Saturday, October 10, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Ernakulam

നാലമ്പല ദര്‍ശനത്തിന്‌ തിരുമൂഴിക്കുളത്ത്‌ ഒരുക്കങ്ങളായി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 11, 2012, 09:39 pm IST
inErnakulam

കൊച്ചി: കര്‍ക്കിടക മാസാചരണത്തിന്‌ ഒരുക്കങ്ങള്‍ പൂര്‍ത്തിയാകുന്നു. 16-ന്‌ തുടങ്ങുന്ന രാമായണ മാസാചരണത്തോടനുബന്ധിച്ച്‌ നാലമ്പല ദര്‍ശനം നടത്തുന്ന നാല്‌ ക്ഷേത്രങ്ങളില്‍ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെ ഭരണ നിയന്ത്രണത്തിലുളളതും കേരളത്തിലെ ഏക ലക്ഷ്മണ സ്വാമിയുടെ പ്രതിഷ്ഠയുളള അമ്പലവുമായ തിരുമൂഴിക്കുളം ശ്രീലക്ഷ്മണസ്വാമി ക്ഷേത്രം ദര്‍ശനത്തിന്‌ ഒരുങ്ങിക്കഴിഞ്ഞു.

ഒരു മാസം നീണ്ടുനില്‍ക്കുന്ന രാമായണ മാസാചരണത്തിലാണ്‌ മലയാളികള്‍ നാലമ്പല ദര്‍ശനം നടത്തുന്നത്‌. വിഷ്ണു ഭഗവാന്റെ വ്യത്യസ്തമായ നാലു ഭാവങ്ങള്‍ നാലു ക്ഷേത്രങ്ങളില്‍ കുടികൊളളുന്നു. തൃപ്രയാറില്‍ ഭഗവാന്‍ ശ്രീരാമനായും ഇരിങ്ങാലക്കുടയില്‍ ശംഖുധാരിയായ ഭരത പ്രതിഷ്ഠയും തിരുമൂഴിക്കുളത്ത്‌ അനന്തനായ്‌ ലക്ഷ്മണ സ്വാമിയും, പായിമ്മലില്‍ സുദര്‍ശന ചക്രം ധരിച്ച്‌ ശത്രുഘ്നനും വാണരുളുന്നു. ഈ നാലു ക്ഷേത്രങ്ങളിലും യഥാക്രമം നിര്‍മ്മാല്യം, ഉഷപൂജ, ഉച്ചപൂജ, അത്താഴ പൂജ, എന്നിങ്ങനെ ഒരേ ദിവസം തന്നെ തൊഴുന്നത്‌ വളരെ വിശേഷമാണ്‌.

അതിനാല്‍ മലയാളികള്‍ കര്‍ക്കിടക മാസത്തിലെ ഒരു ദിവസം നാലമ്പല ദര്‍ശനത്തിനായി മാറ്റിവയ്‌ക്കുന്നു. ദ്വാപരയുഗത്തില്‍ ദ്വാരകയില്‍ ഭഗവാന്‍ ശ്രീകൃഷ്ണന്‍ പ്രതിഷ്ഠിച്ചാരാധിച്ചിരുന്ന നാല്‌ വിഗ്രഹങ്ങള്‍ പ്രളയാന്ത്യത്തില്‍ ഒഴുകി നടക്കുകയും തൃപ്രയാറിനു സമീപം കരയ്‌ക്കടുക്കുകയും ചെയ്തു. ശ്രീരാമ, ഭരത, ലക്ഷ്മണ, ശത്രുഘ്നന്‍മാരുടെ വിഗ്രഹങ്ങള്‍ യഥാക്രമം തൃപ്രയാര്‍, ഇരിങ്ങാലക്കുട, മൂഴിക്കുളം പായിമ്മല്‍ എന്നിവിടങ്ങളില്‍ പ്രതിഷ്ഠിക്കുകയും ക്ഷേത്രങ്ങള്‍ നിര്‍മ്മിക്കുകയും ചെയ്തു.

