തൊടുപുഴ: ടി.പി.ചന്ദ്രശേഖരന് വധത്തെ അപലപിച്ച സിപിഎം കേന്ദ്രനേതൃത്വം ടി.പി.വധത്തില്‍ ധീരമായ നിലപാടെടുത്ത വി.എസ്.അച്യുതാനന്ദനെതിരെ നടപടിയെടുക്കുന്നത് ശരിയല്ലെന്ന് കോണ്‍ഗ്രസ് നേതാവ് വി.എം.സുധീരന്.
പ്രതിപ്പട്ടികയിലുള്ള പാര്ട്ടിക്കാര്ക്കെതിരെയാണ് നടപടിയെടുക്കേണ്ടത്. ചന്ദ്രശേഖരന് വധത്തില്‍ തങ്ങള്‍ക്ക് ബന്ധമില്ലെന്ന് ആണയിടുകയും ബന്ധമുള്ളവര്‍ക്കെതിരെ നടപടി സ്വീകരിക്കുമെന്ന് വ്യക്തമാക്കുകയും ചെയ്ത സിപിഎം നേതൃത്വം ജയിലില്‍ പോയി പ്രതികളെ കാണുന്ന നിലപാടാണ് സ്വീകരിച്ചത്.
സിപിഎം തെറ്റുകള്‍ തിരുത്താന്‍ തയ്യാറല്ല എന്നാണ് വി.എസിനെതിരായ ഈ നീക്കങ്ങള്‍ സൂചിപ്പിക്കുന്നതെന്ന് തൊടുപുഴയില്‍ അക്രമരാഷ്ട്രീയത്തിനെതിരെ യൂത്ത് കോണ്‍ഗ്രസ് സംഘടിപ്പിച്ച പരിപാടിയില്‍ പങ്കെടുത്ത് സംസാരിക്കവെ സുധീരന് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: