Wednesday, July 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

ശക്തിധാരകള്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 25, 2012, 05:35 pm IST
in Samskriti

സാധാരണഗതിയില്‍ ഒരു മനുഷ്യനില്‍ ശക്തിധാരകള്‍ സുഷുപ്തിയിലായിരിക്കും. പ്രത്യേകമായ സാധനാമാര്‍ഗ്ഗങ്ങളിലൂടെ അല്ലെങ്കില്‍ ജീവിതരീതികളിലൂടെ അവയെ ഉണര്‍ത്താന്‍ കഴിയും. ഹഠയോഗശാസ്ത്രം പഠിച്ചാല്‍ അതിനുള്ള പല വിദ്യകളും ആചാര്യന്‍മാര്‍ നിര്‍ദ്ദേശിച്ചിട്ടുള്ളതായി കാണാം. പക്ഷേ ആ ശക്തികള്‍ ഏതെങ്കിലും ഉണരുമ്പോള്‍ അതിനെ താങ്ങാനുള്ള ശക്തിയും പക്വതയും നമുക്ക്‌ ഇല്ലെങ്കില്‍ അത്‌ നമുക്ക്‌ ഗുണത്തേക്കാള്‍ അധികം ദോഷം വരുത്തിവയ്‌ക്കും. സംസ്കരണം എന്ന പ്രക്രിയ കഴിഞ്ഞതിനുശേഷം മാത്രമേ ഈ ശക്തികളെ ഉണര്‍ത്താനുള്ള സാധനകള്‍ പരിശീലിക്കാന്‍ പാടുള്ളൂ. അല്ലെങ്കില്‍ ഉദ്ദീപനം ചെയ്യപ്പെട്ട ശക്തികള്‍ ശരീരമനസ്സുകളിലെ തമോപ്രകൃതിയുമായി ചേര്‍ന്ന്‌ നമ്മെ വഴി പിഴപ്പിക്കും. സാധനയില്‍ കുറച്ച്‌ പുരോഗതി നേടുന്ന പലരിലും കാണുന്ന വൈകല്യങ്ങള്‍ക്ക്‌ കാരണം ഇതാണ്‌. അമിതമായ കാലാസക്തി, വിദ്വേഷബുദ്ധി, പക, മദ്യത്തിലും മാംസത്തിലും ഉള്ള അഹങ്കാരം എന്നിവയെല്ലാം അപക്വമായവരില്‍ ഉദ്ദീപിക്കപ്പെട്ട ശക്തികള്‍ ഉണ്ടാക്കിത്തീര്‍ക്കാം. അതിനാല്‍ മലിനമായ ശരീര പ്രാണ മനസ്സുകള്‍ ഉള്ളവരില്‍ ശക്തികളെ ഉദ്ദീപനം ചെയ്യാന്‍ പാടില്ല.

സുഷുപ്തിയില്‍ കിടക്കുന്ന ഈ ശക്തിധാരകളെ ഉണര്‍ത്തുന്നത്‌ എന്തിനുവേണ്ടിയാണെന്ന്‌ നാം മനസ്സിലാക്കണം. ജീവിതത്തിലെ നിത്യനൈമിത്തിക കാര്യങ്ങള്‍ മുന്നോട്ടുകൊണ്ടുപോകുന്നതിന്‌ ആവശ്യമായ ശക്തികേന്ദ്രങ്ങള്‍ മാത്രമാണ്‌ ഇപ്പോള്‍ നമ്മില്‍ പ്രവര്‍ത്തനക്ഷമമായി നില്‍ക്കുന്നത്‌. ശ്വസനം, ദഹനം, വിസര്‍ജ്ജനം, പ്രത്യൂല്‍പാദനം, ഇന്ദ്രിയങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ മുതലായവയാണ്‌ അവ. ഇപ്പോള്‍ നാം പൂര്‍ണ്ണമായ ദിവ്യത്വത്തെ സാക്ഷാത്കരിക്കാനുള്ള യാത്രയിലാണ്‌. ഈ യാത്രയില്‍ ജീവനെ സത്യത്തോട്‌ അടുപ്പിക്കാന്‍ ജീവനുമായി ബന്ധപ്പെട്ട്‌ നില്‍ക്കുന്ന ശക്തിസ്പന്ദനങ്ങളുടെ സഹായം ആവശ്യമാണ്‌. മനുഷ്യനിര്‍മ്മിതങ്ങളായ ഉപഗ്രഹങ്ങള്‍ ശൂന്യാകാശത്ത്‌ നിക്ഷേപിക്കുന്നത്‌ ഇന്ധനം നിറച്ച റോക്കറ്റുകള്‍ മുഖേനയാണല്ലോ. അതുപോലെ ജീവനെ ഊര്‍ദ്ധ്വാമണ്ഡലങ്ങളിലേക്ക്‌ നയിക്കാന്‍ ഈ ശക്തി സ്പന്ദനങ്ങളുടെ സഹായം ആവശ്യമായി വരുന്നു.

ശാശ്വതമായ സുഖവും സ്വാതന്ത്ര്യവും കാംക്ഷിക്കുന്ന ജീവന്‍ നമ്മുടെ പ്രാണശക്തി പ്രവഹിക്കുന്ന ഓരോ മാര്‍ഗങ്ങളിലൂടെ അതിനെ അന്വേഷിച്ചുകൊണ്ടിരിക്കുകയാണ്‌. നമ്മുടെ ജീവശക്തി ഇപ്പോള്‍ ഇന്ദ്രിയങ്ങളിലൂടെ മാത്രമാണ്‌ പ്രകടമാകുന്നത്‌. ആ വാതിലുകളിലൂടെയെല്ലാം ജീവന്‍ തലനീട്ടി നോക്കുന്നു. പക്ഷേ, താന്‍ അന്വേഷിക്കുന്ന പരമാവസ്ഥ എവിടെയും പ്രാപ്യമാവാതെ ജീവന്‍ നിരാശനായി കഴിയുകയാണ്‌. മറ്റൊരുതരത്തില്‍ പറഞ്ഞാല്‍ ഇന്ദ്രിയങ്ങളിലൂടെ പുറത്തേക്ക്‌ ഒഴുകികൊണ്ടിരിക്കുന്ന പ്രാണശക്തിക്ക്‌ ജീവനെ ഈശ്വരീയതലങ്ങളിലേക്ക്‌ കൊണ്ടുപോകാന്‍ സാധിക്കില്ല. ഇന്ദ്രിയങ്ങളിലൂടെ പ്രകടമാകുന്ന ഈ പ്രാണശക്തിയെയാണ്‌ അധോമുഖപ്രാണന്‍ എന്നു വിളിക്കുന്നത്‌. അധോമുഖപ്രാണനെ ആശ്രയിച്ച ജീവന്‍ ബന്ധനത്തിലും നരകയാതനകളിലും തള്ളപ്പെട്ട്‌ കഴിയുന്നു. ഇന്ദ്രിയസുഖങ്ങള്‍ക്ക്‌ അടിമപ്പെട്ട ജീവന്‍ കര്‍മദുരിതങ്ങളെ ഏറ്റുവാങ്ങി ജനിച്ചും മരിച്ചും ചുറ്റിക്കറങ്ങുന്നു.
താഴോട്ടുസഞ്ചരിച്ചുകൊണ്ടിരിക്കുന്ന പ്രാണന്റെ ഗതി മാറ്റി അതിനെ ഊര്‍ദ്ധ്വാമുഖമാക്കി തീര്‍ക്കുന്നതോടെ ദൈവീകതലങ്ങളിലേക്ക്‌ നമ്മുടെ ജീവന്‌ ഉയരാനുള്ള വഴി തുറന്നുകാട്ടുന്നു. ഊര്‍ദ്ധപ്രാണനെ ആശ്രയിച്ച ജീവന്‌ സദ്ഗതിയും അധോമുഖപ്രാണനെ ആശ്രയിച്ച ജീവന്‌ അധോഗതിയും കരഗതമാകുന്നു.

തഥാതന്‍

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സംസ്ഥാനത്ത് വീണ്ടും അവയവദാനം; വിഷ്ണു നാലുപേര്‍ക്ക് പുതുജീവനേകും

Kerala

വിഴിഞ്ഞം ഓഹരി കൈമാറ്റം; അറിയില്ലെന്ന് ആവര്‍ത്തിച്ച് മുഖ്യമന്ത്രി, എല്ലാം നടത്തിയത് ഇടത് സർക്കാർ: വി.ഡി സതീശൻ

India

സ്വകാര്യ ഭാഗങ്ങൾ കത്തിച്ചു , ജീവനോടെ കുളത്തിലേക്ക് വലിച്ചെറിഞ്ഞു; ബംഗാളിൽ 12 കാരിയോട് കാണിച്ചത് കൊടും ക്രൂരത , പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് പുറത്ത്

Kerala

പത്തനംതിട്ട വ്യാജ പോക്‌സോ കേസില്‍ ഓപ്പൺ ഹാർട്ട് സർജറി കഴിഞ്ഞ 20കാരനേറ്റത് സമാനതകളില്ലാത്ത മർദ്ദനം; എസ്.ഐക്കും സംഘത്തിനുമെതിരെ അന്വേഷണ റിപ്പോര്‍ട്ട്

കാന്തേഷിന്റേയും കസ്തൂരിയുടേയും വിവാഹച്ചടങ്ങില്‍ നിന്ന്
India

മഴ ലഭിക്കാന്‍ കഴുതകളുടെ വിവാഹം നടത്തി കര്‍ണാടകയിലെ കര്‍ഷകര്‍

പുതിയ വാര്‍ത്തകള്‍

പശ്ചിമേഷ്യന്‍ യുദ്ധം: ആഡംബര കപ്പല്‍ ടൂറിസത്തില്‍ കൊച്ചി തുറമുഖത്തിന് തിരിച്ചടി

പഹൽഗാം ആക്രമണത്തിന്റെ മുഖ്യസൂത്രധാരനും ലഷ്‌കർ-ഇ-തൊയ്ബ കമാൻഡറായ സാക്കിർ ഘാനി കൊല്ലപ്പെട്ടു ; വെടിയുണ്ടയിൽ പൊതിഞ്ഞ മൃതദേഹം കണ്ടെടുത്തു

ദിവസ വേതനത്തില്‍ അനദ്ധ്യാപക നിയമനം; സര്‍ക്കാര്‍ നീക്കത്തില്‍ പ്രതിഷേധം ശക്തം

അമൃതപുരിയില്‍ അന്താരാഷ്‌ട്ര റോബോട്ടിക്‌സ് കോണ്‍ഫറന്‍സ് ഡിസംബറില്‍; പ്രബന്ധങ്ങള്‍ ക്ഷണിച്ചു

സ്ത്രീകളെ ഉപദ്രവിക്കുന്നവരെ വെറുതെ വിടില്ല , യോഗി സ്റ്റൈലിൽ സുവേന്ദു അധികാരി: ബംഗാളിൽ 12കാരിയെ പീഡിപ്പിച്ച് കൊന്ന പ്രതിയെ പോലീസ് വെടിവച്ച് കൊന്നു  

പിണറായി വിജയന്റെ കണ്ണൂരിലെ വീട്ടില്‍ വീണ്ടും ഇ ഡി; ഇത്തവണ എത്തിയത് വില്ലേജ് ഓഫീസറെ കൂട്ടി

CR 7:: ലോകകപ്പ് കിരീടമില്ലാത്ത രാജാവ്

ഡിഎസ്പി നടത്തിയത് 300 കോടിയുടെ അഴിമതി: വിവിധ ജില്ലകളിൽ വില്ല, ഫ്‌ളാറ്റുകൾ, ഏക്കറുകളോളം കൃഷിഭൂമി! അന്വേഷിച്ച പോലീസുകാർക്ക് ഞെട്ടൽ

റൊണാള്‍ഡോ ഒരു ഇതിഹാസം, ടീമിന്റെ സംസ്‌കാരം രൂപപ്പെടുത്തുന്ന നേതാവ്: റോബര്‍ട്ടോ മാര്‍ട്ടിനെസ്

മത്സരശേഷം പോര്‍ച്ചുഗലിന്റെ ക്രിസ്റ്റിയാനോ റൊണാള്‍ഡോയും സ്‌പെയിന്റെ ലാമിന്‍ യമാലും പരസ്പരം കൈകോര്‍ത്ത് ആശംസകള്‍ പങ്കുവയ്ക്കുന്നു

ഫിഫ ലോകകപ്പ്: പോര്‍ച്ചുഗലിന് സ് ‘പെയിന്‍’

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.