കൊച്ചി: ടി.പി. ചന്ദ്രശേഖരന് വധക്കേസില്‍ അന്വേഷണം അവസാനിപ്പിച്ചിട്ടില്ലെന്ന് ഡിജിപി ജേക്കബ് പുന്നൂസ്. കൊന്നവരെയും കൊല്ലിച്ചവരെയും കണ്ടെത്തുന്നവരെ അന്വേഷണം തുടരുമെന്നും ഇക്കാര്യം നേരത്തെ വ്യക്തമാക്കിയിട്ടുള്ളതാണെന്നും ഡിജിപി പറഞ്ഞു. അന്വേഷണം അവസാനിപ്പിച്ചുവെന്ന രീതിയിലുള്ള മാധ്യമവാര്‍ത്തകള്‍ അടിസ്ഥാനരഹിതമാണെന്നും ഡിജിപി പറഞ്ഞു.
















