Saturday, October 10, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Ernakulam

പെരുമ്പാവൂരില്‍ കഞ്ചാവ്‌ വില്‍പ്പന പൊടിപൊടിക്കുന്നു

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Aug 28, 2012, 09:37 pm IST
inErnakulam

പെരുമ്പാവൂര്‍: ഓണത്തിരക്കേറിയതോടെ പെരുമ്പാവൂര്‍ പട്ടണത്തിന്റെ വിവിധ ഭാഗങ്ങളില്‍ കഞ്ചാവിന്റെയും മറ്റ്‌ നിരോധിത ലഹരിപദാര്‍ത്ഥങ്ങളുടെയും വില്‍പ്പന പൊടിപൊടിക്കുന്നു. വിവിധ ലഹരി വില്‍പ്പന കേസുകളില്‍ പിടിക്കപ്പെട്ടിട്ടുള്ളവരും ശിക്ഷ അനുഭവിച്ചിട്ടുള്ളവരും പെരുമ്പാവൂരില്‍ ധാരാളമുണ്ട്‌. ഇവരാണ്‌ തിരക്കിന്റെ മറപിടിച്ച്‌ അധികൃതരുടെ കണ്ണ്‌ വെട്ടിച്ച്‌ വില്‍പ്പന സജീവമാക്കുന്നത്‌. പെരുമ്പാവൂരില്‍ അന്യസംസ്ഥാന തൊഴിലാളികളാണ്‌ ഇത്തരം ലഹരിവസ്തുക്കള്‍ അമിതമായി ഉപയോഗിച്ചുവരുന്നത്‌. ഇത്തരം തൊഴിലാളികളെ കേന്ദ്രീകരിച്ചാണ്‌ കഞ്ചാവിന്റെ വില്‍പ്പന പൊടിപൊടിക്കുന്നതും. പാന്‍മസാലകള്‍ അടക്കമുള്ള ലഹരി ഉല്‍പ്പന്നങ്ങള്‍ക്ക്‌ നിരോധനം നിലനില്‍ക്കുമ്പോഴാണ്‌ അധികൃതരെ നോക്കുകുത്തികളാക്കി പഴയ താപ്പാനകള്‍ കഞ്ചാവ്‌ പൊതികള്‍ കൈമാറുന്നത്‌.

ഇത്തരം വില്‍പ്പനക്കായി സ്കൂള്‍ വിദ്യാര്‍ത്ഥികളെയും ഇവര്‍ കരുവാക്കുന്നുണ്ടെന്നാണ്‌ പറയുന്നത്‌. വിദ്യാര്‍ത്ഥികളല്ലാത്ത കുട്ടികളെ സ്കൂള്‍ യൂണിഫോം പോലുള്ള ഷര്‍ട്ടും പാന്റ്സും ധരിപ്പിച്ചും കഞ്ചാവ്‌ വിതരണത്തിന്‌ ഉപയോഗിക്കുന്നതായും ആക്ഷേപമുണ്ട്‌. ഇത്തരം കച്ചവടങ്ങള്‍ ഒരിക്കലും അധികൃതരുടെ ശ്രദ്ധയില്‍പ്പെടാറില്ലെന്നും നാട്ടുകാര്‍ പറയുന്നു. ഓടിക്കൊണ്ടിരിക്കുന്ന ബസ്സുകളിലും സ്വകാര്യ ബസ്സ്റ്റാന്റ്‌ പരിസരത്തും വച്ചാണ്‌ ഇത്തരം കച്ചവടങ്ങള്‍ നടക്കുന്നതെന്നും ഇതിനാലാണ്‌ ഇവയൊന്നും അധികൃതരുടെ ശ്രദ്ധയിപ്പെട്ടാത്തതെന്നുമാണ്‌ പൊതുജനസംസാരം.

കഴിഞ്ഞദിവസം പെരുമ്പാവൂരില്‍ കാഞ്ഞിരക്കാട്‌ ഭാഗത്ത്‌ കാറില്‍ കറങ്ങിനടന്ന്‌ കഞ്ചാവ്‌ വില്‍പ്പന നടത്തിയ കുപ്രസിദ്ധ കഞ്ചാവ്‌ വില്‍പ്പനക്കാരനായ കളപ്പുരയ്‌ക്കല്‍ അഷ്‌റഫ്‌ എന്നയാളെ എക്സൈസ്‌ സംഘം അറസ്റ്റ്‌ ചെയ്തിരുന്നു. ഇയാളുടെ കൈവശമുണ്ടായിരുന്ന ഒരുകിലോയിലധികം വരുന്ന ഉണങ്ങിയ കഞ്ചാവും അധികൃതര്‍ക്ക്‌ ലഭിച്ചിരുന്നു. കഞ്ചാവ്‌ ഇടത്തരം പൊതികളിലാക്കിയാണ്‌ വില്‍പ്പന നടത്തിയിരുന്നത്‌. വല്ലത്ത്‌ വച്ച്‌ നിര്‍ത്താതെ പോയ ഓട്ടോറിക്ഷയെ പിന്തുടര്‍ന്ന്‌ പരിശോധന നടത്തിയപ്പോള്‍ അതില്‍നിന്നും ഉദ്യോഗസ്ഥര്‍ക്ക്‌ കഞ്ചാവ്‌ ലഭിച്ചിരുന്നു. അങ്കമാലി സ്വദേശി മാര്‍ട്ടിനെ അറസ്റ്റ്‌ ചെയ്യുകയും ചെയ്തിരുന്നു.

അന്യസംസ്ഥാന തൊഴിലാളികള്‍ കൂടുതലുള്ളതിനാലാണ്‌ മറുനാട്ടില്‍നിന്നും കഞ്ചാവും മറ്റ്‌ ലഹരി ഉല്‍പ്പന്നങ്ങളുമായി ആളുകള്‍ പെരുമ്പാവൂരിലേക്ക്‌ വരുന്നത്‌. പെരുമ്പാവൂരില്‍ റെയ്ഡ്‌ ശക്തമാക്കണമെന്ന്‌ എക്സൈസ്‌ വകുപ്പ്‌ അധികൃതര്‍ക്ക്‌ നിര്‍ദ്ദേശവും നല്‍കിയിട്ടുണ്ട്‌. എന്നാല്‍ ഇത്തരത്തില്‍ യാദൃച്ഛികമായി ചിലരെ പിടിക്കുന്നതല്ലാതെ അനധികൃത ലഹരി വില്‍പ്പന തടയാന്‍ അധികൃതര്‍ക്ക്‌ കഴിയുന്നില്ലെന്നും ആക്ഷേപമുണ്ട്‌. ഓണത്തിരക്കേറിയതോടെ പെരുമ്പാവൂര്‍ പട്ടണത്തിലേക്കെത്തുന്ന ഇവര്‍ പലതരം മോഷണം, പിടിച്ചുപറി കേസുകളില്‍പ്പെട്ടവരാണെന്നും ഇത്തരം അനധികൃത ലഹരിവില്‍പ്പന തടയുവാന്‍ നടപടിയെടുക്കണമെന്നും നാട്ടുകാര്‍ ആവശ്യപ്പെട്ടു.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

സ്റ്റാര്‍ ലിങ്ക് ഇന്ത്യയ്‌ക്ക് വേണ്ടെന്ന് രാഹുല്‍ ഗാന്ധി പറഞ്ഞിട്ട് ചൂടാറും മുന്‍പ് സ്റ്റാര്‍ ലിങ്കിന് വേണ്ടി വാദിച്ച് രാഹുല്‍ ഗാന്ധി

Entertainment

തണ്ണീര്‍ മത്തന്‍ ദിനങ്ങള്‍ മുതല്‍ ബെത്ലഹേം കുടുംബയൂണിറ്റ് വരെ ചെയ്ത സിനിമകളെല്ലാം ഹിറ്റ്; എന്താണ് ഗിരിഷ് എഡിയുടെ വിജയരഹസ്യം?

Astrology

ഈ നാളുകാർ കാക്കയ്‌ക്ക് ചോറ് കൊടുത്താൽ ?

Cricket

രണ്ടാം ട്വന്റി-20യില്‍ ഇന്ത്യയെ പരാജയപ്പെടുത്തി വെസ്റ്റ് ഇന്‍ഡീസ്

Entertainment

കേരളത്തിന്റെ ബോർഡർ വിട്ട് കഴിഞ്ഞാൽ പൃഥ്വിരാജിനോട് എല്ലാവർക്കും വലിയ സ്നേഹമാണ് ; ഇനിയും അവൻ പാൻ ഇന്ത്യൻ ലെവലിൽ വരും ; മല്ലിക

പുതിയ വാര്‍ത്തകള്‍

സിജെപിയുടെ മുഖംമൂടി പൊളിഞ്ഞു, സിജെപി ഞങ്ങളുടെ പ്രസ്ഥാനമെന്ന് ആം ആദ്മി, ഈ രാഷ്‌ട്രീയപാര്‍ട്ടിയുടെ സമരം പൊളിയും അര്‍ണബ് ഗോസ്വാമി

ഇടുക്കിയില്‍ ക്ഷേത്രത്തില്‍ നിന്ന് തിരുവാഭരണങ്ങള്‍ മോഷ്ടിച്ച പൂജാരി അറസ്റ്റില്‍

‘ മുമ്പത്തെപ്പോലെ എന്നിൽ നിന്ന് അതേ സ്നേഹം ആവശ്യപ്പെടരുത് ‘ ; പാറ്റാ പ്രതിഷേധത്തിൽ പങ്കെടുക്കാൻ വരില്ലെന്ന് സോനം വാങ്ചുക്ക്

വാഹനാപകടങ്ങൾക്ക് കാരണമാകുന്ന സുരക്ഷിതമല്ലാത്ത ഡ്രൈവിംഗ് രീതികൾ ചൂണ്ടിക്കാട്ടി ഖത്തർ

ആസൂത്രണബോര്‍ഡിലെ വിവാദമായ പിഎസ്സി പരീക്ഷ: പുതുക്കിയ ലിസ്റ്റില്‍ പരാതിക്കാരന്‍ ശ്യാം കൃഷ്ണന് ഒന്നാം റാങ്ക്, പി എസ് സിയുടെ തട്ടിപ്പ് വെളിവായി

കട കുത്തി തുറന്ന് ഒരു ലക്ഷത്തോളം രൂപയുടെ സാധനങ്ങൾ മോഷ്ടിച്ച രണ്ടുപേർ അറസ്റ്റിൽ

ബംഗാളിൽ മുസ്ലീം ഭൂരിപക്ഷ സീറ്റുകളിൽ വിജയിച്ച് ബിജെപി : പുതുച്ചേരിയിലും എൻഡിഎ സ്ഥാനാർത്ഥിക്ക് വിജയം: ന്യൂനപക്ഷ സമൂഹം ഒപ്പമുണ്ടെന്ന് സുവേന്ദു അധികാരി

യോഗി ആദിത്യനാഥ് (ഇടത്ത്) നിതിന്‍ നബീന്‍ (നടുവില്‍) ഭജന്‍ലാല്‍ ശര്‍മ്മ (വലത്ത്)

ഗണ്ടി കുടുംബത്തിലെ പെണ്ണുങ്ങള്‍ പ്രസവം നിര്‍ത്തിയാല്‍ തീരുന്നതേയുള്ളൂ ഈ ഹൈക്കമാന്‍റ്; പക്ഷെ, ബിജെപിയിലുള്ളത് ജനാധിപത്യത്തിന്റെ സൗന്ദര്യം

കട കുത്തിത്തുറന്ന് ഒരു ലക്ഷത്തോളം രൂപയുടെ മലഞ്ചരക്ക് സാധനങ്ങള്‍ മോഷ്ടിച്ച യുവാക്കള്‍ പിടിയിലായി

തുടർച്ചയായ അനുഗ്രഹങ്ങൾക്ക് ജനങ്ങൾക്ക് നന്ദി : ഉപതിരഞ്ഞെടുപ്പുകളിലെ ബിജെപിയുടെ വിജയത്തിന് വോട്ടർമാർക്ക് നന്ദി പറഞ്ഞ് പ്രധാനമന്ത്രി മോദി 

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.