേശപണം ഉപയോഗിച്ചതെന്നും ദിഗ്‌വിജയ്‌ പറഞ്ഞിരുന്നു. ഈ ആരോപണങ്ങള്‍ക്കെതിരെയാണ്‌ ഇന്നലെ കേജ്‌രിവാള്‍ രംഗത്തെത്തിയത്‌. തങ്ങളുടെ സംഘടനയുമായി ബന്ധപ്പെട്ട എല്ലാ വിവരങ്ങളും ജനങ്ങള്‍ക്ക്‌ മുന്‍പില്‍ വെളിപ്പെടുത്താന്‍ തയ്യാറാണെന്ന്‌ കേജ്‌രിവാള്‍ പറഞ്ഞു.

ഇതിനിടെ, റോബര്‍ട്ട്‌ വധേരയുടെ അഴിമതി ആരോപണവുമായി ബന്ധപ്പെട്ട്‌ ഹരിയാന മുഖ്യമന്ത്രി ഭൂപീന്ദര്‍ സിംഗ്‌ ഹൂഡയുടെ പദ്ധതിക്ക്‌ മുന്‍പില്‍ അഴിമതി വിരുദ്ധ സംഘടനയുടെ പ്രവര്‍ത്തകര്‍ പ്രതിഷേധ പ്രകടനം നടത്തി. വധേരയും ഡിഎല്‍എഫും തമ്മിലുള്ള അഴിമതി ആരോപണങ്ങള്‍ക്ക്‌ ഹൂഡ കൂട്ടുനിന്നുവെന്നാരോപിച്ചാണ്‌ പ്രതിഷേധം പ്രകടനം നടത്തിയത്‌. വധേരയുടെ ഭൂമിയിടപാടുകള്‍ റദ്ദാക്കി അന്വേഷണത്തിനുത്തരവിട്ട ഐഎഎസ്‌ ഉദ്യോഗസ്ഥന്‍ അശോക്‌ കെംകെയെ സ്ഥലം മാറ്റിയ നടപടിയില്‍ സ്വതന്ത്ര അന്വേഷണം വേണമെന്നും പ്രതിഷേധക്കാര്‍ ആവശ്യപ്പെട്ടു.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സംസ്ഥാനത്ത് ഒറ്റപ്പെട്ട കനത്ത മഴയ്‌ക്ക് സാധ്യത

Kerala

മുല്ലപ്പെരിയാര്‍ സംഭരണശേഷിയും സുരക്ഷയും വിലയിരുത്തി ദേശീയ സുരക്ഷാ അതോറിറ്റി ഉപസമിതി

News

റെയിൽടിക്കറ്റ് തട്ടിപ്പ്: 13580 പേർക്കെതിരേ നടപടി

Kerala

ജോലി വാഗ്ദാനം ചെയ്ത് മൂന്നര കോടി തട്ടിയ കേസില്‍ കനേഡിയന്‍ പൗരത്വമുള്ള ചങ്ങനാശ്ശേരി സ്വദേശി അറസ്റ്റില്‍

India

പണിമുടക്കുകളിലും പ്രതിഷേധസമരങ്ങളിലും അവശ്യ സേവനങ്ങള്‍ തടസ്സപ്പെടുന്നതിനെതിരെ സുപ്രീം കോടതിയില്‍ ഹര്‍ജി

പുതിയ വാര്‍ത്തകള്‍

സര്‍പ്പദോഷമുണ്ടെന്നും മകന്‍ പാമ്പുകടിയേറ്റ് മരിക്കുമെന്നും ഭയപ്പെടുത്തി സ്വര്‍ണവും പണവും കവർന്ന രണ്ടു സ്ത്രീകള്‍ അറസ്‌റ്റിൽ 

ഐബി ഉദ്യോഗസ്ഥന്‍ അങ്കിത് ശര്‍മ്മ കൊലക്കേസ്: 6 പേരെ വെറുതെ വിട്ടതിനെതിരെ ദല്‍ഹി പോലീസ് അപ്പീല്‍ നല്‍കും

വിരമിക്കല്‍ സൂചന നല്‍കി അര്‍ജന്റീന ഇതിഹാസ താരം ലിയോണല്‍ മെസി, പിതാവിനെ സ്മരിച്ച് വൈകാരിക കുറിപ്പ്

‘അള്ളാഹുവിന് സ്തുതി’ : ഇറാനുമായുള്ള സംഘർഷം രൂക്ഷമാകുമ്പോൾ ഹോർമുസിന്റെ പൂർണ നിയന്ത്രണം അമേരിക്കയ്‌ക്കാണെന്ന് ട്രംപ്

മുംബൈയിലെ ബിജെപി കൗണ്‍സില്‍ തേജസ്വി ഘോസാല്‍ക്കര്‍ (വലത്ത്)

‘ജെന്‍ സീ’യിലേക്ക് പാലം പണിത് ബിജെപി; മുംബൈ ലോക്കല്‍ ട്രെയിനില്‍ ജെൻ സീയ്‌ക്ക് പ്രത്യേക കോച്ച്‌ വേണമെന്ന് ബിജെപിയുടെ തേജസ്വി ഘോസാല്‍ക്കര്‍

നടി ഹര്‍ഷവര്‍ദ്ധിനിക്കെതിരെയുള്ള സ്വര്‍ണ്ണക്കടത്ത് കേസ്: മുഴുവന്‍ സിസിടിവി ദൃശ്യങ്ങളും കൈമാറും

ഇമ്രാൻ ഖാൻ മരിച്ചോ ? മുൻ പ്രധാനമന്ത്രിയെക്കുറിച്ചുള്ള പാക് പത്രപ്രവർത്തകന്റെ അവകാശവാദത്തിൽ ഞെട്ടിത്തരിച്ച് പാകിസ്ഥാനികൾ

ഓൺലൈൻ ഗെയിം കളിച്ച് നഷ്ടമായത് ലക്ഷങ്ങൾ : 28 കാരി ജീവനൊടുക്കി ; കഴിഞ്ഞ വർഷം ഭർത്താവ് തീർത്തത് 15 ലക്ഷത്തിന്റെ കടം

വാടക തര്‍ക്കം: താമസക്കാരായ ദമ്പതികള്‍ പൊലീസ് സ്റ്റേഷനില്‍ പോയപ്പോള്‍ വീട് ഇടിച്ചു നിരത്തി

പ്രധാനമന്ത്രി മോദിയും ട്രംപും തമ്മിൽ നല്ല ബന്ധമാണുള്ളത്, അവർ അത് പരിഹരിക്കും : ഇന്ത്യയുടെ 100% താരിഫ് സംബന്ധിച്ച ചോദ്യത്തിന് മറുപടിയുമായി പീറ്റർ നവാരോ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.