കാബൂള്‍: അഫ്ഗാനിസ്ഥാനില്‍ പോലീസും നാറ്റോ സൈന്യവും സംയുക്തമായി നടത്തിയ ആക്രമണത്തില്‍ 14 താലിബാന് ഭീകരര്‍ കൊല്ലപ്പെട്ടു. അഞ്ചു ഭീകരരെ അറസ്റ്റ് ചെയ്തു. കാബൂള്‍, തെക്കന്‍ ഹെല്‍മന്ദ് തുടങ്ങിയ പ്രവിശ്യകളിലാണ് സൈനിക നടപടിയുണ്ടായതെന്ന് പ്രതിരോധമന്ത്രാലയം അറിയിച്ചു. സംഭവത്തേക്കുറിച്ച് താലിബാന് പ്രതികരിച്ചിട്ടില്ല. ആക്രമണത്തിന്റെ പശ്ചാത്തലത്തില്‍ ജാഗ്രത പാലിക്കാന്‍ സുരക്ഷാസേനയ്ക്കു പ്രതിരോധമന്ത്രാലയം നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: