ഇസ്ലാമാബാദ്: പ്രവാചകന് മുഹമ്മദ് നബിയെ അധിക്ഷേപിക്കുന്ന സിനിമക്കെതിരെ പാക്കിസ്ഥാനിലെ ക്രിസ്ത്യന്‍ സമൂഹം പ്രതിഷേധ റാലി സംഘടിപ്പിച്ചു. ഇസ്ലാം മതത്തെ അവഹേളിക്കുന്ന ചിത്രം ആഗോളതലത്തില്‍ നിരോധിക്കണമെന്ന് പാക്കിസ്ഥാന് ബിഷപ്പ് കൗണ്‍സില്‍ ആവശ്യപ്പെട്ടു.
ഇസ്ലാമിക രാജ്യങ്ങളില്‍ തുടങ്ങി യൂറോപ്പിലേക്ക് വ്യാപിച്ച പ്രതിഷേധത്തിന് ഇതാദ്യമായാണ് ഒരു ക്രിസ്തീയ സഭ ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചത്. പാകിസ്ഥാനിലെ ക്രിസ്തുമത വിശ്വാസികളുടെ ഏകീകൃത സമിതിയായ നാഷണല്‍ കൗണ്‍സില്‍ ഓഫ് പാക്കിസ്ഥാന് ബിഷപ്പ്സ് ഹെഡ് ഓഫ് ചര്‍ച്ചസ് ആണ് കറാച്ചിയിലെ പ്രസ് ക്ലബ് കെട്ടിടത്തിനു മുന്നില്‍ പ്രതിഷേധറാലി സംഘടിപ്പിച്ചത്.
ഇസ്ലാമിനെ അധിക്ഷേപിക്കുന്ന സിനിമയെ ഒറ്റക്കെട്ടായി എതിര്‍ക്കുന്നു എന്നെഴുതിയ ബാനറുകള്‍ ഉയര്‍ത്തിപ്പിടിച്ചായിരുന്നു റാലി. കുരിശും ബൈബിളുമേന്തിയാണ് ക്രിസ്തുമത വിശ്വാസികള്‍ റാലിയില്‍ പങ്കെടുത്തത്. ഏവരും ബഹുമാനിക്കുന്ന പ്രവാചകനെ അധിക്ഷേപിക്കുന്ന സിനിമ ഇന്റര്‍നെറ്റില്‍ നിന്നും നീക്കം ചെയ്യുകയാണ് ആദ്യം ചെയ്യേണ്ടതെന്ന് റാലിക്ക് നേതൃത്വം നല്കിയ പാകിസ്ഥാന് ബിഷപ്പ്സ് കൗണ്‍സില്‍ ജന. സെക്രട്ടറി ബിഷപ്പ് റിയാസ് ഷെരീഫ് പറഞ്ഞു.
ഈ സിനിമ നിര്‍മ്മിച്ചവരില്‍ ക്രിസ്ത്യന്‍ പേരുകളുളളവരുമുണ്ടാകാം, എന്നാല്‍ അവര്‍ യഥാര്‍ത്ഥ ക്രിസ്തുമത വിശ്വാസികളല്ല. മറ്റു മതങ്ങളെയും അംഗീകരിക്കുന്നവര്‍ക്കു മാത്രമേ ശരിയായ വിശ്വാസിയാകാന്‍ സാധിക്കുകയുളളുവെന്നും ബിഷപ്പ് പറഞ്ഞു.
പ്രവാചകനെ അധിക്ഷേപിക്കുന്ന സിനിമയ്ക്കും കാര്‍ട്ടൂണിനുമെതിരെ വെളളിയാഴ്ച പ്രവാചക സ്നേഹദിനമായി ആചരിക്കുകയാണ് . പ്രതിഷേധം ശക്തമായതോടെ പാകിസ്ഥാനിലേക്കുളള യാത്രകള്‍ വെട്ടിക്കുറക്കാന്‍ തങ്ങളുടെ പൗരന്മാര്ക്ക് യുഎസ് അധികൃതര്‍ നിര്‍ദ്ദേശം നല്കി. അതേസമയം വിവാദ സിനിമയുടെ ദൃശ്യങ്ങള്‍ യുട്യൂബില്‍ നിന്ന് നീക്കം ചെയ്യണമെന്നാവശ്യപ്പെട്ട് അഭിനേതാക്കളിലൊരാള്‍ നല്കിയ ഹര്‍ജി കാലിഫോര്‍ണിയാ കോടതി തളളി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: