മുംബൈ: 2001ലെ പാര്‍ലമെന്റ് ആക്രമണക്കേസില്‍ വധശിക്ഷയ്ക്കു വിധിച്ച അഫ്സല് ഗുരുവിന്റെ ദയാഹര്‍ജി രാഷ്ട്രപതി പ്രണബ് കുമാര്‍ മുഖര്‍ജി തളളണമെന്ന് ശിവസേന ആവശ്യപ്പെട്ടു. പാര്‍ട്ടി പത്രം സാമ്നയിലെ മുഖപ്രസംഗത്തിലൂടെയാണ് ശിവസേന നേതാവ് ബാല്‍ താക്കറെ ഇക്കാര്യം ആവശ്യപ്പെട്ടത്.
പ്രണബ് രാജ്യത്തിന്റെ പതിമൂന്നാമതു രാഷ്ട്രപതിയായി തെരഞ്ഞെടുത്ത് 24 മണിക്കൂര്‍ തികയുന്നതിനു മുന്‍പാണു ശിവസേനയുടെ ആവശ്യം. രാഷ്ട്രപതി തെരഞ്ഞെടുപ്പില്‍ എന്‍ഡിഎ സഖ്യകക്ഷിയായ ശിവസേന പ്രണബിനാണ് പിന്തുണ നല്‍കിയത്. ഇക്കാര്യം ശിവസേന നേരത്തേ പ്രഖ്യാപിക്കുകയും ചെയ്തിരുന്നു. ശിവസേനയുടെ പിന്തുണയ്ക്ക് മഹരാഷ്ട്ര മുഖ്യമന്ത്രി പൃഥിരാജ് ചവാന് നന്ദി അറിയിക്കുകയും ചെയ്തു.
പതിനാലോളം ദയാഹര്‍ജികളാണു പ്രണബിന്റെ പരിഗണനയ്ക്കായി കാത്തിരിക്കുന്നത്. ഇതില്‍ അഫ്സല് ഗുരുവിന്റെ ദയാഹര്ജിയാണു പ്രധാനം. പാര്‍ലമെന്റ് ആക്രമണത്തില്‍ 12 പേര് കൊല്ലപ്പെട്ടിരുന്നു. രാഷ്ട്രീയ കൊലപാതകങ്ങളില്‍ ശിക്ഷ ലഭിച്ചവരുടെ ദയാഹര്‍ജികളും പ്രണബിന്റെ പരിഗണനയ്ക്കായി കാത്തിരിക്കുന്നുണ്ട്.
പഞ്ചാബ് മുന്‍ മുഖ്യമന്ത്രി ബിയാന്ത് സിങ്ങിനെ കൊലപ്പെടുത്തിയ ബല്‍വന്ത് സിങ് രജോനയുടെ ദയാഹര്‍ജിയാണ് ഇതില്‍ പ്രധാനപ്പെട്ടത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: