കൊച്ചി: വാനത്തൊരുങ്ങിയ വിസ്മയകാഴ്ച ജനഹൃദയങ്ങളെ കോള്മയിര്കൊള്ളിച്ചു. ഇനി നൂറ്റിയഞ്ച് വര്‍ഷങ്ങള്‍ക്കുശേഷം 2117-ല്‍ മാത്രം സംഭവിക്കുന്ന ശുക്രസംതരണമെന്ന അപൂര്‍വ്വ പ്രതിഭാസത്തെ വീക്ഷിക്കാന്‍ ജില്ലയില്‍ എമ്പാടും ബ്രേക്ത്രൂ സയന്‍സ് സൊസൈറ്റിയുടെ ആഭിമുഖ്യത്തില്‍ വിപുലമായ തയ്യാറെടുപ്പുകളാണ് നടത്തിയിരുന്നത്.
രാവിലെ 7 മണിക്ക് മുമ്പ് മാനം തെളിഞ്ഞുനിന്ന അല്പസമയം നിരവധിപേര്‍ക്ക് വിസ്മയകാഴ്ചയ്ക്ക് അവസരമൊരുക്കി. നൂറുകണക്കിന് കേന്ദ്രങ്ങളില്‍ പ്രതികൂലകാലാവസ്ഥയിലും പ്രതീക്ഷയോടെ കാത്തിരുന്നവര്‍ക്ക് സംതരണത്തിന്റെ അവസാനസമയത്തെ കാര്‍മേഘം ഒഴിഞ്ഞ ഇടവേള ആശ്വാസം പകര്‍ന്നു. കൊച്ചിയില്‍ മറൈന്‍ഡ്രൈവ് മഴവില്‍പാലത്തില്‍ ഒരുക്കിയിരുന്ന കേന്ദ്രത്തിലും രാവിലെതന്നെ നിരവധിപേര്‍ എത്തിച്ചേര്‍ന്നു. വിവിധ സ്കൂളുകളെ കേന്ദ്രീകരിച്ചും ഗ്രാമീണക്ലബ്ബുകള്, വായനശാലകള്‍ തുടങ്ങിയവയുമായി സഹകരിച്ചും ഈ അപൂര്‍വ്വ പ്രപഞ്ച പ്രതിഭാസത്തെ വീക്ഷിക്കാന്‍ ബ്രേക്ത്രൂ സയന്‍സ് സൊസൈറ്റി അവസരമൊരുക്കിയിരുന്നു. ടെലസ്കോപ്പ്, പ്രത്യേകം തയ്യാറാക്കിയ സണ്ഫില്ട്ടറുകള്, പിന്‍ഹോള്‍ ക്യാമറ തുടങ്ങിയവ ഉപയോഗിച്ചുകൊണ്ടാണ് നിരീക്ഷണം നടത്തിയത്.
സൂര്യരശ്മികളുടെ തീവ്രത ഒരുലക്ഷത്തിലൊന്നായി കുറയ്ക്കാന്‍ കഴിയുന്ന ബ്ലാക് പൊളിമര്‍ ഉപയോഗിച്ചുള്ള ഒന്നരലക്ഷത്തോളം സണ്ഫില്ട്ടറുകള് ബ്രേക്ത്രൂ ഇതിനകം രാജ്യത്തെമ്പാടുമായി വിതരണം ചെയ്യുകയുണ്ടായി. രണ്ടുമാസം മുമ്പ് ആരംഭിച്ച തയ്യാറെടുപ്പുകളുടെ ഭാഗമായി ശുക്രസംതരണത്തെ സംബന്ധിച്ച പുസ്തകങ്ങളും ലഘുലേഖകളും വിവിധ ഭാഷകളില്‍ പ്രസിദ്ധീകരിക്കപ്പെട്ടു. ഇതേക്കുറിച്ചുള്ള ആധികാരിക ധാരണകള്‍ നല്‍കുംവിധം ക്ലാസ്സുകള്‍ വ്യാപകമായി സംഘടിപ്പിച്ചു. ഈ പ്രവര്‍ത്തനങ്ങളുടെ പരിണിതിയെന്നവിധം ആകാംക്ഷയോടെ കാത്തിരുന്ന ജനലക്ഷങ്ങള്‍ക്ക് അങ്ങനെ ഈ കാഴ്ച കൗതുകത്തിനപ്പുറം ഉയര്‍ന്ന വൈജ്ഞാനികധാരണയ്ക്കുള്ള അവസരമായി മാറി. ജില്ലയിലെ നിരീക്ഷണപരിപാടികള്ക്ക് ബ്രേക്ത്രൂ സയന്‍സ് സൊസൈറ്റി ജില്ലാ കണ്‍വീനര്‍ ഫ്രാന്‍സിസ് കളത്തുങ്കല്‍, ഡോ.സി.രാമചന്ദ്രന്, ഡോ.എന്‍.ഷാജി, എം.ജി.ശ്രീകുമാര്‍ കമ്മത്ത്, പി.പി. എബ്രഹാം, കെ.എസ്.ഹരികുമാര്‍, സജീവ്കുമാര്‍, സാല്‍വിന്‍ കെ.പി, കമല ടി.സി, കെ.കെ.മുരുകേഷ്, പി.സി.തങ്കച്ചന്, ലസിത എ.ജി, ബിന്ദു.ബി.പി, മോളി തങ്കച്ചന്, എ.ജി.അജയന്, കെ.സി.ജയന്, ജോണി ജോസഫ്, അനിലാ ബോസ്, അകില് മുരളി, രശ്മി രവി, നികില എം, അശ്വതി സി.ആര്, ശ്രീകാന്ത് വി, ബാലമുരളി, മീര കെ.ജയന് തുടങ്ങിയവര്‍ നേതൃത്വം നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: