യു.എന്‍: ലോകരാജ്യങ്ങള്‍ വധശിക്ഷ നിര്‍ത്തലാക്കണമെന്ന് യുഎന്‍ സെക്രട്ടറി ജനറല്‍ ബാന്‍ കി മൂണ്‍. അപരിഷ്കൃതമായ വധശിക്ഷ ലോകരാജ്യങ്ങള്‍ ഒഴിവാക്കേണ്ട സമയം അതിക്രമിച്ചെന്നും കുറ്റവാളികള്‍ക്ക് മരണശിക്ഷ വിധിക്കുന്നത് അവസാനിപ്പിക്കേണ്ടത് അനിവാര്യമാണെന്നും അദ്ദേഹം പറഞ്ഞു.
മയക്കുമരുന്നു കടത്തു കേസില്‍ 32 രാജ്യങ്ങളില്‍ വധശിക്ഷയാണു നല്‍കുന്നതെന്നും ബാന്‍ കി മൂണ്‍ കൂട്ടിച്ചേര്‍ത്തു. അര്‍ജന്റീന, ബുറുണ്ടി, ഗബോണ്‍, ടൊഗോ, ഉസ്ബെക്കിസ്ഥാന്, മൗറീഷ്യ, നമീബിയ,, ദക്ഷിണാഫ്രിക്ക, ഓസ്ട്രേലിയ, ന്യൂസിലാന്‍ഡ്, ഫിലിപ്പീന്‍സ്, ഫ്രാന്‍സ്, ക്രൊയേഷ്യ, സ്വിറ്റ്സര്‍ലന്‍ഡ്, ഇറ്റലി, സ്പെയിന്, ബെല്‍ജിയം, പോളണ്ട്, ബ്രിട്ടന്, ഗ്രീസ് തുടങ്ങിയ നിരവധി രാജ്യങ്ങള്‍ ഇതിനോടകം വധശിക്ഷ നിര്‍ത്തലാക്കി.
ചൈന, ഇറാന്, ഇറാഖ്, സൗദി അറേബ്യ, യെമന്‍ തുടങ്ങിയ രാജ്യങ്ങളിലാണ് ഏറ്റവും കൂടുതല്‍ വധശിക്ഷ നടപ്പാക്കുന്നത്. 2007ല്‍ ലോകരാജ്യങ്ങള്‍ക്കു വധശിക്ഷയില്‍ യു.എന്‍ പൊതുസഭ മൊറട്ടോറിയം പ്രഖ്യാപിച്ചിരുന്നു. ഇതേത്തുടര്‍ന്ന് നിരവധി രാജ്യങ്ങളാണ് വധശിക്ഷ ഒഴിവാക്കാന്‍ സന്നദ്ധരായത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: