Wednesday, September 9, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

കര്‍മ്മത്തെ ആനന്ദകരമാക്കിമാറ്റൂ

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Sep 9, 2012, 09:58 pm IST
inSamskriti

ഓരോ നിമിഷവും പരിപൂര്‍ണസ്വാതന്ത്ര്യവും ആനന്ദവും അനുഭവിക്കുവാനുള്ളതാണ്‌ നമ്മുടെ ജീവിതം. ഭഗവാന്‍ ശ്രീകൃഷ്ണന്റെ ജീവിതം നമ്മെ പഠിപ്പിക്കുന്നതും ഇതുതന്നെയാണ്‌. ഒരു സാധാരണ മനുഷ്യന്‍ ജീവിതത്തില്‍ അനുഭവിക്കുന്നതിലും എത്രയോ വലിയ പ്രശ്നങ്ങളാണ്‌ അവിടുന്ന്‌ ജീവിതത്തില്‍ നേടിയിട്ടുള്ളത്‌. ഭഗവാന്റെ ജനനം തന്നെ ജയിലിലാണ്‌. അന്നുമുതല്‍ പ്രശ്നങ്ങളും പ്രതിബന്ധങ്ങളുമൊഴിഞ്ഞ ഒരു നിമിഷം പോലും അവിടെ ജീവിത്തില്‍ ഉണ്ടായിട്ടില്ല. പ്രശ്നങ്ങള്‍ പല രൂപത്തിലാണ്‌ കൃഷ്ണന്റെ മുന്നില്‍ പ്രത്യക്ഷപ്പെട്ടിട്ടുള്ളത്‌. കംസനായി, ചാണൂരാനായി, ശകടാസുരനായി, കാളിയനായി, പുത്രനായി, ജരാസന്ദനായി, ശിശുപാലനായി അങ്ങനെ, ജനിച്ച നിമിഷം മുതല്‍ കൃഷ്ണന്റെ ജീവന്‌ പലതരത്തിലുള്ള ഭീഷണികളാണ്‌. പക്ഷേ ഓരോ വേഷത്തില്‍ മരണം തന്റെ മുമ്പില്‍ പ്രത്യക്ഷപ്പെടുമ്പോഴും കൃഷ്ണന്‍ അതിനെ പുഞ്ചിരിയോടെ നേരിട്ട്‌ തോലിക്കുന്നതാണ്‌ നാം കാണുന്നത്‌.

ജനനവും മരണവും നമ്മോടൊപ്പമുണ്ട്‌. അത്‌ എപ്പോള്‍ വേണമെങ്കിലും സംഭവിക്കാം. ഇപ്പോള്‍ ജനിച്ച ഒരു പിഞ്ചുകുഞ്ഞും തൊണ്ണൂറുവയസ്സായ വൃദ്ധനും ഒരുപോലെ മരണത്തിന്റെ പിടിയിലാണ്‌. എന്നാല്‍ മരണത്തെനോക്കിക്കൊണ്ട്‌ ഗോഷ്ടികാട്ടാന്‍ കഴിവുള്ളവര്‍ അപൂര്‍വ്വമാണ്‌. ഭഗവാന്‍ ശ്രീകൃഷ്ണന്‌ അതിന്‌ കഴിഞ്ഞു. ജീവിതത്തിന്റെ എല്ലാ സാഹചര്യത്തിലും ‘സമത്വം, സംയമനം, സന്തോഷം’ ഇതായിരുന്നു ശ്രീകൃഷ്ണന്റെ സന്ദേശം. അതുകൊണ്ടാണ്‌ അദ്ദേഹത്തിന്‌ യുദ്ധക്കളത്തില്‍പ്പോലും പുഞ്ചിരിച്ചുകൊണ്ട്‌ നില്‍ക്കാന്‍ കഴിഞ്ഞത്‌.

ഒരിക്കല്‍ ഒരു മഹാത്മാവ്‌ പറഞ്ഞു : “എന്നെ ആര്‍ക്കും തോല്‍പിക്കാന്‍ സാധ്യമല്ല.” കേട്ടിരുന്നവരില്‍ ഒരാള്‍ ചാടി എഴുന്നേറ്റ്‌ ചോദിച്ചു, “ആ രഹസ്യം ഞങ്ങള്‍ക്കുകൂടി പറഞ്ഞുതരുമോ? ഞങ്ങള്‍ക്കെല്ലാവര്‍ക്കും ജീവിതത്തില്‍ ജയിക്കാന്‍ മാത്രമാണ്‌ ആഗ്രഹം” മഹാത്മാവ്‌ പറഞ്ഞു: അല്‍പമൊന്ന്‌ ക്ഷമിക്കൂ, ഞാന്‍ മുഴുവന്‍ പറഞ്ഞുകഴിഞ്ഞില്ല. എന്നെ പരാജയപ്പെടുത്താന്‍ കഴിയാത്തത്‌ എനിക്ക്‌ നേടാനൊന്നും ഇല്ലാത്തതുകൊണ്ടും ജയിക്കാന്‍ ആഗ്രഹമില്ലാത്തതുകൊണ്ടുമാണ്‌. ശ്രീകൃഷ്ണന്‌ ജയിക്കാന്‍ ആഗ്രഹമില്ലായിരുന്നു. അതുകൊണ്ട്‌ തോല്‌വിയും ജയത്തെപ്പോലെ അദ്ദേഹം കൊണ്ടാടിയത്‌. ജയത്തിലും പരാജയത്തിലും അദ്ദേഹത്തിന്റെ വികാരം തികഞ്ഞപ്രേമമായിരുന്നു.

ഒരിടത്ത്‌ ഏതാനും ശില്‍പികള്‍ വിഗ്രഹം കൊത്തുകയായിരുന്നു. ഒരു വഴിപോക്കന്‍ അതില്‍ ഒരാള സമീപിച്ചു. “നിങ്ങള്‍ എന്തുചെയ്യുകയാണ്‌.” അയാള്‍ വളരേ ഗൗരവത്തില്‍ തലപോലും ഉയര്‍ത്താതെ ദേഷ്യത്തോടെ പറഞ്ഞു: “എന്താ, കാണാന്‍ പാടില്ലേ, ഞാന്‍ കല്ലുകൊത്തുകയാണ്‌.” വഴിപോക്കന്‍ മറ്റൊരു ജോലിക്കാരനെ സമീപിച്ച്‌ ഇതേ ചോദ്യം ആവര്‍ത്തിച്ചു. അയാള്‍ അലസഭാവത്തില്‍ ഉളിയും കൊട്ടുവടിയും താഴെവച്ചിട്ട്‌ വഴിപോക്കനെ നോക്കി ദീര്‍ഘനിശ്വാസം വിട്ടുകൊണ്ട്‌ പറഞ്ഞു, “അതേ, ഞാനെന്റെ വയറ്റിപ്പിഴപ്പിന്‌ പണിയെടുക്കുന്നു.” വഴിപോക്കന്‍ മറ്റൊരു ശില്‍പിയെ സമീപിച്ചു. അയാള്‍ ഉല്ലാസവാനായി ഒരു പാട്ടും പാടിയിരുന്ന്‌ കല്ലുകൊത്തുകയാണ്‌. “നിങ്ങള്‍ എന്തുചെയ്യുകയാണ്‌” അയാള്‍ പ്രസന്നതയോടെ പുഞ്ചിരിച്ചുകൊണ്ട്‌ പറഞ്ഞു, “ഞാനൊരു ശില്‍പം കൊത്തുകയാണ്‌…” ഇത്‌ പറഞ്ഞ്‌ അയാള്‍ വീണ്ടും പാട്ടുംപാടി സന്തോഷത്തോടെ പണിതുടര്‍ന്നു. ഇവര്‍ മൂവരും ഒരേ ജോലിയാണ്‌ ചെയ്യുന്നത്‌. പക്ഷേ മൂന്നുപേരുടെയും മനോഭാവം മൂന്നുതരത്തിലും. ആദ്യത്തെയാള്‍ ശപിച്ചുകൊണ്ട്‌ കര്‍മം ചെയ്യുമ്പോള്‍ രണ്ടാമന്‍ ശരീരത്തിന്‌ വേണ്ടിമാത്രം പണിയെടുക്കുന്നു. എന്നാല്‍ മൂന്നാമന്‍ അതേ കര്‍മ്മത്തെ ആനന്ദകരമായ ഒരു അനുഭവമാക്കിമാറ്റുന്നു. ഇതുപോലെ, ഏതൊരു കര്‍മ്മത്തെയും ആനന്ദകരമാക്കി മാറ്റാനാണ്‌ ശ്രീകൃഷ്ണന്റെ ജീവിത്തില്‍ നിന്നും നാം പഠിക്കേണ്ടത്‌.

മാതാ അമൃതാനന്ദമയി

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

എന്തിനോ വേണ്ടിയുള്ള മക്കാ കരാർ : സൗദിയ്‌ക്കെതിരായ ഹൂത്തി ആക്രമണങ്ങളിൽ വിറച്ച് പാകിസ്ഥാൻ ; എല്ലാ ആക്രമണങ്ങൾക്കും സമാനമായ മറുപടി വേണ്ടെന്ന് ഖ്വാജ ആസിഫ്

Mollywood

മകന്റെ രോഗാവസ്ഥ തിരിച്ചറിഞ്ഞതോടെ എന്റെ പ്രയോറിറ്റി മാറി, അവന്റെ ജീവിതം സാധാരണ പോലെയാക്കണം ; വിനയ് ഫോർട്ട്

Kerala

ഉണ്ണികൃഷ്ണൻ പോറ്റിക്ക് ബെംഗളൂരുവിൽ സ്വീകരണം ; തങ്ങളുടെ അറിവോടെയല്ലെന്ന് ശ്രീരാമപുര അയ്യപ്പക്ഷേത്രം ഭാരവാഹികൾ 

Kerala

‘പുറത്ത് നിക്കെടോ, ഇവിടെ വന്നത് മൂത്രം ഒഴിക്കാനാണ് , നിങ്ങളെ കാണാൻ അല്ല’? ; ഇഡി കേസിനെ പറ്റി ചോദിച്ചപ്പോൾ ക്ഷുഭിതനായി പിണറായി

Kerala

ജിന്ന് മന്ത്രിച്ച പഴം , മലപ്പുറത്ത് ഒരു ഏത്തപ്പഴം വിറ്റത് 2500 രൂപയ്‌ക്ക് ; തട്ടിപ്പ് അബു അലവിയുടെ മജ്ലിസിൽ

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

ബാർ ലൈസൻസ് അനുവദിച്ചതിൽ ക്രമക്കേട്; കർണാടക മന്ത്രി സതീഷ് ജാർക്കിഹോളിയുടെയും മകളുടെയും വീടുകളിൽ ഇഡി റെയ്ഡ്

അരുവിക്കര ഡാമിലെ സുരക്ഷാ വേലി തകര്‍ത്ത് മാലിന്യ നിക്ഷേപം; നഗരത്തിന്റെ കുടിവെള്ള സ്രോതസ്സ് ഗുരുതര ഭീഷണിയില്‍

പഠിക്കാൻ എത്തിയ പ്രായപൂർത്തിയാകാത്ത ആൺകുട്ടികളെ ലൈംഗികമായി പീഡിപ്പിച്ചു : മദ്രസ ഇമാമായ 58 കാരൻ അറസ്റ്റിൽ

വൈദ്യുതി പ്രതിസന്ധിക്ക് കാരണം പിണറായി സർക്കാർ; കൂടിയ വിലയ്‌ക്ക് വൈദ്യുതി വാങ്ങേണ്ടി വരുന്നു: മുഖ്യമന്ത്രി വി.ഡി സതീശൻ

ഇഡി നൽകിയ കത്തിൽ ഗൗരവമുള്ള കേസുകളുണ്ട്; നിയമത്തിന്റെ വഴിക്ക് തീരുമാനമെടുക്കും, സിപിഎം നടക്കുന്നത് ന്യായീകരിക്കാൻ: വി.ഡി സതീശൻ

ഡൽഹി മുൻ ചീഫ് സെക്രട്ടറി രാകേഷ് മേത്ത നോയിഡയിലെ വസതിയിൽ ജീവനൊടുക്കിയ നിലയിൽ

ഏഷ്യന്‍ ഗെയിംസിലെ മലയാളത്തനിമ

വളര്‍ച്ച വ്യാജമല്ല, കണക്കുകള്‍ വ്യക്തം: സാമ്പത്തിക കുതിപ്പിന്റെ വസ്തുതകള്‍

തന്ത്രപരമായ സ്വയംഭരണവും പ്രവാസി കരുത്തും; ഭാരതീയ നയതന്ത്രത്തിന്റെ പുതിയ ദിശ

ഈ അഴിഞ്ഞാട്ടത്തിന് അന്ത്യം കുറിക്കണം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.