കൊച്ചി: സിഎംആര്‍എല്‍ സോഷ്യല്‍ വെല്‍ഫെയര്‍ ഫോറം കടുങ്ങല്ലൂര്‍, ആലങ്ങാട് പഞ്ചായത്തുകളിലും ഏലൂര്‍ മുന്‍സിപ്പാലിറ്റിയിലും സ്ക്കൂളുകള്‍ക്ക് വിദ്യാഭ്യാസ അനുബന്ധ ക്ഷേമപ്രവര്‍ത്തനങ്ങള്‍ക്കായി 20 ലക്ഷം രൂപ വിതരണം ചെയ്തുകൊണ്ട് ഈ അധ്യയന വര്‍ഷത്തെ സാമൂഹ്യ ക്ഷേമ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കം കുറിച്ചു.
ഇതില്‍ 6 ലക്ഷം രൂപ ഹൈസ്ക്കൂള്, ഹയര്‍ സെക്കണ്ടറി സ്കൂള്‍ വിദ്യാര്‍ത്ഥികള്‍ക്ക് ഉച്ചഭക്ഷണം നല്‍കുന്നതിനും 14 ലക്ഷം രൂപ പഠനോപകരങ്ങള്‍, അടിസ്ഥാന സൗകര്യ വികസനത്തിനും, ഉന്നത വിജയം നേടിയ വിദ്യാര്‍ത്ഥികള്‍ക്കുള്ള ക്യാഷ് അവാര്‍ഡ്, നിര്‍ധന വിദ്യാര്‍ത്ഥികള്‍ക്കുള്ള വാഹന സൗകര്യ സഹായം തുടങ്ങിയവയക്കാണ്.
പടിഞ്ഞാറേ കടുങ്ങല്ലൂര്‍ ഹൈസ്ക്കൂളിലേയും ഏലൂര്‍ ഹൈസ്ക്കൂളിലേയും മുപ്പത്തടം ഹൈസ്കൂളിലേയും, ഹയര്‍ സെക്കണ്ടറി സ്ക്കൂളിലേയും വിദ്യാര്‍ത്ഥികള്‍ക്ക് ഉച്ചഭക്ഷണത്തിനുള്ള ധനസഹായം, കടുങ്ങല്ലൂര്‍ ഖാദര്‍ ഹാജി മെമ്മോറിയല്‍ ബഡ്സ് സ്പെഷ്യല്‍ സ്കൂളിനും, ഉളിയന്നൂര്‍ ഗവ.എല്‍.പി.സ്കൂളിനും, തിരുവാല്ലൂര്‍ ഗവ.എല്‍.പി.സ്കൂളിനും പഠനോപകരണങ്ങള്‍ക്കുള്ള ധനസഹായം, പനായിക്കുളം ഗവ.എല്‍പി സ്കൂളിന് ഫര്‍ണിച്ചറിനുള്ള ധനസഹായം, കിഴക്കേ കടുങ്ങല്ലൂര്‍ എല്‍പി സ്കൂളിന് ഇംഗ്ലീഷ് വിദ്യാഭ്യാസ പരിപോഷണ പദ്ധതിക്കുള്ള സഹായം, ഈ സ്കൂളുകളിലെ പത്താം ക്ലാസില്‍ ഏറ്റവും ഉയര്‍ന്ന മാര്‍ക്ക് വാങ്ങിയ വിദ്യാര്‍ത്ഥികള്‍ക്കുള്ള അവാര്‍ഡ് തുടങ്ങിയവ വിവിധ ചടങ്ങുകളില്‍ സിഎംആര്‍എല്‍ ജോയിന്റ് മാനേജിങ്ങ് ഡയറക്ടര്‍ ശരണ്‍ എസ്.കര്‍ത്ത, ജനറല്‍ മാനേജര്‍ അജിത് എന്‍. എന്നിവര്‍ വിതരണം ചെയ്തു.
വിവിധ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ നടക്കുന്ന ചടങ്ങുകളില്‍ നിര്‍ധനരായ രണ്ട് പെണ്‍കുട്ടികള്‍ക്ക് ഉപരിപഠനത്തിനുള്ള ധനസഹായവിതരണം, ബിനാനിപുരം പ്രാഥമിക ആരോഗ്യകേന്ദ്രത്തിലേക്കുള്ള മരുന്നിന്റെ വിതരണം. ഒരു വികാലാംഗന് കൃത്രിമക്കാല്‍ വയ്ക്കുന്നതിനുള്ള ധനസഹായം തുടങ്ങിയവയും നല്‍കും.
കിഴക്കേ കടുങ്ങല്ലൂര്‍ എല്‍പി സ്ക്കൂള്, പടിഞ്ഞാറേ കടുങ്ങല്ലൂര്‍ ഹൈസ്ക്കൂള്, മുപ്പത്തടം ഗവ.ഹൈസ്കൂള്‍, ഏലൂര്‍ ഹൈസ്കൂള്‍, ഉളിയന്നൂര്‍ ഗവ.എല്‍പി സ്ക്കൂള്, പനായിക്കുളം ഗവ.എല്‍.പി.സ്ക്കൂള്, തിരുവാല്ലൂര്‍ ഗവ.എല്‍പി സ്ക്കൂള് എന്നിവിടങ്ങളില്‍ നടക്കുന്ന ചടങ്ങുകളില്‍ ഈ സ്ക്കൂളുകളിലെ വിദ്യാര്‍ത്ഥികള്‍, അധ്യാപകര്‍, പിടിഎ പ്രതിനിധികള്‍ എന്നിവരോടൊപ്പം കടുങ്ങല്ലൂര്‍ പഞ്ചായത്ത് പ്രസിഡന്റ്, ഏലൂര്‍ മുനിസിപ്പല്‍ ചെയര്‍പേഴ്സണ്‍, ആലങ്ങാട് പഞ്ചായത്ത് പ്രസിഡന്റ,് വാര്‍ഡ് മെമ്പര്‍മാര്‍, കൗണ്‍സിലര്‍മാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: