കറുകച്ചാല്‍: എമര്‍ജിംഗ് കേരള എന്ന പദ്ധതിയുടെ പേരില്‍ സര്‍ക്കാര്‍വക വനഭൂമിയും റവന്യൂഭൂമിയും ഭൂമാഫിയയ്ക്ക് കൈമാറാന്‍ യാതൊരു ഉളുപ്പും കൂടാതെ സര്‍ക്കാര്‍ മുന്നോട്ടു പോകുമ്പോള്‍ ഇതിനെ എതിര്‍ക്കുന്ന എസ്.എന്‍.ഡി.പി , എന്‍.എസ്സ്.എസ്സ് തുടങ്ങിയ സംഘടനകളെ മെരുക്കാനുള്ള ശ്രമത്തിലാണ് ഉമ്മന്‍ചാണ്ടിയും കൂട്ടരും. കേരളത്തിലെ അടിസ്ഥാനവര്‍ഗ്ഗമായ ഹിന്ദുവിഭാഗത്തിലെ പട്ടികജാതി പട്ടികവര്‍ഗ്ഗവിഭാഗങ്ങളുടെ കിടപ്പാടപ്രശ്നത്തില് ആഭിവാസികള്ക്ക് കൊടുക്കാന്‍ ഭൂമി ഇല്ല എന്നുപറഞ്ഞ സര്‍ക്കാര്‍ ഇപ്പോള്‍ മൂന്ന് സെന്റ് ഭൂമി കൊടുക്കാന്‍ ശ്രമിക്കാമെന്ന് പറയുന്നു.
കേരളത്തില്‍ നടന്ന ഭൂരിപക്ഷം പട്ടയമേളകളിലും ഇവിടുത്തെ ന്യൂനപക്ഷക്കാര്‍ കടന്നുകൂടി കൊണ്ട് നൂറ് കണക്കിന് ഭൂമി വെട്ടിപിടിച്ചു. ഈ സാഹചര്യം നിലനില്ക്കുമ്പോള് ഇവിടുത്തെ മുഴുവന്‍ ഭൂരഹിതര്‍ക്കും ഒരേക്കര്ഭൂമിയും അതില്‍ വീടുവയ്ക്കുന്നതിന് അഞ്ച് ലക്ഷം രൂപയും ലഭിക്കുന്നില്ലെങ്കില്‍ ആയത് ലഭിക്കുന്നതിനുള്ള സമരമാര്‍ഗ്ഗങ്ങള്‍ മറ്റുള്ള പട്ടികജാതി പട്ടികവര്ഗ്ഗസംഘടനകളുടെയും മറ്റു ഭൂരിപക്ഷസമുദായങ്ങളും ഹിന്ദു ഐക്യവേദി പോലുള്ള പ്രസ്ഥാനങ്ങളുടെയും സഹായത്തോടും കൂടി ശക്തമായ സമരപരിപാടികള്‍ നടത്തുമെന്ന് ഭാരതീയവേലന്‍ സൊസൈറ്റി സംസ്ഥാനപ്രസിഡന്റ് പി.ആര്.ശിവരാജന് പ്രസ്താവിച്ചു. റാന്നി ആയിയ്ക്കല് ക്ഷേത്രസന്നിധിയില്‍ ചേര്‍ന്ന പൊതുയോഗത്തില്‍ ജനറല്‍ സെക്രട്ടറി കെ.വി. ശ്രീകുമാര്‍, വി.എന്‍. ആനന്ദന്, കെ.എന്‍. കൃഷ്ണന്‍കുട്ടി പണിക്കര്‍, സി.കെ.പത്മനാഭന്, പി.വി. പ്രസന്നന്, വിനയന് തുടങ്ങിയവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: