Wednesday, September 9, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

ഭജഗോവിന്ദം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Aug 31, 2012, 09:40 pm IST
inSamskriti

ആരും അന്യരല്ല

ശത്രൗ മിത്രേ പുത്രേ ബന്ധൗ

മാ കുരു യത്നം വിഗ്രഹസന്ധൗ

സര്‍വ്വസ്മിന്നപി പശ്യാത്മാനം

സര്‍വ്വത്രോത്സൃജ ഭേദാജ്ഞാനം

ആരും അവനവനെ വെറുക്കാറില്ല. ദേഹത്തിലൊരുഭാഗം പഴുത്ത്‌ വ്രണമായെന്നിരിക്കട്ടെ, അത്‌ മുറിച്ച്‌ നീക്കം ചെയ്യാന്‍ ഡോക്ടര്‍ ഉപദേശിച്ചാലും അങ്ങനെ ചെയ്യാന്‍ നമുക്കിഷ്ടമല്ല. കാലിലെ വ്രണം അസഹ്യമായ വേദന തരുന്നു. എങ്കിലും കാല്‌ എന്റേതുതന്നെയാകയാല്‍, അതില്‍ ഞാന്‍ വ്യാപരിച്ചിരിക്കയാല്‍, എനിക്കതിനോട്‌ ശത്രുതയില്ല. മറിച്ച്‌ മറ്റൊരാള്‍, എന്റെ മനസിനെ അല്‍പ്പമെങ്കിലും വിഷമിപ്പിക്കുന്നെങ്കില്‍, സ്വന്തം സഹോദരനാണെങ്കില്‍പോലും ഞാന്‍ അയാളെ വെറുക്കും. ചുരുക്കത്തില്‍ എന്നില്‍ നിന്നന്യമായ ഒന്നിനെ മാത്രമേ എനിക്ക്‌ വെറുക്കാനാവൂ എന്നര്‍ത്ഥം.

ഒരേ ഒരു പരംപൊരുളില്‍നിന്ന്‌ ഉരുത്തിരിഞ്ഞുണ്ടായതാണ്‌ സമസ്തജഗത്തുമെന്നിരിക്കേ, ഇവിടെ ആരും അന്യരല്ല. ആ നിലയ്‌ക്ക്‌ ആര്‌ ആരെ വെറുക്കാന്‍ ആരെ സ്നേഹിക്കാന്‍? തള്ളാനോ കൊള്ളാനോ അന്യവസ്തുക്കളില്ല; അതുകൊണ്ടുതന്നെ രാഗത്തിനോ ദ്വേഷത്തിനോ അവകാശവുമില്ല. ഞാനടക്കം ഈ വശ്വം മുഴുവനും പരമാത്മാവിന്റെ വിജൃംഭണം മാത്രം. ഈ രഹസ്യമറിഞ്ഞ്‌ വിശ്വത്തിന്റെ സ്വതേയുള്ള പ്രശാന്തിയെ ഭഞ്ജിക്കാതിരിക്കാന്‍ ഗുരു ശിഷ്യനെ ഉപദേശിക്കുന്നു.

നിങ്ങള്‍ക്ക്‌ ജീവിതത്തിന്റെ സമ്പൂര്‍ണത അനുഭവിക്കണമെങ്കില്‍ പരമപ്രശാന്തിയുടെ ദിവ്യസംഗീതം കേള്‍ക്കണമെങ്കില്‍, ജീവജഗത്തുക്കളുടെ സത്തയെന്തെന്നറിയണമെങ്കില്‍, വൈവിദ്ധ്യമാര്‍ന്ന്‌ വിലസുന്ന പ്രപഞ്ചഘടകങ്ങളെയെല്ലാം ഒരു മനോഹരഹാരമെന്നോണം ഒന്നായി കോര്‍ത്തിണക്കി നിര്‍ത്തുന്ന ഏകനായ പരമാത്മാവിനെ കാണാന്‍ ശ്രമിക്കൂ. അശാന്തിജടിലമല്ല, പ്രശാന്തസുന്ദരമാണീ പ്രപഞ്ചം. ഇവിടെ ഒന്നേ ഉള്ളൂ, രണ്ടില്ല. നാമെല്ലാവരും ആ ഒന്നിന്റെ തന്നെ സ്ഫുരണങ്ങളാകയാല്‍, അഭേദ്യമായി പരസ്പരം ബന്ധപ്പെട്ടിരിക്കുന്നു. നാമാരും അന്യരല്ല. ഭേദബുദ്ധി വച്ചുപുലര്‍ത്തുന്നത്‌ ഏകനായ പരമാത്മാവിനെ അവഹേളിക്കലാവും.

വെറുപ്പും വിദ്വേഷവും സ്വാര്‍ത്ഥവും കൈമുതലായി സങ്കുചിതചിന്താഗതിയോടെ ജീവിക്കുന്ന സ്നേഹശൂന്യനായ മനുഷ്യന്‌ മനപ്രസാദമുണ്ടാവാന്‍ വയ്യ. വികസിക്കൂ. മണ്ണില്‍ കളിക്കുക കാരണം പൊടി പുരണ്ട്‌ വികൃതരാണെങ്കിലും എന്റെ കുട്ടികളെ എനിക്ക്‌ തിരിച്ചറിയാം. എന്തുവേഷത്തിലായാലും എന്റെ സഹധര്‍മ്മിണിയെ ഞാന്‍ തിരിച്ചറിയില്ലേ? അതുപോലെ, നാനാത്വത്തിന്റെ മറയ്‌ക്കുള്ളിലെ ഏകത്വം കണ്ടെത്തു; ദ്വൈതപ്രീതിയാകുന്ന മൂടുപടത്തിനുള്ളില്‍ സര്‍വധാരമായി വര്‍ത്തിക്കുന്ന അദ്വൈതസത്യത്തെ, പരമാത്മാവിനെ കാണാനുള്ള ഉള്‍ക്കാഴ്ച സമ്പാദിക്കൂ. ഇഷ്ടാനിഷ്ടവിഭ്രാന്തികളുടെ അരങ്ങായ ഈ വിചിത്ര പ്രപഞ്ചവും ഇതിലെ സര്‍വ്വജീവികളും ഒരേ ഒരു പരംപൊരുളിന്റെ ബഹിര്‍സ്ഫുരണം തന്നെയെന്ന്‌ കണ്ടറിയൂ. സംഗീതം ഏതു ഭാഷയിലായാലും രാഗമറിയുന്നവന്‍ അതാസ്വദിക്കും. അതിലെ പദങ്ങള്‍ അറിയണമെന്നില്ല. പദങ്ങള്‍ പലതാണെങ്കിലും സംഗീതത്തിന്റെ മാധുര്യം നമുക്ക്‌ നുകരാം. ശാരീരികവും മാനസികവും ബുദ്ധിപരവുമായ നമ്മുടെ അനുഭവങ്ങള്‍ അത്യന്തം ജുഗുപ്സാവഹങ്ങളുമാവാം. എങ്കിലും, അവയ്‌ക്കെല്ലാം ഉള്ളില്‍ – ശരീരത്തിന്റെയും അതിന്റെ കുത്സിതകാമകേളികളുടെയും പിറകില്‍ മനസിന്റെയും അതിന്റെ നികൃഷ്ടവികാരങ്ങളുടെയും അടിയില്‍, ബുദ്ധിയുടെയും അതിന്റെ നീചവിചാരങ്ങളുടെയും ഉള്ളില്‍ – മാലയില്‍ നൂലെന്നപോലെ പരംപൊരുള്‍ അനുസ്യൂതമായി വര്‍ത്തിക്കുന്നു. പ്രസ്തുത പരമാത്മാവുമായി കൂടിച്ചേരൂ. അങ്ങനെ, ഞാന്‍, നീ അവന്‍ എന്നിപ്രകാരമുള്ള ഭേദകപ്പനകള്‍ വെടിയൂ, ശരീരാധ്യുപാദികളിലേ വ്യത്യാസമുള്ളൂ. നമ്മുടെയെല്ലാം സത്ത- ചൈതന്യം ഒന്നുതന്നെ.

