കീ്റോ: ഈജിപ്തിലെ ആദ്യ സ്വതന്ത്ര തെരഞ്ഞടുപ്പില്‍ വിജയിച്ച മുഹമ്മദ് മുര്‍സി സത്യപ്രതിജ്ഞചെയ്തു.ഈജിപ്തിലെ ഭരണഘടനാകോടതിയില്‍ എത്തിയ മുര്‍സി ഇന്നലെ രാവിലെ 11 ഓടെയാണ് സത്യപ്രതിജ്ഞ നടത്തിയത്. അതിനുശേഷം മുന്‍ നിശ്ചയിച്ച പ്രകാരം കീ്റോ സര്‍വകലാശാലയില്‍ ജനങ്ങളെ അഭിസംബോധന ചെയ്തു. നൂറുകണക്കിന് പോലീസ് ഉദ്യോഗസ്ഥരും സുരക്ഷാഭടന്മാരും മുര്‍സിയുടെ വരവ്കാത്ത് തമ്പടിച്ചിരുന്നു. മുര്‍സിക്ക് പിന്തുണനല്കിക്കൊണ്ട് കോടതിക്ക് പുറത്ത് നൂറോളം വരുന്ന അനുയായികളും ഉണ്ടായിരുന്നു.
റോഡ് ഗതാഗതം ചെറിയതോതില്‍ തടസപ്പെട്ടിരുന്നുവെങ്കിലും ഇത് ജനങ്ങളെ കാര്യമായി ബാധിച്ചില്ല.സത്യപ്രതിജ്ഞാ ചടങ്ങിനുശേഷം പട്ടാളഭരണം കൈമാറുന്നതിനായി സൈനികാസ്ഥാനത്തേക്ക് പോയി.തഹ്റീര്‍ സ്ക്വയറില്‍ വെള്ളിയാഴ്ച്ച മുര്‍സി പ്രതീകാത്മക സത്യപ്രതിജ്ഞ ചെയ്തിരുന്നു. യുഎസുമായുള്ള ബന്ധം ശക്തിപ്പെടുത്തുമെന്ന് സത്യപ്രതിജ്ഞാ ചടങ്ങിനുശേഷം മുര്‍സി പറഞ്ഞു.ഈജിപ്ത്യന്‍ പൗരനായ ആബേല്‍ റഹ്മാനെ വിട്ടയക്കാമെന്നും മുര്‍സി കൂട്ടിച്ചേര്‍ത്തു.പട്ടാളഭരണത്തിനെതിരെ സമരംചെയ്തതിന്റെ പേരില്‍ അറസ്റ്റ്ചെയ്ത മുഴുവന്‍ പ്രക്ഷോഭകരേയും വിട്ടയക്കാന്‍ മുര്‍സി നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.
സര്‍ക്കാര്‍ പട്ടാളവും പോലീസും ഈഭരണത്തിന് മുകളിലല്ലെന്ന് അദ്ദേഹം ജനങ്ങളോട് പറഞ്ഞു. ദൈവത്തിനെയല്ലാതെ ആരെയും ഭയക്കരുതെന്നും മുര്‍സി കൂട്ടിച്ചേര്‍ത്തു. കഴിഞ്ഞ ഞായറാഴ്ച്ചയാണ് മുര്‍സി വിജയിച്ചതായി പ്രഖ്യാപിച്ചത്.
എന്നാല്‍ ഈജിപ്തിലെ സന്തോഷത്തിന് വലിയ ആയുസില്ലെന്ന് മുര്‍സിയുടെ സത്യപ്രതിജ്ഞക്കുശേഷം യുഎസ് സ്റ്റേറ്റ് ഡിപ്പാര്‍ട്ട്മെന്റ് പ്രസ്താവന നടത്തി.എന്നാല്‍ ഈ വാര്‍ത്ത ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല.
വെള്ളിയാഴ്ച്ച നടത്തിയ അനൗദ്യോഗിക സത്യപ്രതിജ്ഞയില്‍ ദൈവനാമത്തില്‍ സത്യവാചകം ചൊല്ലിയ മുര്‍സി റിപ്പബ്ലിക്കന്‍ സമ്പ്രദായത്തിന് തന്റെ സേവനം നീക്കിവെക്കുകയാണെന്നും മുര്‍സി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: