മലപ്പുറം: മലപ്പുറം അരീക്കോട് കുനിയില്‍ ഇരട്ടക്കൊലപാതക കേസില്‍ ആദ്യ കുറ്റപത്രം സമര്‍പ്പിച്ചു. മഞ്ചേരി ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് മുമ്പാകെയാണ് കുറ്റപത്രം സമര്‍പ്പിച്ചത്. 863 പേജുകളുള്ള കുറ്റപത്രമാണ് അന്വേഷണസംഘം കോടതിയില്‍ നല്‍കിയത്. 24 പേരെയാണ് പ്രതിചേര്‍ത്തിരിക്കുന്നത്. പി.കെ. ബഷീര്‍ എംഎല്‍എ അടക്കമുള്ളവര്‍ക്കെതിരേ അന്വേഷണം നടക്കുകയാണെന്ന പരാമര്‍ശമാണ് കുറ്റപത്രത്തിലുള്ളത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: