കൊച്ചി: വിളപ്പില്‍ശാല മാലിന്യ പ്ലാന്റിന്റെ സുഗമമായ പ്രവര്‍ത്തനത്തിന് പോലീസ് സംരക്ഷണം നല്‍കണമെന്ന് ഹൈക്കോടതി നിര്‍ദേശം. പുതിയ ലീച്ചെയ്റ്റ് ട്രീറ്റ്മെന്റ് പ്ലാന്റ് സ്ഥാപിക്കുന്നതിനും സംരക്ഷണം നല്കാന് ഹൈക്കോടതി നിര്‍ദേശിച്ചു.
പ്ലാന്റിലേക്ക് മാലിന്യം കൊണ്ടുവരുന്ന വാഹനങ്ങള്‍ക്ക് തടസം നേരിടുന്നില്ലെന്ന് ഉറപ്പ് വരുത്തണമെന്നും തിരുവനന്തപുരം കോര്പറേഷന് സമര്‍പ്പിച്ച ഹര്‍ജി പരിഗണിക്കവെ ഹൈക്കോടതി വ്യക്തമാക്കി. നിലവിലെ മാലിന്യം മണ്ണിട്ട് മൂടണമെന്നും നിയമം കൈയ്യിലെടുക്കാന്‍ ആരെയും അനുവദിക്കരുതെന്നും ഹൈക്കോടതി നിര്‍ദ്ദേശിച്ചിട്ടുണ്ട്.
നേരത്തെ പ്ലാന്റ് പ്രവര്‍ത്തിപ്പിക്കാന്‍ കോടതി വിധി പുറപ്പെടുവിച്ചിരുന്നു. എന്നാല്‍ ജനങ്ങളുടെ എതിര്‍പ്പു മൂലം നഗരസഭ മാലിന്യം നിക്ഷേപിക്കുന്നതില്‍ നിന്നും പിന്മാറി. പിന്നീട് ഹൈക്കോടതി വിധിക്കെതിരെ വിളപ്പില്‍ശാല പഞ്ചായത്ത് സുപ്രീംകോടതിയെ സമീപിച്ചെങ്കിലും നഗരസഭയ്ക്കനുകൂല നിലപാടാണ് സുപ്രീം കോടതിയും സ്വീകരിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: