Saturday, July 4, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Ernakulam

നാലമ്പലദര്‍ശനത്തിന്‌ ഇന്ന്‌ തുടക്കം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 15, 2012, 10:46 pm IST
in Ernakulam

കൊച്ചി: നാലമ്പല ദര്‍ശനപുണ്യത്തിന്‌ ഇന്ന്‌ തുടക്കം. രാമായണ മാസാചരണത്തോടനുബന്ധിച്ച്‌ നാലമ്പല ദര്‍ശനം നടത്തുന്ന നാല്‌ ക്ഷേത്രങ്ങളില്‍ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെ ഭരണ നിയന്ത്രണത്തിലുളളതും കേരളത്തിലെ ഏക ലക്ഷ്മണ സ്വാമിയുടെ പ്രതിഷ്ഠയുളള തിരുമൂഴിക്കുളം ശ്രീലക്ഷ്മണസ്വാമി ക്ഷേത്രത്തില്‍ വിപുലമായ സൗകര്യങ്ങളൊരുക്കിയിരിക്കുന്നത്‌.

ഒരു മാസം നീണ്ടുനില്‍ക്കുന്ന രാമായണ മാസാചരണത്തിലാണ്‌ മലയാളികള്‍ നാലമ്പല ദര്‍ശനം നടത്തുന്നത്‌. വിഷ്ണു ഭഗവാന്റെ വ്യത്യസ്തമായ നാലു ഭാവങ്ങള്‍ നാലു ക്ഷേത്രങ്ങളില്‍ കുടികൊളളുന്നു. തൃപ്രയാറില്‍ ഭഗവാന്‍ ശ്രീരാമനായും ഇരിങ്ങാലക്കുടയില്‍ ശംഖുധാരിയായ ഭരത പ്രതിഷ്ഠയും തിരുമൂഴിക്കുളത്ത്‌ അനന്തനായ്‌ ലക്ഷ്മണ സ്വാമിയും, പായിമ്മലില്‍ സുദര്‍ശന ചക്രം ധരിച്ച്‌ ശത്രുഘ്നനും വാണരുളുന്നു. ഈ നാലു ക്ഷേത്രങ്ങളിലും യഥാക്രമം നിര്‍മ്മാല്യം, ഉഷപൂജ, ഉച്ചപൂജ, അത്താഴ പൂജ, എന്നിങ്ങനെ ഒരേ ദിവസം തന്നെ തൊഴുന്നത്‌ വളരെ വിശേഷമാണ്‌.

ദ്വാപരയുഗത്തില്‍ ദ്വാരകയില്‍ ഭഗവാന്‍ ശ്രീകൃഷ്ണന്‍ പ്രതിഷ്ഠിച്ചാരാധിച്ചിരുന്ന നാല്‌ വിഗ്രഹങ്ങള്‍ പ്രളയാന്ത്യത്തില്‍ ഒഴുകി നടക്കുകയും തൃപ്രയാറിനു സമീപം കരയ്‌ക്കടുക്കുകയും ചെയ്തു. ശ്രീരാമ, ഭരത, ലക്ഷ്മണ, ശത്രുഘ്നന്‍മാരുടെ വിഗ്രഹങ്ങള്‍ യഥാക്രമം തൃപ്രയാര്‍, ഇരിങ്ങാലക്കുട, മൂഴിക്കുളം പായിമ്മല്‍ എന്നിവിടങ്ങളില്‍ പ്രതിഷ്ഠിക്കുകയും ക്ഷേത്രങ്ങള്‍ നിര്‍മ്മിക്കുകയും ചെയ്തുവെന്നാണ്‌ ഐതിഹ്യം.

കേരള, തമിഴ്‌നാട്‌, ആന്ധ്ര, കര്‍ണ്ണാടക എന്നീ നാല്‌ ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളിലെ ശൈവ-വൈഷ്ണവ ഭക്തി പ്രസ്ഥാനക്കാര്‍ ആരാധിച്ചുപോന്ന 108 ക്ഷേത്രങ്ങളില്‍ കേരളത്തില്‍ ഉള്‍പ്പെട്ട 12 ക്ഷേത്രങ്ങളിലൊന്നാണ്‌ തിരുമൂഴിക്കുളം ക്ഷേത്രം. ദ്വാപരയുഗത്തില്‍ വിഷ്ണു ഭക്തനായ ഹരിത മഹര്‍ഷി ചാലക്കുടിയാറിന്റെ തീരത്ത്‌ തപസനുഷ്ഠിച്ചുവരവെ ദര്‍ശനമരുളിയ മഹാവിഷ്ണു വരാനിരിക്കുന്ന കലിയുഗത്തെപ്പറ്റിയും അക്കാലത്ത്‌ അനുഷ്ഠിക്കേണ്ട നിഷ്ഠകളെപ്പറ്റിയും ഭക്തന്‌ ഉപദേശം നല്‍കി. അപ്രകാരം ഭഗവാന്റെ തിരുമൊഴിയുണ്ടായ ദേശമെന്നതിനാലാണ്‌ ആദ്യം ഈ സ്ഥലത്തിന്‌ തിരുമൊഴിക്കുളമെന്നും അത്‌ പിന്നീട്‌ തിരുമൂഴിക്കുളമെന്നും അറിയപ്പെട്ടത്‌.

എറണാകുളം-തൃശൂര്‍ ജില്ലാ അതിര്‍ത്തിയില്‍ ആലുവ താലൂക്കില്‍ പാറക്കടവ്‌ പഞ്ചായത്തില്‍ അങ്കമാലിക്കും അത്താണിക്കുമടുത്ത്‌ ചരിത്രമുറങ്ങുന്ന ചാലക്കുടി പുഴയോരത്താണ്‌ അതിപുരാതനമായ തിരുമൂഴിക്കുളം ക്ഷേത്രം സ്ഥിതി ചെയ്യുന്നത്‌. ക്ഷേത്രത്തിന്റെ ശില്‍പകലാവിഷ്കാരമായ കൂത്തമ്പലം കാണാന്‍ സന്ദര്‍ശകര്‍ ധാരാളമാണ്‌. ഇനിയുള്ള ദിവസങ്ങളില്‍ പതിനായിരക്കണക്കിന്‌ ഭക്തജനങ്ങളാണ്‌ തിരമൂഴിക്കുളം ക്ഷേത്രത്തില്‍ ദര്‍ശനത്തിനായെത്തുന്നത്‌. ഇക്കുറി ഭക്തരുടെ തിരക്ക്‌ പ്രമാണിച്ച്‌ കൂടുതല്‍ സൗകര്യങ്ങളൊരുക്കിയിട്ടുണ്ട്‌. റോഡ്‌ മുതല്‍ ക്ഷേത്രകവാടം വരെയും അകത്ത്‌ പ്രദക്ഷിണവഴിയിലും ശ്രീകോവിലിന്‌ ചുറ്റും പന്തല്‍ നിര്‍മ്മിച്ചിട്ടുണ്ട്‌. ഭക്തര്‍ക്ക്‌ മഴയും വെയിലുമേല്‍ക്കാതെ ദര്‍ശനത്തിനുള്ള സൗകര്യമാണ്‌ ഒരുക്കിയിരിക്കുന്നത്‌.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

നാരീശക്തി, വാഗ്ദാനത്തില്‍ നിന്ന് യാഥാര്‍ത്ഥ്യത്തിലേക്ക് : ബ്രിക്സിലേക്ക് ഭാരതത്തിന്റെ സംഭാവന

1998 ലോകകപ്പിലെ നോര്‍വെ- ബ്രസീല്‍ മത്സരത്തില്‍നിന്ന്‌
Football

ആ മത്സരം നോര്‍വെയുടെ ദേശീയ ഓര്‍മ

Football

ഒയര്‍സബാലിന് ഇരട്ടഗോള്‍: ഓസ്ട്രിയയെ പരാജയപ്പെടുത്തി സ്‌പെയിന്‍ പ്രീക്വാര്‍ട്ടറില്‍

Kerala

ധ്യാനത്തിനെത്തിയ യുവതിയെ നിരവധി തവണ പീഡിപ്പിച്ചു; പുരോഹിതൻ അറസ്റ്റിൽ

Football

ജര്‍മന്‍ പരിശീലക സ്ഥാനത്ത് നിന്നും ജൂലിയന്‍ നാഗല്‍സ്മാന്‍ രാജിവച്ചു

പുതിയ വാര്‍ത്തകള്‍

അള്‍ജീരിയയ്‌ക്കെതിരെ സ്വിറ്റ്സര്‍ലന്‍ഡിന്റെ വിജയാഘോഷം

അള്‍ജീരിയ കടന്ന് സ്വിസ്സ് മുന്നേറ്റം

കോര്‍പറേഷന്റെ പേരോ സീലോ ഇല്ലാതെ വിതരണം ചെയ്യുന്ന രസീത്‌

മുടവന്‍മുഗള്‍ കമ്മ്യൂണിറ്റി ഹാള്‍; കോര്‍പറേഷന് ലഭിക്കേണ്ട വാടക എങ്ങോട്ട് പോകുന്നു?

ബാലഗോകുലം ദക്ഷിണ കേരളം നിര്‍വാഹകസമിതിയോഗം അധ്യക്ഷന്‍ ഡോ. എന്‍. ഉണ്ണികൃഷ്ണന്‍ ഉദ്ഘാടനം ചെയ്യുന്നു

ബാലഗോകുലം സാംസ്‌കാരിക നവോത്ഥാനത്തിന് വഴിതെളിച്ചു: ഡോ. എന്‍. ഉണ്ണികൃഷ്ണന്‍

മഞ്ഞളും സിന്ദൂരവും ശിവലിംഗത്തില്‍ അര്‍പ്പിയ്‌ക്കരുത്, കാരണം

ചീഫ് ജസ്റ്റിസിനോട് ഇന്‍ഡി മുന്നണി; ഞങ്ങളെ കൈവിടല്ലേ…

വിഴിഞ്ഞം ഓഹരി വില്‍പന: മുഖ്യമന്ത്രി അറിഞ്ഞിരുന്നു; കോണ്‍ഗ്രസിലും കലാപം

മുന്നറിയിപ്പുകളും അവസരങ്ങളും: സമ്പൂർണ്ണ രാശിഫലം (04 ജൂലൈ 2026) – AI ജ്യോതിഷം

ആര്‍.വി. ബാബുവിനെതിരായ കേസ്: മതമൗലികവാദികളെ പ്രീണിപ്പിക്കാന്‍ – ഹിന്ദു ഐക്യവേദി

ഹെര്‍നന്‍ അല്‍ബെര്‍ട്ടോ ഗില്ലിനെ രക്ഷപ്പെടുത്തിയപ്പോള്‍

വെനിസ്വേല ഭൂകമ്പം: എട്ട് നാള്‍ കഴിഞ്ഞ് അത്ഭുത രക്ഷപ്പെടല്‍

ഓഹരി വില്‍പന: വിഴിഞ്ഞത്തും പരിസര പ്രദേശങ്ങളിലും ആശങ്ക

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.