തിരുവനന്തപുരം: ഈ മാസം 16 മുതല്‍ സംസ്ഥാനത്തെ എല്ലാ ജില്ലകളിലും ചെറുതും വലുതുമായ സഞ്ചരിക്കുന്ന പച്ചക്കറി വില്‍പ്പനശാലകള്‍ ആരംഭിക്കുമെന്ന് മന്ത്രി കെ.പി. മോഹനന്. റഞ്ഞു. വീടുകളിലെ തോട്ടങ്ങളില്‍ നിന്നുള്ള പച്ചക്കറികള്‍ വില്‍പ്പനയ്ക്കായി സംഭരിക്കാന്‍ ഇതുമൂലം കഴിയുമെന്നും മന്ത്രി പറഞ്ഞു.
നിയമസഭയില്‍ വി.ടി.ബല്‍റാമിന്റെ ചോദ്യത്തിന് മറുപടി പറയുകയായിരുന്നു മന്ത്രി. നാളികേരം എവിടെ സംഭരിച്ചുവെന്ന് അറിയിച്ചാലും സര്‍ക്കാര്‍ ഏജന്‍സികള്‍ വന്ന് സംഭരിക്കുമെന്നും മന്ത്രി പറഞ്ഞു. കേന്ദ്രസംസ്ഥാന സര്‍ക്കാരുകളുടെ കീഴിലുള്ള ന്യൂനപക്ഷ ക്ഷേമപദ്ധതികളുടെ നടത്തിപ്പിന് ആയിരം പ്രമോട്ടര്‍മാരെ പുതിയതായി നിയമിക്കുമെന്ന് മന്ത്രി മഞ്ഞളാംകുഴി അലി ചോദ്യോത്തരവേളയില്‍ പറഞ്ഞു.
ന്യൂനപക്ഷ വിഭാഗത്തില്‍പ്പെട്ട നിര്‍ദ്ധനരായ 7500 വിദ്യാര്‍ത്ഥികള്‍ക്ക് പഠിക്കാന്‍ മേശയും കസേരയും നല്കി. സച്ചാര്‍ കമ്മിഷന് ശുപാര്‍ശപ്രകാരം കേരളത്തില്‍ ഉറുദു മാധ്യമത്തിലുള്ള ഐ.ടി.ഐ സ്ഥാപിക്കുന്ന കാര്യം പരിശോധിച്ചുവരികയാണെന്നും മന്ത്രി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: