Wednesday, August 12, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ഹിമാചലില്‍ കോണ്‍ഗ്രസിന്‌ അങ്കലാപ്പ്‌

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Oct 7, 2012, 10:20 pm IST
inIndia

സിംല: നിയമസഭാ തെരഞ്ഞെടുപ്പ്‌ പ്രഖ്യാപിച്ചതോടെ ഹിമാചല്‍പ്രദേശില്‍ കോണ്‍ഗ്രസ്‌ അങ്കലാപ്പിലായി. സ്ഥാനാര്‍ത്ഥികളെ കണ്ടെത്താന്‍ പോലും കഴിയാതെ വട്ടം കറങ്ങുകയാണ്‌ പാര്‍ട്ടി.

68 നിയമസഭാ മണ്ഡലങ്ങളുള്ള സംസ്ഥാനത്ത്‌ 45 ലും ഭരണകക്ഷിയായ ബിജെപി സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിക്കുകയും അവശേഷിക്കുന്ന പട്ടിക ഉടന്‍ പുറത്തുവിടാന്‍ തയ്യാറാവുകയും ചെയ്തതോടെ മുഖ്യപ്രതിപക്ഷമായ കോണ്‍ഗ്രസ്‌ വിഷമവൃത്തത്തിലായി. ദല്‍ഹി മുഖ്യമന്ത്രി ഷീലാ ദീക്ഷിതിന്റെ അധ്യക്ഷതയിലുള്ള ടിക്കറ്റ്‌ സ്ക്രീനിംഗ്‌ കമ്മറ്റി 46 സീറ്റുകളിലേക്കുള്ള കോണ്‍ഗ്രസ്‌ സ്ഥാനാര്‍ത്ഥികളുടെ പട്ടികക്ക്‌ അംഗീകാരം നല്‍കിയതായി അവകാശപ്പെടുന്നുണ്ടെങ്കിലും ഇതുവരെ പുറത്തുവിടാന്‍ കഴിഞ്ഞിട്ടില്ല. പാര്‍ട്ടിക്കുള്ളിലെ സീറ്റ്‌ മോഹികള്‍ തമ്മിലുള്ള വടംവലിയാണ്‌ സ്ഥാനാര്‍ത്ഥി പ്രഖ്യാപനത്തിന്‌ വിഘാതമായിരിക്കുന്നതെന്ന്‌ ചൂണ്ടിക്കാണിക്കപ്പെടുന്നു. എന്നാല്‍ തെരഞ്ഞെടുപ്പ്‌ പ്രഖ്യാപനത്തിന്‌ മുമ്പെ തന്നെ മുഖ്യമന്ത്രി പ്രേംകുമാര്‍ ധുമല്‍ സംസ്ഥാനം മുഴുവന്‍ പര്യടനം നടത്തിക്കഴിഞ്ഞു. അടുത്തമാസം നാലിനാണ്‌ സംസ്ഥാനത്ത്‌ നിയമസഭാതെരഞ്ഞെടുപ്പ്‌. ഡിസംബര്‍ 20 ന്‌ വോട്ടെണ്ണും. സ്ഥാനാര്‍ത്ഥികളുടെ അടുത്ത പട്ടിക തയ്യാറായിക്കഴിഞ്ഞെന്നും എപ്പോള്‍ വേണമെങ്കിലും പുറത്തുവിടാന്‍ തയ്യാറാണെന്നും മുഖ്യമന്ത്രി ധുമല്‍ വാര്‍ത്താ ഏജന്‍സിയോട്‌ പറഞ്ഞു.

സംസ്ഥാനത്ത്‌ കോണ്‍ഗ്രസിനെ രക്ഷിക്കാനുള്ള അവസാന ശ്രമത്തിന്റെ ഭാഗമായി പ്രദേശ്‌ കമ്മറ്റി അധ്യക്ഷന്‍ വീര്‍ഭദ്ര സിംഗ്‌ ദല്‍ഹിയില്‍ തമ്പടിച്ചിരിക്കയാണ്‌. ടിക്കറ്റ്‌ വിതരണത്തിലെ ഏറ്റുമുട്ടലുകള്‍ ഒഴിവാക്കാന്‍ വേണ്ടിയുള്ള ശ്രമങ്ങളാണ്‌ നടക്കുന്നതെന്ന്‌ അദ്ദേഹം സൂചിപ്പിച്ചു. എന്നാല്‍ ഹിമാചല്‍ പിസിസി പ്രസിഡന്റാകുന്നതിന്‌ മുമ്പ്‌ സജീവപ്രവര്‍ത്തകനായിരുന്ന വീര്‍ഭദ്ര സിംഗ്‌ ഇപ്പോള്‍ മയക്കത്തിലാണെന്നും മുതിര്‍ന്ന നേതാക്കളാരും രംഗത്തില്ലെന്നും പേര്‌ വെളിപ്പെടുത്താന്‍ താല്‍പ്പര്യമില്ലാത്ത ഒരു കോണ്‍ഗ്രസ്‌ നേതാവ്‌ കുറ്റപ്പെടുത്തി.

ഹിമാചലില്‍ രൂക്ഷമായിരിക്കുന്ന വിമതശല്യവും കോണ്‍ഗ്രസിനെ പിന്നോട്ടടിക്കുകയാണ്‌. സ്ഥാനാര്‍ത്ഥി പട്ടിക പുറത്തുവിടാന്‍ വൈകുന്തോറും ഇത്തരക്കാരുടെ ശല്യം കൂടിക്കൊണ്ടിരിക്കുമെന്നും ഈ നേതാവ്‌ ചൂണ്ടിക്കാട്ടി. തെരഞ്ഞെടുപ്പിന്‌ ഒരു മാസത്തില്‍ താഴെമാത്രം സമയം അവശേഷിക്കെ കോണ്‍ഗ്രസില്‍ രൂക്ഷമായിരിക്കുന്ന വിമതശല്യവും വിഭാഗീയതയും പാര്‍ട്ടിയെ അപകടത്തിലാക്കുമെന്നും ഈ നേതാവ്‌ മുന്നറിയിപ്പ്‌ നല്‍കി. 2007ലെ തെരഞ്ഞെടുപ്പില്‍ ബിജെപി 41 സീറ്റുകള്‍ കരസ്ഥമാക്കിയിരുന്നു. കോണ്‍ഗ്രസിന്‌ 23 ഉം ബിഎസ്പിക്ക്‌ ഒന്നും സ്വതന്ത്രന്മാര്‍ക്ക്‌ മൂന്ന്‌ സീറ്റുകളുമാണ്‌ കിട്ടിയത്‌. ബിഎസ്പി നിയമസഭാംഗം പിന്നീട്‌ ബിജെപിയില്‍ ചേര്‍ന്നു.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സനോജിന് ധൈര്യമുണ്ടെങ്കിൽ സവർക്കറുടെ പിറന്നാൾ ആഘോഷമാക്കിയ കമ്യൂണിസ്റ്റ് നേതാവ് മിറാജ്കറെ ഒന്ന് തള്ളിപ്പറയൂ ; കാണട്ടെ മിടുക്ക്

Entertainment

മുത്തശ്ശി സാരി സമ്മാനിച്ചത് വിവാഹത്തിന് ഉടുക്കാനായി…ആ സാരിയുടുത്ത് ദേശീയ പുരസ്കാരം വാങ്ങണമെന്നത് സായി പല്ലവിയ്‌ക്ക് മോഹം.

കെനിയന്‍ പ്രസിഡന്‍റ് റൂട്ടോ (ഇടത്ത്) കോണ്‍ഗ്രസ് വക്താവ് ജയറാം രമേശ് (നടുവില്‍)
India

കെനിയയില്‍ സമരം നടത്തിച്ച് ചൈന അദാനിയെ ഒഴിവാക്കി, അദാനിയുടെ 200 കോടി പദ്ധതി ചൈന നേടിയത് 290 കോടിയ്‌ക്ക്; കോണ്‍ഗ്രസിന് സന്തോഷം

Kerala

വിവാഹമോചന നടപടികള്‍ വേഗത്തിലാക്കാം,ജീവിത പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ പൂജകള്‍ ചെയ്യാം- വീട്ടമ്മയെ കബളിപ്പിച്ച് ലക്ഷങ്ങള്‍ തട്ടിയ പ്രതി അറസ്റ്റില്‍

Kerala

സംസ്ഥാനത്ത് ഒറ്റപ്പെട്ട കനത്ത മഴയ്‌ക്ക് സാധ്യത

പുതിയ വാര്‍ത്തകള്‍

മുല്ലപ്പെരിയാര്‍ സംഭരണശേഷിയും സുരക്ഷയും വിലയിരുത്തി ദേശീയ സുരക്ഷാ അതോറിറ്റി ഉപസമിതി

റെയിൽടിക്കറ്റ് തട്ടിപ്പ്: 13580 പേർക്കെതിരേ നടപടി

ജോലി വാഗ്ദാനം ചെയ്ത് മൂന്നര കോടി തട്ടിയ കേസില്‍ കനേഡിയന്‍ പൗരത്വമുള്ള ചങ്ങനാശ്ശേരി സ്വദേശി അറസ്റ്റില്‍

പണിമുടക്കുകളിലും പ്രതിഷേധസമരങ്ങളിലും അവശ്യ സേവനങ്ങള്‍ തടസ്സപ്പെടുന്നതിനെതിരെ സുപ്രീം കോടതിയില്‍ ഹര്‍ജി

സര്‍പ്പദോഷമുണ്ടെന്നും മകന്‍ പാമ്പുകടിയേറ്റ് മരിക്കുമെന്നും ഭയപ്പെടുത്തി സ്വര്‍ണവും പണവും കവർന്ന രണ്ടു സ്ത്രീകള്‍ അറസ്‌റ്റിൽ 

ഐബി ഉദ്യോഗസ്ഥന്‍ അങ്കിത് ശര്‍മ്മ കൊലക്കേസ്: 6 പേരെ വെറുതെ വിട്ടതിനെതിരെ ദല്‍ഹി പോലീസ് അപ്പീല്‍ നല്‍കും

വിരമിക്കല്‍ സൂചന നല്‍കി അര്‍ജന്റീന ഇതിഹാസ താരം ലിയോണല്‍ മെസി, പിതാവിനെ സ്മരിച്ച് വൈകാരിക കുറിപ്പ്

‘അള്ളാഹുവിന് സ്തുതി’ : ഇറാനുമായുള്ള സംഘർഷം രൂക്ഷമാകുമ്പോൾ ഹോർമുസിന്റെ പൂർണ നിയന്ത്രണം അമേരിക്കയ്‌ക്കാണെന്ന് ട്രംപ്

മുംബൈയിലെ ബിജെപി കൗണ്‍സില്‍ തേജസ്വി ഘോസാല്‍ക്കര്‍ (വലത്ത്)

‘ജെന്‍ സീ’യിലേക്ക് പാലം പണിത് ബിജെപി; മുംബൈ ലോക്കല്‍ ട്രെയിനില്‍ ജെൻ സീയ്‌ക്ക് പ്രത്യേക കോച്ച്‌ വേണമെന്ന് ബിജെപിയുടെ തേജസ്വി ഘോസാല്‍ക്കര്‍

നടി ഹര്‍ഷവര്‍ദ്ധിനിക്കെതിരെയുള്ള സ്വര്‍ണ്ണക്കടത്ത് കേസ്: മുഴുവന്‍ സിസിടിവി ദൃശ്യങ്ങളും കൈമാറും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.