Saturday, July 4, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Ernakulam

ഹില്‍പാലസ്‌ കാഴ്ചബംഗ്ലാവില്‍ സമഗ്ര വികസനം നടപ്പാക്കും

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 30, 2012, 10:49 pm IST
in Ernakulam

തൃപ്പൂണിത്തുറ: ഹില്‍പാലസ്‌ കാഴ്ചബംഗ്ലാവിന്റെ സമഗ്രവികസനവും സെന്റര്‍ ഫോര്‍ ഹെറിറ്റേജ്‌ സ്റ്റഡീസിന്റെ പ്രത്യേകവികസന പദ്ധതികളും മുന്‍ഗണനാക്രമത്തില്‍ ഘട്ടം ഘട്ടമായി നടപ്പാക്കാന്‍ സര്‍ക്കാര്‍ നടപടിയെടുക്കുമെന്ന്‌ സാംസ്ക്കാരിക വകുപ്പ്‌ മന്ത്രി കെ.സി.ജോസഫ്‌ പറഞ്ഞു.ഇതു സംബന്ധിച്ച്‌ ചര്‍ച്ച നടത്താന്‍ മന്ത്രിമാരും ജനപ്രതിനിധികളും ഉദ്യോഗസ്ഥരും പങ്കെടുത്ത യോഗത്തില്‍ ഉയര്‍ന്ന അഭിപ്രായങ്ങള്‍ക്കും നിര്‍ദ്ദേശങ്ങള്‍ക്കും മറുപടിപറയുകയായിരുന്നു മന്ത്രി കെ.സി.ജോസഫ്‌.കേന്ദ്രവിഹിതമായി കിട്ടുന്ന 6 കോടിയുടെ വികസന പ്രവര്‍ത്തനങ്ങളാണ്‌ കാഴ്ചബംഗ്ലാവില്‍ നടപ്പാക്കുന്നത്‌. സെന്റര്‍ ഫോര്‍ ഹെറിറ്റേജ്‌ സ്റ്റഡീസിനു വേണ്ടി സമര്‍പ്പിച്ചിട്ടുള്ള പ്രത്യേക ഗ്രാന്റ്‌ 15 കോടി നടപ്പാക്കുന്നത്‌ സര്‍ക്കാര്‍ പരിഗണിക്കും. വൈകാതെ തിരുവനന്തപുരത്തു ചേരുന്ന യോഗം ഇതുസംബന്ധിച്ച്‌ ചര്‍ച്ചചെയ്ത്‌ തീരുമാനിക്കുമെന്നും മന്ത്രി ജോസഫ്‌ പറഞ്ഞു. കാഴ്ചബംഗ്ലാവില്‍ പ്രവര്‍ത്തിക്കുന്ന മാന്‍പാര്‍ക്ക്‌ മാറ്റണമെന്ന കാര്യവും തീരുമാനമായി. തൃശൂര്‍, പീച്ചി എന്നീസ്ഥലങ്ങള്‍ ഇക്കാര്യത്തിലേക്ക്‌ പരിഗണിക്കും.കൊച്ചി രാജകുടുംബത്തിന്റെ ആസ്ഥാനമായിരുന്ന ഹില്‍പാലസ്‌ കൊട്ടാര സമുച്ചയവും 58 ഏക്കര്‍ ഭൂമിയും കേവലം ഒരു കോടി രൂപക്കാണ്‌ 30 കൊല്ലം മുമ്പ്‌ കേരള സര്‍ക്കാര്‍ ഏറ്റെടുത്തത്‌. മഹത്തായ ഈ സ്ഥാപനത്തിന്റെ ഇന്നത്തെ ശോചനീയാവസ്ഥ ഏറെപരിതാപകരമാണെന്ന്‌ യോഗത്തില്‍ സംസാരിച്ച ജനപ്രതിനിധികളടക്കമുള്ള എല്ലാവരും ചൂണ്ടിക്കാട്ടി. ചുറ്റുമതില്‍ ഇടിഞ്ഞുതകര്‍ന്ന്‌ കുറ്റിക്കാടുകള്‍വളര്‍ന്ന്‌ വെള്ളവും വെളിച്ചവുമില്ലാതെ ഇഴജന്തുക്കളുടെ ആവാസകേന്ദ്രമായി മ്യൂസിയം വളപ്പ്‌ മാറിയിരിക്കുകയാണ്‌. കാഴ്ചകാണാനെത്തുന്ന ടൂറിസ്റ്റുകളും വിദേശികളും വിശ്രമ സൗകര്യങ്ങളില്ലാതെ വലയുന്ന അവസ്ഥയാണ്‌ കാഴ്ചബംഗ്ലാവിലുള്ളത്‌. വേണ്ടത്ര കുടിവെള്ള സൗകര്യങ്ങളില്ല, ആധുനിക ടോയ്‌ലെറ്റുകളില്ല, ഭക്ഷണത്തിന്‌ അനുയോജ്യമായ കാന്റീന്‍ സൗകര്യങ്ങളില്ല. സന്ധ്യകഴിഞ്ഞാല്‍ വെളിച്ചമില്ലാത്തത്‌ ഭയാനകാന്തരീക്ഷം സൃഷ്ടിക്കുന്നു. ഇതിനെല്ലാം അടിയന്തര പരിഹാരം ഉണ്ടാവണമെന്നാണ്‌ യോഗത്തില്‍ പങ്കെടുത്തവര്‍ ആവശ്യപ്പെട്ടത്‌. കാഴ്ചബംഗ്ലാവിലെ ഗാലറികള്‍ എല്ലാം പുനര്‍സജ്ജീകരിക്കുക, രണ്ടുകൊല്ലം മുമ്പ്‌ സ്ഥാപിച്ച ട്രാന്‍സ്ഫോര്‍മര്‍ കമ്മീഷന്‍ചെയ്യുക, കൂടുതല്‍ വൈദ്യുതി വിളക്കുകള്‍ സ്ഥാപിക്കുക, പ്രവേശനം വൈകീട്ട്‌ 7 വരെയാക്കുക എന്നി ആവശ്യങ്ങളും ചര്‍ച്ചയില്‍ ഉയര്‍ന്നുവന്നു.

മ്യൂസിയം വളപ്പ്‌ പ്ലാസ്റ്റിക്ക്‌ വിമുക്തമാക്കുന്നതിനായി പ്രവേശന സമയത്ത്‌ പ്ലാസ്റ്റിക്‌ വസ്തുക്കള്‍ ഗേറ്റില്‍ രജിസ്റ്റര്‍ ചെയ്യുകയും തിരികെപോകുമ്പോള്‍ ഉപയോഗശൂന്യമായവ ഗേറ്റിനടുത്ത്‌ പ്രത്യേകസ്ഥലത്ത്‌ നിക്ഷേപിക്കാനും സൗകര്യമൊരുക്കും. കാഴ്ചബംഗ്ലാവിലെ മാന്‍പാര്‍ക്ക്‌ ക്രമേണ നിര്‍ത്തലാക്കും. കേന്ദ്ര മ്യൂസിയം അധികൃതര്‍ കഴിഞ്ഞ മെയ്‌ മാസം ഹില്‍പാലസിലെ മാന്‍പാര്‍ക്ക്‌ സന്ദര്‍ശിച്ച്‌ പഠനം നടത്തിയിരുന്നു. ഇതേതുടര്‍ന്ന്‌ മാന്‍ പാര്‍ക്ക്‌ അനുയോജ്യമല്ലെന്നും അസൗകര്യമാണെന്നും റിപ്പോര്‍ട്ട്‌ നല്‍കിയതു കൂടി പരിഗണിച്ചാണ്‌ മാന്‍പാര്‍ക്ക്‌ നിര്‍ത്തലാക്കുന്നത്‌. ആഴ്ചയില്‍ ഒന്നു വീതം മാന്‍ പ്രസവിക്കുന്നതും ചാവുന്നതുമെല്ലാം പാര്‍ക്കില്‍ ഗുരുതര പ്രശ്നങ്ങളുണ്ടാക്കുന്നുണ്ട്‌. അതുകൊണ്ട്‌ മാന്‍പാര്‍ക്ക്‌ മാറ്റേണ്ടതാണ്‌.

2003ല്‍ സംരക്ഷിത പൈതൃക സ്മാരകമായി പ്രഖ്യാപിച്ചിട്ടുള്ള ഹില്‍പാലസില്‍ വികസനത്തിന്‌ 6 കോടിയാണ്‌ കേന്ദ്രസഹായമായി അനുവദിച്ചിട്ടുള്ളതെന്നും മന്ത്രി ജോസഫ്‌ പറഞ്ഞു. കൂടുതല്‍ തുക ഇതിനുവേണ്ടി ആവശ്യപ്പെടും. സെന്റര്‍ ഫോര്‍ ഹെറിറ്റേജ്‌ സ്റ്റഡിസിനുവേണ്ടി 15 കോടിയുടെ പ്രത്യേക വികസന പദ്ധതികളാണ്‌ ഡയറക്ടര്‍ ജനറല്‍ ഡോ.എം.ജി.എസ്‌.നാരായണന്‍ സാംസ്ക്കാരിക വകുപ്പ്‌ മന്ത്രിക്ക്‌ സമര്‍പ്പിച്ചത്‌. നാല്‍കോടി ചെലവ്‌ വരുന്ന ആധുനിക ലൈബ്രറി കോംപ്ലക്സ്‌, ഒന്നര കോടിയുടെ ഗവേഷണ പദ്ധതികള്‍, ഹെറിറ്റേജ്‌ ജേര്‍ണല്‍, പുസ്തകങ്ങള്‍, ന്യൂസ്‌ ലെറ്റര്‍ പ്രസിദ്ധീകരണം, പ്രത്യേക അക്കാദമിക്ക്‌ കോംപ്ലക്സ്‌ കെട്ടിടം, സെമിനാര്‍, വര്‍ക്ക്ഷോപ്പ്‌, പുരാവസ്തുക്കളുടെ സര്‍വ്വെ, കണ്‍സര്‍വേഷന്‍ ലാബറട്ടറി, കുട്ടികളുടെ പാര്‍ക്ക്‌, വെബ്‌ സൈറ്റ്‌, സ്കോളര്‍ റെസിഡന്റ്സ്‌ പ്രോഗ്രാം, ഇ-ടോയ്‌ലറ്റുകള്‍, എന്നിവയടക്കം 15 പദ്ധതികള്‍ക്കായിട്ടാണ്‌ 15 കോടിയുടെ പ്രത്യേക ഗ്രാന്റ്‌ ആവശ്യപ്പെട്ടിട്ടുള്ളതെന്ന്‌ എം.ജി.എസ്‌.പറഞ്ഞു. മ്യൂസിയം ഹാളില്‍ സാംസ്ക്കാരികവകുപ്പ്‌ മന്ത്രി കെ.സി.ജോസഫിന്റെ നേതൃത്വത്തില്‍ കൂടിയ യോഗത്തില്‍ എക്സൈസ്‌ മന്ത്രി കെ.ബാബു, ഭക്ഷ്യമന്ത്രി അനൂപ്‌ ജേക്കബ്‌, ഡോ.എം.ജി.എസ്‌.നാരായണന്‍, നഗരസഭാ ചെയര്‍മാന്‍ ആര്‍.വേണുഗോപാല്‍, എം.ജി.ശശിഭൂഷന്‍, സിഎച്ച്‌എസ്‌രജിസ്ട്രാര്‍ സോന, ഡോ.എന്‍.എം.നമ്പൂതിരി (ഗവേണിങ്ങ്‌ ബോഡി) രമാരാജന്‍, മുന്‍ രജിസ്ട്രാര്‍ പി.കെ.ഗോപി എന്നിവര്‍ പങ്കെടുത്തു. യോഗശേഷം മന്ത്രിമാര്‍ മ്യൂസിയം ഗ്യാലറികള്‍ ചുറ്റിനടന്ന്‌ പരിശോധിച്ചു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

എന്താണ് സ്പിരിച്വാലിറ്റി? നടി സംയുക്ത വര്‍മമ പറയുന്നത് കേള്‍ക്കൂ

World

മതാചാരപ്രകാരം പിതാവിന്റെ കർമ്മങ്ങൾ നടത്താനാകാതെ മൊജ്തബ : വധിക്കുമെന്ന ഇസ്രായേലിന്റെ ഭീഷണിയ്‌ക്ക് മുന്നിൽ ഭയന്ന് റവല്യൂഷനറി ഗാർഡ്

ഡിആര്‍ഡിഒ മുന്‍ ചെയര്‍മാന്‍ സമീര്‍ വി കാമത്ത് (ഇടത്ത്) ഇദ്ദേഹത്തെ അപമാനിക്കുന്ന വ്യാജ എഐ വീഡിയോ നിര്‍മ്മിച്ച മുഹമ്മദ്
ഹാഷിക്ക് എന്ന മലയാളി (വലത്ത്)
Kerala

അഗ്നിമിസൈലിനെ ഗോമൂത്രത്തില്‍ കഴുകണമെന്ന് ഡിആര്‍ഡിഒ മുന്‍ ചെയര്‍മാന്‍ സമീര്‍ വി കാമത്ത് പറയുന്ന വ്യാജ വീഡിയോ പ്രചരിപ്പിച്ച് മുഹമ്മദ് ഹാഷിക്ക്

India

ശത്രുക്കളുടെ ഏത് നീക്കവും തകർക്കും : ആകാശ് തരംഗും, കാമികേസ് ഡ്രോണുകളുമടക്കം ഇന്ത്യൻ സൈന്യത്തിനായി 52,000 കോടിയുടെ ആയുധങ്ങൾ വരുന്നു

India

‘ രാമക്ഷേത്രത്തിനായി ഞാൻ നൽകിയ 111,000 രൂപ തിരികെ വേണം ‘ ; പ്രതിഷേധ മാർച്ച് നടത്തുമെന്ന് ദിഗ്‌വിജയ് സിംഗ്

പുതിയ വാര്‍ത്തകള്‍

ഞങ്ങൾ അസ്വസ്ഥരാണ് ; എസ്ഐ ആർ നിർത്തി വയ്‌ക്കണം : ബാലറ്റ് പേപ്പർ സംവിധാനം കൊണ്ടുവരണമെന്ന് ഇന്ത്യാസഖ്യം ; കോടതി ഇടപെടണമെന്ന് കെ.സി. വേണുഗോപാൽ

മമത ബാനര്‍ജിയ്‌ക്ക് പ്രധാന തൃണമൂല്‍ ഓഫീസായ ടിഎംസി ഭവനും നഷ്ടമായി, കയ്യേറിയത് വിമത ഗ്രൂപ്പായ ഋതബ്രത ബാനര്‍ജിയും സംഘവും

ഗുണ്ടാരീതിയിലുള്ള പെരുമാറ്റമാണ് ഏഴ് മണിക്കൂര്‍ നേരം അമ്മ ജനറല്‍ ബോഡി യോഗത്തില്‍ ശ്വേതാമേനോന്‍ നേരിടേണ്ടി വന്നതെന്ന് ഹിമവല്‍ ഭദ്രാനന്ദ

തൃശൂരില്‍ കോള്‍പാടത്ത് മിനിബോട്ട് മുങ്ങി 2 പേരെ കാണാതായി

നെല്ലിയാമ്പതി ചുരത്തില്‍ രാത്രികാല ഗതാഗതത്തിനും വിനോദസഞ്ചാരത്തിനും നിയന്ത്രണം

അമ്മയുടെ അഡ്‌ഹോക് കമ്മിറ്റി കണ്‍വീനര്‍ സ്ഥാനത്ത് നിന്നും രാജിവയ്‌ക്കുന്നതായി രമേശ് പിഷാരടി, കടിച്ചു തൂങ്ങാന്‍ താത്പര്യമില്ല

അത്യാധുനിക ആയുധങ്ങൾ ഉൾപ്പെടെ 52,000 കോടി രൂപയുടെ പ്രതിരോധ സംഭരണത്തിന് അനുമതി

“ബ്രൗണ്‍ യൂണിവേഴ്സിറ്റിയില്‍ രാഹുല്‍ ഗാന്ധി പറഞ്ഞു രാമന്‍ മിത്താണ്….ക്രിസ്തു മിത്താണെന്ന് രാഹുല്‍ പറയാത്തതെന്ത്?”- ചോദ്യവുമായി അര്‍ണബ് ഗോസ്വാമി

തിരുവനന്തപുരത്ത് സ്‌കൂള്‍ കുട്ടികളുമായി പോയ വാഹനം മറിഞ്ഞു: 7 കുട്ടികള്‍ക്ക് പരിക്ക്

സംസ്ഥാന പോലീസില്‍ മൂന്ന് ഡിവൈഎസ്പിമാര്‍ക്ക് എസ്പി കേഡര്‍ നല്‍കി. 15 ഇന്‍സ്പെക്ടര്‍മാര്‍ക്ക് സ്ഥാനക്കയറ്റം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.