Wednesday, August 12, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

കാവേരി പ്രശ്നത്തില്‍ പ്രധാനമന്ത്രിക്ക്‌ തീരുമാനമെടുക്കാം: സുപ്രീംകോടതി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Oct 8, 2012, 09:09 pm IST
inIndia

ന്യൂദല്‍ഹി: കാവേരിനദിയില്‍ നിന്ന്‌ തമിഴ്‌നാടിന്‌ ജലം വിട്ടു നല്‍കണമെന്ന ഉത്തരവ്‌ പുന:പരിശോധിക്കണമെന്നാവശ്യപ്പെട്ട്‌ കര്‍ണാടക സമര്‍പ്പിച്ച ഹര്‍ജി പരിഗണിക്കുന്നത്‌ സുപ്രീംകോടതി മാറ്റിവച്ചു. വെള്ളിയാഴ്ച ഹര്‍ജി വീണ്ടും പരിഗണിക്കും. കാവേരി ജല അതോറിറ്റി അധ്യക്ഷനായ പ്രധാനമന്ത്രി ഡോ.മന്‍മോഹന്‍ സിംഗിന്‌ ഇക്കാര്യത്തില്‍ ഉചിതമായ തീരുമാനമെടുക്കാമെന്നും കോടതി നിര്‍ദ്ദേശിച്ചു. പ്രശ്നത്തില്‍ തീരുമാനമെടുക്കാന്‍ പ്രധാനമന്ത്രിക്ക്‌ സെപ്റ്റംബര്‍ 28 ന്‌ പുറപ്പെടുവിച്ച ഉത്തരവ്‌ തടസ്സമല്ലെന്നും കോടതി വ്യക്തമാക്കി.

കാവേരി പ്രശ്നത്തില്‍ വിവിധ രാഷ്‌ട്രീയ പാര്‍ട്ടികളെ കോടതി വിമര്‍ശിച്ചു. പ്രശ്നം വഷളാക്കുന്നത്‌ രാഷ്‌ട്രീയ സംഘടനകളാണെന്നും കര്‍ഷകരെ ഇക്കാര്യത്തില്‍ കുറ്റം പറഞ്ഞിട്ട്‌ കാര്യമില്ലെന്നും കോടതി പറഞ്ഞു. ജലം നല്‍കുന്നതില്‍ പ്രതിഷേധിച്ചുള്ള പ്രക്ഷോഭങ്ങള്‍ പ്രത്യേകിച്ച്‌ പ്രയോജനമുണ്ടാക്കില്ലെന്നും മറിച്ച്‌ വിപരീതഫലം ഉണ്ടാക്കാനാണ്‌ സാധ്യതയെന്നും ജസ്റ്റിസുമാരായ ഡി.കെ.ജയ്ന്‍, മദന്‍.ബി.ലോക്കുര്‍ എന്നിവരടങ്ങിയ ഡിവിഷന്‍ ബെഞ്ച്‌ ചൂണ്ടിക്കാട്ടി. കര്‍ണാടക്ക്‌ വേണ്ടി മുതിര്‍ന്ന അഭിഭാഷകന്‍ നരിമാന്റെ നേതൃത്വത്തിലുള്ള നിയമവിദഗ്‌ദ്ധര്‍ കോടതിയില്‍ ഹാജരായി.

കഴിഞ്ഞ മാസം 28നാണ്‌ കാവേരി നദിയില്‍ നിന്ന്‌ പ്രതിദിനം 9000 ഘനയടി ജലം തമിഴ്‌നാടിന്‌ വിട്ടുനല്‍കണമെന്ന്‌ സുപ്രീംകോടതി ഉത്തരവിട്ടത്‌. സെപ്റ്റംബര്‍ 19 ന്‌ ചേര്‍ന്ന കാവേരി അതോറിറ്റിയോഗത്തില്‍ പ്രധാനമന്ത്രി ഡോ.മന്‍മോഹന്‍സിംഗാണ്‌ ഇത്തരത്തിലൊരു നിര്‍ദ്ദേശം മുന്നോട്ടുവച്ചത്‌. ഈ മാസം 15 വരെ തമിഴ്‌നാടിന്‌ ജലം നല്‍കണമെന്നായിരുന്നു നിര്‍ദ്ദേശം. എന്നാല്‍ നിര്‍ദ്ദേശം നടപ്പാക്കാന്‍ കര്‍ണാടക വിസമ്മതിച്ചു. തുടര്‍ന്ന്‌ തമിഴ്‌നാട്‌ സുപ്രീംകോടതിയെ സമീപിക്കുകയും 9000 ഘനയടി ജലം പ്രതിദിനം നല്‍കാന്‍ സുപ്രീംകോടതി കര്‍ണാടകക്ക്‌ നിര്‍ദ്ദേശം നല്‍കുകയുമായിരുന്നു.

അതേ സമയം കര്‍ണാടക മുഖ്യമന്ത്രി ജഗദീഷ്‌ ഷെട്ടാര്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗുമായി ഇന്നലെ കൂടിക്കാഴ്‌ച്ച നടത്തി. കാവേരി നദീജല പ്രശ്നം പരിഹരിക്കുന്നതുസംബന്ധിച്ചുള്ള ചര്‍ച്ചകള്‍ക്കാണ്‌ കൂടിക്കാഴ്‌ച്ച നടത്തിയത്‌. വിദേശകാര്യ മന്ത്രി എസ്‌.എം കൃഷ്ണ, ജലവിഭവ മന്ത്രി പവാന്‍ കുമാര്‍ ബന്‍സാല്‍, കര്‍ണാടക റെയില്‍വെ മന്ത്രി കെ.എച്ച്‌ മുനിയപ്പ എന്നിവരും ചര്‍ച്ചയില്‍ പങ്കെടുത്തു.

കാവേരി നദീജല പ്രശ്നം എത്രയും പെട്ടെന്ന്‌ പരിഹരിക്കണമെന്ന്‌ സംഘം പ്രധാനമന്ത്രിയോട്‌ ആവശ്യപ്പെട്ടു. വിദഗ്ധ സമിതിയുടെ റിപ്പോര്‍ട്ട്‌ ലഭിച്ചാലുടന്‍ പ്രശ്നം പരിഹരിക്കണമെന്നും ഇവര്‍ ആവശ്യപ്പെട്ടു. ബംഗളൂരു,മാണ്ഡ്യ, ഹസാന്‍, മൈസൂര്‍ എന്നിവിടങ്ങളിലെ കുടിവെള്ള ക്ഷാമം രൂക്ഷമാണെന്നും, ജല ദൗര്‍ലഭ്യം സംസ്ഥാനത്തെ വിളകളെ ബാധിക്കുമെന്നും സംഘം പ്രധാനമന്ത്രിയോട്‌ പറഞ്ഞു. തമിഴ്‌നാട്‌ സര്‍ക്കാരന്റെ മാത്രം താല്‍പ്പര്യം പരിഗണിച്ച്‌ കേന്ദ്രം തീരുമാനമെടുക്കരുതെന്നും എല്ലാവരുടേയും താല്‍പ്പര്യം പരിഗണിക്കണമെന്നും ചര്‍ച്ചക്കുശേഷം മാധ്യമപ്രവര്‍ത്തകരോട്‌ സംസാരിക്കവെ സംഘം വ്യക്തമാക്കി. കര്‍ണാടകയില്‍ മഴ അവസാനിച്ചു. എന്നാല്‍ തമിഴ്‌നാട്ടില്‍ വര്‍ഷകാലം ആരംഭിക്കാനിരിക്കുന്നതേയുള്ളൂവെന്നും തമിഴ്‌നാടിന്‌ ആവശ്യത്തിന്‌ വെള്ളം ലഭിക്കുമെന്നും സംഘം പറഞ്ഞു.

അതേസമയം, വിഷയം ചര്‍ച്ച ചെയ്യുന്നതിന്‌ മുഖ്യമന്ത്രി ജഗദീഷ്‌ ഷെട്ടാര്‍ കേന്ദ്ര വിദേശകാര്യമന്ത്രി എസ്‌.എം കൃഷ്ണയെസന്ദര്‍ശിച്ചു. പ്രശ്നം ചര്‍ച്ച ചെയ്യുന്നതിന്‌ പ്രധാനമന്ത്രി വിളിച്ചുചേര്‍ത്ത യോഗത്തിനുമുന്നോടിയായാണ്‌ ഷെട്ടാര്‍ കൃഷ്ണയുമായി കൂടിക്കാഴ്‌ച്ച നടത്തിയത്‌.

പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗ്‌ അധ്യക്ഷനായുള്ള കാവേരി നദീജല അതോറിറ്റിയുടെ നിര്‍ദ്ദേശപ്രകാരമാണ്‌ തമിഴ്‌നാടിന്‌ ജലം വിട്ട്‌ നല്‍കാന്‍ സുപ്രീം കോടതി ഉത്തരവിടുന്നത്‌. ഇതിന്റെ അടിസ്ഥാനത്തില്‍ കാവേരി നദിയില്‍ നിന്ന്‌ 9000 ഘനയടി വെള്ളം കഴിഞ്ഞയാഴ്‌ച്ച മുതല്‍ കര്‍ണാടക വിട്ടുനല്‍കിയിരുന്നു. വന്‍ പ്രതിഷേധത്തിനിടയിലാണ്‌ നദിയില്‍ നിന്നുള്ള വെള്ളം ഇപ്പോള്‍ നല്‍കിക്കൊണ്ടിരിക്കുന്നത്‌.

വെള്ളം വിട്ടുനല്‍കുന്നതിനെതിരെ കര്‍ണാടകയില്‍ പ്രതിഷേധം ശക്തമായപ്പോള്‍ വിഷയം പുന:പരിശോധിക്കണമെന്നുകാട്ടി കര്‍ണാടക സര്‍ക്കാര്‍ പ്രധാനമന്ത്രിക്ക്‌ കത്തയച്ചിരുന്നു. ഇതിനിടയില്‍ വെള്ളം വിട്ടുനല്‍കുന്നത്‌ നിര്‍ത്തിവെക്കണമെന്നാവശ്യപ്പെട്ട്‌ എസ്‌.എം കൃഷ്ണ പ്രധാനമന്ത്രിക്ക്‌ കത്തയച്ചിരുന്നു. കര്‍ണാടക മുന്‍ മുഖ്യമന്ത്രിയായിരുന്ന കൃഷ്ണ പ്രധാനമന്ത്രിയുടെ നിലാപാടിനെ വിമര്‍ശനഭാഷയിലാണ്‌ കൈക്കൊണ്ടത്‌. കര്‍ണാടകയിലെ ജനങ്ങളുടെ വികാരം മനസിലാക്കണമെന്നും പ്രധാനമന്ത്രി പ്രശ്നത്തില്‍ ഇടപെടണമെന്നും കൃഷ്ണ കത്തിലൂടെ ആവശ്യപ്പെട്ടിരുന്നു.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സനോജിന് ധൈര്യമുണ്ടെങ്കിൽ സവർക്കറുടെ പിറന്നാൾ ആഘോഷമാക്കിയ കമ്യൂണിസ്റ്റ് നേതാവ് മിറാജ്കറെ ഒന്ന് തള്ളിപ്പറയൂ ; കാണട്ടെ മിടുക്ക്

Entertainment

മുത്തശ്ശി സാരി സമ്മാനിച്ചത് വിവാഹത്തിന് ഉടുക്കാനായി…ആ സാരിയുടുത്ത് ദേശീയ പുരസ്കാരം വാങ്ങണമെന്നത് സായി പല്ലവിയ്‌ക്ക് മോഹം.

കെനിയന്‍ പ്രസിഡന്‍റ് റൂട്ടോ (ഇടത്ത്) കോണ്‍ഗ്രസ് വക്താവ് ജയറാം രമേശ് (നടുവില്‍)
India

കെനിയയില്‍ സമരം നടത്തിച്ച് ചൈന അദാനിയെ ഒഴിവാക്കി, അദാനിയുടെ 200 കോടി പദ്ധതി ചൈന നേടിയത് 290 കോടിയ്‌ക്ക്; കോണ്‍ഗ്രസിന് സന്തോഷം

Kerala

വിവാഹമോചന നടപടികള്‍ വേഗത്തിലാക്കാം,ജീവിത പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ പൂജകള്‍ ചെയ്യാം- വീട്ടമ്മയെ കബളിപ്പിച്ച് ലക്ഷങ്ങള്‍ തട്ടിയ പ്രതി അറസ്റ്റില്‍

Kerala

സംസ്ഥാനത്ത് ഒറ്റപ്പെട്ട കനത്ത മഴയ്‌ക്ക് സാധ്യത

പുതിയ വാര്‍ത്തകള്‍

മുല്ലപ്പെരിയാര്‍ സംഭരണശേഷിയും സുരക്ഷയും വിലയിരുത്തി ദേശീയ സുരക്ഷാ അതോറിറ്റി ഉപസമിതി

റെയിൽടിക്കറ്റ് തട്ടിപ്പ്: 13580 പേർക്കെതിരേ നടപടി

ജോലി വാഗ്ദാനം ചെയ്ത് മൂന്നര കോടി തട്ടിയ കേസില്‍ കനേഡിയന്‍ പൗരത്വമുള്ള ചങ്ങനാശ്ശേരി സ്വദേശി അറസ്റ്റില്‍

പണിമുടക്കുകളിലും പ്രതിഷേധസമരങ്ങളിലും അവശ്യ സേവനങ്ങള്‍ തടസ്സപ്പെടുന്നതിനെതിരെ സുപ്രീം കോടതിയില്‍ ഹര്‍ജി

സര്‍പ്പദോഷമുണ്ടെന്നും മകന്‍ പാമ്പുകടിയേറ്റ് മരിക്കുമെന്നും ഭയപ്പെടുത്തി സ്വര്‍ണവും പണവും കവർന്ന രണ്ടു സ്ത്രീകള്‍ അറസ്‌റ്റിൽ 

ഐബി ഉദ്യോഗസ്ഥന്‍ അങ്കിത് ശര്‍മ്മ കൊലക്കേസ്: 6 പേരെ വെറുതെ വിട്ടതിനെതിരെ ദല്‍ഹി പോലീസ് അപ്പീല്‍ നല്‍കും

വിരമിക്കല്‍ സൂചന നല്‍കി അര്‍ജന്റീന ഇതിഹാസ താരം ലിയോണല്‍ മെസി, പിതാവിനെ സ്മരിച്ച് വൈകാരിക കുറിപ്പ്

‘അള്ളാഹുവിന് സ്തുതി’ : ഇറാനുമായുള്ള സംഘർഷം രൂക്ഷമാകുമ്പോൾ ഹോർമുസിന്റെ പൂർണ നിയന്ത്രണം അമേരിക്കയ്‌ക്കാണെന്ന് ട്രംപ്

മുംബൈയിലെ ബിജെപി കൗണ്‍സില്‍ തേജസ്വി ഘോസാല്‍ക്കര്‍ (വലത്ത്)

‘ജെന്‍ സീ’യിലേക്ക് പാലം പണിത് ബിജെപി; മുംബൈ ലോക്കല്‍ ട്രെയിനില്‍ ജെൻ സീയ്‌ക്ക് പ്രത്യേക കോച്ച്‌ വേണമെന്ന് ബിജെപിയുടെ തേജസ്വി ഘോസാല്‍ക്കര്‍

നടി ഹര്‍ഷവര്‍ദ്ധിനിക്കെതിരെയുള്ള സ്വര്‍ണ്ണക്കടത്ത് കേസ്: മുഴുവന്‍ സിസിടിവി ദൃശ്യങ്ങളും കൈമാറും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.