Wednesday, August 12, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ഖുര്‍ഷിദ്‌ പറയുന്നത്‌ നുണയെന്ന്‌ കേജ്‌രിവാള്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Oct 15, 2012, 10:42 pm IST
inIndia

ന്യൂദല്‍ഹി: അഴിമതി ആരോപണം നിഷേധിച്ചുകൊണ്ട്‌ കേന്ദ്രനിയമമന്ത്രി സല്‍മാന്‍ ഖുര്‍ഷിദ്‌ പറഞ്ഞ കാര്യങ്ങള്‍ നുണയാണെന്ന്‌ അരവിന്ദ്‌ കേജ്‌രിവാള്‍. സുപ്രീം കോടതിയിലെ മൂന്ന്‌ അഭിഭാഷകര്‍ ഉള്‍പ്പെട്ട സംഘം അഴിമതിയെക്കുറിച്ച്‌ അന്വേഷിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഖുര്‍ഷിദും മുലായംസിംഗ്‌ യാദവും പരസ്പരം സംരക്ഷിക്കുകയാണെന്നും കേജ്‌രിവാള്‍ പറഞ്ഞു. അനധികൃത സ്വത്ത്‌ സമ്പാദനക്കേസില്‍ മുലായത്തിനെതിരെ കേസ്‌ നിലനില്‍ക്കുന്നതിനാല്‍ അദ്ദേഹം ഖുര്‍ഷിദിനെ സഹായിക്കുകയാണെന്നും കേജ്‌രിവാള്‍ ആരോപിച്ചു.

ഖുര്‍ഷിദിനെതിരെ മതിയായ തെളിവുകളുണ്ട്‌. എന്നാല്‍ ആര്‌ അന്വേഷണം നടത്തും എന്നത്‌ വലിയ ചോദ്യമാണ്‌. അഖിലേഷ്‌ യാദവ്‌ അന്വേഷിക്കുമോ എന്നും കേജ്‌രിവാള്‍ ചോദിച്ചു. അഖിലേഷിന്റെ അച്ഛന്‍ മുലായത്തിനെതിരെ സുപ്രീം കോടതിയില്‍ ഇപ്പോഴും കേസ്‌ നിലനില്‍ക്കുന്നുണ്ട്‌. അദ്ദേഹത്തിനെതിരെ വാദിക്കുന്നതിന്‌ ആര്‌ അഭിഭാഷകനെ നിയമിക്കും. ഖുര്‍ഷിദ്‌ ഇത്‌ ചെയ്യുമോ എന്നും കേജ്‌രിവാള്‍ ചോദിച്ചു. വികലാംഗര്‍ക്ക്‌ ഉപകരണം നല്‍കാനായി നടത്തിയ ക്യാമ്പില്‍ പലര്‍ക്കും ഉപകരണങ്ങള്‍ നല്‍കിയതായി ഖുര്‍ഷിദും ഭാര്യയും കഴിഞ്ഞ ദിവസം തെളിവുകള്‍ പ്രദര്‍ശിപ്പിച്ചു. എന്നാല്‍ ഇതില്‍ പലരെക്കുറിച്ചും അന്വേഷിച്ചപ്പോള്‍ അവരെ കണ്ടെത്താനായില്ല. സഹായം കിട്ടിയ മറ്റൊരാളെ കണ്ടെത്തിയപ്പോള്‍ അയാള്‍ വികലാംഗനല്ലെന്നും കണ്ടെത്തിയതായി കേജ്‌രിവാള്‍ പറഞ്ഞു.

ഖുര്‍ഷിദ്‌ മുലായത്തേയും അഖിലേഷ്‌ ഖുര്‍ഷിദിനേയുമാണ്‌ നിലവില്‍ സംരക്ഷിച്ചുകൊണ്ടിരിക്കുന്നതെന്നും കേജ്‌രിവാള്‍ പറഞ്ഞു. രാജി ആവശ്യപ്പെട്ട്‌ ദല്‍ഹിയില്‍ നടത്തുന്ന പ്രതിഷേധം കേജ്‌രിവാളും സംഘവും താല്‍ക്കാലികമായി അവസാനിപ്പിച്ചു. രണ്ടാം ഘട്ട സമരം ഈ മാസം 17 മുതല്‍ ഖുര്‍ഷിദിന്റെ മണ്ഡലമായ ഫരൂഖാബാദില്‍ ആരംഭിക്കുമെന്നും കേജ്‌രിവാള്‍ അറിയിച്ചു. ഖുര്‍ഷിദ്‌ രാജിവെക്കുന്നതുവരെ പ്രതിഷേധവുമായി മുന്നോട്ട്‌ പോകുമെന്നും കേജ്‌രിവാള്‍ പറഞ്ഞു. ഖുര്‍ഷിദിനെതിരായ ആരോപണങ്ങളെ കോണ്‍ഗ്രസ്‌ എന്തിനാണ്‌ പ്രതിരോധിക്കുന്നത്‌.ട്രസ്റ്റുമായി കോണ്‍ഗ്രസിന്‌ എന്ത്‌ ബന്ധമാണ്‌ ഉള്ളതെന്നും കേജ്‌രിവാള്‍ ചോദിച്ചു.

പത്ത്‌ ദിവസം നല്‍കിയാല്‍ അഴിമതിയുമായി ബന്ധപ്പെട്ട തെളിവുകള്‍ ഖുര്‍ഷിദ്‌ നശിപ്പിക്കുമെന്നും കേജ്‌രിവാള്‍ പറഞ്ഞു. ഖുര്‍ഷിദിന്റെ ട്രസ്റ്റുമായി ബന്ധപ്പെട്ട്‌ കൂടുതല്‍ വെളിപ്പെടുത്തലുകള്‍ നടത്തുമെന്നും കേജ്‌രിവാള്‍ മുന്നറിയിപ്പ്‌ നല്‍കി. ഖുര്‍ഷിദിന്റെയും ഭാര്യ ലൂയിസ്‌ ഖുര്‍ഷിദിന്റെയും നേതൃത്വത്തിലുള്ള സക്കീര്‍ ഹുസൈന്‍ മെമ്മോറിയല്‍ ട്രസ്റ്റിന്‌ കേന്ദ്രസര്‍ക്കാര്‍ വഴിവിട്ട്‌ ഫണ്ട്‌ നല്‍കിയെന്നായിരുന്നു ആരോപണം. കേജ്‌രിവാള്‍ തന്നെയാണ്‌ ഈ ആരോപണം പുറത്തുകൊണ്ടുവന്നത്‌.

അതേസമയം, ഖുര്‍ഷിദുമായി ബന്ധപ്പെട്ട അഴിമതി ആരോപണങ്ങള്‍ അന്വേഷിക്കുന്നതിന്‌ ചുമതലപ്പെടുത്തിയ എക്കേ‍ണോമിക്‌ ഒഫന്‍സീവ്‌ വിങ്ങ്സ്‌ രേഖകള്‍ ശേഖരിച്ചുതുടങ്ങി. അന്വേഷണത്തിന്റെ ഭാഗമായി സംസ്ഥാനത്തെ വിവിധ ജില്ലകളില്‍ പ്രവര്‍ത്തിക്കുന്ന ട്രസ്റ്റുകളില്‍ സംഘം പരിശോധന നടത്തി. ഇവിടെ നിന്നും ഫണ്ടുമായി ബന്ധപ്പെട്ട്‌ കൂടുതല്‍ രേഖകള്‍ ശേഖരിച്ചിട്ടുണ്ടെന്ന്‌ സുബ്രത്‌ ത്രിപധി മാധ്യമങ്ങളോട്‌ പറഞ്ഞു. ട്രസ്റ്റ്‌ അവരുടെ സമ്മതത്തോടെയാണ്‌ രേഖകള്‍ തന്നതെന്നും റെയ്ഡല്ല നടത്തിയതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. എന്നാല്‍ അന്വേഷണത്തെക്കുറിച്ചോ അഴിമതി ആരോപണത്തെക്കുറിച്ചോ പ്രതികരിക്കാന്‍ മുഖ്യമന്ത്രി അഖിലേഷ്‌ യാദവ്‌ തയ്യാറായില്ല. അന്വേഷണം നടക്കുന്നതേയുള്ളൂവെന്നും മുന്‍ ബിഎസ്പി സര്‍ക്കാരിന്റെ കാലത്താണ്‌ ഇതെല്ലാം നടന്നതെന്നും അഖിലേഷ്‌ പറഞ്ഞു. അന്വേഷണ റിപ്പോര്‍ട്ട്‌ ലഭിക്കാതെ ഈ വിഷയത്തില്‍ താന്‍ പ്രതികരിക്കില്ലെന്നും അഖിലേഷ്‌ പറഞ്ഞു.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

കെനിയന്‍ പ്രസിഡന്‍റ് റൂട്ടോ (ഇടത്ത്) കോണ്‍ഗ്രസ് വക്താവ് ജയറാം രമേശ് (നടുവില്‍)
India

കെനിയയില്‍ സമരം നടത്തിച്ച് ചൈന അദാനിയെ ഒഴിവാക്കി, അദാനിയുടെ 200 കോടി പദ്ധതി ചൈന നേടിയത് 290 കോടിയ്‌ക്ക്; കോണ്‍ഗ്രസിന് സന്തോഷം

Kerala

വിവാഹമോചന നടപടികള്‍ വേഗത്തിലാക്കാം,ജീവിത പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ പൂജകള്‍ ചെയ്യാം- വീട്ടമ്മയെ കബളിപ്പിച്ച് ലക്ഷങ്ങള്‍ തട്ടിയ പ്രതി അറസ്റ്റില്‍

Kerala

സംസ്ഥാനത്ത് ഒറ്റപ്പെട്ട കനത്ത മഴയ്‌ക്ക് സാധ്യത

Kerala

മുല്ലപ്പെരിയാര്‍ സംഭരണശേഷിയും സുരക്ഷയും വിലയിരുത്തി ദേശീയ സുരക്ഷാ അതോറിറ്റി ഉപസമിതി

News

റെയിൽടിക്കറ്റ് തട്ടിപ്പ്: 13580 പേർക്കെതിരേ നടപടി

പുതിയ വാര്‍ത്തകള്‍

ജോലി വാഗ്ദാനം ചെയ്ത് മൂന്നര കോടി തട്ടിയ കേസില്‍ കനേഡിയന്‍ പൗരത്വമുള്ള ചങ്ങനാശ്ശേരി സ്വദേശി അറസ്റ്റില്‍

പണിമുടക്കുകളിലും പ്രതിഷേധസമരങ്ങളിലും അവശ്യ സേവനങ്ങള്‍ തടസ്സപ്പെടുന്നതിനെതിരെ സുപ്രീം കോടതിയില്‍ ഹര്‍ജി

സര്‍പ്പദോഷമുണ്ടെന്നും മകന്‍ പാമ്പുകടിയേറ്റ് മരിക്കുമെന്നും ഭയപ്പെടുത്തി സ്വര്‍ണവും പണവും കവർന്ന രണ്ടു സ്ത്രീകള്‍ അറസ്‌റ്റിൽ 

ഐബി ഉദ്യോഗസ്ഥന്‍ അങ്കിത് ശര്‍മ്മ കൊലക്കേസ്: 6 പേരെ വെറുതെ വിട്ടതിനെതിരെ ദല്‍ഹി പോലീസ് അപ്പീല്‍ നല്‍കും

വിരമിക്കല്‍ സൂചന നല്‍കി അര്‍ജന്റീന ഇതിഹാസ താരം ലിയോണല്‍ മെസി, പിതാവിനെ സ്മരിച്ച് വൈകാരിക കുറിപ്പ്

‘അള്ളാഹുവിന് സ്തുതി’ : ഇറാനുമായുള്ള സംഘർഷം രൂക്ഷമാകുമ്പോൾ ഹോർമുസിന്റെ പൂർണ നിയന്ത്രണം അമേരിക്കയ്‌ക്കാണെന്ന് ട്രംപ്

മുംബൈയിലെ ബിജെപി കൗണ്‍സില്‍ തേജസ്വി ഘോസാല്‍ക്കര്‍ (വലത്ത്)

‘ജെന്‍ സീ’യിലേക്ക് പാലം പണിത് ബിജെപി; മുംബൈ ലോക്കല്‍ ട്രെയിനില്‍ ജെൻ സീയ്‌ക്ക് പ്രത്യേക കോച്ച്‌ വേണമെന്ന് ബിജെപിയുടെ തേജസ്വി ഘോസാല്‍ക്കര്‍

നടി ഹര്‍ഷവര്‍ദ്ധിനിക്കെതിരെയുള്ള സ്വര്‍ണ്ണക്കടത്ത് കേസ്: മുഴുവന്‍ സിസിടിവി ദൃശ്യങ്ങളും കൈമാറും

ഇമ്രാൻ ഖാൻ മരിച്ചോ ? മുൻ പ്രധാനമന്ത്രിയെക്കുറിച്ചുള്ള പാക് പത്രപ്രവർത്തകന്റെ അവകാശവാദത്തിൽ ഞെട്ടിത്തരിച്ച് പാകിസ്ഥാനികൾ

ഓൺലൈൻ ഗെയിം കളിച്ച് നഷ്ടമായത് ലക്ഷങ്ങൾ : 28 കാരി ജീവനൊടുക്കി ; കഴിഞ്ഞ വർഷം ഭർത്താവ് തീർത്തത് 15 ലക്ഷത്തിന്റെ കടം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.