Monday, April 27, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

ഭജഗോവിന്ദം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Sep 2, 2012, 10:16 pm IST
in Samskriti

 

 

 

സാധകന്‍ ദാന തല്‍പരനായിരിക്കണം

ഗേയം ഗീതാനാമസഹസ്രം

ധ്യേയം ശ്രീപതിരൂപമജസ്രം

നേയം സജ്ജനസംഗേ ചിത്തം

ദേയം ദീനജനായ ച വിത്തം

ആത്മസാക്ഷാത്കാരത്തിന്റെ ആവശ്യകത മനസിലാക്കിയ ആദ്ധ്യാത്മികസാധകന്‌ ഒരനുഷ്ഠാനപദ്ധതി ഈ സമാപനശ്ലോകം കാഴ്ചവയ്‌ക്കുന്നു. എല്ലാ ആചാര്യന്മാരുടെയും ഉപദേശങ്ങള്‍ ഏതാണ്ടൊരുപോലെയാണ്‌. പക്ഷേ, അവയിലെ ആശയം ശരിയായ ഗ്രഹിക്കാന്‍ ശ്രമിക്കുന്ന ശിഷ്യന്‍ ചുരുങ്ങും. ഈ ശ്ലോകത്തില്‍ പുതുതായൊന്നും ഉപദേശിക്കുന്നില്ല. ഒരു സാധകന്‍ നിത്യവും അനുഷ്ഠിക്കേണ്ട നാലുകാര്യങ്ങളെ എണ്ണപ്പറയുകയാണ്‌. (1) ഭഗവദ്ഗീതാസ്വാദ്ധ്യായം (2) ഭഗവദ്ധ്യാനം (3) സത്സംഗം (4) ആതുരസേവനം.

സര്‍വ്വോപനിഷത്തുകളുടെയും സാരമായ ഗീത, മനുഷ്യന്‍ അവലംബിക്കേണ്ട ദൈനംദിന ജീവിതരീതിയുടെ പ്രായോഗികതയില്‍ പ്രത്യേകം ശ്രദ്ധചെലുത്തുന്നു. ബുദ്ധിപൂര്‍വം ഗീതം പഠിക്കുന്നവന്റെ ചിന്താഗതി മെച്ചപ്പെടും. വീക്ഷണം വിശാലമാകും. അയാളുടെ ജീവിതരീതിയും ലോകത്തോടുള്ള സമീപനവുമൊക്കെ മാതൃകാപരവുമായിത്തീരും. ലക്ഷ്യത്തെയും മാര്‍ഗത്തെയും വിവരിക്കുന്നതിന്‌ പുറമെ, മതത്തെ നിത്യജീവിതവുമായി ബന്ധപ്പെടുത്താനുള്ള പ്രായോഗികവശങ്ങള്‍ കാട്ടിത്തരികയും ചെയ്യുന്നു, ഗീത.

ശാസ്ത്രപഠനം ബുദ്ധിപരമായ സംതൃപ്തിക്ക്‌ അത്യന്താപേക്ഷിതമെങ്കിലും അതുകൊണ്ടുമാത്രം സമ്പൂര്‍ണ്ണത ലഭിക്കുകയില്ല. ഉന്നതാശയങ്ങള്‍ യുക്തിക്ക്‌ നിരക്കുന്നവതന്നെയായിരിക്കാം. അതുകൊണ്ടായില്ല. അവയെ സ്വജീവിതത്തില്‍ ബോധപൂര്‍വം പകര്‍ത്തുകയും അങ്ങനെ അവയുടെ മഹിത നേരിട്ടനുഭവിച്ചറിയുകയും വേണം. അപ്പോഴേ ജീവിതം ധന്യമാകൂ. അന്തര്‍മുഖവൃത്തികളോടുകൂടിയ സാധകന്മാര്‍ക്ക്‌ സംശയം കൂടാതെ മനസ്സിലാക്കാന്‍ പറ്റുന്ന വിധത്തില്‍ മഹത്തായ ആശയങ്ങളും തത്ത്വവിചാരരീതിയും ആദ്ധ്യാത്മിക ശാസ്ത്രഗ്രന്ഥങ്ങള്‍ നല്‍കുന്നുണ്ട്‌.

എന്നാല്‍ തത്ത്വശാസ്ത്രം എത്ര മികച്ചതാണെങ്കിലും, അതിലെ ഉല്‍കൃഷ്ണമൂല്യങ്ങള്‍ ജീവിതത്തില്‍ പ്രായോഗികമാക്കാന്‍ ഉപായമില്ലെങ്കില്‍ അതുകൊണ്ട്‌ എന്തുപ്രയോജനം? ഇവിടെയാണ്‌ മതത്തിന്‌ സ്ഥാനം. തത്ത്വശാസ്ത്രത്തിലെ ആശയങ്ങള്‍ ജീവിതത്തില്‍ ആചരിക്കാവുന്ന രീതിയില്‍ സംവിധാനം ചെയ്യപ്പെട്ട പ്രായോഗിക പദ്ധതിയത്രെ മതം. അതായത്‌ വിചാരാത്മകമായ തത്ത്വശാസ്ത്രത്തിന്റെ ആചാരാത്മകമായ ആവിഷ്കരണമാണ്‌ മതമെന്നര്‍ത്ഥം. തത്ത്വശാസ്ത്രം ഇല്ലാത്ത മതം അന്ധവിശ്വാസവും മതം ഇല്ലാത്ത തത്ത്വശാസ്ത്രം ഭ്രാന്തും ആണെന്ന്‌ വിവേകാനന്ദന്‍ അഭിപ്രായപ്പെട്ടിട്ടുണ്ട്‌.

ഉള്ളില്‍ തള്ളിവരുന്ന കാമാദിവികാരങ്ങളുടെ വേലിയേറ്റത്തില്‍ നമ്മുടെ സാധാനാസന്നാഹങ്ങള്‍ – സ്വാദ്ധ്യായവും ഈശ്വരാരാധനയും – ഒക്കെ ഒഴുകിപ്പോവാന്‍ സാദ്ധ്യതയുണ്ട്‌. അത്തരം ആപത്ത്‌ വരാതെ കഴിക്കാനുള്ള ഉപായമനത്രേ ‘സജ്ജനസംഗഗം. ഉന്നതാശയന്മാരും സംസ്കാര സമ്പന്നരുമായ മഹാത്മാക്കളുമായുള്ള സഹവാസത്തില്‍നിന്ന്‌ ധന്യമായ ആദ്ധ്യാത്മികജീവിതം നയിക്കുന്നതിനുവേണ്ട പ്രചോദനവും ഉത്സാഹവും സാധകന്‌ കിട്ടിക്കൊണ്ടിരിക്കും. അവരെ ഭയാശങ്കകള്‍ പിടികൂടുകയില്ല. അവരുടെ ആദ്ധ്യാത്മികയാത്ര സുഗമമായിത്തീരുന്നു. സജ്ജനസംസര്‍ഗ്ഗത്തിന്‌ സൗഭാഗ്യം ലഭിക്കുന്ന സാധകന്മാര്‍ക്ക്‌ നിഗൂഢങ്ങളായ ശാസ്ത്രവാക്യങ്ങളുടെ പൊരുള്‍ അറിയാനും അചഞ്ചലമായ ഭക്തി നേടാനും കഴിയുന്നു.

പറയപ്പെട്ട സാധനകള്‍ (അതായത്‌ ഗീതാപഠനവും മതാചരണവും സത്സംഗവും) ചെയ്യുന്ന ആളാണ്‌: പക്ഷേ, മറ്റുള്ളവരുമായി ഇടപഴകി ജീവിക്കുമ്പോള്‍ ഒരേ പരമാത്മാവാണ്‌ എല്ലാമായി വിളങ്ങിക്കൊണ്ടിരിക്കുന്നത്‌ എന്ന യാഥാര്‍ത്ഥ്യം വിസ്മരിച്ചുപോകുന്നു എങ്കില്‍, ആദ്ധ്യാത്മികജീവിതം വാഗ്ദാനം ചെയ്യുന്ന സമ്പൂര്‍ണത അയാള്‍ക്ക്‌ നേടാവില്ല. എന്റെ ഹൃദയശ്രീകോവിലില്‍ വിളങ്ങുന്ന ഈശ്വരന്‍ തന്നെയാണ്‌ സര്‍വ ഹൃദയങ്ങളിലും കുടികൊള്ളുന്നത്‌. സര്‍വ്വഭൂതാന്തരാത്മാവിനെ അര്‍ച്ചിക്കാതെ, എല്ലാവരിലും ഈശ്വരനെ കാണാതെ, മരംകൊണ്ടോ ലോഹം കൊണ്ടോ നിര്‍മിച്ച വിഗ്രഹത്തെ പലവിധത്തില്‍ പൂജിക്കുന്നവന്‍ ശരിയായ ഭക്തനല്ലതന്നെ.

അതുകൊണ്ട്‌ ദാന തല്‍പരനായിരിക്കണം സാധകനെന്ന്‌ ഇവിടെ നിഷ്കര്‍ഷിക്കുന്നു. ദാനത്തിന്റെ അര്‍ത്ഥം പലരും ശരിയായി മനസിലാക്കിയിട്ടില്ലെന്ന്‌ തോന്നുന്നു. ‘ഉള്ള്‌ നിറഞ്ഞുകവിഞ്ഞൊഴുകല്‍’ – അതായിരിക്കണം ദാനത്തിന്റെ സ്വഭാവം. മറ്റുള്ളവര്‍ക്ക്‌ ആവശ്യമുള്ളത്‌ എന്തോ, അത്‌ നമ്മില്‍ വേണ്ടത്രയുണ്ടെങ്കിലല്ലേ അവര്‍ക്ക്‌ കൊടുക്കാന്‍ നമ്മെക്കൊണ്ടാവൂ? അതിനാല്‍ നല്ലതും വേണ്ടതുമൊക്കെ നാം വേണ്ടത്ര സമ്പാദിക്കണം; ആവശ്യക്കാര്‍ക്ക്‌ പങ്കുവച്ചുകൊടുക്കുകയും വേണം.

വ്യാഖ്യാനം : സ്വാമി ചിന്മയാനന്ദ

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

ബംഗോനില്‍ എന്‍ഡിഎ തെരഞ്ഞെടുപ്പ് പ്രചരണ റാലിയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ജനങ്ങളെ അഭിസംബോധന ചെയ്യുുന്നു
India

സ്ത്രീ സുരക്ഷ ഉറപ്പാക്കുന്നതില്‍ മമത സര്‍ക്കാര്‍ പരാജയപ്പെട്ടു: മോദി

India

ചരിത്രം പകര്‍ത്തിയ കൈ നിശ്ചലമായി; രഘുനാഥ് റായ് ചൗധരി ഇനി ഓര്‍മ

India

തോല്‍വി ഭയം; ബംഗാളില്‍ തൃണമൂലിന്റെ വ്യാപക അക്രമം

India

ആണവശാസ്ത്രജ്ഞര്‍ക്ക് പ്രധാനമന്ത്രിയുടെ അഭിനന്ദനം

ബംഗാളിലെ നാദിയയില്‍ നടന്ന തെരഞ്ഞെടുപ്പ് പ്രചരണറാലിയില്‍ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ജനങ്ങളെ അഭിവാദ്യം ചെയ്യുന്നു
India

പ്രധാനമന്ത്രി രാജ്യത്തെ ഭീകരവാദത്തില്‍ നിന്ന് മോചിപ്പിച്ചു: അമിത് ഷാ

പുതിയ വാര്‍ത്തകള്‍

സ്വാമി വിവേകാനന്ദനേയും ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനേയും സാമൂഹിക മാധ്യമത്തിലൂടെ വികലമായി ചിത്രീകരിക്കുകയും അധിക്ഷേപിക്കുകയും ചെയ്ത രാജീവ് പള്ളിക്കോണത്തിന്റെ നടപടിയില്‍ പ്രതിഷേധിച്ച് വിശ്വഹിന്ദു
പരിഷത്ത് നടത്തിയ മാര്‍ച്ച് സംസ്ഥാന ജനറല്‍ സെക്രട്ടറി അഡ്വ. അനില്‍ വിളയില്‍ ഉദ്ഘാടനം ചെയ്യുന്നു

സ്വാമി വിവേകാനന്ദനേയും യോഗി ആദിത്യനാഥിനേയും അധിക്ഷേപിച്ച സംഭവം: വിഎച്ച്പി മാര്‍ച്ച് നടത്തി

ഇരിങ്ങാലക്കുട ശ്രൂകൂടല്‍മാണിക്യ ക്ഷേത്രം

മെസിയും റൊണാള്‍ഡോയും കിളിച്ചു തുടങ്ങാനിരിക്കുന്ന ആരോഹെഡ്, എന്‍ആര്‍ജി

ചെന്നൈ സൂപ്പര്‍ കിങ്‌സിനെതിരായ മത്സരത്തിനിടെ കാഗിസോ റബാഡയും മുഹമ്മദ് സിറാജും സൗഹൃദ സംഭാഷണത്തില്‍

ഐപിഎല്‍: ടൈറ്റാക്കി …’ടൈറ്റന്‍സ് ജയിച്ചു

സുരേഷ് കുമാര്‍ സ്മാരക അണ്ടര്‍ 16 ടൂര്‍ണമെന്റ് ജേതാക്കള്‍ക്കുള്ള കിരീടം കെസിഎ അധ്യക്ഷന്‍ അഡ്വ. ശ്രീജിത്ത് വി. നായരില്‍ നിന്നും ട്രിവാണ്‍ഡ്രം ലിറ്റില്‍ മാസ്റ്റേഴ്‌സ് ക്യാപ്റ്റണ്‍ ആരോണ്‍ അലെക്‌സ് ഏറ്റുവാങ്ങുന്നു

ട്രിവാണ്‍ഡ്രം ലിറ്റില്‍ മാസ്റ്റേഴ്‌സിന് കിരീടം

പരിക്കേറ്റ് മൈതാനം വിടുന്ന മുഹമ്മദ് സലാ. കോച്ച് അര്‍നെ സ്ലോട്ട് സമീപം

ലിവര്‍ കുപ്പായത്തില്‍ വിടവാങ്ങല്‍ മത്സരവും കളിച്ച് സലാ

എഫ് എ കപ്പ് സെമിയില്‍ ചെല്‍സിക്കായി ഗോള്‍ നേടിയ എന്‍സോ ഫെര്‍ണാണ്ടസിന്റെ ആഹ്ലാദം

എഫ് എ കപ്പ്: ചെല്‍സി ഫൈനലില്‍

ഓപ്പറേഷന്‍ സിന്ദൂര്‍ വാര്‍ഷികത്തില്‍ പൂര്‍വ്വാഞ്ചലിനെ വ്യോമസേനയുടെ എമര്‍ജന്‍സി ലാന്‍ഡിംഗ് സംവിധാനം പരീക്ഷിച്ചു, 100 ശതമാനം വിജയം

ബലൂചിസ്ഥാന്‍ ലിബറേഷന്‍ ആര്‍മിയ്‌ക്ക് നേവിയിലുമുണ്ട് പിടി…പട്രോളിംഗിന് വന്ന പാകിസ്ഥാന്‍ബോട്ടിന് നിറയൊഴിച്ചു, മൂന്ന് പാക് സൈനികര്‍ കൊല്ലപ്പെട്ടു

പൊലീസുകാരന്‍റെ കടിയേറ്റ് കയ്യില്‍ നീലിച്ച പാടുമായി വേദനകടിച്ചമര്‍ത്തുന്ന ബിജെപി വനിതാ പ്രവര്‍ത്തക (വലത്ത്)

കയ്യില്‍ നീലിച്ച പാടുമായി വേദനയോടെ ബിജെപി പ്രവര്‍ത്തക, ബിജെപി മാര്‍ച്ചിനിടെ നൗഫല്‍ എന്ന പൊലീസുകാരന്‍ കയ്യില്‍ കടിച്ചതാണെന്ന് മേയര്‍ രാജേഷ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.