Wednesday, August 12, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

സര്‍ക്കാരിന്റെ ശത്രുവല്ല സിഎജി: ചിദംബരം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Oct 9, 2012, 10:40 pm IST
inIndia

ന്യൂദല്‍ഹി: കണ്‍ട്രോളര്‍ ആന്‍ഡ്‌ ഓഡിറ്റര്‍ (സിഎജി)ജനറലിനെ അനുകൂലിച്ച്‌ ധനമന്ത്രി പി. ചിദംബരം രംഗത്തെത്തി. സിഎജിയെ കേന്ദ്രസര്‍ക്കാര്‍ ശത്രുവായി കാണില്ലെന്നും ചിദംബരം പറഞ്ഞു. കേന്ദ്രത്തിനും സിഎജിക്കുമിടയില്‍ പരസ്പ്പര വിശ്വാസം തിരിച്ചുകൊണ്ടുവരുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സര്‍ക്കാരും സിഎജിയും ശത്രുക്കളാണെന്ന പ്രതീതി സൃഷ്ടിക്കാന്‍ ചില സ്ഥാപിത താല്‍പ്പര്യക്കാര്‍ ശ്രമിച്ചുവെന്നും ചിദംബരം ആരോപിച്ചു. സിഎജിയുടെ യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ചില റിപ്പോര്‍ട്ടുകള്‍ തയ്യാറാക്കിയതില്‍ സിഎജിയും സര്‍ക്കാരും തമ്മില്‍ അകലേണ്ടി വന്നിട്ടുണ്ട്‌. സിഎജിയുമായുള്ള ബന്ധം നല്ല നിലയിലാക്കണമെന്ന്‌ ധനകാര്യമന്ത്രിയെന്ന നിലയില്‍ താന്‍ ആഗ്രഹിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.

സര്‍ക്കാരിന്റെ ചെലവുകള്‍ പരിശോധിക്കുവാനും ധനദുര്‍വിനിയോഗം കണ്ടെത്താനും സിഎജിക്ക്‌ അധികാരമുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. സിഎജി റിപ്പോര്‍ട്ടുകള്‍ സ്വതന്ത്രവും നിഷ്പക്ഷവുമാകുമെന്നാണ്‌ പ്രതീക്ഷയെന്നും നയങ്ങളില്‍ സുതാര്യത കൊണ്ടുവരാന്‍ സിഎജിക്ക്‌ കഴിയുന്നുണ്ടെന്നും സിഎജിയും സര്‍ക്കാരും പരസ്പര പൂരകങ്ങളാണെന്നും ചിദംബരം പറഞ്ഞു.

അടുത്തിടെ സിഎജിക്കെതിരെ ചിദംബരം ആഞ്ഞടിച്ചിരുന്നു. വിഭവങ്ങള്‍ ലേലം ചെയ്യുന്നതില്‍ ഭരണഘടനാ നിബന്ധനയില്ലെന്നും ഭരണഘടനാ പദവിയിലുള്ളവര്‍ ഇക്കാര്യം മറക്കരുതെന്നും ചിദംബരം സിഎജിയെ വിമര്‍ശിച്ചിരുന്നു. ഇതിനിടയിലാണ്‌ സിഎജിയും സര്‍ക്കാരും ശത്രുക്കളല്ലെന്ന്‌ പ്രസ്താവന നടത്തി ചിദംബരം മലക്കം മറഞ്ഞിരിക്കുന്നത്‌. കല്‍ക്കരിപ്പാടം ലേലം സംബന്ധിച്ച്‌ പരമാവധി വരുമാനമുണ്ടാക്കാനാണോ മറ്റേതെങ്കിലും ലക്ഷ്യത്തിനാണോ മുന്‍ഗണന നല്‍കേണ്ടതെന്ന്‌ തീരുമാനിക്കേണ്ടത്‌ സര്‍ക്കാരാണെന്നും ചിദംബരം പറഞ്ഞിരുന്നു.

സിഎജി വെറുമൊരു കണക്കപ്പിള്ള അല്ലെന്ന്‌ സുപ്രീംകോടതി അടുത്തിടെ അഭിപ്രായപ്പെട്ടിരുന്നു. കേന്ദ്രസര്‍ക്കാര്‍ കല്‍ക്കരിപ്പാടങ്ങള്‍ അനുവദിച്ചത്‌ പരിശോധിക്കാന്‍ സിഎജിക്കുള്ള അധികാരം ചോദ്യം ചെയ്ത ഹര്‍ജി തള്ളിക്കൊണ്ടാണ്‌ കോടതി ഇങ്ങനെ അഭിപ്രായപ്പെട്ടത്‌. കേന്ദ്ര സംസ്ഥാന സര്‍ക്കാരുകളുടേയും കേന്ദ്രഭരണ പ്രദേശങ്ങളുടേയും സാമ്പത്തിക ഇടപാടുകളുടേയും രാജ്യത്തിന്റെ സമ്പദ്ഘടനയുമായി ബന്ധപ്പെട്ട കാര്യങ്ങളുടേയും ഓഡിറ്റ്‌ നടത്താന്‍ സിഎജിക്ക്‌ ഭരണഘടനാദത്തമായി അധികാരമുണ്ടെന്ന്‌ ജസ്റ്റിസുമാരായ ആര്‍.എം.ലോധയും എ.ആര്‍.ദാവെയും അടങ്ങുന്ന ബെഞ്ചാണ്‌ അടുത്തിടെ വ്യക്തമാക്കിയത്‌.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സനോജിന് ധൈര്യമുണ്ടെങ്കിൽ സവർക്കറുടെ പിറന്നാൾ ആഘോഷമാക്കിയ കമ്യൂണിസ്റ്റ് നേതാവ് മിറാജ്കറെ ഒന്ന് തള്ളിപ്പറയൂ ; കാണട്ടെ മിടുക്ക്

Entertainment

മുത്തശ്ശി സാരി സമ്മാനിച്ചത് വിവാഹത്തിന് ഉടുക്കാനായി…ആ സാരിയുടുത്ത് ദേശീയ പുരസ്കാരം വാങ്ങണമെന്നത് സായി പല്ലവിയ്‌ക്ക് മോഹം.

കെനിയന്‍ പ്രസിഡന്‍റ് റൂട്ടോ (ഇടത്ത്) കോണ്‍ഗ്രസ് വക്താവ് ജയറാം രമേശ് (നടുവില്‍)
India

കെനിയയില്‍ സമരം നടത്തിച്ച് ചൈന അദാനിയെ ഒഴിവാക്കി, അദാനിയുടെ 200 കോടി പദ്ധതി ചൈന നേടിയത് 290 കോടിയ്‌ക്ക്; കോണ്‍ഗ്രസിന് സന്തോഷം

Kerala

വിവാഹമോചന നടപടികള്‍ വേഗത്തിലാക്കാം,ജീവിത പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ പൂജകള്‍ ചെയ്യാം- വീട്ടമ്മയെ കബളിപ്പിച്ച് ലക്ഷങ്ങള്‍ തട്ടിയ പ്രതി അറസ്റ്റില്‍

Kerala

സംസ്ഥാനത്ത് ഒറ്റപ്പെട്ട കനത്ത മഴയ്‌ക്ക് സാധ്യത

പുതിയ വാര്‍ത്തകള്‍

മുല്ലപ്പെരിയാര്‍ സംഭരണശേഷിയും സുരക്ഷയും വിലയിരുത്തി ദേശീയ സുരക്ഷാ അതോറിറ്റി ഉപസമിതി

റെയിൽടിക്കറ്റ് തട്ടിപ്പ്: 13580 പേർക്കെതിരേ നടപടി

ജോലി വാഗ്ദാനം ചെയ്ത് മൂന്നര കോടി തട്ടിയ കേസില്‍ കനേഡിയന്‍ പൗരത്വമുള്ള ചങ്ങനാശ്ശേരി സ്വദേശി അറസ്റ്റില്‍

പണിമുടക്കുകളിലും പ്രതിഷേധസമരങ്ങളിലും അവശ്യ സേവനങ്ങള്‍ തടസ്സപ്പെടുന്നതിനെതിരെ സുപ്രീം കോടതിയില്‍ ഹര്‍ജി

സര്‍പ്പദോഷമുണ്ടെന്നും മകന്‍ പാമ്പുകടിയേറ്റ് മരിക്കുമെന്നും ഭയപ്പെടുത്തി സ്വര്‍ണവും പണവും കവർന്ന രണ്ടു സ്ത്രീകള്‍ അറസ്‌റ്റിൽ 

ഐബി ഉദ്യോഗസ്ഥന്‍ അങ്കിത് ശര്‍മ്മ കൊലക്കേസ്: 6 പേരെ വെറുതെ വിട്ടതിനെതിരെ ദല്‍ഹി പോലീസ് അപ്പീല്‍ നല്‍കും

വിരമിക്കല്‍ സൂചന നല്‍കി അര്‍ജന്റീന ഇതിഹാസ താരം ലിയോണല്‍ മെസി, പിതാവിനെ സ്മരിച്ച് വൈകാരിക കുറിപ്പ്

‘അള്ളാഹുവിന് സ്തുതി’ : ഇറാനുമായുള്ള സംഘർഷം രൂക്ഷമാകുമ്പോൾ ഹോർമുസിന്റെ പൂർണ നിയന്ത്രണം അമേരിക്കയ്‌ക്കാണെന്ന് ട്രംപ്

മുംബൈയിലെ ബിജെപി കൗണ്‍സില്‍ തേജസ്വി ഘോസാല്‍ക്കര്‍ (വലത്ത്)

‘ജെന്‍ സീ’യിലേക്ക് പാലം പണിത് ബിജെപി; മുംബൈ ലോക്കല്‍ ട്രെയിനില്‍ ജെൻ സീയ്‌ക്ക് പ്രത്യേക കോച്ച്‌ വേണമെന്ന് ബിജെപിയുടെ തേജസ്വി ഘോസാല്‍ക്കര്‍

നടി ഹര്‍ഷവര്‍ദ്ധിനിക്കെതിരെയുള്ള സ്വര്‍ണ്ണക്കടത്ത് കേസ്: മുഴുവന്‍ സിസിടിവി ദൃശ്യങ്ങളും കൈമാറും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.