Sunday, August 2, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Ernakulam

ഐആര്‍ഡിപി മേളയ്‌ക്ക്‌ ഒരുക്കമായി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 23, 2012, 11:10 pm IST
in Ernakulam

കൊച്ചി: ബ്ലോക്ക്‌ പഞ്ചായത്ത്‌ തലത്തിലുള്ള ഗ്രാമീണ ഉല്‍പ്പന്നങ്ങളുടെ പ്രദര്‍ശന, വിപണന മേളയായ ഐആര്‍ഡിപി, എസ്ജിഎസ്‌വൈ ട്രേഡ്‌ ഫെയറിന്റെ ഒരുക്കങ്ങള്‍ക്ക്‌ തുടക്കമായി. ആഗസ്റ്റ്‌ 23 മുതല്‍ 27 വരെ എറണാകുളത്തപ്പന്‍ ഗ്രൗണ്ടിലാണ്‌ മേള. ജില്ലയിലെ ബ്ലോക്ക്‌ പഞ്ചായത്തുകള്‍ക്ക്‌ പുറമെ ഇടുക്കി, പാലക്കാട്‌, ആലപ്പുഴ ജില്ലാ പഞ്ചായത്തുകളുടെ പ്രാതിനിധ്യവും ഇക്കുറി മേളയിലുണ്ടാകും. തദ്ദേശ സ്വയംഭരണം, ഗ്രാമവികസനം എന്നീ വകുപ്പുകളുടെയും ജില്ലാ ഭരണകൂടത്തിന്റെയും സംയുക്താഭിമുഖ്യത്തിലാണ്‌ മേള.

ജില്ലാ പഞ്ചായത്ത്‌ പ്രസിഡന്റ്‌ എല്‍ദോസ്‌ കുന്നപ്പിള്ളിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗം സംഘാടകസമിതിക്ക്‌ രൂപം നല്‍കി. മേളയില്‍ സ്വയം സഹായ സംഘങ്ങള്‍ക്ക്‌ പ്രാധാന്യം നല്‍കുമെന്നും ബിനാമികളെ അനുവദിക്കില്ലെന്നും ജില്ലാ പഞ്ചായത്ത്‌ പ്രസിഡന്റ്‌ വ്യക്തമാക്കി. സ്റ്റാളുകളില്‍ മുന്‍വര്‍ഷത്തെക്കാള്‍ സ്ഥലസൗകര്യമുണ്ടാകും. ജില്ലയിലെ ലീഡ്‌ ബാങ്കായ യൂണിയന്‍ ബാങ്ക്‌ മേള നഗരിയില്‍ പ്രത്യേക ക്യാഷ്‌ കൗണ്ടറുകള്‍ തുറക്കും.

സംസ്ഥാനതലത്തില്‍ 1984ല്‍ എറണാകുളത്താണ്‌ ഐആര്‍ഡിപി മേള ആദ്യമായി സംഘടിപ്പിച്ചത്‌. തുടര്‍ന്ന്‌ മറ്റ്‌ ജില്ലകളിലേക്കും വ്യാപിപ്പിച്ചു. എറണാകുളത്ത്‌ ഇത്‌ 29-ാ‍മത്തെ മേളയാണ്‌. കേന്ദ്ര സര്‍ക്കാരിന്റെ സ്വയം തൊഴില്‍ പദ്ധതികളായ ഐആര്‍ഡിപി, എസ്ജിഎസ്‌വൈ സംരംഭങ്ങളുടെ ആനുകൂല്യങ്ങള്‍ കൈപ്പറ്റി ഗ്രാമീണര്‍ ഉല്‍പാദിപ്പിക്കുന്ന ഉല്‍പ്പന്നങ്ങളുടെ പ്രദര്‍ശനത്തിനും വിപണനത്തിനുമായാണ്‌ ജില്ല തോറും മേള സംഘടിപ്പിക്കുന്നത്‌. ഗുണനിലവാരമുള്ള ഉല്‍പ്പന്നങ്ങള്‍ ഇടനിലക്കാരില്ലാതെ മിതമായ വിലയില്‍ മേളയില്‍ നിന്നും ലഭിക്കും. തനത്‌ ഗ്രാമീണ ഉല്‍പ്പന്നങ്ങള്‍ നഗരവാസികള്‍ക്ക്‌ വാങ്ങാന്‍ കഴിയുന്ന ഏറ്റവും മികച്ച അവസരം കൂടിയാണ്‌ ഐആര്‍ഡിപി മേള. കഴിഞ്ഞ വര്‍ഷം എറണാകുളത്തപ്പന്‍ ഗ്രൗണ്ടില്‍ നടത്തിയ മേളയില്‍ 30.19 ലക്ഷം രൂപയായിരുന്നു വിറ്റുവരവ്‌.

കരകൗശല ഉല്‍പ്പന്നങ്ങള്‍, അച്ചാര്‍, ജാം, ഉപ്പേരി, പുകയില്ലാത്ത അടുപ്പ്‌, പൊക്കാളി അരി, മണ്‍പാത്രങ്ങള്‍, കുട്ട, മുറം, വസ്ത്രങ്ങള്‍, സോപ്പ്‌, ചന്ദനത്തിരി, പുല്‍ത്തൈലം, വിനിഗര്‍, കുരുമുളക്‌, കുടംപുളി, തേന്‍, ചുക്ക്‌, കത്തി, സ്ക്വാഷ്‌, ചെരുപ്പ്‌, രാമച്ചക്കിടക്ക, വിശറി, തലയിണ, മുറിവെണ്ണ, പറ, നാഴി, വൈന്‍, അരിപ്പൊടി, ചൂരല്‍ സാമഗ്രികള്‍, തുണി ബാഗുകള്‍ തുടങ്ങിയവയുടെ വന്‍ ശേഖരം ഇക്കുറിയും മേളയിലുണ്ടാകും.

കേന്ദ്രമന്ത്രി പ്രൊഫ. കെ.വി. തോമസ്‌, സംസ്ഥാന മന്ത്രിമാരായ കെ.സി. ജോസഫ്‌, കെ. ബാബു, അനൂപ്‌ ജേക്കബ്‌, വി.കെ. ഇബ്രാഹിംകുഞ്ഞ്‌ എന്നിവര്‍ മുഖ്യരക്ഷാധികാരിമാരും ജില്ലയില്‍ നിന്നുള്ള എം.പിമാരും എംഎല്‍എമാരും രക്ഷാധികാരികളുമായി വിപുലമായ സ്വാഗതസംഘമാണ്‌ മേളയുടെ നടത്തിപ്പിനായി രൂപീകരിച്ചിരിക്കുന്നത്‌. ജില്ലാ പഞ്ചായത്ത്‌ പ്രസിഡന്റ്‌ എല്‍ദോസ്‌ കുന്നപ്പിള്ളി ചെയര്‍മാനും ജില്ലാ കളക്ടര്‍ പി.ഐ. ഷെയ്‌ക്ക്‌ പരീത്‌ ജനറല്‍ കണ്‍വീനറും എന്‍. വിനോദിനി കണ്‍വീനറുമാണ്‌. എല്ലാ ബ്ലോക്ക്‌ പഞ്ചായത്ത്‌ പ്രസിഡന്റുമാരും ജില്ലാ പഞ്ചായത്ത്‌ അംഗങ്ങളും ഉള്‍പ്പെട്ടതാണ്‌ സ്വാഗതസംഘം.

മേളയുടെ നടത്തിപ്പിനായി നബാര്‍ഡ്‌, ബാങ്കുകള്‍ തുടങ്ങിയവയുടെ ധനസഹായം തേടുമെന്ന്‌ ജില്ലാ പഞ്ചായത്ത്‌ പ്രസിഡന്റ്‌ അറിയിച്ചു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പത്തനംതിട്ട, കണ്ണൂര്‍ ജില്ലകളിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും തിങ്കളാഴ്ച അവധി

Kerala

പാലക്കാട് പാലക്കുഴി വെള്ളച്ചാട്ടത്തില്‍ വീണ് തമിഴ്‌നാട് സ്വദേശിനി മരിച്ചു

Kerala

സ്ഥലംമാറ്റത്തിനുള്ള റവന്യൂ വകുപ്പിന്റെ പോര്‍ട്ടലില്‍ അപേക്ഷകയറിയാതെ തിരിമറി കാട്ടിയെന്ന് പരാതി: ആരോപണം ഭരണാനുകൂല സംഘടനാ നേതാവിനെതിരെ

Thiruvananthapuram

മേയര്‍ വി വി രാജേഷ് അമേരിക്കയിലേക്ക്, നഗര വികസന പങ്കാളിത്തത്തിന് സാധ്യതകള്‍ ആരായും

India

വികസിത ഭാരതം യാഥാര്‍ത്ഥ്യമാവുന്നത് മൂല്യാധിഷ്ഠിത ജീവിതത്തിലൂടെ : ദത്താത്രേയ ഹൊസബാളെ

പുതിയ വാര്‍ത്തകള്‍

ഇടുക്കിയില്‍ മഴയുടെ ശക്തി കുറഞ്ഞു, 4 അണക്കെട്ടുകള്‍ തുറന്നു

താത്കാലിക ജീവനക്കാര്‍ക്ക് പൊലീസ് ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കി  പൊതുവിദ്യാഭ്യാസ വകുപ്പ്

വാരഫലം: ആഗസ്ത് 03 മുതല്‍ 09 വരെ, ഈ നാളുകാര്‍ക്ക് വിവാഹകാര്യം തീരുമാനമാകും, പുതിയ ജോലിയില്‍ പ്രവേശിക്കും.

പൂനെയില്‍ മലയാളി കുടുംബം മരിച്ച നിലയില്‍: മരിച്ചത് തിരുവനന്തപുരം സ്വദേശികളായ ഭാര്യാഭര്‍ത്താക്കന്മാരും മകളും

ഇതിഹാസങ്ങളും ക്രിട്ടിക്കല്‍ എഡിഷനും

ശാസ്ത്രവിചാരം: കടല്‍ മരിച്ചു; കടല്‍ ജനിച്ചു, ആ കടലിന്റെ പേരാണ് അറാള്‍

ലോക സിനിമയിലേക്ക് വാതായനം തുറന്ന കലാതപസ്യ

എം ജി സര്‍വകലാശാല:ഫണ്ട് തിരിച്ചടയ്‌ക്കണമെന്ന വി സിയുടെ ഉത്തരവ് പാലിക്കില്ലെന്ന് യൂണിയന്‍, നിയമനടപടി സ്വീകരിക്കുമെന്ന് ചെയര്‍മാന്‍

തീവ്രവാദ ബന്ധമുള്ള ഹമീം മൊണ്ടാൽ മുഖ്യമന്ത്രി സുവേന്ദു അധികാരിയെ കൊലപ്പെടുത്താൻ ലക്ഷ്യമിട്ടു! കാമുകിയെ ഉപയോഗിച്ച് ഹണി ട്രാപ്പിനും ശ്രമം

അവർ മുദ്രാവാക്യം വിളിച്ചത് ഇന്ത്യൻ ആർമിക്ക് എതിരെ, അവഹേളിക്കുകയും ലക്ഷ്യമിടുകയും ചെയ്തത് ഇന്ത്യൻ പ്രധാനമന്ത്രിയെ; ക്ഷമിക്കാൻ കഴിയില്ല-ജിതിൻ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.