നവംബര്‍ 10 ലോക മാനസികാരോഗ്യ ദിനമാണ്. സുപ്രസിദ്ധ ഗായിക ആശാ ഭോസ്ലെയുടെ മകള്‍ കഴിഞ്ഞ ദിവസം ആത്മഹത്യ ചെയ്തത് വിഷാദരോഗം മൂലമാണത്രെ. അവര്‍ വിഷാദരോഗത്തിന് ചികിത്സയിലായിരുന്നു. വിഷാദരോഗം ആത്മഹത്യ ചെയ്യുന്നതിനുള്ള മുഖ്യകാരണങ്ങളില്‍ ഒന്നാണ്. 70 ശതമാനം ആത്മഹത്യകളും വിഷാദരോഗികള്‍ ആണ് ചെയ്യുന്നത്. ഒരാള്‍ ആത്മഹത്യ ചെയ്യുമ്പോള്‍ 10 പേരെങ്കിലും ആത്മഹത്യാശ്രമം നടത്തുന്നുണ്ട്. പക്ഷെ വിഷാദരോഗം തിരിച്ചറിയപ്പെടാതെ, വിഷാദരോഗികള്‍ക്ക് യഥാസമയം ചികിത്സ ലഭിക്കാതെയാണ് ഇവര്‍ ആത്മഹത്യാ മുനമ്പ് തേടി പോകുന്നത്. ഓരോ ആത്മഹത്യാശ്രമവും സഹായഹസ്തം തേടിയുള്ള നിലവിളിയാണ്. 2020 ആകുമ്പോഴേക്കും വിഷാദരോഗം ആത്മഹത്യയ്‌ക്കുള്ള രണ്ടാമത്തെ കാരണമാകും എന്നാണ് കണക്കാക്കപ്പെടുന്നത്. ഉന്മേഷമില്ലായ്‌മ, നിസ്സംഗത മുതലായവ രോഗലക്ഷണങ്ങളാണ്.
സ്ത്രീകളാണ് വിഷാദ രോഗികളില്‍ കൂടുതലും വിഷാദ രോഗം ശാരീരിക രോഗങ്ങള്‍ക്കും കാരണമാകുന്നു എന്നാണ് മനഃശാസ്ത്രജ്ഞര്‍ പറയുന്നത്. പക്ഷെ മനഃശാസ്ത്രജ്ഞന്റെ അടുത്ത് ചികിത്സ തേടി പോകുന്നതുതന്നെ ഒരുതരം കുറച്ചിലായിട്ടാണ് സമൂഹം ഇപ്പോഴും കരുതുന്നത്. അതുകൊണ്ടുതന്നെ വിഷാദരോഗം ചികിത്സിക്കപ്പെടാതെ കടുത്ത് ആത്മഹത്യയിലേയ്‌ക്ക് നയിക്കുന്ന സാധാരണ ആത്മഹത്യകള്‍ക്ക് കാരണം പ്രേമനൈരാശ്യം പരീക്ഷയിലെ തോല്‍വി, അമിത മദ്യപാനിയായ ഭര്‍ത്താവ്, മാറാരോഗങ്ങള്‍ മുതലായവയാണെന്നാണ് കരുതപ്പെടുന്നത്. അതുകൊണ്ടുതന്നെ വിഷാദരോഗം ശ്രദ്ധയില്‍പ്പെടാതെ ചികിത്സ ലഭ്യമാകാതെ മാനസിക ഒറ്റപ്പെടലില്‍ പെടുന്ന വ്യക്തി ആത്മഹത്യയില്‍ അഭയം പ്രാപിക്കുന്നു. ഇപ്പോള്‍ ലോകാരോഗ്യ സംഘടനയും പറയുന്നത് മാനസികാരോഗ്യം സുപ്രധാന ശ്രദ്ധ അര്‍ഹിക്കുന്നു എന്നാണ്. പക്ഷെ ഡോക്ടര്‍മാര്‍ വിഷാദരോഗലക്ഷണങ്ങള്‍ തിരിച്ചറിയുന്നില്ല. വിഷാദരോഗത്തെപ്പറ്റിയുള്ള സാമൂഹ്യ-മെഡിക്കല്‍ അവബോധം വളരേണ്ടതുണ്ട്.
