കേരള, തമിഴ്‌നാട്‌, ആന്ധ്ര, കര്‍ണ്ണാടക എന്നീ നാല്‌ ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളിലെ ശൈവ-വൈഷ്ണവ ഭക്തി പ്രസ്ഥാനക്കാര്‍ ആരാധിച്ചുപോന്ന 108 ക്ഷേത്രങ്ങളില്‍ കേരളത്തില്‍ ഉള്‍പ്പെട്ട 12 ക്ഷേത്രങ്ങളിലൊന്നാണ്‌ തിരുമൂഴിക്കുളം ക്ഷേത്രം. ദ്വാപരയുഗത്തില്‍ വിഷ്ണു ഭക്തനായ ഹരിത മഹര്‍ഷി ചാലക്കുടിയാറിന്റെ തീരത്ത്‌ തപസനുഷ്ഠിച്ചുവരവെ ദര്‍ശനമരുളിയ മഹാവിഷ്ണു വരാനിരിക്കുന്ന കലിയുഗത്തെപ്പറ്റിയും അക്കാലത്ത്‌ അനുഷ്ഠിക്കേണ്ട നിഷ്ഠകളെപ്പറ്റിയും ഭക്തന്‌ ഉപദേശം നല്‍കി. അപ്രകാരം ഭഗവാന്റെ തിരുമൊഴിയുണ്ടായ ദേശമെന്നതിനാലാണ്‌ ആദ്യം ഈ സ്ഥലത്തിന്‌ തിരുമൊഴിക്കുളമെന്നും അത്‌ പിന്നീട്‌ തിരുമൂഴിക്കുളമെന്നും അറിയപ്പെട്ടത്‌.

എറണാകുളം ജില്ലയില്‍ എറണാകുളം-തൃശൂര്‍ ജില്ലാ അതിര്‍ത്തിയില്‍ ആലുവ താലൂക്കില്‍ പാറക്കടവ്‌ പഞ്ചായത്തില്‍ അങ്കമാലിക്കും അത്താണിക്കുമടുത്ത്‌ ചരിത്രമുറങ്ങുന്ന ചാലക്കുടി പുഴയോരത്താണ്‌ അതിപുരാതനമായ തിരുമൂഴിക്കുളം ക്ഷേത്രം സ്ഥിതി ചെയ്യുന്നത്‌. കേരളത്തിന്റെ തനതുകലകളായ കൂത്തിനും കൂടിയാട്ടത്തിനും കീര്‍ത്തികേട്ട മൂഴിക്കുളം ഗ്രാമം മിഴാവിന്റെയും മദ്ദളത്തിന്റെയും താളങ്ങള്‍ തഴച്ചു വളര്‍ന്ന മണ്ണ്‌ കൂടിയാണ്‌. മൂഴിക്കുളം ഗ്രാമം അറിയപ്പെടുന്നതുതന്നെ ക്ഷേത്രചരിത്രവുമായി ബന്ധപ്പെട്ടാണ്‌. ക്ഷേത്രത്തിന്റെ ശില്‍പകലാവിഷ്കാരമായ കൂത്തമ്പലം കാണാന്‍ സന്ദര്‍ശകര്‍ ധാരാളമാണ്‌. കര്‍ക്കിടകമാസം തുടങ്ങിയാല്‍ പതിനായിരക്കണക്കിന്‌ ഭക്തജനങ്ങളാണ്‌ തിരമൂഴിക്കുളം ക്ഷേത്രത്തില്‍ ദര്‍ശനത്തിനായെത്തുന്നത്‌.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

നിയമപോരാട്ടത്തിനൊടുവില്‍ കൂറ്റൻ വിജയം: പരാതിക്കാരനായ ശ്യാം കൃഷ്ണന് ഒന്നാം റാങ്ക്, ഒന്നാം റാങ്കിലുണ്ടായിരുന്ന അരുണ്‍ ജെ പ്രതാപ് അഞ്ചാം സ്ഥാനത്ത്

India

കഴിഞ്ഞ വർഷം സ്റ്റാർലിങ്ക് ഇന്ത്യയിലേക്ക് വരുന്നതിനെ നഖശിഖാന്തം എതിർത്ത കോൺഗ്രസ്, ദേശീയ സുരക്ഷാ ഭീഷണിയെന്ന് പറഞ്ഞു, ഇന്ന് രാഹുൽ മലക്കം മറിഞ്ഞു

India

ചാവേറായി ബെൻ ഗുരിയോൻ വിമാനത്താവളത്തിൽ വിമാനം ഇടിച്ചിറക്കാൻ ശ്രമം, ഫ്‌ളൈ ദുബൈ സംഭവത്തിൽ അന്വേഷണ റിപ്പോർട്ട് പുറത്തുവിട്ട് യുഎഇ

Samskriti

നവരാത്രി: ആത്മീയസാധനയുടെ ദിവ്യനാളുകൾ

India

‘ഇന്ത്യ ജനാധിപത്യ രാജ്യമാണ്, കോളനിയല്ല, ഞങ്ങളുടെ ഭാവി തീരുമാനിക്കുന്നത് ഞങ്ങൾ, വിദേശ കോടീശ്വരന്മാരല്ല’: ഇലോൺ മസ്കിനെതിരെ കമൽ ഹാസൻ

പുതിയ വാര്‍ത്തകള്‍

പനാമയില്‍ റിക്ടര്‍ സ്‌കെയിലില്‍ 7.7 തീവ്രത രേഖപ്പെടുത്തിയ വന്‍ ഭൂചലനം; സുനാമി മുന്നറിയിപ്പ്

സൗദിയിൽ വിമാനത്തിന് നേരെ ഹൂതി ആക്രമണം; പൈലറ്റ് കൊല്ലപ്പെട്ടു; ഇന്ത്യയിൽ നിന്നടക്കമുള്ള വിമാനങ്ങൾ റദ്ദാക്കി

പുതിയ ജോലികൾ ആരംഭിക്കാൻ അനുകൂലമായ ദിവസമാണ്. കുടുംബത്തിൽ സന്തോഷവും സമാധാനവും നിലനിൽക്കും

പാഞ്ചാലി മേട് _ വിസ്മയമുണർത്തുന്ന പ്രകൃതി ഭംഗിയും ഐതീഹ്യവും കൂടിച്ചേർന്ന പഴമയുടെ സൗന്ദര്യം

‘ഗോവിന്ദാ ഗോപാലാ’ എന്ന് വിളിച്ചുകൊണ്ട് രണ്ട് രാത്രിയും ഒരു പകലും കൊണ്ട് ശിവഭക്തന്മാര്‍ 12 ശിവക്ഷേത്രങ്ങള്‍ ദര്‍ശനം നടത്തുന്ന ചടങ്ങിനെ കുറിച്ചറിയാം

സ്റ്റാര്‍ ലിങ്ക് ഇന്ത്യയ്‌ക്ക് വേണ്ടെന്ന് രാഹുല്‍ ഗാന്ധി പറഞ്ഞിട്ട് ചൂടാറും മുന്‍പ് സ്റ്റാര്‍ ലിങ്കിന് വേണ്ടി വാദിച്ച് രാഹുല്‍ ഗാന്ധി

തണ്ണീര്‍ മത്തന്‍ ദിനങ്ങള്‍ മുതല്‍ ബെത്ലഹേം കുടുംബയൂണിറ്റ് വരെ ചെയ്ത സിനിമകളെല്ലാം ഹിറ്റ്; എന്താണ് ഗിരിഷ് എഡിയുടെ വിജയരഹസ്യം?

ഈ നാളുകാർ കാക്കയ്‌ക്ക് ചോറ് കൊടുത്താൽ ?

രണ്ടാം ട്വന്റി-20യില്‍ ഇന്ത്യയെ പരാജയപ്പെടുത്തി വെസ്റ്റ് ഇന്‍ഡീസ്

കേരളത്തിന്റെ ബോർഡർ വിട്ട് കഴിഞ്ഞാൽ പൃഥ്വിരാജിനോട് എല്ലാവർക്കും വലിയ സ്നേഹമാണ് ; ഇനിയും അവൻ പാൻ ഇന്ത്യൻ ലെവലിൽ വരും ; മല്ലിക

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.