മാലെ: അഴിമതി ആരോപണത്തിന്റെ പേരില്‍ മാലെദ്വീപില്‍ കഴിഞ്ഞദിവസം അറസ്റ്റിലായ മുന്‍ പ്രസിഡന്റ് മുഹമ്മദ് നഷീദ് ജയില്‍ മോചിതനായി. പ്രസിഡന്റായിരുന്നപ്പോള്‍ അധികാര ദുര്‍വിനിയോഗം നടത്തിയെന്ന കേസില്‍ കോടതി മുന്‍പാകെ ഹാജരാകാതിരുന്നതിനാണ് നഷീദിനെ അറസ്റ്റ് ചെയ്തത്.
മാലെയിലെ ക്രിമിനല്‍ കോടതിയില്‍ ഹാജരാക്കിയ ശേഷമാണ് നഷീദിയെ മോചിപ്പിച്ചത്. കേസില്‍ കോടതിയില്‍ അഭിഭാഷകര്‍ ചോദിച്ച ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കാന്‍ കോടതി 25 ദിവസത്തെ സമയം അനുവദിച്ചു. നഷീദിനെതിരെ കോടതിയില്‍ പ്രോസിക്യൂഷന്‍ 19 സാക്ഷികളെ ഹാജരാക്കി. മുഹമ്മദ് നഷീദിനെതിരായ ആരോപണങ്ങള്‍ തെളിയിക്കുന്ന ഓഡിയോ,വീഡിയോ ടേപ്പുകളും സുപ്രധാന രേഖകളും കൈമാറുകയും ചെയ്തു.
അതേസമയം നഷീദിനെതിരെ കോടതിയില്‍ നിരത്തിയ ആരോപണങ്ങള്‍ അദ്ദേഹം പൂര്‍ണ്ണമായും നിഷേധിച്ചു.45 വയസ്സുകാരനായ നഷീദ് സത്യസന്ധമായാണ് അധികാരത്തില്‍ ഇരുന്നതെന്ന് കോടതിയില്‍ വാദിച്ചു. കേസ് വിചാരണ ചെയ്യാന്‍ പ്രത്യേക കോടതി സ്ഥാപിച്ചതിന്റെ നിയമസാധുത ചോദ്യം ചെയ്താണു നഷീദ് കഴിഞ്ഞ ദിവസം കോടതിയില്‍ ഹാജരാകാതിരുന്നത്.കോടതിയില്‍ ഹാജരാകേണ്ടതില്ലെന്ന് അദ്ദേഹത്തിന്റെ പാര്‍ട്ടിയും അഭിപ്രായപ്പെട്ടിരുന്നു. തുടര്‍ന്ന് നഷീദ് രാജ്യത്തെ വിവിധ ദ്വീപുകളില്‍ സന്ദര്‍ശനം നടത്തിവരുന്നതിന്റെ ഇടയിലാണ് പോലീസ് അറസ്റ്റ് ചെയ്തത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: