Wednesday, August 12, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

കേജ്‌രിവാളിന്‌ വീണ്ടും ഹസാരെയുടെ വിമര്‍ശനം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Oct 20, 2012, 08:59 pm IST
inIndia

റലേഗന്‍ സിദ്ധി: വിവരാവകാശ പ്രവര്‍ത്തകന്‍ അരവിന്ദ്‌ കേജ്‌രിവാളിന്‌ അണ്ണാഹസാരെയുടെ രൂക്ഷ വിമര്‍ശനം. ഒരു സമയം ഒരു വിഷയത്തില്‍ ശ്രദ്ധചെലുത്താനും ആ പ്രശ്നത്തിന്‌ പരിഹാരം കാണാനും കേജ്‌രിവാളിനോട്‌ ഹസാരെ ഉപദേശിച്ചു. അഴിമതിക്കെതിരെ പോരാടുന്നതില്‍ തനിക്ക്‌ കേജ്‌രിവാളില്‍ നിന്ന്‌ വ്യത്യസ്തമായ മാര്‍ഗമാണ്‌ ഉള്ളത്‌. എന്നാല്‍ രണ്ടു പേര്‍ക്കും ഒരേ ലക്ഷ്യമാണുള്ളതെന്നും ഹസാരെ പറഞ്ഞു. ഒരു സ്വകാര്യ ചാനലിന്‌ നല്‍കിയ അഭിമുഖത്തിലാണ്‌ അദ്ദേഹം കേജ്‌രിവാളിനെതിരെ ആഞ്ഞടിച്ചത്‌.

എല്ലാ പ്രശ്നങ്ങളും ഒരു പോലെ കൈകാര്യം ചെയ്യണം. ഓരോ ആഴ്‌ച്ചയും ഓരോ രാഷ്‌ട്രീയ നേതാക്കളെ തെരഞ്ഞുപിടിച്ച്‌ ആക്രമിക്കുന്നത്‌ ശരിയല്ല. അഴിമതിക്കെതിരെയാണ്‌ നാം പോരാടേണ്ടത്‌. ഇതിനെ രാഷ്‌ട്രീയവല്‍ക്കരിക്കരുതെന്നും ഹസാരെ പറഞ്ഞു. അടുത്തിടെ നടന്ന സംഭവങ്ങളെക്കുറിച്ച്‌ തനിക്ക്‌ കൂടുതലൊന്നും അറിയില്ല. ശസ്ത്രക്രിയയെ ത്തുടര്‍ന്ന്‌ ആശുപത്രിയിലായിരുന്നതിനാല്‍ ടിവിയോ, പത്രമോ വായിച്ചിരുന്നില്ല. അതുകൊണ്ടുതന്നെ ഇതേക്കുറിച്ച്‌ കൂടുതല്ലൊന്നും പറയാനില്ലെന്നും ഹസാരെ പറഞ്ഞു. രാജ്യത്തെ ജനങ്ങള്‍ക്കു മുമ്പില്‍ കേജ്‌രിവാള്‍ എന്തൊക്കെയാണ്‌ തുറന്നുകാട്ടുന്നതെന്ന്‌ തനിക്കറിയില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

കേജ്‌രിവാളിന്‌ പിന്തുണ പിഖ്യാപിച്ചിട്ടുള്ളവര്‍ക്ക്‌ തന്റെ പുതിയ അഴിമതി വിരുദ്ധ സംഘത്തില്‍ സ്ഥാനമുണ്ടായിരിക്കില്ലെന്നും ഹസാരെ മുന്നറിയപ്പും നല്‍കി. നവംബര്‍ 24 നോ 25 നോ പുതിയ സംഘത്തിന്റെ ആദ്യ യോഗം റലേഗന്‍ സിദ്ധിയില്‍ ചേരുമെന്നും 50 അംഗങ്ങളായിരിക്കും ഉണ്ടായിരിക്കുകയെന്നും ഹസാരെ പറഞ്ഞു. എല്ലാ അംഗങ്ങളും അവരുടെ ആസ്തിയെക്കുറിച്ച്‌ ആദ്യ യോഗത്തില്‍ വെളിപ്പെടുത്തും. അടുത്ത വര്‍ഷം ജനുവരി 30 മുതല്‍ പാറ്റ്നയിലെ ഗാന്ധി മൈതാനിയില്‍ നിന്ന്‌ അഴിമതിക്കെതിരെ രാജ്യവ്യാപകപര്യടനം ആരംഭിക്കുമെന്നും അദ്ദേഹം പറഞ്ഞു.

രാഷ്‌ട്രീയ പാര്‍ട്ടി രൂപീകരിക്കാനുള്ള കേജ്‌രിവാളിന്റെ തീരുമാനത്തിനുശേഷമാണ്‌ ഹസാരെസംഘം വഴിപിരിഞ്ഞത്‌. കേജ്‌രിവാളിന്റെ രാഷ്‌ട്രീയ മോഹങ്ങളാണ്‌ സംഘം പിരിയാനുള്ള കാരണമെന്ന്‌ ഹസാരെ തുറന്ന്‌ പറയുകയും ചെയ്തിരുന്നു. ഗാന്ധിജയന്തി ദിനത്തില്‍ പുതിയ രാഷ്‌ട്രീയപാര്‍ട്ടി പ്രഖ്യാപിച്ച കേജ്‌രിവാള്‍ തെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥികളെ നിര്‍ത്തുമെന്നും അറിയിച്ചിരുന്നു.

യുപിഎ അധ്യക്ഷ സോണിയാ ഗാന്ധിയുടെ മരുമകനും ബിസിനസുകാരനുമായ റോബര്‍ട്ട്‌ വധേരയും ഡി എല്‍ എഫും തമ്മിലുള്ള അനധികൃത ഭൂമി ഇടപാടിന്റെ കഥകള്‍ കേജ്‌രിവാള്‍ പുറത്ത്‌ കൊണ്ടുവന്നിരുന്നു. തുടര്‍ന്ന്‌ നാടകീയമായ സംഭവ വികാസങ്ങളാണ്‌ ദല്‍ഹിയിലുണ്ടായത്‌. എന്നാല്‍ രാഷ്‌ട്രീയ നേതാക്കള്‍ക്കെതിരെ അഴിമതി ആരോപണമുന്നയിച്ച കേജ്‌രിവാള്‍ സംഘം പ്രതിരോധത്തിലായിരിക്കുകയാണ്‌. സംഘാംഗങ്ങളായ പ്രശാന്ത്‌ ഭൂഷന്‍, അഞ്ജലി ദമാനിയ, മായങ്ക ഗാന്ധി എന്നിവര്‍ക്കെതിരെ അഴിമതി ആരോപണം ഉയര്‍ന്ന സാഹചര്യത്തില്‍ അവര്‍ക്കെതിരെ കേജ്‌രിവാള്‍ അന്വേഷണം പ്രഖ്യപിക്കുകയും ചെയ്തു.

അതേസമയം, കേജ്‌രിവാളിനെതിരെ ആരോപണമുന്നയിച്ച്‌ കോണ്‍ഗ്രസ്‌ ജനറല്‍ സെക്രട്ടറി ദിഗ്‌വിജയ്‌ സിംഗ്‌ രംഗത്തെത്തി. 2005-2006 കാലയളവില്‍ സോണിയാ ഗാന്ധിയുടെ നേതൃത്വത്തിലുള്ള ദേശീയ ഉപദേശക സമിതിയില്‍ അംഗമാക്കണമെന്നാവശ്യപ്പെട്ട്‌ കേജ്‌രിവാള്‍ തന്നെ സമീപിച്ചിരുന്നുവെന്നാണ്‌ ദിഗ്‌വിജയിന്റെ ആരോപണം. ഇക്കാര്യം ആവശ്യപ്പെട്ടുകൊണ്ട്‌ സ്വാമി അഗ്നിവേശിനൊപ്പമാണ്‌ കേജ്‌രിവാള്‍ തന്നെ സമീപിച്ചതെന്ന്‌ ദിഗ്‌വിജയ്‌ പറഞ്ഞു.
എന്നാല്‍ ആരോപണം കേജ്‌രിവാള്‍ തള്ളിക്കളഞ്ഞു. ഉപദേശക സമിതിയില്‍ ഉള്‍പ്പെടുത്തണമെന്നാവശ്യപ്പെട്ട്‌ താന്‍ ആരെയും സമീപിച്ചിട്ടില്ലെന്നും കേജരിവാള്‍ പറഞ്ഞു. ആറോ,ഏഴോ വര്‍ഷങ്ങള്‍ക്ക്‌ മുമ്പ്‌ ഇത്തരം കാര്യങ്ങള്‍ സംഭവിച്ചിട്ടുണ്ടാകാം പക്ഷെ താന്‍ അതൊന്നും ഓര്‍മ്മിക്കുന്നില്ലെന്നും അഗ്നിവേശ്‌ പ്രതികരിച്ചു.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

കെനിയന്‍ പ്രസിഡന്‍റ് റൂട്ടോ (ഇടത്ത്) കോണ്‍ഗ്രസ് വക്താവ് ജയറാം രമേശ് (നടുവില്‍)
India

കെനിയയില്‍ സമരം നടത്തിച്ച് ചൈന അദാനിയെ ഒഴിവാക്കി, അദാനിയുടെ 200 കോടി പദ്ധതി ചൈന നേടിയത് 290 കോടിയ്‌ക്ക്; കോണ്‍ഗ്രസിന് സന്തോഷം

Kerala

വിവാഹമോചന നടപടികള്‍ വേഗത്തിലാക്കാം,ജീവിത പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ പൂജകള്‍ ചെയ്യാം- വീട്ടമ്മയെ കബളിപ്പിച്ച് ലക്ഷങ്ങള്‍ തട്ടിയ പ്രതി അറസ്റ്റില്‍

Kerala

സംസ്ഥാനത്ത് ഒറ്റപ്പെട്ട കനത്ത മഴയ്‌ക്ക് സാധ്യത

Kerala

മുല്ലപ്പെരിയാര്‍ സംഭരണശേഷിയും സുരക്ഷയും വിലയിരുത്തി ദേശീയ സുരക്ഷാ അതോറിറ്റി ഉപസമിതി

News

റെയിൽടിക്കറ്റ് തട്ടിപ്പ്: 13580 പേർക്കെതിരേ നടപടി

പുതിയ വാര്‍ത്തകള്‍

ജോലി വാഗ്ദാനം ചെയ്ത് മൂന്നര കോടി തട്ടിയ കേസില്‍ കനേഡിയന്‍ പൗരത്വമുള്ള ചങ്ങനാശ്ശേരി സ്വദേശി അറസ്റ്റില്‍

പണിമുടക്കുകളിലും പ്രതിഷേധസമരങ്ങളിലും അവശ്യ സേവനങ്ങള്‍ തടസ്സപ്പെടുന്നതിനെതിരെ സുപ്രീം കോടതിയില്‍ ഹര്‍ജി

സര്‍പ്പദോഷമുണ്ടെന്നും മകന്‍ പാമ്പുകടിയേറ്റ് മരിക്കുമെന്നും ഭയപ്പെടുത്തി സ്വര്‍ണവും പണവും കവർന്ന രണ്ടു സ്ത്രീകള്‍ അറസ്‌റ്റിൽ 

ഐബി ഉദ്യോഗസ്ഥന്‍ അങ്കിത് ശര്‍മ്മ കൊലക്കേസ്: 6 പേരെ വെറുതെ വിട്ടതിനെതിരെ ദല്‍ഹി പോലീസ് അപ്പീല്‍ നല്‍കും

വിരമിക്കല്‍ സൂചന നല്‍കി അര്‍ജന്റീന ഇതിഹാസ താരം ലിയോണല്‍ മെസി, പിതാവിനെ സ്മരിച്ച് വൈകാരിക കുറിപ്പ്

‘അള്ളാഹുവിന് സ്തുതി’ : ഇറാനുമായുള്ള സംഘർഷം രൂക്ഷമാകുമ്പോൾ ഹോർമുസിന്റെ പൂർണ നിയന്ത്രണം അമേരിക്കയ്‌ക്കാണെന്ന് ട്രംപ്

മുംബൈയിലെ ബിജെപി കൗണ്‍സില്‍ തേജസ്വി ഘോസാല്‍ക്കര്‍ (വലത്ത്)

‘ജെന്‍ സീ’യിലേക്ക് പാലം പണിത് ബിജെപി; മുംബൈ ലോക്കല്‍ ട്രെയിനില്‍ ജെൻ സീയ്‌ക്ക് പ്രത്യേക കോച്ച്‌ വേണമെന്ന് ബിജെപിയുടെ തേജസ്വി ഘോസാല്‍ക്കര്‍

നടി ഹര്‍ഷവര്‍ദ്ധിനിക്കെതിരെയുള്ള സ്വര്‍ണ്ണക്കടത്ത് കേസ്: മുഴുവന്‍ സിസിടിവി ദൃശ്യങ്ങളും കൈമാറും

ഇമ്രാൻ ഖാൻ മരിച്ചോ ? മുൻ പ്രധാനമന്ത്രിയെക്കുറിച്ചുള്ള പാക് പത്രപ്രവർത്തകന്റെ അവകാശവാദത്തിൽ ഞെട്ടിത്തരിച്ച് പാകിസ്ഥാനികൾ

ഓൺലൈൻ ഗെയിം കളിച്ച് നഷ്ടമായത് ലക്ഷങ്ങൾ : 28 കാരി ജീവനൊടുക്കി ; കഴിഞ്ഞ വർഷം ഭർത്താവ് തീർത്തത് 15 ലക്ഷത്തിന്റെ കടം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.