Saturday, October 10, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Ernakulam

സോഫ്റ്റ്‌വേറിന്റെ പിഴവ്‌; വീണ്ടും ആധാര്‍ രജിസ്ട്രേഷന്‍ വേണം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 31, 2012, 10:45 pm IST
inErnakulam

അങ്കമാലി: അങ്കമാലിയില്‍ ആധാര്‍ രജിസ്ട്രേഷന്‍ നടത്തിയ വലിയൊരു വിഭാഗത്തിന്‌ ഇരട്ടിപ്പണിക്ക്‌ സാധ്യത. വിവരങ്ങള്‍ രേഖപ്പെടുത്തുന്ന സോഫ്റ്റ്‌വേറിന്റെ പിഴവുമൂലം സംഭവിച്ച തെറ്റു തിരുത്താന്‍ ഇവര്‍ വീണ്ടും രജിസ്ട്രേഷന്‌ എത്തേണ്ടി വരുമെന്ന്‌ ചൂണ്ടിക്കാണിക്കപ്പെടുന്നു. വ്യക്തികളുടെ മേല്‍വിലാസം ഇംഗ്ലീഷില്‍ രേഖപ്പെടുന്ന ഭാഗത്താണ്‌ തെറ്റ്‌ കടന്നുകൂടിയിട്ടുള്ളത്‌. മേല്‍വിലാസത്തിനൊപ്പം ‘പാറക്കടവ്‌’ എന്ന സ്ഥലപ്പേര്‌ തനിയെ ചേര്‍ക്കപ്പെടുന്നതാണ്‌ പ്രശ്നം. ഇതുമൂലം മേല്‍വിലാസം തെറ്റിപ്പോകാന്‍ ഇടയുണ്ട്‌. മാത്രമല്ല തെറ്റു തിരുത്തിയില്ലെങ്കില്‍ ഭാവിയില്‍ വിവിധ ആവശ്യങ്ങള്‍ക്ക്‌ ആധാര്‍ കാര്‍ഡ്‌ ഉപയോഗിക്കേണ്ടി വരുമ്പോഴും ഇതു പ്രശ്നങ്ങള്‍ സൃഷ്ടിക്കും.

വ്യക്തിഗത വിവരങ്ങളില്‍ തിരുത്തലുകള്‍ ഉണ്ടെങ്കില്‍ രേഖപ്പെടുത്തിയ സമയം മുതല്‍ 96 മണിക്കൂറിനുള്ളില്‍ ചെയ്യണമെന്ന്‌ രജിസ്റ്റര്‍ ചെയ്യുന്നവര്‍ക്ക്‌ നല്‍കുന്ന രസീതില്‍ രേഖപ്പെടുത്തിയിട്ടുണ്ട്‌. അങ്കമാലി നഗരസഭാ പ്രദേശത്ത്‌ 24-ന്‌ ആരംഭിച്ച രണ്ടാം ഘട്ട രജിസ്ട്രേഷനില്‍ പിശക്‌ വ്യാപകമാണ്‌. കഴിഞ്ഞ മൂന്നു ദിവസങ്ങളിലായി അങ്കമാലി ജെബിഎസില്‍ നടന്ന ക്യാമ്പില്‍ രജിസ്ട്രേഷന്‍ നടത്തിയ മുഴുവന്‍ പേരുടെയും മേല്‍വിലാസത്തില്‍ ഈ തെറ്റ്‌ കടന്നുകൂടിയിട്ടുണ്ട്‌. അതിനു മുമ്പ്‌ റെയില്‍വേ സ്റ്റേഷന്‍ ജംഗ്ഷനിലും ചമ്പന്നൂരിലും ക്യാമ്പ്‌ നടന്നിരുന്നു. നൂറുകണക്കിനു പേരാണ്‌ ഈ ദിവസങ്ങളില്‍ രജിസ്ട്രേഷന്‍ നടത്തിയിട്ടുള്ളത്‌. ഇവര്‍ മുഴുവന്‍പേരും തെറ്റ്‌ തിരുത്താന്‍ വീണ്ടുമെത്തേണ്ട സ്ഥിതിയാണ്‌.

ആദ്യഘട്ട രജിസ്ട്രേഷന്‍ സമയത്തും ചില കേന്ദ്രങ്ങളില്‍ ഇതേ പിശക്‌ ചൂണ്ടിക്കാണിക്കപ്പെട്ടിരുന്നതായി പറയുന്നു. ആധാര്‍ രജിസ്ട്രേഷനു നേതൃത്വം വഹിക്കുന്ന അക്ഷയ അധികൃതരുടെ ശ്രദ്ധയില്‍ ഇക്കാര്യം പെടുത്തിയെങ്കിലും തൃപ്തികരമായ മറുപടി ലഭിച്ചില്ലെന്ന്‌ ആരോപണമുണ്ട്‌. എന്നാല്‍ തെറ്റ്‌ ശ്രദ്ധയില്‍പെട്ടപ്പോള്‍ തന്നെ മുകള്‍തട്ടിലേക്ക്‌ വിവരം കൈമാറിയതായി അക്ഷയ അധികൃതര്‍ വ്യക്തമാക്കി. രജിസ്ട്രേഷന്‍ തുടരാനുള്ള നിര്‍ദേശമാണ്‌ ലഭിച്ചതെന്നും ഇവര്‍ പറയുന്നു.

സ്കൂളില്‍ നിന്നും ജോലി ചെയ്യുന്ന സ്ഥാപനങ്ങളില്‍ നിന്നും അവധിയെടുത്ത്‌ മണിക്കൂറുകളോളം ക്യൂ നിന്നാണ്‌ പലരും ആധാര്‍ രജിസ്ടേഷന്‍ നടത്തിയത്‌. തങ്ങളുടേതല്ലാത്ത തെറ്റുമൂലം വീണ്ടും രജിസ്ട്രേഷന്‍ നടത്തേണ്ടിവരുമോയെന്ന ആശങ്കയിലാണ്‌ ഇവര്‍. അതേസമയം സോഫ്റ്റ്‌വേറിന്റെ തകരാര്‍ പരിഹരിക്കാതെ രജിസ്ട്രേഷന്‍ തുടരരുതെന്ന്‌ ആവശ്യമുയര്‍ന്നിട്ടുണ്ട്‌. ബന്ധപ്പെട്ടവരുടെ അടിയന്തരശ്രദ്ധ ഇക്കാര്യത്തില്‍ ഉണ്ടാകണമെന്നും നാട്ടുകാര്‍ ആവശ്യപ്പെട്ടു. സോഫ്റ്റ്‌വേര്‍ തകരാര്‍ മൂലം അങ്കമാലിയില്‍ നിരവധി പേരുടെ ആധാര്‍ രജിസ്ട്രേഷനില്‍ ഉണ്ടായ പിഴവു തിരുത്താന്‍ നടപടി സ്വീകരിക്കണമെന്ന്‌ ആവശ്യമുയര്‍ന്നു.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ചാവേറായി ബെൻ ഗുരിയോൻ വിമാനത്താവളത്തിൽ വിമാനം ഇടിച്ചിറക്കാൻ ശ്രമം, ഫ്‌ളൈ ദുബൈ സംഭവത്തിൽ അന്വേഷണ റിപ്പോർട്ട് പുറത്തുവിട്ട് യുഎഇ

Samskriti

നവരാത്രി: ആത്മീയസാധനയുടെ ദിവ്യനാളുകൾ

India

‘ഇന്ത്യ ജനാധിപത്യ രാജ്യമാണ്, കോളനിയല്ല, ഞങ്ങളുടെ ഭാവി തീരുമാനിക്കുന്നത് ഞങ്ങൾ, വിദേശ കോടീശ്വരന്മാരല്ല’: ഇലോൺ മസ്കിനെതിരെ കമൽ ഹാസൻ

World

പനാമയില്‍ റിക്ടര്‍ സ്‌കെയിലില്‍ 7.7 തീവ്രത രേഖപ്പെടുത്തിയ വന്‍ ഭൂചലനം; സുനാമി മുന്നറിയിപ്പ്

Gulf

സൗദിയിൽ വിമാനത്തിന് നേരെ ഹൂതി ആക്രമണം; പൈലറ്റ് കൊല്ലപ്പെട്ടു; ഇന്ത്യയിൽ നിന്നടക്കമുള്ള വിമാനങ്ങൾ റദ്ദാക്കി

പുതിയ വാര്‍ത്തകള്‍

പുതിയ ജോലികൾ ആരംഭിക്കാൻ അനുകൂലമായ ദിവസമാണ്. കുടുംബത്തിൽ സന്തോഷവും സമാധാനവും നിലനിൽക്കും

പാഞ്ചാലി മേട് _ വിസ്മയമുണർത്തുന്ന പ്രകൃതി ഭംഗിയും ഐതീഹ്യവും കൂടിച്ചേർന്ന പഴമയുടെ സൗന്ദര്യം

‘ഗോവിന്ദാ ഗോപാലാ’ എന്ന് വിളിച്ചുകൊണ്ട് രണ്ട് രാത്രിയും ഒരു പകലും കൊണ്ട് ശിവഭക്തന്മാര്‍ 12 ശിവക്ഷേത്രങ്ങള്‍ ദര്‍ശനം നടത്തുന്ന ചടങ്ങിനെ കുറിച്ചറിയാം

സ്റ്റാര്‍ ലിങ്ക് ഇന്ത്യയ്‌ക്ക് വേണ്ടെന്ന് രാഹുല്‍ ഗാന്ധി പറഞ്ഞിട്ട് ചൂടാറും മുന്‍പ് സ്റ്റാര്‍ ലിങ്കിന് വേണ്ടി വാദിച്ച് രാഹുല്‍ ഗാന്ധി

തണ്ണീര്‍ മത്തന്‍ ദിനങ്ങള്‍ മുതല്‍ ബെത്ലഹേം കുടുംബയൂണിറ്റ് വരെ ചെയ്ത സിനിമകളെല്ലാം ഹിറ്റ്; എന്താണ് ഗിരിഷ് എഡിയുടെ വിജയരഹസ്യം?

ഈ നാളുകാർ കാക്കയ്‌ക്ക് ചോറ് കൊടുത്താൽ ?

രണ്ടാം ട്വന്റി-20യില്‍ ഇന്ത്യയെ പരാജയപ്പെടുത്തി വെസ്റ്റ് ഇന്‍ഡീസ്

കേരളത്തിന്റെ ബോർഡർ വിട്ട് കഴിഞ്ഞാൽ പൃഥ്വിരാജിനോട് എല്ലാവർക്കും വലിയ സ്നേഹമാണ് ; ഇനിയും അവൻ പാൻ ഇന്ത്യൻ ലെവലിൽ വരും ; മല്ലിക

സിജെപിയുടെ മുഖംമൂടി പൊളിഞ്ഞു, സിജെപി ഞങ്ങളുടെ പ്രസ്ഥാനമെന്ന് ആം ആദ്മി, ഈ രാഷ്‌ട്രീയപാര്‍ട്ടിയുടെ സമരം പൊളിയും അര്‍ണബ് ഗോസ്വാമി

ഇടുക്കിയില്‍ ക്ഷേത്രത്തില്‍ നിന്ന് തിരുവാഭരണങ്ങള്‍ മോഷ്ടിച്ച പൂജാരി അറസ്റ്റില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.