വ്യാഖ്യാനം : സ്വാമി ചിന്മയാനന്ദ

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

എന്തിനോ വേണ്ടിയുള്ള മക്കാ കരാർ : സൗദിയ്‌ക്കെതിരായ ഹൂത്തി ആക്രമണങ്ങളിൽ വിറച്ച് പാകിസ്ഥാൻ ; എല്ലാ ആക്രമണങ്ങൾക്കും സമാനമായ മറുപടി വേണ്ടെന്ന് ഖ്വാജ ആസിഫ്

Mollywood

മകന്റെ രോഗാവസ്ഥ തിരിച്ചറിഞ്ഞതോടെ എന്റെ പ്രയോറിറ്റി മാറി, അവന്റെ ജീവിതം സാധാരണ പോലെയാക്കണം ; വിനയ് ഫോർട്ട്

Kerala

ഉണ്ണികൃഷ്ണൻ പോറ്റിക്ക് ബെംഗളൂരുവിൽ സ്വീകരണം ; തങ്ങളുടെ അറിവോടെയല്ലെന്ന് ശ്രീരാമപുര അയ്യപ്പക്ഷേത്രം ഭാരവാഹികൾ 

Kerala

‘പുറത്ത് നിക്കെടോ, ഇവിടെ വന്നത് മൂത്രം ഒഴിക്കാനാണ് , നിങ്ങളെ കാണാൻ അല്ല’? ; ഇഡി കേസിനെ പറ്റി ചോദിച്ചപ്പോൾ ക്ഷുഭിതനായി പിണറായി

Kerala

ജിന്ന് മന്ത്രിച്ച പഴം , മലപ്പുറത്ത് ഒരു ഏത്തപ്പഴം വിറ്റത് 2500 രൂപയ്‌ക്ക് ; തട്ടിപ്പ് അബു അലവിയുടെ മജ്ലിസിൽ

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

ബാർ ലൈസൻസ് അനുവദിച്ചതിൽ ക്രമക്കേട്; കർണാടക മന്ത്രി സതീഷ് ജാർക്കിഹോളിയുടെയും മകളുടെയും വീടുകളിൽ ഇഡി റെയ്ഡ്

അരുവിക്കര ഡാമിലെ സുരക്ഷാ വേലി തകര്‍ത്ത് മാലിന്യ നിക്ഷേപം; നഗരത്തിന്റെ കുടിവെള്ള സ്രോതസ്സ് ഗുരുതര ഭീഷണിയില്‍

പഠിക്കാൻ എത്തിയ പ്രായപൂർത്തിയാകാത്ത ആൺകുട്ടികളെ ലൈംഗികമായി പീഡിപ്പിച്ചു : മദ്രസ ഇമാമായ 58 കാരൻ അറസ്റ്റിൽ

വൈദ്യുതി പ്രതിസന്ധിക്ക് കാരണം പിണറായി സർക്കാർ; കൂടിയ വിലയ്‌ക്ക് വൈദ്യുതി വാങ്ങേണ്ടി വരുന്നു: മുഖ്യമന്ത്രി വി.ഡി സതീശൻ

ഇഡി നൽകിയ കത്തിൽ ഗൗരവമുള്ള കേസുകളുണ്ട്; നിയമത്തിന്റെ വഴിക്ക് തീരുമാനമെടുക്കും, സിപിഎം നടക്കുന്നത് ന്യായീകരിക്കാൻ: വി.ഡി സതീശൻ

ഡൽഹി മുൻ ചീഫ് സെക്രട്ടറി രാകേഷ് മേത്ത നോയിഡയിലെ വസതിയിൽ ജീവനൊടുക്കിയ നിലയിൽ

ഏഷ്യന്‍ ഗെയിംസിലെ മലയാളത്തനിമ

വളര്‍ച്ച വ്യാജമല്ല, കണക്കുകള്‍ വ്യക്തം: സാമ്പത്തിക കുതിപ്പിന്റെ വസ്തുതകള്‍

തന്ത്രപരമായ സ്വയംഭരണവും പ്രവാസി കരുത്തും; ഭാരതീയ നയതന്ത്രത്തിന്റെ പുതിയ ദിശ

ഈ അഴിഞ്ഞാട്ടത്തിന് അന്ത്യം കുറിക്കണം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.