Monday, April 27, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

ജന്മത്തിന്റെ മഹിമ

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 26, 2012, 08:28 pm IST
in Samskriti

മാറിക്കൊണ്ടിരിക്കുന്ന പ്രപഞ്ചം മാറ്റമില്ലാതെ നിത്യസത്യമായി നിലനില്‍ക്കുന്ന ശിവത്തിലേക്ക്‌ ഗമിച്ചുകൊണ്ടിരിക്കുന്നു. പ്രപഞ്ചത്തിനും അതില്‍ നിലനില്‍ക്കുന്ന എല്ലാ ജീവസ്പന്ദനങ്ങള്‍ക്കും വളര്‍ച്ചയും പരിണാമവും സംഭവിച്ചുകൊണ്ടിരിക്കുന്നു. എത്രയോ ജന്മങ്ങളിലെ വളര്‍ച്ചയുടേയും പരിണാമത്തിന്റെയും ഫലമായാണ്‌ നമ്മുടെ ജീവന്‌ മനുഷ്യതലത്തിലുള്ള ഒരു ജീവിതം കൈവന്നിരിക്കുന്നത്‌. അത്‌ ചെറിയ കാര്യമാണെന്ന്‌ നിങ്ങളാരും ധരിക്കേണ്ട. ആ പ്രപഞ്ചമാതാവ്‌ എത്രയോ വൈതരണികളിലൂടെയും പരിവര്‍ത്തനങ്ങളിലൂടെയും നമ്മെ കൈപിടിച്ച്‌ വളര്‍ത്തിയാണ്‌ ഇവിടെ എത്തിച്ചിരിക്കുന്നത്‌. എങ്കിലും ഈ പ്രപഞ്ചസത്യങ്ങളെക്കുറിച്ചുള്ള അറിവോ ബോധമോ നമുക്കില്ല. നാം ഇതുവരെ അതിനെ കുറിച്ചൊന്നും ചിന്തിച്ചിട്ടുപോലുമില്ല. നമ്മുടെ പാരമ്പര്യത്തിന്റേയും നാം ജീവിക്കുന്ന സമൂഹത്തിന്റേയും സംസ്കാരങ്ങള്‍ക്കും സാഹചര്യങ്ങള്‍ക്കും അനുസരിച്ചുള്ള ഒരു ജീവിതം നമ്മളും തുടരുന്നു.

ബ്രഹ്മാണ്ഡത്തിലെ എല്ലാ ചലനങ്ങളും ശിവത്തിലേക്കുള്ള പ്രയാണത്തിലാണെങ്കില്‍ നമ്മുടെ അവസ്ഥ എന്താണ്‌? നാം ഇപ്പോള്‍ എന്തിനെ ലക്ഷ്യമാക്കിയാണ്‌ ജീവിക്കുന്നത്‌? പ്രപഞ്ച ചലനങ്ങള്‍ക്കൊപ്പം സഞ്ചരിക്കുകയാണെങ്കില്‍ നാം ശിവത്തിലേക്കുള്ള യാത്രയില്‍ ആയിരിക്കണം. പക്ഷേ, നമ്മുടെ ജീവിത യാഥാര്‍ത്ഥ്യം എന്താണ്‌? മനസ്സിന്റെ നിസ്സാരമായ ആഗ്രഹങ്ങള്‍ക്ക്‌ പുറകിലുള്ള ഓട്ടമല്ലേ നമ്മുടെ ജീവിതം? അവസാനം നമുക്ക്‌ എന്തുകിട്ടുന്നു? നേടിയതും ആഗ്രഹിച്ചതും എല്ലാം ജലരേഖപോലെ ഒരു ദിവസം അപ്രത്യക്ഷമാകില്ലേ? മരണം നമ്മെ സര്‍വ്വദാ കാത്തുനില്‍ക്കുന്നു. നമ്മുടെ കണക്കു പുസ്തകത്തില്‍ പ്രപഞ്ചതാളത്തിന്‌ വിരുദ്ധമായി ചെയ്ത കുറേ പാപകര്‍മങ്ങളുടെ കണക്കും പലിശയും പുതുതായി കൂട്ടിച്ചേര്‍ക്കപ്പെടുന്നു. കര്‍മഫലങ്ങളുടെ ചാട്ടവാറടിയേറ്റ്‌ സുഖദുഃഖങ്ങളുടെ ഭാണ്ഡക്കെട്ടുകളും പേറി നാം അലഞ്ഞുതിരിയുന്നു. ഈ ജീവിതം തന്നെയാണ്‌ സംസാരം. ഇന്ന്‌ നാമെല്ലാം വലിയ സംസാരികള്‍ തന്നെ. സംസാരികളുടെ ലോകമാണ്‌ മായാഉലകം. നിഴല്‍ രൂപങ്ങള്‍ മാത്രമേ നാം മായാഉലകത്തില്‍ കാണുന്നുള്ളൂ. നമ്മുടെ ചിന്തകളും ആഗ്രഹങ്ങളും സ്വപ്നങ്ങളും എല്ലാം നിഴല്‍ രൂപങ്ങള്‍ മാത്രം. പക്ഷേ, അവ നിഴല്‍ രൂപങ്ങളാണെന്ന്‌ നമുക്ക്‌ തിരിച്ചറിവുമില്ല. ഈ നിഴല്‍ രൂപങ്ങള്‍ കണ്ട്‌ നാം ലഹരിപിടിച്ചിരിക്കുന്നു. ഭാര്യ, മക്കള്‍, സമ്പത്ത്‌, പ്രശസ്തി,അധികാരം അങ്ങനെ ആ പട്ടിക അനന്തമായി നീളുന്നു.

തഥാതന്‍

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

പഹല്‍ഗാമില്‍ ഭീകരരുടെ വെടിയേറ്റ് വീരമൃത്യുവരിച്ച എന്‍. രാമചന്ദ്രന്റെ ചിത്രത്തില്‍ ഭാര്യ ഷീല മാല ചാര്‍ത്തുന്നു. ജസ്റ്റിസ് എന്‍. നഗരേഷ്, ഗോവിന്ദന്‍കുട്ടി മേനോന്‍,
സഞ്ജയന്‍. എസ്, ഡോ. എന്‍.സി. ഇന്ദുചൂഡന്‍ എന്നിവര്‍ സമീപം
Kerala

ഭീകരതക്കെതിരെയുള്ള മുന്നേറ്റത്തില്‍ നേതൃസ്ഥാനം ഭാരതത്തിന്: ജസ്റ്റിസ് നഗരേഷ്

Kerala

പിഎം ശ്രീയിലെ പിന്മാറ്റം: വിദ്യാഭ്യാസ മേഖല കടുത്ത സാമ്പത്തിക ബാധ്യതയില്‍; യൂണിഫോമും അദ്ധ്യാപക പരിശീലനവും മെയ്ന്റനന്‍സ് ഗ്രാന്റുകളും മുടങ്ങി

Kerala

കാലടി സര്‍വകലാശാല: ഡിഗ്രി, പിഎച്ച്ഡി സര്‍ട്ടിഫിക്കറ്റുകളെക്കുറിച്ച് വിസി അന്വേഷണത്തിന് ഒരുങ്ങുന്നു; അഡ്മിഷനിലും വന്‍ തട്ടിപ്പെന്ന് സൂചന

കൊല്ലം പുതിയകാവ് സെന്‍ട്രല്‍ സ്‌കൂളില്‍ നടന്ന സക്ഷമ സംസ്ഥാന വാര്‍ഷിക യോജനാ ബൈഠക്കില്‍ നിന്ന്‌
Kollam

സക്ഷമ സംസ്ഥാന യോജനാ ബൈഠക്ക് സംഘടിപ്പിച്ചു

World

മാലി പ്രതിരോധമന്ത്രി കാർ ബോംബ് ആക്രമണത്തിൽ കൊല്ലപ്പെട്ടു; പിന്നിൽ അൽ-ഖ്വയ്ദ, രാജ്യം കടുത്ത സംഘർഷത്തിലേക്ക്

പുതിയ വാര്‍ത്തകള്‍

കേരള സര്‍വകലാശാലയില്‍ നാല് വര്‍ഷ ബിരുദ, പിജി കോഴ്‌സുകളില്‍ പ്രവേശനം

അമേരിക്കയുമായുള്ള ചർച്ചയ്‌ക്ക് ഉപാധികൾ മുന്നോട്ട് വച്ച് ഇറാൻ: നയതന്ത്ര ചർച്ചകൾ ഊർജിതം

പൂരനഗരിയില്‍ സേവാഭാരതിയുടെ ഔഷധ കുടിവെള്ള വിതരണം

തൃശൂര്‍ പൂരം: ആശ്വാസമായി സേവാഭാരതി

തൃശൂര്‍ പൂരം: ഹൃദ്യമായി തിരുവമ്പാടിയുടെ മഠത്തില്‍വരവ്

തൃശൂര്‍പൂരം: ഇലഞ്ഞിത്തറയില്‍ പെയ്തുനിറഞ്ഞ് പാണ്ടിമേളം

ചെമ്പുക്കാവ് ഭഗവതിയുടെ തിടമ്പേറ്റി തെച്ചിക്കോട്ടുകാവ് രാമചന്ദ്രന്‍

തൃശൂര്‍ പൂരം: താരമായി തെച്ചിക്കോട്ടുകാവ് രാമചന്ദ്രന്‍

തൃശ്ശൂര്‍ പൂരം: സമയം കുറച്ചെങ്കിലും ആവേശം ചോരാതെ കുടമാറ്റം

യുഎസ്-ഇറാൻ ചർച്ച വീണ്ടും പ്രതിസന്ധിയിൽ; അബ്ബാസ് അരാഗ്ചി റഷ്യയിലേക്ക്

കുടുംബവാഴ്ചയല്ല, വികസനമാണ് വലുത്; രാഹുൽ ഗാന്ധിയെ തള്ളി മോദിക്ക് മാർക്കിട്ട് ഗ്രോക്ക് എഐ

ശിവക്ഷേത്രത്തില്‍ പൂര്‍ണപ്രദക്ഷിണം നടത്താത്തതിന് പിന്നില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.