Sunday, September 27, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Business

ഇന്ധന വില വര്‍ധന: കേരളത്തിന്‌ ലക്ഷം കോടി രൂപ അധികഭാരം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Sep 16, 2012, 09:32 pm IST
inBusiness

കൊച്ചി: കേന്ദ്രസര്‍ക്കാരിന്റെ ഡീസല്‍ വില വര്‍ധന കേരളത്തിന്‌ ഒരുലക്ഷം കോടി രൂപയിലേറെ അധിക സാമ്പത്തിക ബാധ്യതയുണ്ടാകുമെന്ന്‌ വിലയിരുത്തല്‍. ഉപഭോക്തൃ സംസ്ഥാനമായ കേരളത്തിലേയ്‌ക്കെത്തുന്ന അന്യസംസ്ഥാന ചരക്ക്‌ വാഹനങ്ങളുടേയും ആഭ്യന്തര സര്‍വീസുകളുടേയും ഗതാഗത മേഖലയിലുണ്ടാക്കുന്ന അധിക ചെലവുകളുടെ അടിസ്ഥാനം കണക്കാക്കിയുള്ള പ്രാഥമിക വിലയിരുത്തലാണിതെന്ന്‌ വിവിധ കേന്ദ്രങ്ങള്‍ ചൂണ്ടിക്കാട്ടി. അഖിലേന്ത്യാ തലത്തില്‍ ലോറി ഉടമ സംഘടനകള്‍ ചരക്ക്‌ കൂലി വര്‍ധനവായി 15 ശതമാനം അധിക നിരക്ക്‌ ചുമത്തുവാന്‍ തീരുമാനിച്ചതും അനുബന്ധമായുള്ള നികുതികളും കണക്കാക്കിയുള്ളതാണ്‌ പ്രാഥമിക വിലയിരുത്തല്‍. എന്നാല്‍ ആഭ്യന്തര സര്‍വീസുകളുടെ വര്‍ധനവ്‌ കൂടി കണക്കിലെടുത്താല്‍ വര്‍ധന ശരാശരി 25 ശതമാനത്തിലുമേറുമെന്നാണ്‌ വ്യാപാര കേന്ദ്രങ്ങള്‍ ചൂണ്ടിക്കാട്ടുന്നത്‌.

പ്രതിദിനം 12000 ത്തോളം ചരക്ക്‌ വാഹനങ്ങളാണ്‌ അതിര്‍ത്തി കടന്ന്‌ കേരളത്തിലേയ്‌ക്കെത്തുന്നത്‌. ഉത്സവകാലങ്ങളില്‍ 20,000 വരെയായി വര്‍ധിക്കുകയും നിത്യോപയോഗ സാധനങ്ങള്‍ അരി, പയറുവര്‍ഗ്ഗങ്ങള്‍, പഞ്ചസാര, പച്ചക്കറി, ഫലങ്ങള്‍, പഴങ്ങള്‍ എന്നിവയ്‌ക്കൊപ്പം നിര്‍മ്മാണ മേഖല വസ്തുക്കള്‍, സാങ്കേതിക രംഗം, വ്യവസായിക അസംസ്കൃത വസ്തുക്കള്‍, ഇന്ധനം, വാഹന വിപണി തുടങ്ങി അനുബന്ധ മേഖലയിലെ ഉല്‍പന്ന കടത്തുമായുള്ള ചരക്ക്‌ നീക്കം വേറെയും. തമിഴ്‌നാട്‌, ആന്ധ്ര, മഹാരാഷ്‌ട്ര, കര്‍ണാടക എന്നീ സംസ്ഥാനങ്ങളില്‍നിന്നുള്ള ചരക്ക്‌ നീക്കമാണ്‌ അതിര്‍ത്തി കടന്നെത്തുന്നവയില്‍ 70 ശതമാനവുമെന്ന്‌ ചൂണ്ടിക്കാട്ടുന്നു. പുതിയ നിരക്കനുസരിച്ച്‌ തമിഴ്‌നാട്ടില്‍നിന്ന്‌ കേരളത്തിലേക്കുള്ള വാഹന കടത്ത്‌ കൂലി ശരാശരി 8000-10,000 രൂപ വരെയായി ഉയര്‍ന്നു കഴിഞ്ഞു. കര്‍ണാടകയില്‍ നിന്നുള്ളത്‌ 10,000-13,000 രൂപയായും മഹാരാഷ്‌ട്രയിലേത്‌ 20,000-28,000 രൂപയായും ആന്ധ്രയില്‍നിന്നുള്ളത്‌ 12,000-15,000 രൂപയുമായാണ്‌ വര്‍ധിച്ചിരിക്കുന്നത്‌. സേവനനികുതിയും മറ്റ്‌ അനുബന്ധ ചെലവുകളും വേറെയും.

വടക്കേയിന്ത്യയില്‍ നിന്നുള്ള ചരക്ക്‌ നീക്കത്തിന്‌ വാഹനനിരക്ക്‌ 30,000 രൂപ മുതല്‍ 45,000 രൂപ വരെയാണെന്നാണ്‌ പറയുന്നത്‌. വാഹനമൊന്നിന്‌ ഇന്ധന വര്‍ധനവിലൂടെ അധികമായി നല്‍കേണ്ടി വരുന്നത്‌ ശരാശരി 1500-2000 രൂപ വരെയാണെന്നാണ്‌ കണക്കാക്കുന്നത്‌. ഇത്‌ പ്രകാരം അതിര്‍ത്തി കടന്നെത്തുന്ന വാഹന ചരക്ക്‌ നീക്കത്തിലൂടെ കേരളത്തിന്‌ പ്രതിദിന നഷ്ടം 4-6 കോടി രൂപവരെയായിരിക്കുമെന്നാണ്‌ ട്രാന്‍സ്പോര്‍ട്ടിങ്ങ്‌ മേഖലയിലുള്ളവര്‍ പറയുന്നത്‌. പ്രതിവര്‍ഷമിത്‌ 1200 കോടിരൂപയിലേറെ വരുമെന്ന്‌ വിലയിരുത്തുന്നു.

ആഭ്യന്തര ചരക്ക്‌ നീക്കത്തിനായി സംസ്ഥാനത്ത്‌ ഇടത്തരം-വലിയ വാഹനങ്ങളായി രണ്ടരലക്ഷത്തിലേറെ വാഹനങ്ങളാണ്‌ സേവനം നടത്തുന്നത്‌. ശരാശരി വാഹനമൊന്നിന്‌ 1000 രൂപ കണക്കാക്കിയാല്‍ പ്രതിദിന അധിക ചെലവ്‌ 25 കോടിയോളം രൂപയായിരിക്കുമെന്ന്‌ കണക്കാക്കുന്നു. ഇന്ധന വില വര്‍ധനവിലൂടെ ചരക്ക്‌ കടത്തിനത്തില്‍ പ്രതിവര്‍ഷം നഷ്ടമാകട്ടെ 7500 കോടി രൂപയിലുമേറെയാകുമെന്നും വ്യാപാരികള്‍ പറയുന്നു. റോഡ്‌ മാര്‍ഗ്ഗമുള്ള ചരക്ക്‌ കടത്തിനത്തില്‍ മാത്രമല്ല ജലഗതാഗതം-റെയില്‍വേ ചരക്ക്‌ കടത്ത്‌ മേഖലയിലും സമാനമായ രീതിയില്‍ അധിക ബാധ്യതയുണ്ടാകുമെന്നും വാണിജ്യ മേഖല പറയുന്നു. ഒപ്പം സേവനനികുതിയിലുള്ള വര്‍ധനവുണ്ടാകും.

ഗതാഗത മേഖലയിലുണ്ടാകുന്ന വാഹനങ്ങളുടെ അധിക സാമ്പത്തിക ഭാരം പ്രതിമാസം 7000-8000 കോടിയോളം രൂപയായിരിക്കുമെന്നാണ്‌ പ്രാഥമിക വിലയിരുത്തല്‍. ഓട്ടോറിക്ഷ, ടാക്സികാര്‍, ബസ്സ്‌, ഇടത്തരം വാഹനങ്ങള്‍ എന്നിവയാണ്‌ ഗതാഗത മേഖലയിലേതില്‍ കണക്കാക്കിയിരിക്കുന്നത്‌. പ്രതിദിനം ബസ്സ്‌ ഒന്നിന്‌ ഇന്ധന വര്‍ധനവിനത്തില്‍ 1500-2000 രൂപയുടെ അധിക ബാധ്യതയുണ്ടാകുമെന്നാണ്‌ ബസ്സ്‌ ഉടമ സംഘടനാ പ്രതിനിധികള്‍ പറയുന്നത്‌. ഒന്നരലക്ഷം ഓട്ടോറിക്ഷകള്‍ സര്‍വീസ്‌ നടത്തുന്ന സംസ്ഥാനത്ത്‌ ഈ മേഖലയിലുണ്ടാകുന്ന നഷ്ടം പ്രതിമാസം 350 കോടി രൂപയായിരിക്കുമെന്നും പറയുന്നു. ടാക്സി-ടെമ്പോ വാഹനങ്ങളിലൂടെയുള്ള അധിക ബാധ്യതയും ഇതിന്‌ പുറമേയാണെന്ന്‌ ഗതാഗത മേഖല വൃത്തങ്ങള്‍ പറയുന്നു.

ഇന്ധന വില വര്‍ധനവിനെത്തുടര്‍ന്നുണ്ടാകുന്ന നിത്യോപയോഗ-നിര്‍മ്മാണ മേഖല വില വര്‍ധനവും കൂലി വര്‍ധനവും ജനങ്ങളുടെ മേല്‍ ചുമത്തുന്ന അധിക സാമ്പത്തിക ഭാരം ഇനിയും കണക്കാക്കിയിട്ടില്ല. നിഷ്ക്രിയമായ സര്‍ക്കാരും അലസ്യത്തിലായ ഉദ്യോഗസ്ഥ സംവിധാനങ്ങളും നിയന്ത്രണമില്ലാതെയുള്ള വില വര്‍ധനവും മൂലം ദുരിതത്തിലാകുന്ന അസംഘടിത ഉപഭോക്തൃ ജനത്തിന്‌ ഇനിയുമൊരു വില വര്‍ധനവിന്റെ കടുത്ത പ്രഹരമായിരിക്കും ഇനി നേരിടേണ്ടിവരികയെന്നാണ്‌ വിവിധ കേന്ദ്രങ്ങള്‍ ചൂണ്ടിക്കാട്ടുന്നത്‌. ഇന്ധന വില വര്‍ധനവിന്റെ പ്രഹരത്തിന്‌ മുമ്പേ തന്നെ ഓണ വിപണിയിലുണ്ടായ അനിയന്ത്രിത വിലക്കയറ്റം ഉപഭോക്തൃ സംസ്ഥാനമായ കേരളത്തെ തളര്‍ത്തിയതിന്‌ പിന്നാലെയാണ്‌ ഇന്ധനവില വര്‍ധനവിന്റെ അധികഭാരം മറ്റൊരു വില വര്‍ധനവായി ജനം നേരിടേണ്ടിവരുന്നത്‌.

കഴിഞ്ഞ ഒരു പതിറ്റാണ്ടിനകം കുടുംബ ചെലവില്‍ പ്രതിമാസം 600 ശതമാനംവരെ (ആറിരട്ടി) അധിക ചെലവ്‌ നേരിടേണ്ടി വന്ന മലയാളി കുടുംബത്തിന്‌ നിലവിലെ അധികഭാരം താങ്ങാവുന്നതിലുമപ്പുറമാണ്‌. ഇന്ധന വില വര്‍ധനയുടെ ഭീഷണിയ്‌ക്കൊപ്പം പാചക വാതകത്തിന്റെ നിയന്ത്രണവും സൃഷ്ടിക്കുന്ന സാമ്പത്തിക ഭാരം കേരളത്തിലെ സാധാരണ ജനതയ്‌ക്ക്‌ ജീവിതം ദുഃസഹമാക്കുകയും ചെയ്യും.

വ്യാപാര-വാണിജ്യ-വ്യവസായ മേഖലയിലുണ്ടാകുന്ന അധിക ബാധ്യത വിപണിയില്‍ സാമ്പത്തിക മാറ്റങ്ങളുണ്ടാക്കുമ്പോള്‍ മലയാളക്കരയുടെ ഉല്‍പ്പന്ന വിപണിയുടെ തളര്‍ച്ച സംസ്ഥാന സാമ്പത്തിക മേഖലയ്‌ക്ക്‌ വന്‍ പ്രഹരമായി മാറുകയുമാണ്‌. നാളികേരം, ഏലയ്‌ക്ക, മത്സ്യം, അടയ്‌ക്ക, തേയില, മലഞ്ചരക്ക്‌ ഇനങ്ങള്‍ എന്നിവയിലുണ്ടായ വില തകര്‍ച്ചയും ആഗോളവിപണി മാന്ദ്യവും ആഭ്യന്തര ഉല്‍പ്പന്ന വിപണി മാന്ദ്യവും ആഭ്യന്തര ഉല്‍പ്പന്ന വിപണിയ്‌ക്ക്‌ വന്‍ തിരിച്ചടിയാണുണ്ടാക്കിയിരിക്കുന്നത്‌. നാടന്‍ ഉല്‍പ്പന്നത്തിന്‌ വില ലഭിക്കാതിരിക്കുകയും ചരക്ക്‌ കടത്തിന്റെ പേരില്‍ അധിക സാമ്പത്തിക ഭാരം ഏല്‍ക്കേണ്ടി വരുകയും ചെയ്യുന്ന മലയാളി ഇനിയും എന്തിനും പരാശ്രയം തേടുന്ന വിപണി സംവിധാനത്തില്‍നിന്ന്‌ സ്വാശ്രയ ശീലനായി മാറേണ്ടിവരും.

എസ്‌.കൃഷ്ണകുമാര്‍

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കേരളത്തില്‍ സിജെപി യോഗത്തില്‍ എത്തിയത് 21 പേര്‍

India

വിദ്യാര്‍ത്ഥിനി ബലാത്സംഗത്തിനിരയായി ജീവനൊടുക്കിയ സംഭവത്തില്‍ പഞ്ചാബില്‍ കോളേജിന് തീയിട്ട് പ്രതിഷേധക്കാര്‍

Kerala

ദേശീയ പതാക തലകീഴായി പിടിച്ച സംഭവം: അപമാനിക്കാനുള്ള ഉദ്ദേശ്യമില്ലെങ്കില്‍ കുറ്റകരമല്ലെന്ന് ഹൈക്കോടതി

World

ഹോര്‍മുസ് കടലിടുക്കില്‍ നിന്നും അമേരിക്കയുടെ രണ്ടാമത്തെ ആളില്ലാ മുങ്ങിക്കപ്പല്‍ പിടിച്ചെടുത്തുവെന്ന് ഇറാന്‍

Gulf

ഒമാൻ വിദേശകാര്യ മന്ത്രിയുമായി കൂടിക്കാഴ്ച നടത്തി എസ് ജയശങ്കർ

പുതിയ വാര്‍ത്തകള്‍

ദുബായിയിൽ ഒക്ടോബർ 1 മുതൽ ട്രക്കുകൾക്ക് നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്നു

കൈത്തണ്ടയിൽ ഈ രേഖയുണ്ടോ? ഇതൊരു സൂചനയാണ്, ഫലങ്ങൾ ഇങ്ങനെ

പൊതുജനാരോഗ്യമേഖലയെ തകര്‍ത്തത് ആര്? ഫേസ് ബുക്കില്‍ പോരടിച്ച് പിണറായിയും കെ.മുരളീധരനും

ലോകത്തിലെ രണ്ടാമത്തെ വലിയ ആയുധ കയറ്റുമതിക്കാരായി റഷ്യ : 2025ൽ ആയുധങ്ങൾ വിറ്റ് സമ്പാദിച്ചത് 15 ബില്യൺ ഡോളർ , പുടിന് ഇരട്ടി മധുരം

സര്‍ജിക്കല്‍ സ്ട്രൈക്ക്,ബാലാക്കോട്ട് വ്യോമാക്രമണം,’ഓപ്പറേഷന്‍ സിന്ദൂര്‍’എന്നിവ ഭീകരവാദത്തോടുള്ള വിട്ടുവീഴ്ചയില്ലാത്ത നയത്തിന്റെ ഉദാഹരണങ്ങള്‍: മോദി

ബംഗാളി ബീഡിയില്‍ നടന്‍ സിദ്ദിഖിന്റെ ചിത്രം

മാംഗോ ഫോണ്‍ ലോഞ്ചില്‍ അഗസ്റ്റിന്‍ സഹോദരന്മാര്‍ക്കൊപ്പം രഞ്ജിനി ഹരിദാസ്, വീഡിയോ കുത്തിപ്പൊക്കി സോഷ്യല്‍ മീഡിയ

ആയിരം പള്ളികളുടെ ഖാളി സംഗീതം ആസ്വദിക്കുന്നു , കഷ്ടം : യൂത്ത് ലീഗ് വേദിയിൽ പാട്ടിന് താളം പിടിച്ച സാദിഖ് അലി തങ്ങൾക്കെതിരെ ജിഹാദികൾ

കാര്യവട്ടം ഏകദിനത്തില്‍ ഇന്ത്യയ്‌ക്ക് തകര്‍പ്പന്‍ ജയം, കോഹ്ലിക്കും ഗില്ലിനും സെഞ്ച്വറി

ഹമാസ് കമാൻഡർ മുഹമ്മദ് ഗാബെനെ വധിച്ചതായി ഇസ്രായേൽ സൈന്യം : കൊലപ്പെടുത്തിയത് ഇസ്രായേലി ബന്ദികളുടെ മേൽനോട്ടം വഹിച്ച കൊടും ഭീകരനെ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.