Monday, April 27, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

ഭജഗോവിന്ദം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 6, 2012, 07:39 pm IST
in Samskriti

രണ്ട്‌:

മൂഢ ജഹീഹി ധനാഗമതൃഷ്ണാം

കുരു സദ്ബുദ്ധിം മനസി വിതൃഷ്ണാം

യല്ലഭസേ നിജകര്‍മോപാത്തം

വിത്തം തേന വിനോദയ ചിത്തം

ധനസമ്പാദനത്തിനുള്ള അമിതമായ കൊതി മതിയാക്കി, വിഷയകാമനകളകറ്റി, അങ്ങനെ ശുദ്ധമായ മനസ്സുകൊണ്ട്‌ പരമാര്‍ത്ഥ തത്ത്വത്തെ വിചിന്തനം ചെയ്യൂ. സര്‍വാധാരമായ സത്യത്തെ- ഈശ്വരനെ ധ്യാനിക്കൂ. ആദ്ധ്യാത്മികാചാര്യന്‍ ഈ ശ്ലോകത്തില്‍ നല്‍കുന്ന ഉപദേശം ഇതാണ്‌.

ലോകത്തില്‍ നാം എങ്ങനെ ജീവിക്കണമെന്ന്‌ ശ്രീശങ്കരന്‍ ഇവിടെ നിര്‍ദ്ദേശിക്കുന്നു. നിയുക്തമായ ജോലി മാന്യമായി ചെയ്തിട്ട്‌ കിട്ടുന്ന ധനം കൊണ്ട്‌ നിങ്ങള്‍ സന്തുഷ്ടിയോടെയും സംതൃപ്തിയോടെയും സുഖമായി ജീവിക്കുവിന്‍ എന്ന ഉപദേശമാണ്‌ തരുന്നത്‌. മനുഷ്യന്റെ മനോരാജ്യത്തിന്‌ അതിരില്ല. മനോരഥത്തിലേറി അലസയാത്ര ചെയ്യുന്ന മനുഷ്യന്‌ വേണ്ടിടത്ത്‌, വേണ്ടപ്പോള്‍ അതിനെ നിര്‍ത്താന്‍ വശമില്ലാത്ത മട്ടാണ്‌. അറ്റമില്ലാത്ത സങ്കല്‍പ്പങ്ങള്‍! തീരാത്ത ആഗ്രഹങ്ങള്‍! നിറവേറ്റുന്തോറും ആഗ്രഹങ്ങള്‍ പെരുകുകയേ ഉള്ളൂ.

ജീവിതത്തില്‍ മനുഷ്യന്‍ തേടുന്നത്‌ ആത്മസംതൃപ്തിയാണ്‌. എന്നാല്‍ പണംകൊണ്ട്‌ നേടാവുന്നതോ വെറും ഇന്ദ്രിയതര്‍പ്പണം. തല്‍ക്കാലത്തേക്കെങ്കിലും കാമാഗ്നി തെല്ലൊന്ന്‌ ശമിച്ചതായിത്തോന്നാം. പക്ഷേ, താമസിയാതെതന്നെ തൃഷ്ണ നമ്മുടെ ഉള്ളില്‍ തിരിച്ചെത്തുകയും പൂര്‍വാധികം നിര്‍ദ്ദയമായി നമ്മെ പീഡിപ്പിക്കുകയും ചെയ്യും. സ്ഥായിയായ സുഖവും ശരിയായ മനസ്സമാധാനവും ജീവിതത്തില്‍ വേണമെന്നുണ്ടെങ്കില്‍ ഒരേയൊരു പോംവഴിയേ ഉള്ളൂ. അവനവന്‍ ചെയ്യേണ്ട ജോലി മാന്യമായി ചെയ്തുകിട്ടുന്ന ധനംകൊണ്ട്‌ സംതൃപ്തിയടയാന്‍ പഠിക്കുക. ഇങ്ങനെ മനസ്സില്‍ സംതൃപ്തിയും സന്തുഷ്ടിയും വിളയാടുമ്പോള്‍ മാത്രമേ പരമോന്നതമായ ആദ്ധ്യാത്മിക സത്യത്തെ അനുസന്ധാനം ചെയ്യാനും അത്‌ സ്വയം സാക്ഷാത്കരിക്കാനും മനുഷ്യന്‍ സമര്‍ത്ഥനാവുകയുള്ളൂ.

ധനത്തിനുള്ള കൊതി മനുഷ്യനെ ദുഷിപ്പിക്കും. ആസക്തി ഹേതുവായി ഒരിക്കലും സ്വൈരമുണ്ടാവുകയില്ല. സമ്പാദിക്കാനാണെങ്കില്‍ പാടുപെടണം. സമ്പാദിച്ചത്‌ വല്ലവരും തട്ടിയെടുക്കാനിടവരാതെ കാത്തുസൂക്ഷിക്കാന്‍ അതിലേറേ വിഷമം. അത്യദ്ധ്വാനം ചെയ്തു നേടിയതെങ്ങാന്‍ നഷ്ടപ്പെട്ടുപോയാലുള്ള ദുഃഖം പറയുകയും വേണ്ട. ആര്‍ജിക്കുമ്പോള്‍ ദുഃഖം, കാത്തുസൂക്ഷിക്കുമ്പോള്‍ ദുഃഖം,ചെലവഴിക്കുമ്പോള്‍ ദുഃഖം- ഇങ്ങനെ എപ്പോഴും അര്‍ത്ഥം അനര്‍ത്ഥഹേതു തന്നെ.

വിഷയങ്ങളിലുള്ള കൊതി അഥവാ തൃഷ്ണ മാത്രമേ നാം ത്യജിക്കേണ്ടതുള്ളു. തൃഷ്ണയെ ത്യജിച്ചവന്‍ മാത്രമേ ജീവിത്തില്‍ സുഖവും സംതൃപതിയും അനുഭവിക്കുന്നുമുള്ളൂ.

വ്യാഖ്യാനം- സ്വാമി ചിന്മയാനന്ദ?

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

പഹല്‍ഗാമില്‍ ഭീകരരുടെ വെടിയേറ്റ് വീരമൃത്യുവരിച്ച എന്‍. രാമചന്ദ്രന്റെ ചിത്രത്തില്‍ ഭാര്യ ഷീല മാല ചാര്‍ത്തുന്നു. ജസ്റ്റിസ് എന്‍. നഗരേഷ്, ഗോവിന്ദന്‍കുട്ടി മേനോന്‍,
സഞ്ജയന്‍. എസ്, ഡോ. എന്‍.സി. ഇന്ദുചൂഡന്‍ എന്നിവര്‍ സമീപം
Kerala

ഭീകരതക്കെതിരെയുള്ള മുന്നേറ്റത്തില്‍ നേതൃസ്ഥാനം ഭാരതത്തിന്: ജസ്റ്റിസ് നഗരേഷ്

Kerala

പിഎം ശ്രീയിലെ പിന്മാറ്റം: വിദ്യാഭ്യാസ മേഖല കടുത്ത സാമ്പത്തിക ബാധ്യതയില്‍; യൂണിഫോമും അദ്ധ്യാപക പരിശീലനവും മെയ്ന്റനന്‍സ് ഗ്രാന്റുകളും മുടങ്ങി

Kerala

കാലടി സര്‍വകലാശാല: ഡിഗ്രി, പിഎച്ച്ഡി സര്‍ട്ടിഫിക്കറ്റുകളെക്കുറിച്ച് വിസി അന്വേഷണത്തിന് ഒരുങ്ങുന്നു; അഡ്മിഷനിലും വന്‍ തട്ടിപ്പെന്ന് സൂചന

കൊല്ലം പുതിയകാവ് സെന്‍ട്രല്‍ സ്‌കൂളില്‍ നടന്ന സക്ഷമ സംസ്ഥാന വാര്‍ഷിക യോജനാ ബൈഠക്കില്‍ നിന്ന്‌
Kollam

സക്ഷമ സംസ്ഥാന യോജനാ ബൈഠക്ക് സംഘടിപ്പിച്ചു

World

മാലി പ്രതിരോധമന്ത്രി കാർ ബോംബ് ആക്രമണത്തിൽ കൊല്ലപ്പെട്ടു; പിന്നിൽ അൽ-ഖ്വയ്ദ, രാജ്യം കടുത്ത സംഘർഷത്തിലേക്ക്

പുതിയ വാര്‍ത്തകള്‍

കേരള സര്‍വകലാശാലയില്‍ നാല് വര്‍ഷ ബിരുദ, പിജി കോഴ്‌സുകളില്‍ പ്രവേശനം

അമേരിക്കയുമായുള്ള ചർച്ചയ്‌ക്ക് ഉപാധികൾ മുന്നോട്ട് വച്ച് ഇറാൻ: നയതന്ത്ര ചർച്ചകൾ ഊർജിതം

പൂരനഗരിയില്‍ സേവാഭാരതിയുടെ ഔഷധ കുടിവെള്ള വിതരണം

തൃശൂര്‍ പൂരം: ആശ്വാസമായി സേവാഭാരതി

തൃശൂര്‍ പൂരം: ഹൃദ്യമായി തിരുവമ്പാടിയുടെ മഠത്തില്‍വരവ്

തൃശൂര്‍പൂരം: ഇലഞ്ഞിത്തറയില്‍ പെയ്തുനിറഞ്ഞ് പാണ്ടിമേളം

ചെമ്പുക്കാവ് ഭഗവതിയുടെ തിടമ്പേറ്റി തെച്ചിക്കോട്ടുകാവ് രാമചന്ദ്രന്‍

തൃശൂര്‍ പൂരം: താരമായി തെച്ചിക്കോട്ടുകാവ് രാമചന്ദ്രന്‍

തൃശ്ശൂര്‍ പൂരം: സമയം കുറച്ചെങ്കിലും ആവേശം ചോരാതെ കുടമാറ്റം

യുഎസ്-ഇറാൻ ചർച്ച വീണ്ടും പ്രതിസന്ധിയിൽ; അബ്ബാസ് അരാഗ്ചി റഷ്യയിലേക്ക്

കുടുംബവാഴ്ചയല്ല, വികസനമാണ് വലുത്; രാഹുൽ ഗാന്ധിയെ തള്ളി മോദിക്ക് മാർക്കിട്ട് ഗ്രോക്ക് എഐ

ശിവക്ഷേത്രത്തില്‍ പൂര്‍ണപ്രദക്ഷിണം നടത്താത്തതിന് പിന്നില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.