Wednesday, March 25, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ആചാരം തെറ്റിച്ചില്ല; രാജാവിന്‌ ഓണക്കാഴ്ചയുമായി കാണിക്കാരെത്തി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 21, 2012, 11:19 pm IST
in Kerala

തിരുവനന്തപുരം: അഗസ്ത്യപര്‍വതത്തിന്റെ അടിവാരത്ത്‌ കോട്ടൂര്‍ കാടുകളില്‍ താമസിക്കുന്ന, കാടിന്റെ സംരക്ഷകരായ ആദിവാസിവിഭാഗത്തിലെ കാണിക്കാര്‍ വര്‍ഷത്തിലൊരിക്കല്‍ മഹാരാജാവിനെ മുഖം കാണിക്കുന്ന പതിവുണ്ടായിരുന്നു. ചിങ്ങമാസത്തില്‍ ഓണത്തിനു മുമ്പായി മഹാരാജാവിനെ ഭക്ത്യാദരപൂര്‍വം കൊട്ടാരത്തിലെത്തി മുഖം കാണിക്കുകയും കാര്‍ഷിക ഉത്പന്നങ്ങളും വനവിഭവങ്ങളും അടങ്ങുന്ന കാഴ്ചദ്രവ്യങ്ങള്‍ സമര്‍പ്പിക്കുകയും ചെയ്യുമായിരുന്നു. രാജ്യത്തിന്റെ തന്ത്രപ്രധാന അതിര്‍ത്തികള്‍ ഉള്‍പ്പെടുന്ന കാട്ടിലെ വിശേഷങ്ങളും കാണിക്കാരുടെ ആവശ്യങ്ങളും ഉന്നയിച്ച്‌ ഉടന്‍ പരിഹാരവും കണ്ടെത്തുമായിരുന്നു. മഹാരാജാവ്‌ ഭക്ഷണവും ദക്ഷിണയും പുതുവസ്ത്രങ്ങളും നല്‍കി ഇവരെ യാത്രയാക്കും.

കാലം എത്ര മാറിയാലും ആചാരങ്ങളിലും പാരമ്പര്യങ്ങളിലും കടുകിടെ വിട്ടുവീഴ്ചയ്‌ക്കു തയാറല്ല അവര്‍. പതിവ്‌ തെറ്റിക്കാതെ അവര്‍ ഇന്നലെ കവടിയാര്‍ കൊട്ടാരത്തില്‍ വീണ്ടുമെത്തി. അഗസ്ത്യ പര്‍വതത്തിന്റെ അടിവാരത്തുള്ള മ്ലാവിള, ചെറുമാങ്കല്‍, അണകാല്‍, പൊത്തോട്‌, പട്ടാണിപ്പാറ, എറുമ്പിയാട്‌, പ്ലാത്ത്‌, പാറ്റാംപാറ തുടങ്ങിയ ഉള്‍വനപ്രദേശങ്ങളില്‍ നിന്നാണ്‌ മുപ്പതോളം പേരടങ്ങുന്ന സംഘം വന്നത്‌.

മഹാരാജാവിനെ മുഖം കാണിക്കാനും മണ്ണില്‍ നട്ടു നനച്ചു വളര്‍ത്തിയ കാര്‍ഷികഫലങ്ങള്‍ രാജകുടുംബത്തിന്‌ സമര്‍പ്പിക്കാനും സങ്കടങ്ങളും ആവലാതികളും ഉണര്‍ത്തിക്കാനും അവരെത്തി. കോട്ടൂര്‍ അഗസ്ത്യാര്‍കൂട വനപ്രദേശങ്ങളിലെ കുലദേവതയായ കോട്ടൂര്‍ മുണ്ടണിമാടന്‍ തമ്പുരാന്‍ ക്ഷേത്രത്തിന്റെ ആഭിമുഖ്യത്തിലാണ്‌ ആദിവാസികള്‍ ഉത്രാടം തിരുനാള്‍ മാര്‍ത്താണ്ഡവര്‍മയെ കാണാനെത്തിയത്‌. അശ്വതിതിരുനാള്‍ ഗൗരി ലക്ഷ്മിഭായി, പൂയം തിരുനാള്‍ ഗൗരിപാര്‍വതി ഭായി, എന്നിവരും രാജാവിനൊപ്പമുണ്ടായിരുന്നു. കോട്ടൂരിലെ ഗതാഗതയോഗ്യമായ റോഡില്‍നിന്നും ഇരുപതു കിലോമീറ്ററിലേറെ സഞ്ചരിച്ചാല്‍ മാത്രമേ ഇവരുടെ പ്രദേശത്തു എത്തിച്ചേരാന്‍ കഴിയൂ. പകുതിയോളം ദൂരം ജീപ്പ്പ്‌ കഷ്ടിച്ചു പോകുന്ന ഒരു കാട്ടുപാതയുണ്ട്‌. ഗതാഗതസൗകര്യം മെച്ചപ്പെടുത്തണമെന്നും അവര്‍ ആവശ്യം ഉന്നയിച്ചു.

പഴയ തലമുറയിലെ കാണിക്കാര്‍ ഇപ്പോഴും രാജഭരണം ആഗ്രഹിക്കുന്നവരാണ്‌. അക്കാലത്ത്‌ ഇവര്‍ക്കു വനത്തില്‍ വേട്ടയാടാനുള്ള അധികാരങ്ങള്‍ ഉണ്ടായിരുന്നു. മഹാരാജാവ്‌ ഇവരുടെ ക്ഷേമത്തില്‍ പ്രത്യേക താത്പര്യം എടുത്തിരുന്നു. കോട്ടൂര്‍വനത്തിലെ മല്ലന്‍കാണിയുടെ നേതൃത്വത്തിലാണ്‌ സംഘം ഇന്നലെ രാജാവിനെ കാണാനെത്തിയത്‌.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ലക്ഷ്യം പാകിസ്ഥാൻ തന്നെ ; നാവികസേനയ്‌ക്കായി 8 പുതിയ യുദ്ധക്കപ്പലുകൾ വരുന്നു ; 40,000 കോടി ചിലവ്

News

ഡീൽ വിവാദം സിപിഎം കുഴിച്ച കുഴി; വീണുപോയത് കോൺഗ്രസ്സിന്റെ നേതാക്കൾ, സിപിഎമ്മിന് കണ്ണൂർ കീറാമുട്ടി

News

ഡോ.സന്ധ്യ ഷെണോയ്…സ്റ്റാന്‍ഫോര്‍ഡ് സര്‍വ്വകലാശാല പട്ടികയില്‍ മൂന്ന് വര്‍ഷം തുടര്‍ച്ചയായി ലോകത്തിലെ മികച്ച 2 ശതമാനം ശാസ്ത്രജ്ഞരില്‍ ഒരാള്‍

Kerala

കടകംപള്ളി സുരേന്ദ്രന് കുരുക്ക് മുറുകുന്നോ? ശബരിമല സ്വർണക്കൊള്ളയില്‍ കടകംപള്ളിയ്‌ക്കെതിരെ പോറ്റി നൽകിയ പരാതി പ്രത്യേക അന്വേഷണ സംഘത്തിന്

News

മുസ്ലിം ലീഗിന് എസ്ഡിപിഐ പിന്തുണ നൽകുമ്പോൾ ഉയരുന്ന ചോദ്യം ഇതാണ്

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

പന്ത്രണ്ടര കിലോ കഞ്ചാവുമായി യുവാവ് പിടിയിൽ : വിതരണം നടത്തിയിരുന്നത് സ്കൂൾ പരിസരത്ത്

ആർ‌ജി കാർ ബലാത്സംഗ ഇരയുടെ അമ്മയെ സ്ഥാനാർത്ഥിയാക്കി ബിജെപി : 19 പേരുടെ മൂന്നാം പട്ടിക പുറത്തിറക്കി

പ്രതിഭക്കെതിരെ സ്ത്രീവിരുദ്ധ പരാമര്‍ശം നടത്തിയ എ ഇര്‍ഷാദിനെ മുസ്ലീം ലീഗ് സസ്പെന്‍ഡ് ചെയ്തു

അന്താരാഷ്‌ട്ര ആയുധ കള്ളക്കടത്ത് സംഘം പിടിയിൽ, : പാക്- നേപ്പാളി ബന്ധമുള്ള 10 പേർ അറസ്റ്റിൽ

പശ്ചിമേഷ്യൻ പ്രതിസന്ധി : പാകിസ്ഥാന്റെ മധ്യസ്ഥ പങ്കിനെ സംശയിച്ച് ഇസ്രായേൽ

‘ ആവശ്യത്തിന് ഊർജ സ്റ്റോക്ക് ലഭ്യമാണ്, കൂടുതൽ കപ്പലുകൾ ഉടൻ എത്തും’ : സർവകക്ഷി യോഗത്തിൽ സർക്കാർ

കൊടുങ്ങല്ലൂര്‍ ഭരണിച്ചടങ്ങുകള്‍ ക്യാമറയില്‍ പകര്‍ത്തുന്ന സ്പെയിന്‍ കാരി (ഇടത്ത്) താളം വന്യമായതോടെ അറിയാതെ അവര്‍ തുള്ളാന്‍ തുടങ്ങി (ഇടത്ത് നിന്നും രണ്ടാമത്തെയും മൂന്നാമത്തെയും ചിത്രങ്ങള്‍), സിനിമാതാരം വി.കെ. ശ്രീരാമന്‍ (വലത്ത്)

കൊടുങ്ങല്ലൂര്‍ ഭരണിയ്‌ക്കെത്തിയ സ്പെയിന്‍കാരി കോമരമായി തുള്ളി; പ്രചണ്ഡയായ ഭഗവതി ആ മെയ്യിലും മനസ്സിലും കയറി നൃത്തം ചെയ്തിരിക്കാമെന്ന് വി.കെ. ശ്രീരാമന്‍

ഹൈവേ നിര്‍മാണം അന്തിമഘട്ടത്തില്‍;നിതിന്‍ ഗഡ്കരിയുമായി കൂടിക്കാഴ്ച നടത്തി സി സദാനന്ദന്‍ മാസ്റ്റര്‍

നെഞ്ചുവേദനയെ തുടർന്ന് മുതിർന്ന കോൺഗ്രസ് നേതാവ് സോണിയ ഗാന്ധിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു : ഒപ്പമുള്ളത് മകൾ പ്രിയങ്ക

ഇനി ഇന്ത്യയുടെ കണ്ണ് വെട്ടിക്കാനാകില്ല ; 600 കിലോമീറ്റർ അകലെ വച്ച് ആറാം തലമുറ യുദ്ധവിമാനങ്ങളെയും പ്രതിരോധിക്കും : റഡാറുകൾ സജ്ജമായി കഴിഞ്ഞു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.