തിരുവനന്തപുരം: പോലീസ് സേനയുടെ തലപ്പത്ത് വന്‍ അഴിച്ചുപണി. എഡിജിപി ആര് ശ്രീലേഖയ്ക്ക് വിജിലന്‍സിന്റെ ചുമതല നല്കി. ശങ്കര്‍ റെഡ്ഡി ഉത്തരമേഖലാ എഡിജിപിയാകും. എഹേമചന്ദ്രനാണ് ദക്ഷിണമേഖല എഡിജിപി. രാജേഷ് ദിവാന് പോലീസ് ട്രെയിനിങ്ങ് കോളജിന്റെ ചുമതല വഹിക്കും.
പോലീസ് ആസ്ഥാനത്തെ ഭരണരംഗം ടി ചന്ദ്രശേഖരന്റെ കീഴിലും ഫയര്‍ ഫോഴ്സ് ജംങ്ങ് പാംഗിയുടെ നേതൃത്വത്തിലുമാകും. കെ.എസ് ബാലസുബ്രഹ്മണ്യം പോലീസ് മേധാവിയായി ചുമതലയേറ്റ സാഹചര്യത്തിലാണ് അഴിച്ചുപണി നടത്തിയിരിക്കുന്നത്.
എസ്.എം.വിജയാനന്ദാണ് പുതിയ ട്രാന്‍സ്പോര്‍ട്ട് കമ്മീഷണര്‍. പോലീസ് കണ്‍സ്ട്രക്ഷന്‍ കോര്പറേഷന് എം.ഡിയായി മഹേഷ് കുമാര്‍ സിംഗ്ലയെ നിയമിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: