ഡെറാഡൂണ്‍: യോഗ ഗുരു ബാബ രാംദേവിന്റെ സഹായി ബാലകൃഷ്ണനെ സി.ബി.ഐ അറസ്റ്റ് ചെയ്തു. വ്യാജ പാസ്പോര്‍ട്ട് കേസുമായി ബന്ധപ്പെട്ടാണ് അറസ്റ്റ്. പാസ്പോര്‍ട്ടിനായി വ്യാജ രേഖകള്‍ സമര്‍പ്പിച്ചുവെന്നാണ് സി.ബി.ഐ ഇയാള്‍ക്കെതിരേ ആരോപിക്കുന്ന കുറ്റം.
നേരത്തെ സി.ബി.ഐ ആവശ്യപ്പെട്ടിട്ടും ഹാജരാകാതിരുന്ന ബാലകൃഷ്ണയ്ക്കെതിരേ ജാമ്യമില്ലാ അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചിരുന്നു. ഇതിനു പിന്നാലെയാണ് ഇയാളെ ഹരിദ്വാറില്‍ നിന്നും സി.ബി.ഐ സംഘം അറസ്റ്റ് ചെയ്തത്. വിദ്യാഭ്യാസ യോഗ്യതയുടേതടക്കം ഇയാള്‍ നല്‍കിയിട്ടുള്ള രേഖകള്‍ വ്യാജമാണെന്നാണ് സി.ബി.ഐയുടെ കണ്ടെത്തല്‍.
പാസ്പോര്‍ട്ട് ആക്ടിലെ സെക്ഷന്‍ 12 ലംഘിച്ചതിനാണ് ഇയാള്‍ക്കെതിരേ കേസെടുത്തത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: