Sunday, August 2, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Ernakulam

സാമൂഹ്യനീതിയും ശാക്തീകരണവും: പദ്ധതികള്‍ നടപ്പാക്കുന്നതില്‍ കേരളം മുന്നില്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 30, 2012, 10:49 pm IST
in Ernakulam

കൊച്ചി: സമൂഹത്തിലെ ദുര്‍ബല, പിന്നാക്ക വിഭാഗങ്ങള്‍ക്കും ന്യൂനപക്ഷങ്ങള്‍ക്കുമായി കേന്ദ്ര സര്‍ക്കാര്‍ ആവിഷ്കരിക്കുന്ന പദ്ധതികള്‍ നടപ്പാക്കുന്നതില്‍ കേരളം മുന്നിലാണെന്ന്‌ സാമൂഹ്യനീതിയും ശാക്തീകരണവും സംബന്ധിച്ച പാര്‍ലമെന്ററി സമിതി. അതേസമയം വിവിധ വിഭാഗങ്ങള്‍ക്കുള്ള കേന്ദ്രാവിഷ്കൃത പദ്ധതികളും സംസ്ഥാന പദ്ധതികളും വിജയത്തിലെത്തിക്കാന്‍ ഉദ്യോഗസ്ഥര്‍ നൂറു ശതമാനം അര്‍പ്പണ മനോഭാവത്തോടെ പ്രവര്‍ത്തിക്കണമെന്നും കമ്മറ്റി നിര്‍ദേശിച്ചു.

ഡോ. മണ്ട ജഗന്നാഥ്‌ നേതൃത്വം നല്‍കുന്ന 15 അംഗ എംപി സംഘമാണ്‌ വിവിധ തലത്തില്‍ ചര്‍ച്ച നടത്തി വിവരശേഖരണം നടത്തുന്നതിനായി കഴിഞ്ഞ ദിവസം കൊച്ചിയിലെത്തിയത്‌. ഇന്നലെ ഹോട്ടല്‍ ലെ മെറിഡിയനില്‍ ജില്ലാ ഭരണകൂടവും പട്ടികജാതി, പട്ടികവര്‍ഗ, പിന്നാക്ക വിഭാഗ ക്ഷേമത്തിനായി പ്രവര്‍ത്തിക്കുന്ന വിവിധ വകുപ്പുകളുമായും സമിതി ആശയവിനിമയം നടത്തി.

പട്ടികജാതിക്കാര്‍ക്കായുള്ള വിവിധ പദ്ധതികളുടെ എറണാകുളം ജില്ലയിലെ നടത്തിപ്പ്‌ പാര്‍ലമെന്ററി സമിതി വിലയിരുത്തി. അയ്യങ്കാളി സ്കോളര്‍ഷിപ്പ്‌, വിവാഹ ധനസഹായം, ചികിത്സാ സഹായം, ഭവന പദ്ധതി, ഭൂമി വിതരണ പദ്ധതി, സ്വയം തൊഴില്‍, മിശ്ര വിവാഹ ധനസഹായം, പൗരാവകാശ സംരക്ഷണം തുടങ്ങിയവയാണ്‌ സമിതിക്ക്‌ മുന്നില്‍ അവതരിപ്പിച്ചത്‌. പട്ടികജാതിക്കാര്‍ പീഡനത്തിനിരയാകുന്ന കേസുകളില്‍ പോലീസും ജില്ലാ ഭരണകൂടവും സ്വീകരിക്കുന്ന നടപടികളും സമിതി അവലോകനം ചെയ്തു. പട്ടികവിഭാഗക്കാര്‍ക്കായുള്ള ഹോസ്റ്റലുകള്‍, ബോര്‍ഡിങ്‌ ഗ്രാന്റ്‌, വസ്ത്ര വിതരണം, യാത്രാ ധനസഹായം, മിശ്ര വിവാഹ ധനസഹായം, ചികിത്സ, പുനരധിവാസം, ഭക്ഷണം, ഊരുകൂട്ടം സംഘടിപ്പിക്കല്‍, ഭവന നിര്‍മാണ സഹായം തുടങ്ങിയവ സംബന്ധിച്ച രേഖകളും സമിതിക്ക്‌ മുന്നിലെത്തി.

സാക്ഷരതയില്‍ ദേശീയ ശരാശരിയായ 64.84 ശതമാനത്തെ അപേക്ഷിച്ച്‌ കേരളത്തിലെ പട്ടിക, പിന്നാക്ക, ന്യൂനപക്ഷ വിഭാഗങ്ങള്‍ ബഹുദൂരം മുന്നിലാണെന്ന്‌ ബന്ധപ്പെട്ട വകുപ്പുകള്‍ കമ്മറ്റിയെ ധരിപ്പിച്ചു. 93.6 ശതമാനം പട്ടികജാതിക്കാരും സാക്ഷരരാണ്‌. പട്ടികജാതി വനിതകളില്‍ 91.5 ശതമാനവും സാക്ഷരത കൈവരിച്ചവരാണെന്ന്‌ കണക്കുകള്‍ വ്യക്തമാക്കുന്നു. പട്ടികവിഭാഗക്കാരില്‍ 80.2 ശതമാനവും അക്ഷരാഭ്യാസം നേടിയവരാണ്‌. 76.8 ശതമാനം വനിതകളും ഈ വിഭാഗത്തില്‍ സാക്ഷരരാണ്‌.

ജില്ലാ ഭരണകൂടവുമായുള്ള കൂടിക്കാഴ്ചയ്‌ക്കു ശേഷം സംസ്ഥാന പട്ടികജാതി, വര്‍ഗ വികസന കോര്‍പ്പറേഷന്റെ പ്രതിനിധിസംഘവുമായും പാര്‍ലമെന്ററി കമ്മറ്റി ആശയവിനിമയം നടത്തി. ഇന്നു രാവിലെ 11ന്‌ സ്റ്റേറ്റ്‌ ബാങ്ക്‌ ഓഫ്‌ ട്രാവന്‍കൂറിന്റെ ഉന്നതോദ്യോഗസ്ഥരുമായി വിവിധ വായ്‌പാ പദ്ധതികളെ കുറിച്ച്‌ കമ്മറ്റി ചര്‍ച്ച നടത്തും. ധാരാസിങ്‌ ചൗഹാന്‍, കാമേശ്വര്‍ ബൈത്ത, സുസ്മിത ബൗരി, രമാദേവി, പ്രേംചന്ദ്‌ ഗുഡ്ഡു, മോഹന്‍ ജെന, ജി.വി. ഹര്‍ഷ്‌കുമാര്‍, ആര്‍. ധ്രുവനാരായണ, രമാശങ്കര്‍ രാജ്ഭര്‍, ലളിത്‌ മോഹന്‍ ശുക്ലവൈദ്യ, ജര്‍ണദാസ്‌ വൈദ്യ, അവതാര്‍ സിങ്‌ കരിംപുരി, വൈഷ്ണവ്‌ പരീദ, സുശീല സരോജ്‌ എന്നിവരാണ്‌ സംഘത്തിലെ എം.പിമാര്‍.

ഉദ്യോഗസ്ഥതല സംഘത്തിന്‌ ജില്ലാ കളക്ടര്‍ പി.ഐ. ഷെയ്‌ക്ക്‌ പരീത്‌ നേതൃത്വം നല്‍കി. ജില്ലാ പട്ടികജാതി വികസന ഓഫീസര്‍ ടോമി ചാക്കോ, ട്രൈബല്‍ ഡവലപ്മെന്റ്‌ ഓഫീസര്‍ മന്‍മഥന്‍ നായര്‍, സംസ്ഥാന പിന്നാക്ക ക്ഷേമ വികസന കോര്‍പ്പറേഷന്‍ ജില്ലാ മാനേജര്‍ പ്രീതി ജോസഫ്‌, അസി. പ്ലാനിങ്‌ ഓഫീസര്‍ പി. ഷാജി, അസി. ഡവലപ്മെന്റ്‌ കമ്മീഷണര്‍ കെ.ജെ. ടോമി, കൊച്ചി കോര്‍പ്പറേഷന്‍ സെക്രട്ടറി അജിത്‌ പാട്ടീല്‍, ജില്ല വ്യവസായ കേന്ദ്രം ജനറല്‍ മാനേജര്‍ ജി. ശിവപ്രസാദ്‌, ദാരിദ്ര്യ ലഘൂകരണ യൂണിറ്റ്‌ പ്രൊജക്ട്‌ ഡയറക്ടര്‍ വിനോദിനി, ജില്ല പഞ്ചായത്ത്‌ സെക്രട്ടറി അബ്ദുള്‍ കലാം ആസാദ്‌, ക്ഷീര വികസന വകുപ്പ്‌ ഡപ്യൂട്ടി ഡയറക്ടര്‍ വി. ഉണ്ണി, ന്യൂനപക്ഷ ക്ഷേമ വകുപ്പ്‌ ഡയറക്ടര്‍ ഡോ. പി. നസീര്‍ തുടങ്ങിയവരും സംഘത്തിലുണ്ടായിരുന്നു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Parivar

വാരഫലം: ആഗസ്ത് 03 മുതല്‍ 09 വരെ, ഈ നാളുകാര്‍ക്ക് വിവാഹകാര്യം തീരുമാനമാകും, പുതിയ ജോലിയില്‍ പ്രവേശിക്കും.

Thiruvananthapuram

പൂനെയില്‍ മലയാളി കുടുംബം മരിച്ച നിലയില്‍: മരിച്ചത് തിരുവനന്തപുരം സ്വദേശികളായ ഭാര്യാഭര്‍ത്താക്കന്മാരും മകളും

Varadyam

ഇതിഹാസങ്ങളും ക്രിട്ടിക്കല്‍ എഡിഷനും

Varadyam

ശാസ്ത്രവിചാരം: കടല്‍ മരിച്ചു; കടല്‍ ജനിച്ചു, ആ കടലിന്റെ പേരാണ് അറാള്‍

Varadyam

ലോക സിനിമയിലേക്ക് വാതായനം തുറന്ന കലാതപസ്യ

പുതിയ വാര്‍ത്തകള്‍

എം ജി സര്‍വകലാശാല:ഫണ്ട് തിരിച്ചടയ്‌ക്കണമെന്ന വി സിയുടെ ഉത്തരവ് പാലിക്കില്ലെന്ന് യൂണിയന്‍, നിയമനടപടി സ്വീകരിക്കുമെന്ന് ചെയര്‍മാന്‍

തീവ്രവാദ ബന്ധമുള്ള ഹമീം മൊണ്ടാൽ മുഖ്യമന്ത്രി സുവേന്ദു അധികാരിയെ കൊലപ്പെടുത്താൻ ലക്ഷ്യമിട്ടു! കാമുകിയെ ഉപയോഗിച്ച് ഹണി ട്രാപ്പിനും ശ്രമം

അവർ മുദ്രാവാക്യം വിളിച്ചത് ഇന്ത്യൻ ആർമിക്ക് എതിരെ, അവഹേളിക്കുകയും ലക്ഷ്യമിടുകയും ചെയ്തത് ഇന്ത്യൻ പ്രധാനമന്ത്രിയെ; ക്ഷമിക്കാൻ കഴിയില്ല-ജിതിൻ

പിണറായി വിജയന്റെ വീട്ടില്‍ റെയ്ഡിനെത്തിയ ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസില്‍ പ്രതികളുടെ ജാമ്യ ഹര്‍ജി തിങ്കളാഴ്ച ഹൈക്കോടതിയില്‍,എതിര്‍ത്ത് ഇഡി

‘പ്രധാനമന്ത്രി മകൾക്ക് പുതുജീവൻ നൽകി’: മകൾക്ക് ക്ഷമ നൽകിയതിന് മോദിയോട് നന്ദി പറഞ്ഞ് കൗമാരക്കാരിയുടെ അമ്മ ,  ദത്തെടുക്കാനും അഭ്യർത്ഥന 

സ്‌പെയിനിലെ കൂട്ട കുടിയേറ്റ ശ്രമങ്ങൾക്കിടെ ഉണ്ടായ അപകടങ്ങളിൽ 67 പേർ മരണപ്പെട്ടു: ഒരാളും കടക്കാതിരിക്കാൻ പ്രതിരോധ വേലി തീർത്ത് സ്പെയിൻ

ദേശീയ ഉപഭോക്തൃ വില സൂചിക ഉയർന്നു: കേന്ദ്ര സംസ്ഥാന സർക്കാർ ജീവനക്കാര്‍ക്ക് വൻ ലോട്ടറി! ഡിഎ 3% കൂടും

ശാസ്ത്രജ്ഞരെ അപമാനിക്കുന്നത് രാജ്യത്തിന്റെ ബൗദ്ധികശേഷിയെ അപമാനിക്കുന്നതിന് തുല്യം, പ്രിയങ്ക വദ്ര പരാമർശം പിൻവലിച്ച് മാപ്പ് പറയണം: എസ്. ജെ. ആർ. കുമാർ

പാറ്റപ്പാർട്ടി നേതാവ് ദീപ്‌കെയുടെ അച്ഛന്റെ വരുമാനവും അന്വേഷിക്കണമെന്ന് പരാതിയും ആവശ്യവും , സിജെപിയുടെ ധനസഹായവും വിവാദത്തിന് തിരികൊളുത്തി

മഹാഭാരതത്തിന്റെ മനസ്സിലൂടെ-4: സത്യവതിയുടെ തീരുമാനം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.