Friday, August 7, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News World

അഫ്ഗാനിസ്ഥാനിലേക്കുള്ള നാറ്റോ പാത പാക്കിസ്ഥാന്‍ തുറക്കും

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 4, 2012, 08:42 pm IST
inWorld

വാഷിംഗ്ടണ്‍: അഫ്ഗാനിസ്ഥാനിലേക്കുള്ള നാറ്റോ പാത തുറന്നുകൊടുക്കാന്‍ പാക്‌ സര്‍ക്കാര്‍ തീരുമാനിച്ചു. കഴിഞ്ഞ നവംബറില്‍ യുഎസ്‌ നടത്തിയ വ്യോമാക്രമണത്തില്‍ 24 പാക്‌ സൈനികര്‍ കൊല്ലപ്പെട്ടതില്‍ അമേരിക്ക മാപ്പ്‌ പറഞ്ഞ സാഹചര്യത്തിലാണ്‌ പാത തുറന്നുകൊടുക്കുന്നത്‌. പാക്കിസ്ഥാന്‍ വിദേശകാര്യമന്ത്രി ഹിന റബ്ബാനിയുമായി ഫോണില്‍ നടത്തിയ ചര്‍ച്ചകള്‍ക്കുശേഷം യുഎസ്‌ വിദേശകാര്യ സെക്രട്ടറി ഹിലരി ക്ലിന്റണാണ്‌ ഇക്കാര്യം വ്യക്തമാക്കിയത്‌. പാക്കിസ്ഥാനുമായി സഹകരിച്ചു പ്രവര്‍ത്തിക്കാന്‍ യുഎസ്‌ ബാധ്യസ്ഥമാണെന്ന്‌ ഹിലരി കൂട്ടിച്ചേര്‍ത്തു. ഇത്തരം സംഭവങ്ങള്‍ ഇനി ആവര്‍ത്തിക്കില്ലെന്നും അവര്‍ പറഞ്ഞു.

കഴിഞ്ഞ നവംബറിലാണ്‌ യുഎസ്‌ ആക്രമണത്തില്‍ 24 പാക്‌ സൈനികര്‍ കൊല്ലപ്പെട്ടത്‌. ഇതേത്തുടര്‍ന്നാണ്‌ അഫ്ഗാനിസ്ഥാനിലെ നാറ്റോ സൈനികര്‍ക്ക്‌ ആയുധങ്ങളും സാധന സാമഗ്രികളും എത്തിക്കുന്ന പാത പാക്കിസ്ഥാന്‍ അടച്ചത്‌.

ഇതാദ്യമായാണ്‌ നവംബറിലെ സംഭവത്തിന്‌ ഏതെങ്കിലുമൊരു യുഎസ്‌ ഉദ്യോഗസ്ഥന്‍ ഔദ്യോഗികമായി ക്ഷമാപണം നടത്തുന്നത്‌. നാറ്റോ പാത തുറക്കുന്നതുമായി ബന്ധപ്പെട്ട്‌ ഒബാമ ഭരണകൂടവുമായി വലിയ വാദപ്രതിവാദങ്ങള്‍ പാക്കിസ്ഥാന്‍ നടത്തിയിരുന്നു. ഇക്കാര്യത്തില്‍ യുഎസ്‌ ക്ഷമാപണം നടത്താതെ പാത തുറക്കില്ലെന്ന്‌ പാക്കിസ്ഥാന്‍ മുന്നറിയിപ്പും നല്‍കിയിരുന്നു. അമേരിക്ക രാജ്യത്ത്‌ നടത്തുന്ന വ്യോമാക്രമണങ്ങള്‍ അവസാനിപ്പിക്കണമെന്നും പാക്കിസ്ഥാനിലൂടെ ആയുധങ്ങള്‍ കൊണ്ടുപോകുന്നത്‌ അവസാനിപ്പിക്കണമെന്നും ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ഈ ആവശ്യങ്ങള്‍ അമേരിക്ക തള്ളിക്കളയുകയാണുണ്ടായത്‌.

പാക്‌ സൈന്യമാണ്‌ ആദ്യം വെടിയുതിര്‍ത്തതെന്നും സ്വയം രക്ഷക്കായാണ്‌ യുഎസ്‌ സൈന്യം തിരിച്ച്‌ ആക്രമിച്ചതെന്നും യുഎസ്‌ അന്വേഷണ ഉദ്യോഗസ്ഥര്‍ കണ്ടെത്തിയിരുന്നു. പാക്‌ സൈന്യം എവിടെയാണ്‌ നിലയുറപ്പിച്ചിരിക്കുന്നതെന്നത്‌ സംബന്ധിച്ച്‌ ഇസ്ലാമാബാദ്‌ തന്ന വിവരങ്ങള്‍ തെറ്റായിരുന്നുവെന്നും റിപ്പോര്‍ട്ടില്‍ ആരോപിച്ചിരുന്നു.

തെരഞ്ഞെടുപ്പുകള്‍ നടക്കുന്ന വര്‍ഷമാണ്‌ ഇത്‌. നവംബറിലെ സംഭവത്തിന്‌ ക്ഷമാപണം നടത്തിയത്‌ ഇതിന്റെ പേരിലാണ്‌. ഭീതികൊണ്ടാണ്‌ ഇത്തരത്തില്‍ ക്ഷമാപണം നടത്തിയതെന്നും യുഎസിലെ പ്രതിപക്ഷ പാര്‍ട്ടികള്‍ ആരോപിക്കുന്നുണ്ട്‌. ഭീകരവാദത്തെ ഉന്മൂലനം ചെയ്യുന്നതിന്‌ അഫ്ഗാനിസ്ഥാനുമായി കൈകോര്‍ത്തതിനെ നേരത്തെ തന്നെ ഒബാമ ഭരണകൂടത്തെ വിമര്‍ശിച്ചിരുന്നു.

ഹിലരി ക്ലിന്റന്റെ പ്രസ്താവനയോട്‌ ഒബാമ ഇതുവരെ പ്രതികരിച്ചിട്ടില്ല. ലോകശക്തിയായ യുഎസ്‌ തങ്ങളുടെ ആവശ്യം തിരിച്ചറിഞ്ഞിരിക്കുകയാണ്‌. തങ്ങള്‍ക്ക്‌ വേണ്ടി അവര്‍ വഴങ്ങിയെന്നാണ്‌ പാക്‌ വിവരാവകാശ മന്ത്രി ഖമര്‍ സമാന്‍ ഖൈറ പ്രതികരിച്ചത്‌. ഇത്‌ ഒരു സാമ്പത്തിക പ്രശ്നമല്ല. തങ്ങളുടെ പരമാധികാരത്തിന്റെ പ്രശ്മാണ്‌ ഇത്‌, അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പാക്കിസ്ഥാനില്‍ ഇത്തരമൊരു സംഭവം ഇനി ആവര്‍ത്തിക്കില്ലെന്ന്‌ അമേരിക്ക ഉറപ്പ്‌ തന്നതായും അദ്ദേഹം പ്രസ്താവനയില്‍ അറിയിച്ചു. പാക്‌ സര്‍ക്കാരിന്റെ താല്‍പ്പര്യമനുസരിച്ചാണ്‌ പാത തുറക്കുന്നതെന്നും ഏറ്റവും അടുത്തുതന്നെ ഇത്‌ തുറന്നു നല്‍കുമെന്നും പ്രധാനമന്ത്രിയുടെ ഓഫീസ്‌ പ്രതികരിച്ചു. അതേസമയം പാക്കിസ്ഥാനിലെ മറ്റ്‌ രാഷ്‌ട്രീയ പാര്‍ട്ടികള്‍ ഒക്കെത്തന്നെയും ഈ തീരുമാനത്തെ എതിര്‍ത്തിട്ടുണ്ട്‌.
നാറ്റോ പാത തുറന്നുകൊടുക്കില്ലെന്നും അഥവാ തുറന്നുകൊടുക്കുന്ന പക്ഷം സ്വയം ആത്മാഹുതി ചെയ്ത്‌ ഭീകരവാദത്തിനെതിരെ സന്ധിയില്ലാ സമരം ആരംഭിക്കുമെന്ന്‌ ജമാത്ത്‌-ഇസ്ലാമി-പാര്‍ട്ടി പ്രതികരിച്ചു. അതേസമയം, അഫ്ഗാനിലേയ്‌ക്കുള്ള നാറ്റോ പാത തുറന്നുകൊടുക്കാനുള്ള പാക്കിസ്ഥാന്‍ തീരുമാനം ഭീരുത്വമാണെന്ന്‌ തെഹ്‌രിക്‌ ഇ-താലിബാന്‍ ആരോപിച്ചു. അഫ്ഗാനിലേക്കുള്ള പാത ആക്രമിക്കുമെന്നും അവര്‍ മുന്നറിയിപ്പ്‌ നല്‍കിയിട്ടുണ്ട്‌. സംഘടനാ വക്താവ്‌ ഇഹ്സാനുള്ള ഇഹ്സാന്‍ ആണ്‌ മുന്നറിയിപ്പ്‌ നല്‍കിയത്‌. പാക്‌ സര്‍ക്കാരിന്റെ അടിമത്വ സ്വഭാവമാണ്‌ തീരുമാനത്തിലൂടെ വ്യക്തമായത്‌. സലാല ചെക്‌ പോസ്റ്റില്‍ മരിച്ച പാക്‌ സൈനികരോടുള്ള അനാദരവ്‌ കൂടിയാണ്‌ ഈ തീരുമാനം. നാറ്റോയ്‌ക്ക്‌ സാധനങ്ങളുമായി പോകുന്ന ഓരോ ട്രക്കും തങ്ങള്‍ ആക്രമിക്കുമെന്നും താലിബാന്‍ മുന്നറിയിപ്പ്‌ നല്‍കിയിട്ടുണ്ട്‌.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

വിജയിന്‍റെ ധനകാര്യമന്ത്രി ബജറ്റിനൊപ്പം കൊന്തയും പിടിച്ചിരിക്കുന്നു (ഇടത്ത്)വിജയ് തെരഞ്ഞെടുപ്പ് പ്രചാരണക്കാലത്ത് പള്ളിയില്‍ മുട്ടിലിഴയുന്നു (വലത്ത്)
India

ബജറ്റ് പേപ്പറുകള്‍ പിടിച്ച കയ്യില്‍ കൊന്തയും….വിജയിന്റെ ധനമന്ത്രി തമിഴ്നാട് നിയമസഭയില്‍ ബജറ്റ് അവതരിപ്പിക്കാന്‍ എത്തിയത് ഇങ്ങിനെ…

Pathanamthitta

യുഡിഎഫും എല്‍ഡിഎഫും കൈകോര്‍ത്തു, നാരങ്ങാനം പഞ്ചായത്തില്‍ ബിജെപിക്ക് അദ്ധ്യക്ഷ സ്ഥാനം നഷ്ടമായി

Kerala

എം എം മണിയുടെ സഹോദരന്റെ നിയന്ത്രണത്തിലുള്ള സിപ്പ് ലൈനിന്റെ പ്രവര്‍ത്തനം വിലക്കി

Kerala

മഴക്കെടുതി നേരിടുന്നതില്‍ സംസ്ഥാന സര്‍ക്കാര്‍ പൂര്‍ണ പരാജയമെന്ന് ഷോണ്‍ ജോര്‍ജ്

Education

പ്ലസ് ടു വേണ്ട, ഐടിഐക്കാര്‍ക്കും ബിരുദ പ്രവേശനം, ഡിപ്ലോമക്കാര്‍ക്ക് രണ്ടാം വര്‍ഷത്തേക്ക് ലാറ്ററല്‍ എന്‍ട്രി

പുതിയ വാര്‍ത്തകള്‍

ഡ്രോണുകളെ നശിപ്പിക്കാന്‍ ഇന്ത്യയുടെ ഹെലിക്പോറ്ററില്‍ നിന്നും ചീറിപ്പായുന്ന ഗൈഡഡ് റോക്കറ്റുകള്‍

അമേരിക്കയെയും റഷ്യയെയും വരെ അടിതെറ്റിക്കുന്ന ഡ്രോണ്‍ യുദ്ധം…ഇന്ത്യയുടെ കയ്യിലുണ്ട് ഡ്രോണുകളെ കൊല്ലുന്ന വിമാനങ്ങള്‍

വി.ഡി. സതീശനെ അപകീര്‍ത്തിപ്പെടുത്തും വിധം സാമൂഹ്യ മാധ്യമത്തില്‍ കമന്റിട്ട യുവാവ് അറസ്റ്റില്‍

രക്ഷാപ്രവര്‍ത്തനത്തിനിടെ മരിച്ച രാജേഷിന്റെ മൃതദേഹത്തോട് അനാദരവ്: അന്വേഷണത്തിന് നിര്‍ദ്ദേശം

പറക്കലിനിടെ വിമാനത്തില്‍ നടന്നത് അട്ടിമറി ശ്രമമോ? പാലക്കാടുകാരന്‍ ജംഷീറിനെ വിശദമായി ചോദ്യം ചെയ്യുന്നു

6 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് വെളളിയാഴ്ച അവധി

ശബരിമല നെയ്യ് ക്രമക്കേടില്‍ വിജിലന്‍സ് കേസെടുത്തു:ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡണ്ട് പി.എസ് പ്രശാന്ത് പ്രതിപ്പട്ടികയില്‍

ബങ്കിപൂരിലും , ദാതിയയിലും ബിജെപി മനപൂർവ്വം തോറ്റതാണ് ; ഇവിഎം ആരോപണം ചെറുക്കാൻ വേണ്ടിയുള്ള തന്ത്രമാണിത് ; കണ്ടുപിടിത്തവുമായി അഖിലേഷ് യാദവ്

കശുവണ്ടി കോര്‍പ്പറേഷന്‍ അഴിമതി: പ്രോസിക്യൂഷന്‍ അനുമതി ഉത്തരവ് പ്രതിയ്‌ക്ക് ആദ്യം ലഭ്യമാക്കിയത് മനപൂര്‍വമെന്ന് ഹൈക്കോടതി

മുത്തങ്ങ കേസ് : വിചാരണ കോടതി വിധിയില്‍ വിശദമായ പരിശോധന ആവശ്യമാണെന്ന് ഹൈക്കോടതി

ഡോക്ടര്‍മാരുടെ പണിമുടക്ക് നിരോധിക്കുമെന്ന മുന്നറിയിപ്പുമായി ഹൈക്കോടതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.