Saturday, July 4, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Ernakulam

അരവയര്‍ നിറയ്‌ക്കാന്‍ വീണ്ടും കുട്ടമത്സ്യപിടിത്തക്കാരെത്തി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 2, 2012, 10:32 pm IST
in Ernakulam

മട്ടാഞ്ചേരി: മണ്‍സൂണ്‍ കാലത്തെ മത്സ്യകൊയ്‌ത്ത്‌ പ്രതീക്ഷിച്ച്‌ അന്യദേശത്ത്നിന്ന്‌ കുട്ടമത്സ്യപിടിത്ത സംഘമെത്തി. കൊച്ചി കായല്‍- വേമ്പനാട്ട്‌ കായലുകളില്‍ കുട്ടയുടെ രൂപത്തിലുള്ള വള്ളങ്ങളുമായാണ്‌ അന്യദേശക്കാരെത്തിയിരിക്കുന്നത്‌. കൈക്കുഞ്ഞ്‌ മുതല്‍ വൃദ്ധര്‍വരെയുള്ള കുടുംബങ്ങള്‍ കൂട്ടമായെത്തിയാണ്‌ മത്സ്യബന്ധനത്തിലെര്‍പ്പെടുന്നത്‌. കനത്തമഴയിലും കാറ്റിലും പെട്ട്‌ വള്ളങ്ങള്‍ നിയന്ത്രണംവിട്ടൊഴുകുന്നതും ജലത്തിന്റെ ഗതിമാറ്റവും വകവെയ്‌ക്കാതെയാണ്‌ അരവയര്‍ നിറയ്‌ക്കുന്നതിന്‌ ഇവര്‍ മത്സ്യബന്ധനത്തിലെര്‍പ്പെടുന്നത്‌. പലപ്പോഴും ചെറിയ കുട്ടികളെയും കുട്ടവെള്ളങ്ങളിലിരുത്തി കായലിന്‌ നടുക്ക്‌ തുഴഞ്ഞെത്തിയാണ്‌ ഇവര്‍ മത്സ്യബന്ധനം നടത്തുന്നത്‌. കൊച്ചി വിമാനത്താവള പരിസരവും തേവര പാലം, പറമ്പിത്തറ പാലം, അരൂര്‍ പാലം എന്നിവ കേന്ദ്രീകരിച്ചുമാണ്‌ മത്സ്യബന്ധന സംഘം പ്രവര്‍ത്തിക്കുന്നതും താമസിക്കുന്നതും.

പൊതുവേ ശാന്തമാണെങ്കിലും അറബിക്കടലിനോടും തുറമുഖ കപ്പല്‍ചാലിനോടും ബന്ധപ്പെട്ടുള്ള കൊച്ചികായലും വേമ്പനാട്ടുകായല്‍ വരിയും ഏറെ അപകടമേഖലയായാണ്‌ വിലയിരുത്തുന്നത്‌. ശക്തമായ അടിയൊഴുക്കും ചെളിയും മൂലം പലപ്പോഴും ഓട്ടേറെ ചെറുകിട വള്ളങ്ങളില്‍നിന്നുള്ള മത്സ്യബന്ധന തൊഴിലാളികള്‍ കായലില്‍ വീണ്‌ മരണപ്പെട്ടിട്ടുണ്ട്‌. കഴിഞ്ഞ വര്‍ഷം മുളവുകാടിന്‌ സമീപം കുട്ടിയും രക്ഷിതാവും മത്സ്യബന്ധനത്തിനിടെ കായലില്‍ വീണ്‌ മരണപ്പെട്ടിരുന്നു. കൂടാതെ മരട്‌- കുണ്ടന്നൂര്‍ പാലത്തിന്‌ സമീപവും കണ്ണങ്ങാടിന്‌ സമീപവും രാത്രിയില്‍ വള്ളം മുങ്ങി രണ്ടുപേര്‍ മരിക്കുകയും ചെയ്തിരുന്നു. മത്സ്യബന്ധനത്തിലെര്‍പ്പെടുന്ന ചെറുവള്ളങ്ങള്‍ അപകടത്തില്‍പ്പെടുന്നതും മത്സ്യത്തൊഴിലാളികള്‍ അത്ഭുതകരമായി രക്ഷപ്പെടുകയും ചെയ്ത ഓട്ടേറെ സംഭവങ്ങള്‍ നടന്നിട്ടുമുണ്ട്‌. കൊച്ചി തുറമുഖ പരിധിയിലുള്ള കായലുകളില്‍ നടക്കുന്ന കുട്ടവള്ള മത്സ്യബന്ധനത്തിന്റെ അപകടം തിരിച്ചറിയാതെയാണ്‌ അന്യസംസ്ഥാനങ്ങളില്‍ നിന്നുമെത്തുന്ന സംഘം പ്രവര്‍ത്തിക്കുന്നതെന്ന്‌ കായല്‍ തീരത്തുള്ളവര്‍ പറയുന്നു. കഴിഞ്ഞ മൂന്ന്‌ വര്‍ഷത്തിനകം കുട്ടവള്ളങ്ങള്‍ കൊച്ചി- വേമ്പനാട്ട്‌ കായലില്‍ അപകടത്തില്‍പ്പെട്ട ഒട്ടേറെ സംഭവങ്ങളുമുണ്ടായിട്ടുണ്ട്‌. രണ്ടുവര്‍ഷം മുമ്പ്‌ ഒരാള്‍ മരണപ്പെടുകയും ചെയ്തിരുന്നു. മണ്‍സൂണ്‍ കാലത്തെ കായല്‍ മത്സ്യകൊയ്‌ത്ത്‌ പ്രതീക്ഷിച്ചെത്തുന്ന കുട്ടവള്ള മത്സ്യബന്ധനത്തെ നിരുത്സാഹപ്പെടുത്തണമെന്നാണ്‌ പൊതുവായി ആവശ്യപ്പെടുന്നത്‌.

എസ്‌.കൃഷ്ണകുമാര്‍

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഭർത്താവിനെ കൊലപ്പെടുത്തി ശുചിമുറിയിൽ കുഴിച്ചിട്ടു; ഭാര്യ അറസ്റ്റിൽ, ക്രൂരകൃത്യം ഉത്തര്‍പ്രദേശിലെ ആഗ്രയിൽ

World

വധിക്കപ്പെട്ടില്ല! ഇറാൻ സേനാ കമാൻഡർ അഹമ്മദ് വഹിദി ഖമേനിയുടെ സംസ്ക്കാര ചടങ്ങുകളിൽ സജീവം

Kerala

പത്തനംതിട്ടയില്‍ 13കാരിയെ സഹപാഠികള്‍ പീഡിപ്പിച്ചതായി പരാതി; ആറ് പേര്‍ക്കെതിരെ കേസ്

Kerala

ശബരിമല അന്നദാനത്തില്‍ വന്‍ അഴിമതി: അയ്യപ്പ സേവാസംഘം സംഘടനകളെ ഒഴിവാക്കിയതില്‍ ദുരൂഹത

India

ഹിമാചലിൽ കനത്ത മഴയിലും വെള്ളപ്പൊക്കത്തിലും മൂന്ന് മരണം; 49 റോഡുകൾ അടച്ചു, ഓറഞ്ച് അലേർട്ട്

പുതിയ വാര്‍ത്തകള്‍

കുറ്റകൃത്യങ്ങള്‍ക്ക് കുറവില്ല; ജൂണ്‍ വരെ ഒരു ലക്ഷത്തിലേറെ കേസുകള്‍

മഹാരാഷ്‌ട്രയില്‍ സ്‌കൂളുകളുടെ 500 മീറ്റര്‍ ചുറ്റളവില്‍ ‘സ്റ്റിങ്ങി’ന് നിരോധനം

അപകീര്‍ത്തികരമായ പരാമര്‍ശത്തില്‍ സ്വയംസേവകന് മാനനഷ്ടക്കേസ് നല്‍കാം

13കാരിയായ മകളെ പീഡിപ്പിക്കാൻ ശ്രമിച്ച അയൽവാസിയുടെ കാല് അടിച്ചൊടിച്ച സംഭവത്തിൽ പിതാവിന് ജാമ്യം, പ്രതിയെ ആശുപത്രിയിൽ അറസ്റ്റ് ചെയ്ത് പോലീസ്

ആദി കൈലാസ യാത്ര തൽക്കാലം നിർത്തിവെച്ചു; മഴ മണ്ണിടിച്ചിൽ സാധ്യത, അരലക്ഷം പേർ സന്ദർശിച്ചു

ദൽഹി- ഡെറാഡൂൺ എക്‌സ്പ്രസ് ഹൈവേയിലും കുഴി; ഉദ്യോഗസ്ഥർക്കും കരാറുകാർക്കും എതിരേ നടപടി

കനത്ത മഴ: 11 ജില്ലകളിൽ യെല്ലോ അലർട്ട്; തൃശൂരിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി

ബലൂച് വിമോചന സേനയുടെ ആക്രമണത്തിൽ 30 പാക് സൈനികർ കൊല്ലപ്പെട്ടു; ബലൂചികൾ തകർത്തത് കോസ്റ്റ് ഗാർഡ് ക്യാമ്പ്

നാരീശക്തി, വാഗ്ദാനത്തില്‍ നിന്ന് യാഥാര്‍ത്ഥ്യത്തിലേക്ക് : ബ്രിക്സിലേക്ക് ഭാരതത്തിന്റെ സംഭാവന

1998 ലോകകപ്പിലെ നോര്‍വെ- ബ്രസീല്‍ മത്സരത്തില്‍നിന്ന്‌

ആ മത്സരം നോര്‍വെയുടെ ദേശീയ ഓര്‍മ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.