അടിമാലി : അഞ്ചേരി ബേബി വധക്കേസില്‍ നാലാം പ്രതിയും സിപിഎം ഇടുക്കി ജില്ലാ കമ്മിറ്റിയംഗവുമായ എ.കെ. ദാമോദരനെ പ്രത്യേക അന്വേഷണ സംഘം ചോദ്യം ചെയ്തു. അടിമാലി സി.ഐ ഓഫിസിലായിരുന്നു ചോദ്യം ചെയ്യല്‍ നടന്നത്. അഞ്ചേരി ബേബി വധിക്കപ്പെടുമ്പോള്‍ രാജാക്കാട് ഏരിയ കമ്മിറ്റിയംഗമായിരുന്നു ദാമോദരന്‍.
രാജാക്കാട് ഏരിയ കമ്മിറ്റി കേന്ദ്രീകരിച്ചു ഗൂഢാലോചന നടന്നെന്ന പി.എന്‍. മോഹന്‍ദാസിന്റെ മൊഴിയുടെ അടിസ്ഥാനത്തിലാണു കേസ്. ചോദ്യം ചെയ്യലിനു ഹാജരാകാന്‍ ദാമോദരനു രണ്ടു പ്രാവശ്യം നോട്ടിസ് നല്‍കിയിരുന്നു. എന്നാല്‍ വിവിധ കാരണങ്ങളാല്‍ ചോദ്യം ചെയ്യല്‍ നടന്നില്ല.
കേസില്‍ മറ്റൊരു സിപിഎം നേതാവ് ഒ.ജി.മദനനെ അന്വേഷണ സംഘം കഴിഞ്ഞ ദിവസം ചോദ്യം ചെയ്തിരുന്നു. തുടര്‍ന്നാണ് മുന്‍ ജില്ലാ സെക്രട്ടറി എം.എം. മണിയെ ചോദ്യം ചെയ്തത്. ദാമോദരന്റെ മൊഴി രേഖപ്പെടുത്തുന്നതോടെ പ്രതികളുടെ ആദ്യഘട്ട ചോദ്യം ചെയ്യല്‍ പൂര്‍ത്തിയാകും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: