Monday, April 27, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

ആത്മാവാണ്‌ സത്യം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 30, 2012, 12:02 am IST
in Samskriti

ജ്ഞാനികള്‍ ആത്മാവില്‍ എല്ലാ സത്യങ്ങളും കാണുന്നു. അഹന്ത ഭൂമിയില്‍ വീഴുന്ന നിഴല്‍പോലെയാണ്‌. അതിനെ വെട്ടിമൂടിക്കളയാം എന്നൊന്നും വിചാരിക്കരുത്‌. പരിധിയുള്ളത്‌ അഹന്തയാണ്‌. പരിധിയില്ലാത്തത്‌ ആത്മാവ്‌. പാത വേറെവേറെ കുമിളകള്‍ ചേര്‍ന്നുള്ളതാണ്‌. കടല്‍ നാനാത്വമൊഴിഞ്ഞിരിക്കുന്നു. പതയിലെ കുമിളയ്‌ക്ക്‌ സമാനമാണ്‌ അഹന്ത. തരംഗഫേനാദികള്‍ സമുദ്രത്തിന്റെ ഏകതയെ ബാധിക്കുന്നില്ല. നിന്നോട്‌ അഹന്ത അസത്യമാണ്‌. ആത്മാവാണ്‌ സത്യം എന്ന്‌ പറഞ്ഞിട്ടും നീ എന്താണ്‌ അഹന്ത കളയാത്തത്‌? അത്‌ കുരങ്ങിനെ വിചാരിക്കാതെ മരുന്നുകഴിക്കണം എന്നുപറയുന്നതുപോലെയാണ്‌. മരുന്ന്‌ എന്ന്‌ വിചാരിക്കുമ്പോള്‍ കുരങ്ങ്‌ ഓര്‍മ്മയില്‍ വരും. സത്യമായി തന്നെ ഇരിക്കുകയും അതില്‍ നിന്നന്യമാകാതിരിക്കുകയും ചെയ്യുമ്പോള്‍ പിന്നെ എന്തിനാണ്‌ അഹം ബ്രഹ്മാസ്മി, ശിവോഹം എന്നെല്ലാം ജപിക്കുന്നത്‌? മഹാവാക്യങ്ങള്‍ പറഞ്ഞുതന്നിരിക്കുന്നതിന്റെ ഉദ്ദേശ്യം മനസ്സിലാക്കുകയാണ്‌ വേണ്ടത്‌. അല്ലാതെ വ്യര്‍ത്ഥമായി ഉരുവിടുകയല്ല.

ഒരു സത്യമേയുള്ളൂ. അഹന്ത വെടിയുക എന്ന സത്യം. അഹന്തയെ ഇല്ലാതാക്കാന്‍ ശ്രമിക്കണ്ട. അതില്ലല്ലോ. ഇതാകണം ഏറ്റവും ഋജുവായ മാര്‍ഗ്ഗം. മറ്റേത്‌ മാര്‍ഗ്ഗം അവലംബിക്കുമ്പോഴും അഹന്തയേയോ മനസ്സിനെയോ കൂട്ടുപിടിക്കും. അപ്പോഴെല്ലാം സംശയങ്ങളും ചോദ്യങ്ങളും ഉയര്‍ന്നുവരും. ആത്മാവായിരിക്കുന്നതിന്‌ സാധയൊന്നും വേണ്ട. ഇതിനേക്കാള്‍ ഒരത്ഭുതവുമില്ല. സത്യം സത്യമായിരിക്കുമ്പോള്‍ അതിനെ സത്യമാക്കാന്‍ വേണ്ടി പരിശ്രമിക്കുന്നതാണ്‌ അത്ഭുതം. ഏതോ ഒരു സത്യത്തെ പൊതിഞ്ഞിരിക്കുന്നു. ആ പൊതിയെ അഴിച്ചുമാറ്റണം എന്നൊക്കെ വിചാരിക്കുന്നതിനേക്കാള്‍ വിഡ്ഢിതം വല്ലതുമുണ്ടോ? ഒരു ദിവസം വരും. അന്ന്‌ ഈ രഹസ്യം നീക്കത്തിന്റെ പേരില്‍ എന്തെല്ലാം വിഡ്ഢിത്തങ്ങളാണ്‌ കാണിച്ചതെന്ന്‌ ബോധ്യമാകും.

നാം സത്യത്തെ മാത്രം ഇപ്പോഴും അറിഞ്ഞും അനുഭവിച്ചും ഇരിക്കുന്നു. എന്നാല്‍ അതുമാത്രം നാം അറിയുന്നില്ല. ഇതിനേക്കാള്‍ ഉണ്ടോ? ‘ഞാനാര്‌’ എന്ന്‌ ചോദിക്കുന്നത്‌ തന്നെയാണ്‌ അഹന്തയുടെ മൂലത്തെ വിച്ഛേദിക്കാനുള്ള വാള്‌. സര്‍വ്വജ്ഞത്വം ലഭിക്കാനുള്ള രഹസ്യം സര്‍വ്വമായിരിക്കുന്നതുതന്നെ. എല്ലാം അറിയുക എന്നുപറയുന്നത്‌ മനസ്സിന്റെ കളിയാണ്‌. അറിഞ്ഞതും അറിയാത്തതും ചേര്‍ന്നാലേ സര്‍വ്വവും ആവുകയുള്ളൂ. മനസ്സിനെ ഒഴിവാക്കി ആത്മാവായിരിക്കുക. ജ്ഞാതാവ്‌ ആകരുത്‌. അപ്പോള്‍ പരിപൂര്‍ണ്ണതയിലായിരിക്കും.

– രമണമഹര്‍ഷി

സമ്പാദനം : പി.കെ.രാഘവന്‍പിള്ള

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

ഹോർമുസ് കടലിടുക്ക് വീണ്ടും തുറക്കുമോ ? യുദ്ധം അവസാനിപ്പിക്കാനും ഇറാൻ ഒരുങ്ങുന്നു ? പുതിയ നിർദ്ദേശം അമേരിക്കയ്‌ക്ക് അയച്ചതായി റിപ്പോർട്ടുകൾ

India

വിശ്വാസം നഷ്‌ടപ്പെട്ടു ; എക്സൈസ് പോളിസി കേസിൽ ജസ്റ്റിസ് സ്വർണകാന്ത ശർമ്മയുടെ മുന്നിൽ ഹാജരാകില്ലെന്ന് കെജ്‌രിവാൾ

US

‘ഇല്ല ഇനി വിശ്വസിക്കില്ല, കൂടെ നിന്ന് ചതിച്ചു’: മധ്യസ്ഥതയ്‌ക്ക് പാകിസ്താനെ വിശ്വസിക്കാനാവില്ലെന്ന് ഇറാൻ

India

മകളുടെ കൊലപാതകം: ജാമ്യത്തിലിറങ്ങിയ പ്രതിയെ വീട്ടിൽക്കയറി വെട്ടിക്കൊന്ന് പിതാവ്

ഹിമന്ത ബിശ്വശര്‍മ്മ (ഇടത്ത്) പവന്‍ ഖേര (നടുവില്‍)
India

അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ്മയുടെ ഭാര്യയ്‌ക്കെതിരെ വ്യാജ അഴിമതി ആരോപണങ്ങൾ ഉന്നയിച്ച കോൺഗ്രസ് നേതാവിന്റെ മുൻകൂർ ജാമ്യാപേക്ഷ തള്ളി

പുതിയ വാര്‍ത്തകള്‍

പഹല്‍ഗാമില്‍ ഭീകരരുടെ വെടിയേറ്റ് വീരമൃത്യുവരിച്ച എന്‍. രാമചന്ദ്രന്റെ ചിത്രത്തില്‍ ഭാര്യ ഷീല മാല ചാര്‍ത്തുന്നു. ജസ്റ്റിസ് എന്‍. നഗരേഷ്, ഗോവിന്ദന്‍കുട്ടി മേനോന്‍,
സഞ്ജയന്‍. എസ്, ഡോ. എന്‍.സി. ഇന്ദുചൂഡന്‍ എന്നിവര്‍ സമീപം

ഭീകരതക്കെതിരെയുള്ള മുന്നേറ്റത്തില്‍ നേതൃസ്ഥാനം ഭാരതത്തിന്: ജസ്റ്റിസ് നഗരേഷ്

പിഎം ശ്രീയിലെ പിന്മാറ്റം: വിദ്യാഭ്യാസ മേഖല കടുത്ത സാമ്പത്തിക ബാധ്യതയില്‍; യൂണിഫോമും അദ്ധ്യാപക പരിശീലനവും മെയ്ന്റനന്‍സ് ഗ്രാന്റുകളും മുടങ്ങി

കാലടി സര്‍വകലാശാല: ഡിഗ്രി, പിഎച്ച്ഡി സര്‍ട്ടിഫിക്കറ്റുകളെക്കുറിച്ച് വിസി അന്വേഷണത്തിന് ഒരുങ്ങുന്നു; അഡ്മിഷനിലും വന്‍ തട്ടിപ്പെന്ന് സൂചന

കൊല്ലം പുതിയകാവ് സെന്‍ട്രല്‍ സ്‌കൂളില്‍ നടന്ന സക്ഷമ സംസ്ഥാന വാര്‍ഷിക യോജനാ ബൈഠക്കില്‍ നിന്ന്‌

സക്ഷമ സംസ്ഥാന യോജനാ ബൈഠക്ക് സംഘടിപ്പിച്ചു

മാലി പ്രതിരോധമന്ത്രി കാർ ബോംബ് ആക്രമണത്തിൽ കൊല്ലപ്പെട്ടു; പിന്നിൽ അൽ-ഖ്വയ്ദ, രാജ്യം കടുത്ത സംഘർഷത്തിലേക്ക്

കേരള സര്‍വകലാശാലയില്‍ നാല് വര്‍ഷ ബിരുദ, പിജി കോഴ്‌സുകളില്‍ പ്രവേശനം

അമേരിക്കയുമായുള്ള ചർച്ചയ്‌ക്ക് ഉപാധികൾ മുന്നോട്ട് വച്ച് ഇറാൻ: നയതന്ത്ര ചർച്ചകൾ ഊർജിതം

പൂരനഗരിയില്‍ സേവാഭാരതിയുടെ ഔഷധ കുടിവെള്ള വിതരണം

തൃശൂര്‍ പൂരം: ആശ്വാസമായി സേവാഭാരതി

തൃശൂര്‍ പൂരം: ഹൃദ്യമായി തിരുവമ്പാടിയുടെ മഠത്തില്‍വരവ്

തൃശൂര്‍പൂരം: ഇലഞ്ഞിത്തറയില്‍ പെയ്തുനിറഞ്ഞ് പാണ്ടിമേളം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.