സാന്‍ഫ്രാന്‍സിസ്കോ: ആപ്പിള്‍ ആറാം തലമുറ സ്മാര്‍ട്ട്ഫോണ്‍ ഐഫോണ്‍ 5 പുറത്തിറക്കി. സ്മാര്‍ട്ട്ഫോണുകളില്‍ ഏറ്റവും കനംകുറഞ്ഞ ഫോണ്‍ എന്നാണു കമ്പനി അവകാശപ്പെടുന്നത്. അമേരിക്കയിലെ സാന്‍ഫ്രാന്‍സിസ്കോയില്‍ നടന്ന ചടങ്ങില്‍ ആപ്പിളിന്റെ മാര്‍ക്കറ്റിംഗ് മേധാവി ഫില്‍ ഷില്ലര്‍ ഐഫോണ്‍ 5നെ ലോകത്തിനു പരിചയപ്പെടുത്തി.
4 ജി എല്‍ടിഇ സെല്ലുലാറില്‍ ഇതു പ്രവര്‍ത്തിക്കും. ഇതോടെ പതിന്മടങ്ങ് സ്പീഡാകും ഡാറ്റ കൈമാറ്റത്തിലും കണക്റ്റിവിറ്റിയിലും ഉണ്ടാവുക. ഐഫോണ്‍ 4എസിനെക്കാള്‍ 20 ശതമാനം കനം കുറവാണ് ഇതിനുള്ളത്. 112 ഗ്രാമാണു ഭാരം. നാലിഞ്ചാണു സ്ക്രീനിന്റെ വലിപ്പം. ഐക്കണുകള്‍ എല്ലാം വലിയ സ്ക്രീനില്‍ കാണാന്‍ സാധിക്കുമെന്നു കമ്പനി അവകാശപ്പെടുന്നു. റെറ്റിന ഡിസ്പ്ലെയാണു മറ്റൊരു പ്രത്യേകത. ഹൈസ്ക്രീന് റെസല്യൂഷന്‍ മികച്ച വ്യക്തത നല്‍കും. സോഫ്റ്റ് വെയറുകളുടെ മികവ് വളരെ കുറഞ്ഞ വെളിച്ചത്തില്‍ പോലും മിഴിവാര്‍ന്ന ചിത്രങ്ങള്‍ എടുക്കാന്‍ സഹായിക്കും. മികച്ച ബാറ്ററി ബാക്ക്അപ്പും കമ്പനി അവകാശപ്പെടുന്നു.
എട്ടു മെഗാപിക്സല്‍ ക്യാമറയാണ് ഇതിലുള്ളത്. ഗ്ലാസും അലുമിനിയവും ഉപയോഗിച്ചാണു പുതിയ ഐഫോണ്‍ നിര്‍മിച്ചിരിക്കുന്നത്. ആപ്പിള്‍ നിര്‍മിച്ച പുതിയ എ6 പ്രൊസസറാണ് ഇതിലുള്ളത്. പഴയ ഫോണിനെക്കാള്‍ ഇരട്ടി വേഗത ഇതിനുണ്ടാകും. ഈ വര്‍ഷം അവസാനം നൂറു രാജ്യങ്ങളില്‍ ഐഫോണ്‍ എത്തിക്കും. 2013 ല്‍ 266 മില്യണ്‍ ഐഫോണുകള്‍ വില്‍ക്കാനാണു കമ്പനി ലക്ഷ്യമിടുന്നത്. 32 ജിബിയ്ക്കു 299 ഡോളറും 64 ജിബിക്കു 399 ഡോളറുമാണു വില.
അതേസമയം ബിസിനസ് രംഗത്തെ മുഖ്യഎതിരാളികളായ സാംസംഗ്, നോക്കിയ, എച്ച്ടിസി തുടങ്ങിയ കമ്പനികളുടെ സ്മാര്‍ട്ട്ഫോണുകളെ ചെറുതാക്കാന്‍ ഐഫോണ്‍ 5 ന്റെ വലിയ സ്ക്രീനിനു പൂര്‍ണമായും കഴിഞ്ഞിട്ടില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: