Thursday, May 7, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Ernakulam

കടലാസില്‍ കൊട്ടാരം തീര്‍ക്കുന്ന ഒറിഗാമി ബോസ്റ്റല്‍ സ്കൂളിന്‌ കൗതുകമായി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 24, 2012, 10:46 pm IST
in Ernakulam

കൊച്ചി: കടലാസുകളില്‍ നിന്നും വിവിധ രൂപങ്ങള്‍ വിരിയിക്കുന്ന ജാപ്പനീസ്‌ കരകൗശല വിദ്യയായ ഒറിഗാമി കാക്കനാട്‌ ബോസ്റ്റല്‍ സ്കൂളിലെ അന്തേവാസികള്‍ക്ക്‌ കൗതുകമായി. സദ്ഗുണ സാക്ഷരതാ പദ്ധതിയുടെ ഭാഗമായി എറണാകുളം ജില്ലാ പഞ്ചായത്തും ജില്ല സാക്ഷരത മിഷനും ചേര്‍ന്നാണ്‌ ബോസ്റ്റല്‍ സ്കൂളില്‍ ഒറിഗാമി ശില്‍പ്പശാല സംഘടിപ്പിച്ചത്‌. ജില്ലാ പഞ്ചായത്ത്‌ പ്രസിഡന്റ്‌ എല്‍ദോസ്‌ കുന്നപ്പിള്ളിയും സ്കൂളിലെ അന്തേവാസികള്‍ക്കൊപ്പം ശില്‍പ്പശാലയില്‍ പങ്കെടുത്തു.

കടലാസുകള്‍ വലിച്ചെറിയാനുള്ളതല്ലെന്നും കലാരൂപങ്ങള്‍ക്കും മറ്റനേകം ആവശ്യങ്ങള്‍ക്കും ഉപയോഗപ്പെടുത്താനാകുമെന്നും എല്‍ദോസ്‌ കുന്നപ്പിള്ളി പറഞ്ഞു. കടലാസും പ്ലാസ്റ്റിക്കുമടക്കമുള്ള മാലിന്യങ്ങള്‍ നാടിന്‌ വെല്ലുവിളിയാകുമ്പോള്‍ പുനരുപയോഗത്തിന്‌ മാര്‍ഗം തേടേത്‌ അനിവാര്യമാണ്‌. പ്ലാസ്റ്റിക്‌ കളിപ്പാട്ടങ്ങള്‍ ഒഴിവാക്കി കടലാസ്‌ കളിപ്പാട്ടങ്ങളിലേക്ക്‌ തിരിയേണ്ട കാലമായെന്നും അദ്ദേഹം പറഞ്ഞു.

എറണാകുളം ഡയറ്റിലെ ലൈബ്രേറിയന്‍ കാലടി. എസ്‌. മുരളീധരന്‍ ശില്‍പ്പശാലയ്‌ക്ക്‌ നേതൃത്വം നല്‍കി. സാക്ഷരതാ മിഷന്‍ ജില്ലാ കോ ഓഡിനേറ്റര്‍ കെ.വി. രതീഷ്‌, ബോസ്റ്റല്‍ സ്കൂള്‍ സൂപ്രണ്ട്‌ കെ. അനില്‍കുമാര്‍, ജില്ലാ ജയില്‍ സൂപ്രണ്ട്‌ കെ. സുനില്‍കുമാര്‍, ജില്ലാ സാക്ഷരത സമിതി അംഗം ജയിംസ്‌ പാറക്കാട്ടില്‍, ജെ. ലോറന്‍സ്‌, കെ.എം. സുബൈദ എന്നിവര്‍ പ്രസംഗിച്ചു.

പരിശീലനത്തിലൂടെ കൈവരിച്ച മികവ്‌ കടലാസിലേക്ക്‌ പകര്‍ന്ന ബോസ്റ്റല്‍ സ്കൂള്‍ അന്തേവാസികള്‍ നിമിഷങ്ങള്‍ കൊണ്ട്‌ കൊട്ടാരം മുതല്‍ ചെറുജീവികള്‍ വരെ നിരവധി രൂപങ്ങളാണ്‌ മെനഞ്ഞെടുത്തത്‌. കടലാസുകള്‍ മുറിക്കാതെയും ഒട്ടിക്കാതെയും വിവിധ തരത്തില്‍ മടക്കി ത്രിമാന രൂപങ്ങളുണ്ടാക്കുന്നതാണ്‌ ഒറിഗാമി എന്ന ജാപ്പനീസ്‌ കല. ഏകാഗ്രതയ്‌ക്കും ഓര്‍മശക്തിയ്‌ക്കും ഇത്‌ ഏറെ പ്രയോജനകരമാണെന്ന്‌ കാലടി എസ്‌. മുരളീധരന്‍ പറഞ്ഞു.

സദ്ഗുണ സാക്ഷരതാ പദ്ധതിയുടെ ഭാഗമായി ഐ.എം.ജിയിലെ ഫാക്കല്‍റ്റി അംഗങ്ങള്‍ ബോസ്റ്റല്‍ സ്കൂളില്‍ എല്ലാ ആഴ്ചയും ക്ലാസുകളെടുക്കുന്നുണ്ട്‌. സംഗീതം, സിനിമ, മാജിക്‌ എന്നിവ പരിചയപ്പെടുത്തുന്ന ശില്‍പ്പശാലകളും സംഘടിപ്പിക്കുമെന്ന്‌ സാക്ഷരതാ മിഷന്‍ ജില്ലാ കോ ഓഡിനേറ്റര്‍ കെ.വി. രതീഷ്‌ പറഞ്ഞു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഇടതു മുന്നണിയോഗത്തിൽ പിണറായിക്കെതിരെ രൂക്ഷ വിമർശനം; വ്യക്തി കേന്ദ്രീകൃതമായ ശൈലി വേണ്ടെന്ന് നേതാക്കൾ

അനുശ്രീ ചന്ദ്രന്‍ (കവിത), മിഥുന്‍ അയ്യപ്പന്‍ (കഥ), സുബിന്‍ ധര്‍മ്മല്‍ (ലേഖനം)
Kerala

തപസ്യ സുവര്‍ണോത്സവം: സാഹിത്യമത്സര വിജയികളെ പ്രഖ്യാപിച്ചു

Kerala

ഇനിയും തിരുത്തിയില്ലെങ്കില്‍ ബിജെപിയെ തടയാനാവില്ല; ഉത്തരവാദിത്വം നേതൃത്വത്തിനെന്ന് സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ്

Kerala

ഹോട്ടല്‍ സമരം വലച്ചു; പതിനയ്യായിരത്തോളം പേര്‍ക്ക് ഭക്ഷണം നല്‍കി ഗുരുവായൂര്‍ ദേവസ്വം

Kerala

വിമതര്‍ സംഘടിത നീക്കത്തിന് ആശങ്കയോടെ സിപിഎം

പുതിയ വാര്‍ത്തകള്‍

ആഹ്ലാദപ്രകടനത്തിന്റെ മറവില്‍ ഭീകരത; അവരുടെ മനസ് അത്രമാത്രം ക്രൂരം: കെ.പി. ശശികല ടീച്ചര്‍

കോഴിക്കോട് പുതുതായി പ്രവര്‍ത്തനമാരംഭിക്കുന്ന 'തൊഴിലാളി പഠന പരിശീലന ഗവേഷണ കേന്ദ്രം'.

ഠേംഗ്ഡിജി തൊഴിലാളി പരിശീലന ഗവേഷണ കേന്ദ്രത്തിന്റെ ഉദ്ഘാടനം നാളെ; സുരേഷ് ജോഷി ഉദ്ഘാടനം ചെയ്യും

കെ.സുരേന്ദ്രനെതിരെ ക്രോസ് വോട്ടിങ്: മഞ്ചേശ്വരത്ത് സിപിഎം സ്ഥാനാർത്ഥിക്ക് കെട്ടിവെച്ച കാശ് നഷ്ടമായി നാണംകെട്ട തോൽവി; സ്വന്തം ബൂത്തിൽ പോലും മൂന്നാമത്

എറണാകുളം ജില്ല വിട്ട് പോകാൻ അനുവദിക്കണം; ജാമ്യ വ്യവസ്ഥയിൽ ഇളവ് തേടി സംവിധായകൻ രഞ്ജിത്ത്

ഹൈദരാബാദ്, ഊട്ടി തുടങ്ങിയ സ്ഥലങ്ങളിൽ ബേക്കറി കച്ചവടത്തിന്റെ മറവിൽ കഞ്ചാവ് കച്ചവടം: മലപ്പുറത്ത് റഹീസിൽ നിന്ന് കണ്ടെത്തിയത് കിലോക്കണക്കിന് കഞ്ചാവ്

തലയറുത്ത ആടുമായുള്ള പ്രകടനം പ്രാകൃത താലിബാനിസം; കെ.സുരേന്ദ്രന്റെ ഫ്ലക്സ് സ്ഫോടനത്തിലൂടെ തകർത്തവർക്കെതിരെയും കേസെടുക്കണം: എൻ.ഹരി

ആടിന്റെ തലയറുത്ത് പ്രകടനം: ആഹ്ലാദപ്രകടനത്തിന്റെ മറവില്‍ ഭീകരത; ചിലരുടെ ജന്മജാതമായ ജിഹാദി സ്വഭാവം: വത്സന്‍ തില്ലങ്കേരി

പശ്ചിമ ബംഗാളിൽ മമതയുടെ ഏറ്റവും വിശ്വസ്തരായ ഉപദേശകരും ഉന്നത ഉദ്യോഗസ്ഥരും സ്ഥാനമൊഴിഞ്ഞു, രാജിവെക്കാതെ മമത

ബീഹാറിലെ മന്ത്രിസഭയിലേക്ക് നിതീഷ് കുമാറിന്റെ മകൻ നിഷാന്ത് കുശ്‌വഹയും

കൂറുമാറുന്നത് തടയാൻ എഐഎഡിഎംകെ എംഎൽഎ മാരെ പുതുച്ചേരിയിലേക്ക് മാറ്റി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.