Sunday, August 2, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Ernakulam

നഗരവികസന സന്ദേശവുമായി വിഷന്‍ 2030 സെമിനാര്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 2, 2012, 10:17 pm IST
in Ernakulam

കൊച്ചി: ഗ്രേറ്റര്‍ കൊച്ചിന്‍ ഡെവലപ്പ്മെന്റ്‌ അതോറിറ്റിയുടെ ആഭിമുഖ്യത്തില്‍ വിഷന്‍ 2030 എന്ന പേരില്‍ സെമിനാര്‍ സംഘടിപ്പിക്കുന്നു. ആഗസ്റ്റ്‌ 16,17 തീയതികളിലായി ഹോട്ടല്‍ ഗേറ്റ്‌വേയില്‍ നടക്കുന്ന സെമിനാര്‍ 16ന്‌ രാവിലെ 9.30ന്‌ സ്പീക്കര്‍ ജി. കാര്‍ത്തികേയന്‍ ഉദ്ഘാടനം ചെയ്യും. മന്ത്രി മഞ്ഞളാംകുഴി അലി അധ്യക്ഷത വഹിക്കുന്ന ചടങ്ങില്‍ മന്ത്രി കെ.ബാബു, മേയര്‍ ടോണി ചമ്മണി, പി.രാജീവ്‌ എംപി, എംഎല്‍എമാരായ ബെന്നി ബഹനാന്‍, വി.ഡി. സതീശന്‍, എസ്‌. ശര്‍മ്മ, ഹൈബി ഈഡന്‍, ഡൊമിനിക്‌ പ്രസന്റേഷന്‍, അന്‍വര്‍സാദത്ത്‌, ജോസ്‌ തെറ്റയില്‍, വി.പി. സജീന്ദ്രന്‍, മുന്‍ കളക്ടര്‍ എസ്‌.കൃഷ്ണകുമാര്‍, കെ.ബാലചന്ദ്രന്‍ തുടങ്ങിയവരും പങ്കെടുക്കും.

നഗരവികസനവുമായി ബന്ധപ്പെട്ട സെമിനാറിന്‌ മുന്നോടിയായി എസ്‌.കൃഷ്ണകുമാര്‍ ആമുഖപ്രഭാഷണം നടത്തും. വാഹന ഗതാഗത സംവിധാനങ്ങളെ ക്കുറിച്ച്‌ ട്രാന്‍സ്പോര്‍ട്ട്‌ പ്ലാനിങ്ങ്‌ കണ്‍സള്‍ട്ടന്റ്‌ ഡോ.എന്‍.എസ്‌. ശ്രീനിവാസനും നഗരത്തിലെ സബര്‍ബന്‍ റെയില്‍ ഗതാഗതത്തിന്റെ ആവശ്യതകയെക്കുറിച്ച്‌ കോംഗ്കണ്‍ റെയില്‍വേയിലെ ചീഫ്‌ എഞ്ചിനീയറായിരുന്ന സി.രാജു സംസാരിക്കും. സാമ്പത്തിക വളര്‍ച്ചയില്‍ ടൂറിസം വ്യവസായത്തിന്റെ പങ്ക്‌ എന്നതിനെക്കുറിച്ച്‌ മുന്‍ ടൂറിസം സെക്രട്ടറി ഡോ. വേണു ഐഎഎസ്‌ സംസാരിക്കും. സാനിറ്റേഷന്‍, മാലിന്യനിര്‍മാര്‍ജ്ജനം, കുടിവെള്ള പ്രശ്നങ്ങള്‍ തുടങ്ങിയ വിഷയങ്ങളെക്കുറിച്ചും സെമിനാറിന്റെ ആദ്യ ദിനത്തില്‍ ചര്‍ച്ച ചെയ്യും. ആര്‍.കെ. സിങ്ങ്‌ ഐഎഎസ്‌, കോക്കനട്ട്‌ ബോര്‍ഡ്‌ ചെയര്‍മാന്‍ ടി.കെ. ജോസ്‌, വാട്ടര്‍ അതോറിറ്റി ടെക്നിക്കല്‍ മെമ്പര്‍ സൂസന്‍ ജേക്കബ്‌ എന്നിവരും സെമിനാറില്‍ വിഷയങ്ങളവതരിപ്പിക്കും.

സെമിനാറിന്റെ രണ്ടാംദിനത്തില്‍ ചെറുകിട താമസ സൗകര്യങ്ങള്‍, ഡിസാസ്റ്റര്‍ മാനേജ്മെന്റ്‌, പരിസ്ഥിതി പ്രശ്നങ്ങള്‍, നഗരത്തിന്റെ വികസനങ്ങള്‍ക്കായുള്ള സാമ്പത്തികം കണ്ടെത്തുക തുടങ്ങിയവ സംബന്ധിച്ച്‌ സി.വി.ആനന്ദബോസ്‌, പ്രൊഫ. ടി.എം. വിനോദ്‌ കുമാര്‍, ടി.ബാലകൃഷ്ണന്‍, നന്ദകുമാര്‍, ആര്‍ക്കിടെക്ട്‌ ജയ്ഗോപാല്‍ റാവു, കൊച്ചിന്‍പോര്‍ട്ട്‌ ചെയര്‍മാന്‍ പോള്‍ ആന്റണി, എം. രാമചന്ദ്രന്‍ തുടങ്ങിയവര്‍ വിഷയങ്ങള്‍ അവതരിപ്പിക്കും.

നഗരത്തില്‍ സ്ഥിരം എക്സിബിഷന്‍ സെന്റര്‍ സ്ഥാപിക്കുന്നതിനുള്ള പ്ലാന്‍ ക്ഷണിച്ചുകഴിഞ്ഞുവെന്ന്‌ ജിസിഡിഎ ചെയര്‍മാന്‍ എന്‍.വേണുഗോപാല്‍ പറഞ്ഞു. കലൂര്‍ ഇന്റര്‍നാഷണല്‍ സ്റ്റേഡിയത്തിന്‌ മുന്നില്‍ 12 ഏക്കര്‍ ഭൂമിയില്‍ ഒന്നരലക്ഷം സ്ക്വയര്‍ഫീറ്റിലാണ്‌ അണ്ടര്‍ ഗ്രൗണ്ട്‌ എക്സിബിഷന്‍ സെന്റര്‍ നിര്‍മ്മിക്കുന്നത്‌. 70 കോടി രൂപ ചെലവിലാണ്‌ എക്സിബിഷന്‍ സെന്റര്‍ നിര്‍മാണം. ഭൂമിക്ക്‌ യാതൊരുവിധ കേടുപാടുകളും വരുത്താത്തവിധത്തിലായിരിക്കും അണ്ടര്‍ഗ്രൗണ്ട്‌ എക്സിബിഷന്‍ സെന്റര്‍ നിര്‍മിക്കുക.

മറൈന്‍ഡ്രൈവിന്റെ സൗന്ദര്യവത്ക്കരണ പ്രവര്‍ത്തനങ്ങള്‍ 90 ശതമാനവും പൂര്‍ത്തിയായിട്ടുണ്ട്‌. ലൈറ്റിങ്ങ്‌ പോലുള്ള ജോലികള്‍ മാത്രമേ ഇനി ബാക്കിയുള്ളു. ഉടന്‍ പൊതുജനങ്ങള്‍ക്ക്‌ തുറന്നുകൊടുക്കുമെന്നും അദ്ദേഹം പറഞ്ഞു. ഹാര്‍ബര്‍ പാലത്തിന്റെ നവീകരണം സംബന്ധിച്ചുള്ള മിനിട്സ്‌ പൊതുമാരമത്ത്‌ വകുപ്പിന്‌ അയച്ചിട്ടുണ്ട്‌.

അംബേദ്ക്കര്‍ സ്റ്റേഡിയം ഫുട്ബോള്‍ അസോസിയേഷനുമായി സഹകരിച്ച്‌ സ്ഥിരം ഫുട്ബോള്‍ സ്റ്റേഡിയമാക്കി മാറ്റുന്നതിന്‌ നടപടി സ്വീകരിക്കും. ഇവിടെ നിന്നുള്ള കച്ചവടക്കാരെ ഒഴിപ്പിച്ച്‌ സ്ഥലം ഏറ്റെടുക്കും. കലൂര്‍ മാര്‍ക്കറ്റിലെ 32 കച്ചവടക്കാരെ ഒഴിപ്പിച്ച്‌ സ്ഥലം ഏറ്റെടുക്കും. ഗോകുലം കണ്‍വെന്‍ഷന്‍ സെന്ററിന്‌ സമീപമുള്ള സ്ഥലത്ത്‌ ഇവരെ പുനരധിവസിപ്പിക്കും.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Parivar

വാരഫലം: ആഗസ്ത് 03 മുതല്‍ 09 വരെ, ഈ നാളുകാര്‍ക്ക് വിവാഹകാര്യം തീരുമാനമാകും, പുതിയ ജോലിയില്‍ പ്രവേശിക്കും.

Kerala

പൂനെയില്‍ മലയാളി കുടുംബം മരിച്ച നിലയില്‍: മരിച്ചത് തിരുവനന്തപുരം സ്വദേശികളായ ഭാര്യാഭര്‍ത്താക്കന്മാരും മകളും

Varadyam

ഇതിഹാസങ്ങളും ക്രിട്ടിക്കല്‍ എഡിഷനും

Varadyam

ശാസ്ത്രവിചാരം: കടല്‍ മരിച്ചു; കടല്‍ ജനിച്ചു, ആ കടലിന്റെ പേരാണ് അറാള്‍

Varadyam

ലോക സിനിമയിലേക്ക് വാതായനം തുറന്ന കലാതപസ്യ

പുതിയ വാര്‍ത്തകള്‍

എം ജി സര്‍വകലാശാല:ഫണ്ട് തിരിച്ചടയ്‌ക്കണമെന്ന വി സിയുടെ ഉത്തരവ് പാലിക്കില്ലെന്ന് യൂണിയന്‍, നിയമനടപടി സ്വീകരിക്കുമെന്ന് ചെയര്‍മാന്‍

തീവ്രവാദ ബന്ധമുള്ള ഹമീം മൊണ്ടാൽ മുഖ്യമന്ത്രി സുവേന്ദു അധികാരിയെ കൊലപ്പെടുത്താൻ ലക്ഷ്യമിട്ടു! കാമുകിയെ ഉപയോഗിച്ച് ഹണി ട്രാപ്പിനും ശ്രമം

അവർ മുദ്രാവാക്യം വിളിച്ചത് ഇന്ത്യൻ ആർമിക്ക് എതിരെ, അവഹേളിക്കുകയും ലക്ഷ്യമിടുകയും ചെയ്തത് ഇന്ത്യൻ പ്രധാനമന്ത്രിയെ; ക്ഷമിക്കാൻ കഴിയില്ല-ജിതിൻ

പിണറായി വിജയന്റെ വീട്ടില്‍ റെയ്ഡിനെത്തിയ ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസില്‍ പ്രതികളുടെ ജാമ്യ ഹര്‍ജി തിങ്കളാഴ്ച ഹൈക്കോടതിയില്‍,എതിര്‍ത്ത് ഇഡി

‘പ്രധാനമന്ത്രി മകൾക്ക് പുതുജീവൻ നൽകി’: മകൾക്ക് ക്ഷമ നൽകിയതിന് മോദിയോട് നന്ദി പറഞ്ഞ് കൗമാരക്കാരിയുടെ അമ്മ ,  ദത്തെടുക്കാനും അഭ്യർത്ഥന 

സ്‌പെയിനിലെ കൂട്ട കുടിയേറ്റ ശ്രമങ്ങൾക്കിടെ ഉണ്ടായ അപകടങ്ങളിൽ 67 പേർ മരണപ്പെട്ടു: ഒരാളും കടക്കാതിരിക്കാൻ പ്രതിരോധ വേലി തീർത്ത് സ്പെയിൻ

ദേശീയ ഉപഭോക്തൃ വില സൂചിക ഉയർന്നു: കേന്ദ്ര സംസ്ഥാന സർക്കാർ ജീവനക്കാര്‍ക്ക് വൻ ലോട്ടറി! ഡിഎ 3% കൂടും

ശാസ്ത്രജ്ഞരെ അപമാനിക്കുന്നത് രാജ്യത്തിന്റെ ബൗദ്ധികശേഷിയെ അപമാനിക്കുന്നതിന് തുല്യം, പ്രിയങ്ക വദ്ര പരാമർശം പിൻവലിച്ച് മാപ്പ് പറയണം: എസ്. ജെ. ആർ. കുമാർ

പാറ്റപ്പാർട്ടി നേതാവ് ദീപ്‌കെയുടെ അച്ഛന്റെ വരുമാനവും അന്വേഷിക്കണമെന്ന് പരാതിയും ആവശ്യവും , സിജെപിയുടെ ധനസഹായവും വിവാദത്തിന് തിരികൊളുത്തി

മഹാഭാരതത്തിന്റെ മനസ്സിലൂടെ-4: സത്യവതിയുടെ തീരുമാനം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.