Wednesday, August 12, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

പഞ്ചാബി യുവാക്കള്‍ മയക്കുമരുന്നിന്‌ അടിമകളെന്ന്‌ രാഹുല്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Oct 12, 2012, 09:19 pm IST
inIndia

ചണ്ഡീഗഡ്‌: എഴുപതുശതമാനം പഞ്ചാബി യുവാക്കളും മയക്കുമരുന്നിന്‌ അടിമായെണെന്നു പറഞ്ഞ എ ഐ സി സി ജനറല്‍ സെക്രട്ടറി രാഹുല്‍ ഗാന്ധിയുടെ പരമാര്‍ശം വിവാദമാകുന്നു. വിമര്‍ശനത്തിനെതിരെ പ്രതിഷേധം ശക്തമായിട്ടുണ്ട്‌. ഗുജറാത്തിലെയും പഞ്ചാബിലേയും തെരഞ്ഞെടുപ്പ്‌ അടുത്തിരിക്കുന്ന പശ്ചാത്തലത്തിലാണ്‌ രാഹുല്‍ വിവാദ പരാമര്‍ശം നടത്തിയിരിക്കുന്നത്‌. പഞ്ചാബ്‌ യൂണിവേഴ്സിറ്റി ക്യാമ്പസില്‍ വ്യാഴാഴ്‌ച്ച നടന്ന പരിപാടിയിലാണ്‌ രാഹുല്‍ ഇത്തരത്തില്‍ പരാമര്‍ശം നടത്തിയത്‌. പ്രസ്താവനക്കെതിരെ ഭരണകക്ഷിയായ ശിരോമണി അകാലിദള്‍ രംഗത്തെത്തി. കടുത്ത ഭാഷയിലാണ്‌ അകാലിദള്‍ രാഹുലിനെ വിമര്‍ശിച്ചത്‌ . രാഹുല്‍ ഗാന്ധി തന്നെ ദേശിയ തമാശയാണ്‌. പ്രസ്താവനയെ തമാശയായിട്ടെ കണ്ടിട്ടുള്ളു. എന്നാല്‍ സംഭവത്തില്‍ രാഹുല്‍ മാപ്പ്‌ പറയണമെന്നും സര്‍ക്കാര്‍ ആവശ്യപ്പെട്ടു. സംഭവത്തില്‍ രാഹുല്‍ മാപ്പ്‌ പറയണമെന്ന്‌ ബിജെപിയും ആവശ്യപ്പെട്ടു.

പഞ്ചാബി യുവാക്കളെ ഭീകരവാദികളായാണ്‌ നേരത്തെ കോണ്‍ഗ്രസ്‌ ചിത്രീകരിച്ചിരുന്നത്‌. ഇന്നിപ്പോള്‍ മയക്കുമരുന്നിന്‌ അടിമകളായി ചിത്രീകരിക്കുന്നു. പഞ്ചാബി യുവാക്കളെ പ്രത്യേകിച്ച്‌ സിഖ്‌ യുവാക്കളെ രാഹുലും കോണ്‍ഗ്രസും ചേര്‍ന്ന്‌ അപമാനിക്കുകയാണ്‌ ചെയ്തിരിക്കുന്നത്‌. പഞ്ചാബ്‌ മുഖ്യമന്ത്രി സുക്ബീര്‍ സിംഗ്‌ ബാദല്‍ രുക്ഷമായി വിമര്‍ശിച്ചു. സംസ്ഥാനത്തെ അവസ്ഥയെക്കുറിച്ച്‌ മോശമായ ആരോപണങ്ങള്‍ കെട്ടിച്ചമക്കുന്നതിന്‌ മുമ്പ്‌ കോണ്‍ഗ്രസ്‌ ഭരിക്കുന്ന ഹരിയാനയിലെ അവസ്ഥയെക്കുറിച്ച്‌ ആലോചിക്കണമെന്നും അദ്ദേഹം പറഞ്ഞു. ഒരു മാസത്തിനിടക്ക്‌ 15 പെണ്‍കുട്ടികളാണ്‌ പീഡനത്തിനിരയായത്‌. ഇത്‌ എന്തുകൊണ്ട്‌ രാഹുല്‍ ഓര്‍മിക്കുന്നില്ലെന്നും ബാദല്‍ മാധ്യമപ്രവര്‍ത്തകരോട്‌ പറഞ്ഞു. അടുത്തിടെ കോണ്‍ഗ്രസില്‍ നടന്ന അഴിമതികളില്‍ നിന്ന്‌ ജനശ്രദ്ധതിരിക്കാനാണ്‌ രാഹുല്‍ ഇത്തരം പരാമര്‍ശം നടത്തിയതെന്നും അദ്ദേഹം കുറ്റപ്പെടുത്തി. യുവാക്കളെ സമ്മേളനത്തിലേക്ക്‌ ക്ഷണിച്ചുവരുത്തി അപമാനിക്കുകയായിരുന്നുവെന്ന്‌ മുഖ്യമന്ത്രിയുടെ ഉപദേഷ്ടാവ്‌ ഹര്‍ചരണ്‍ ബെയ്ന്‍സ്‌ പറഞ്ഞു.

യുവാക്കള്‍ക്ക്‌ ശക്തിയും അറിവും ഉണ്ട്‌. എല്ലാ രോഗങ്ങള്‍ക്കും പരിഹാരം കാണേണ്ടത്‌ എങ്ങനെയെന്ന്‌ അവര്‍ക്ക്‌ അറിയാം. എന്നാല്‍ പഞ്ചാബില്‍ എന്താണ്‌ സംഭവിക്കുന്നതെന്നറിയില്ല. മയക്കുമരുന്നിന്റെ ഉപയോഗം പഞ്ചാബിലെ പ്രധാന പ്രശ്നമാണ്‌. ഇത്‌ പരിഹരിക്കാന്‍ പഞ്ചാബ്‌ സര്‍ക്കാര്‍ശ്രമക്കുന്നില്ലെന്നും തൊഴിലില്ലായ്‌മ സംസ്ഥാനത്ത്‌ കൂടുതലാണെന്നും രാഹുല്‍ പരാമര്‍ശിച്ചിരുന്നു. സംസ്ഥാനത്തെ കോണ്‍ഗ്രസ്‌ നേതാക്കളുമായി കൂടിക്കാഴ്‌ച്ച നടത്തുന്നതിന്‌ രണ്ട്‌ ദിവസത്തെ സന്ദര്‍ശനത്തിനായാണ്‌ രാഹുല്‍ ഇവിടെയെത്തിയത്‌.

എന്നാല്‍ 2009 ല്‍ മയക്കുമരുന്നിന്റെ ഉപയോഗവുമായി ബന്ധപ്പെട്ട്‌ സംസ്ഥാന സര്‍ക്കാര്‍ കോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തിന്റെ അടിസ്ഥാനത്തിലാണ്‌ രാഹുല്‍ ഇത്തരത്തില്‍ പരാമര്‍ശം നടത്തിയതെന്നാണ്‌ മുതിര്‍ന്ന കോണ്‍ഗ്രസ്‌ നേതാക്കളുടെ അഭിപ്രായം. രാഹുല്‍ അദ്ദേഹത്തിന്റെ ജോലി ഭംഗിയായി ചെയ്തുവെന്നും കോണ്‍ഗ്രസ്‌ പ്രതികരിച്ചു. പട്ടികജാതി പട്ടിക വര്‍ഗ വിദ്യാര്‍ത്ഥികള്‍ക്കുള്ള സ്കോളര്‍ഷിപ്പ്‌ സര്‍ക്കാര്‍ നല്‍കുന്നില്ലെന്നും തൊഴിലില്ലാത്ത എല്ലാ യുവാക്കള്‍ക്കും ധനസഹായം നല്‍കും എന്ന വാഗ്ദാനം സര്‍ക്കാര്‍ പാലിച്ചില്ലെന്നും രാഹുല്‍ കുറ്റപ്പെടുത്തിയിരുന്നു.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സനോജിന് ധൈര്യമുണ്ടെങ്കിൽ സവർക്കറുടെ പിറന്നാൾ ആഘോഷമാക്കിയ കമ്യൂണിസ്റ്റ് നേതാവ് മിറാജ്കറെ ഒന്ന് തള്ളിപ്പറയൂ ; കാണട്ടെ മിടുക്ക്

Entertainment

മുത്തശ്ശി സാരി സമ്മാനിച്ചത് വിവാഹത്തിന് ഉടുക്കാനായി…ആ സാരിയുടുത്ത് ദേശീയ പുരസ്കാരം വാങ്ങണമെന്നത് സായി പല്ലവിയ്‌ക്ക് മോഹം.

കെനിയന്‍ പ്രസിഡന്‍റ് റൂട്ടോ (ഇടത്ത്) കോണ്‍ഗ്രസ് വക്താവ് ജയറാം രമേശ് (നടുവില്‍)
India

കെനിയയില്‍ സമരം നടത്തിച്ച് ചൈന അദാനിയെ ഒഴിവാക്കി, അദാനിയുടെ 200 കോടി പദ്ധതി ചൈന നേടിയത് 290 കോടിയ്‌ക്ക്; കോണ്‍ഗ്രസിന് സന്തോഷം

Kerala

വിവാഹമോചന നടപടികള്‍ വേഗത്തിലാക്കാം,ജീവിത പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ പൂജകള്‍ ചെയ്യാം- വീട്ടമ്മയെ കബളിപ്പിച്ച് ലക്ഷങ്ങള്‍ തട്ടിയ പ്രതി അറസ്റ്റില്‍

Kerala

സംസ്ഥാനത്ത് ഒറ്റപ്പെട്ട കനത്ത മഴയ്‌ക്ക് സാധ്യത

പുതിയ വാര്‍ത്തകള്‍

മുല്ലപ്പെരിയാര്‍ സംഭരണശേഷിയും സുരക്ഷയും വിലയിരുത്തി ദേശീയ സുരക്ഷാ അതോറിറ്റി ഉപസമിതി

റെയിൽടിക്കറ്റ് തട്ടിപ്പ്: 13580 പേർക്കെതിരേ നടപടി

ജോലി വാഗ്ദാനം ചെയ്ത് മൂന്നര കോടി തട്ടിയ കേസില്‍ കനേഡിയന്‍ പൗരത്വമുള്ള ചങ്ങനാശ്ശേരി സ്വദേശി അറസ്റ്റില്‍

പണിമുടക്കുകളിലും പ്രതിഷേധസമരങ്ങളിലും അവശ്യ സേവനങ്ങള്‍ തടസ്സപ്പെടുന്നതിനെതിരെ സുപ്രീം കോടതിയില്‍ ഹര്‍ജി

സര്‍പ്പദോഷമുണ്ടെന്നും മകന്‍ പാമ്പുകടിയേറ്റ് മരിക്കുമെന്നും ഭയപ്പെടുത്തി സ്വര്‍ണവും പണവും കവർന്ന രണ്ടു സ്ത്രീകള്‍ അറസ്‌റ്റിൽ 

ഐബി ഉദ്യോഗസ്ഥന്‍ അങ്കിത് ശര്‍മ്മ കൊലക്കേസ്: 6 പേരെ വെറുതെ വിട്ടതിനെതിരെ ദല്‍ഹി പോലീസ് അപ്പീല്‍ നല്‍കും

വിരമിക്കല്‍ സൂചന നല്‍കി അര്‍ജന്റീന ഇതിഹാസ താരം ലിയോണല്‍ മെസി, പിതാവിനെ സ്മരിച്ച് വൈകാരിക കുറിപ്പ്

‘അള്ളാഹുവിന് സ്തുതി’ : ഇറാനുമായുള്ള സംഘർഷം രൂക്ഷമാകുമ്പോൾ ഹോർമുസിന്റെ പൂർണ നിയന്ത്രണം അമേരിക്കയ്‌ക്കാണെന്ന് ട്രംപ്

മുംബൈയിലെ ബിജെപി കൗണ്‍സില്‍ തേജസ്വി ഘോസാല്‍ക്കര്‍ (വലത്ത്)

‘ജെന്‍ സീ’യിലേക്ക് പാലം പണിത് ബിജെപി; മുംബൈ ലോക്കല്‍ ട്രെയിനില്‍ ജെൻ സീയ്‌ക്ക് പ്രത്യേക കോച്ച്‌ വേണമെന്ന് ബിജെപിയുടെ തേജസ്വി ഘോസാല്‍ക്കര്‍

നടി ഹര്‍ഷവര്‍ദ്ധിനിക്കെതിരെയുള്ള സ്വര്‍ണ്ണക്കടത്ത് കേസ്: മുഴുവന്‍ സിസിടിവി ദൃശ്യങ്ങളും കൈമാറും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.